നല്ലതുമാത്രം പറഞ്ഞ സ്ത്രീ

സഈദ് മുത്തന്നൂര്‍
2015 നവംബര്‍
ഞാന്‍ മദീനയില്‍ നിന്ന് വരുന്നു. പേര് ഉമ്മുഹമീദ്, ഇസ്‌ലാം സ്വീകരിക്കാനുദ്ദേശിക്കുന്നു. ചില സ്‌നേഹിതകളില്‍ നിന്നാണ് താങ്കളെ കുറിച്ചറിഞ്ഞത്. മദീനയില്‍ നിന്നെത്തിയ ആ യുവതി ഒറ്റശ്വാസത്തില്‍ വ്യക്തമാക്കി. എല്ലാം ശ്രദ്ധിച്ചുകേട്ട നബിതിരുമേനി(സ) അവര്‍ക്ക് പ്രതിജ്ഞാവാചകം - ശഹാദത്ത് കലിമ - പറഞ്ഞു കൊടുത്തു. അങ്ങനെ ഉമ്മുഹമീദ് ഇസ്‌ലാമിലെ ആദ്യകാല വനിതകളില്‍ ഒരാളായി.

ഞാന്‍ മദീനയില്‍ നിന്ന് വരുന്നു. പേര് ഉമ്മുഹമീദ്, ഇസ്‌ലാം സ്വീകരിക്കാനുദ്ദേശിക്കുന്നു. ചില സ്‌നേഹിതകളില്‍ നിന്നാണ് താങ്കളെ കുറിച്ചറിഞ്ഞത്. മദീനയില്‍ നിന്നെത്തിയ ആ യുവതി ഒറ്റശ്വാസത്തില്‍ വ്യക്തമാക്കി.
എല്ലാം ശ്രദ്ധിച്ചുകേട്ട നബിതിരുമേനി(സ) അവര്‍ക്ക് പ്രതിജ്ഞാവാചകം - ശഹാദത്ത് കലിമ - പറഞ്ഞു കൊടുത്തു. അങ്ങനെ ഉമ്മുഹമീദ് ഇസ്‌ലാമിലെ ആദ്യകാല വനിതകളില്‍ ഒരാളായി.
ആരാധയിലും വിവേകത്തിലും അവര്‍ മാതൃകയായിരുന്നു. പെരുമാറ്റത്തിലും പരിശുദ്ധിയിലും മികച്ചുനിന്നു. മദീനയില്‍ വെച്ച് ഇസ്‌ലാമിന്റെ ശബ്ദം കേട്ടപാടെ ഉമ്മുഹമീദ് അന്‍സ്വാരിയ്യയെ അത് സ്വാധീനിച്ചു. നേരത്തെ ഇസ്‌ലാം സ്വീകരിച്ച സ്ത്രീകളില്‍ നിന്നും ഇസ്‌ലാമിനെ കുറിച്ചറിഞ്ഞാണവര്‍ തിരുസന്നിധിയില്‍ എത്തിയത്. പൊതുവെ ലജ്ജാവതിയുമായിരുന്നു അവര്‍ ഒരിക്കല്‍ തിരുനബിയെ കാണാന്‍ ചെന്നപ്പോള്‍ അവിടെ പുരുഷന്മാര്‍ കൂടി നില്‍ക്കുന്നതു കണ്ട് തിരിച്ച് പോരുകയായിരുന്നു. രണ്ടാമതും എത്തിയപ്പോഴാണ് തിരുനബിയെ കണ്ടതും ഇസ്‌ലാം ആശ്ലേഷിച്ചതും. മിക്കവാറും വീടുവിട്ട് പുറത്തിറങ്ങാത്ത അവര്‍ ആരാധനകളില്‍ കഴിച്ചുകൂട്ടി. 'ആബിദത്തുല്‍ മിന്‍ ആബിദാത്തി സുദ്ദൂരില്‍ ഇസ്‌ലാം' (ആരാധനകളില്‍ മുന്‍കടന്ന ഇസ്‌ലാമിന്റെ ആദ്യകാല മഹിളാരത്‌നം!) എന്നാണ് ചരിത്രകാരന്മാര്‍ അവരെ പരിചയപ്പെടുത്തുന്നത്.
സംസാരത്തില്‍ ഈ സ്വഹാബി വനിത ഏറെ സൂക്ഷ്മത പുലര്‍ത്തി. ചുരുങ്ങിയ വാക്കുകളില്‍ കാര്യങ്ങള്‍ പറഞ്ഞു നിര്‍ത്തും. 'സംസാരിക്കുന്നെങ്കില്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ' എന്ന നബിവചനത്തില്‍ അവര്‍ ഉറച്ചുനിന്നു. അധിക സംസാരത്തില്‍ നിന്ന് തനിക്ക് ചുറ്റുമുള്ളവരെ അവര്‍ തടഞ്ഞിരുന്നു. തന്റെയടുക്കല്‍ വേല ചെയ്തിരുന്ന സ്ത്രീകളെ ഉമ്മു ഹമീദ് ഉപദേശിക്കാറുണ്ടായിരുന്നു. കുറച്ച് സംസാരിക്കുക. കുറഞ്ഞവാക്കുകളില്‍ കാര്യം പറയുക. സഹോദരങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വര്‍ത്തമാനം വെടിയുക. ''കൂടുതല്‍ സംസാരം പരദൂഷണത്തിന്റെ വാതില്‍ തുറക്കും. കുറഞ്ഞതാകട്ടെ, ചിന്തകളെ ഉണര്‍ത്തും'' ഇതായിരുന്നു അവരുടെ നിലപാട്.
''സ്ത്രീകള്‍ കൂട്ടം കൂടിയാല്‍ ഒരാള്‍ അപരയെക്കാള്‍ കൂടുതല്‍ വാചാലയാകാന്‍ തത്രപ്പെടും. വിലയിരുത്തലുകളും നിരൂപണങ്ങളും കൂടും. ഫലമാകട്ടെ പരദൂഷണത്തിന് ചിറക് മുളക്കും. അത് മുഖേന നന്മകളത്രയും പാഴാകും. പാപങ്ങള്‍ പെരുകും.'' ഈ കാഴ്ചപ്പാടും ഉമ്മു ഹമീദ് അന്‍സ്വാരിയ്യ എന്ന സ്വഹാബി വനിതയുടേത് തന്നെ.
സച്ചരിതരായ ഖലീഫമാര്‍ ഉമ്മുഹമീദ് അന്‍സാരിയ്യയെ വളരെയേറെ ആദരിച്ചിരുന്നു. ഒന്നാം ഖലീഫ അബൂബക്ര്‍ (റ) സ്ത്രീകളോട് ഉമ്മുഹമീദുമായി കൂട്ടുകൂടുക എന്നുപദേശിക്കാറുണ്ടായിരുന്നു. ഹസ്രത്ത് ഉമര്‍ഫാറൂഖും (റ) ഇത്ര ഉപദേശം സ്ത്രീകള്‍ക്ക് നല്‍കിയതായി കാണാം.അവരുടെ മരണം സംബന്ധിച്ച് കൃത്യമായ ചരിത്രം ഇല്ല. ഉമറിന്റെ കാലത്തോ ഉസ്മാന്റെ കാലത്തോ ആണ് അവര്‍ മരണപ്പെട്ടതെന്ന് രണ്ടഭ്രിപ്രായം രേഖപ്പെട്ടു കാണാം.

അവലംബം : തദ്കിറെ സ്വഹാബത്ത്, മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഭട്ടി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media