കൂവളം
ഡോ: മുഹമ്മദ് ബിന്‍ അഹമ്മദ്
2015 ഒക്ടോബര്‍
ആയുര്‍വേദ ചികിത്സകര്‍ക്കും മരുന്നുല്‍പാദകര്‍ക്കും ആവശ്യമായ ഒരൗഷധ വൃക്ഷമാണ് കൂവളം. വേര് മുതല്‍ ഇല വരെ ഔഷധത്തിനുപയോഗിക്കുന്ന അപൂര്‍വം വൃക്ഷങ്ങളില്‍ ഒന്നാണിത്. വിത്തുകള്‍ ഭൂമിയില്‍ വീണാല്‍ മുളച്ചുവളരാന്‍ പ്രയാസമാണ്. മുളച്ചുകളിഞ്ഞാല്‍ വര്‍ഷങ്ങളോളം വേണ്ടിവരും ഔഷധത്തിനുപയോഗിക്കാന്‍. അതേസമയം
ആയുര്‍വേദ ചികിത്സകര്‍ക്കും മരുന്നുല്‍പാദകര്‍ക്കും ആവശ്യമായ ഒരൗഷധ വൃക്ഷമാണ് കൂവളം. വേര് മുതല്‍ ഇല വരെ ഔഷധത്തിനുപയോഗിക്കുന്ന അപൂര്‍വം വൃക്ഷങ്ങളില്‍ ഒന്നാണിത്. വിത്തുകള്‍ ഭൂമിയില്‍ വീണാല്‍ മുളച്ചുവളരാന്‍ പ്രയാസമാണ്. മുളച്ചുകളിഞ്ഞാല്‍ വര്‍ഷങ്ങളോളം വേണ്ടിവരും ഔഷധത്തിനുപയോഗിക്കാന്‍. അതേസമയം വേരുകളില്‍നിന്നും ചെടികള്‍ ഉണ്ടാകുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഔഷധത്തിനായി പരിപൂര്‍ണമായി ഉപയോഗത്തിലെത്താന്‍ ചുരുങ്ങിയത് 30-40 വര്‍ഷം എടുക്കും.
വിഷം, അതിസാരം, കാസം, ശ്വാസം, ഛര്‍ദി, ദഹനക്ഷയരോഗങ്ങള്‍, വാതരോഗങ്ങള്‍, ശൂല, എന്നീ രോഗങ്ങള്‍ക്ക് ഇതിനെ ഒറ്റയായും അരിഷ്ട കഷായ, ഘൃത, ലേഹ്യ, ചൂര്‍ണ, തൈലരൂപത്തില്‍ വ്യത്യസ്ത രീതിയിലും ഇതിനെ ഔഷധമായി ഉപയോഗിച്ചുവരുന്നു.
കായ ഉണങ്ങിയതിനുശേഷം അതില്‍ ചെറിയ ദ്വാരമുണ്ടാക്കി ഉള്ളിലെ മജ്ജ നല്ലവണ്ണം നീക്കംചെയ്ത് ഉണക്കിവെക്കുക. ശേഷം കൂവളത്തിന്നിലയും വെളുത്തുള്ളിയും ഇട്ടുമൂപ്പിച്ച നല്ലെണ്ണ സുഖചൂടോടെ ഒഴിച്ച് ദ്വാരം മെഴുകുകൊണ്ട് ഭദ്രമായി അടച്ചുവെക്കുക. ദിവസങ്ങള്‍ക്കുശേഷം ഇതില്‍നിന്നെടുക്കുന്ന എണ്ണ ചെവിയില്‍ ഉറ്റിച്ചാല്‍, ചെവിയിലുണ്ടാകുന്ന പഴുപ്പും വേദനയും മാറി ആശ്വാസം ലഭിക്കും. എണ്ണ പാടെ നീക്കംചെയ്തതിനു ശേഷം മേല്‍പറഞ്ഞ പ്രവൃത്തി ആവര്‍ത്തിക്കാവുന്നതാണ്. വീട്ടില്‍ ദീര്‍ഘകാലം സൂക്ഷിക്കാവുന്ന ചെവിവേദനക്കുള്ള സിദ്ധൗഷധമായി ഇതിനെ ഉപയോഗിക്കാവുന്നതാണ്.
കൂവളത്തിന്നില, വേര്, തൊലി, ഫലം എന്നിവക്ക് ആന്റിബയോടിക്‌സിന്റെ ഗുണങ്ങളുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രവും നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. കായയിലുണ്ടാകുന്ന ദ്രാവകം പശയായും വാര്‍ണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിച്ചുവരുന്നു. കൂവളത്തിന്നില ഉണക്കിപ്പൊടിച്ചോ വറുത്തുപൊടിച്ചോ അല്ലെങ്കില്‍ കൂവളത്തിന്നിലനീരോ തേനില്‍ ചേര്‍ത്ത് പലപ്രാവശ്യം കഴിച്ചാല്‍ ദഹനക്ഷയം, ഛര്‍ദി, ഓക്കാനം, വിട്ടുമാറാത്ത ചുമ എന്നിവ മാറിക്കിട്ടും.
എക്‌സറേ പോലുള്ളവയില്‍നിന്ന് മനുഷ്യനേല്‍ക്കുന്ന വൈദ്യുതകാന്ത തരംഗങ്ങള്‍മൂലം ഉണ്ടാകുന്ന അനേകം രോഗങ്ങള്‍ക്കും, അര്‍ബുദംപോലുള്ള മഹാരോഗങ്ങളെപോലും തടയാന്‍ കൂവളത്തിന്നിലക്ക് കഴിവുണ്ടെന്ന യാഥാര്‍ഥ്യം ഇപ്പോള്‍ ശാസ്ത്രവും തെളിയിച്ചിട്ടുണ്ട്. ആയുര്‍വേദത്തിലെ പ്രധാന വിഷചികിത്സക്കുപയോഗിക്കുന്ന വില്വാദിഗുളികയിലും ചുമക്കുപയോഗിക്കുന്ന വില്വാദിലേഹ്യം, മഹാവില്വാദിലേഹ്യം എന്നിവയിലും തലയുടെയും ചെവിയുടെയും അസുഖത്തിനുപയോഗിക്കുന്ന എണ്ണയിലും പ്രധാന ഘടകം കൂവളത്തിന്നില തന്നെ. അതേപോലെ, ആയുര്‍വേദം എവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോ അവിടെ 'ദശമൂല'മുണ്ടായിരിക്കും. ദശമൂലത്തിലെ ഒരു മൂലിക കൂവളമാണ്. അതുകൊണ്ട് വീടുകളില്‍ ഒരു കൂവളമെങ്കിലും നട്ടുവളര്‍ത്തണം.