അടുക്കള നുറുങ്ങുകള്‍
ശബ്ന നൗഷാദ്, കോഴിശ്ശേരി
2015 നവംബര്‍
തൈരിനു പുളികൂടിപ്പോയാല്‍ അല്പം പാലും പഞ്ചസാരയും ചേര്‍ത്താല്‍ മതി.
പാല് കാച്ചുമ്പോള്‍ പിരിഞ്ഞാല്‍ മിക്സിയില്‍ അടിച്ചശേഷം ഉറയൊഴിച്ചാല് സ്വാദുള്ള തൈര് കിട്ടും
മാവില്‍ കുറച്ചു പാല് ചേര്‍ത്തു കുഴച്ചാല്‍ പൂരി നന്നായി പൊങ്ങിവരും
വെണ്ടയ്ക്ക വഴറ്റുമ്പോള്‍ അല്പം നാരങ്ങാനീര് ചേര്‍ത്താല്‍ മൊരിഞ്ഞുകിട്ടും

വെണ്ടയ്ക്ക പാകം ചെയ്യുമ്പോള്‍ വഴുവഴുപ്പുണ്ടാകാതിരിക്കാന് ഒരു ടീസ്പൂണ്‍ പുളി പിഴിഞ്ഞുചേര്‍ക്കുക.
പാല്കാച്ചുന്നതിനു മുമ്പ് പാത്രത്തില്‍ ചൂടുവെള്ളം ഒഴിച്ചു കഴുകിയാല്‍ പാല് പിരിയാതെയും ദീര്‍ഘനേരം കേടാകാതെയും ഇരിക്കും
നാരങ്ങവെള്ളം തയ്യാറാക്കുമ്പോള്‍ പഞ്ചസാരയോടൊപ്പം അല്‍പ്പം ഉപ്പും ചേര്‍ത്താല്‍ സ്വാദേറും
നാരങ്ങ ഉണങ്ങിപ്പോകാതിരിക്കാന്‍ ഒരു നനഞ്ഞ തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുക.
മണ്കലത്തില് മണല്‍നിറച്ച് ചക്കക്കുരു സൂക്ഷിച്ചാല്‍ വളരെക്കാലം കേടാവില്ല
പച്ചക്കപ്പ, ഇഞ്ചി, ബീറ്റ്റൂട്ട് എന്നിവ വാടിപ്പോകാതിരിക്കാന്‍ നനവുള്ള മണലില്‍ കുഴിച്ചിട്ടാല്‍ മതി.
ചെറുനാരങ്ങ നീര് വലിഞ്ഞ് ഉണങ്ങാതിരിക്കാന്‍ ദിവസവും ഒരുമണിക്കൂര്‍ വീതം ശുദ്ധജലത്തിലിടുക. ഒരാഴ്ച ഇങ്ങനെ സൂക്ഷിക്കാം.
പഴുത്ത പപ്പായ മുറിച്ചു സൂക്ഷിക്കുമ്പോള്‍ കേടുവരാതിരിക്കാന്‍ അല്പം നാരങ്ങ നീര് പുരട്ടി വച്ചാല്‍ മതി.
കോളിഫ്ളവര്‍ വേവിക്കുമ്പോള്‍ ഒരു സ്പൂണ്‍ പാലോ പാല്‍പ്പൊടിയോ ചേര്‍ത്താല്‍ സ്വാഭാവികമായ നിറം നഷ്ടമാവില്ല.
കസ്റ്റര്‍ഡ്, സോസ് തുടങ്ങിയവ പെട്ടന്നു കുറുകിക്കിട്ടാന് അല്പം മാവ് തണുത്ത പാലിലോ വെള്ളത്തിലോ കലക്കിയൊഴിച്ചാല്‍ മതിയാകും.
തക്കാളിപഴുത്ത് ഉറപ്പില്ലാതെയായാല് ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ മുക്കിവെക്കുക. തക്കാളി ഉറച്ചുകിട്ടും.