മഞ്ഞ് പുതച്ചുറങ്ങും താഴ്വരയിലേക്ക്
നിലവിളിച്ചുകൊണ്ടൊരു തീക്കാറ്റ്
പാഞ്ഞു വന്നതെന്താവും...
അത്...
ശബ്ദമടക്കിപ്പറയുന്നത്,
മരക്കൂട്ടങ്ങള്‍
ശിരസ്സനക്കി കേള്‍ക്കുന്നുണ്ട്.
മുളങ്കൂട്ടങ്ങള്‍...
അടക്കിനിര്‍ത്താനാവാതെ
തേങ്ങുന്നുണ്ട്.
ദൂരെ...
നിലാവ് ചിത്രമെഴുതിയ നിലത്ത്,
ചോരയാല്‍ ...
അരയാട ചുറ്റിയൊരു
പെണ്പൈതല്.
അവളുടെ നീലിച്ച
ചുണ്ടുകള്‍ക്കിടയില്‍
ബാക്കിക്കിടപ്പുണ്ടപ്പോഴും...
'അരുതഛായെന്നെയൊന്നും..'
എന്നൊരു കേഴല്‍.