കൂടിക്കാഴ്ച

തോട്ടത്തില്‍ മുഹമ്മദലി  No image

ആയിഷാന്റെ കല്യാണം ഭംഗിയായി കഴിഞ്ഞു. എല്ലാം ഒരു സ്വപ്‌നം പോലെയാണ് സുബൈറിന് അനുഭവപ്പെട്ടത്.
വിശാലമായ നെല്‍പ്പാടം. അതിനിടയിലെ വരമ്പ്. നീïു വളഞ്ഞ തോടുകള്‍. തോട്ടിന് കുറുകെ കൊച്ചു പാലം. അതിലൂടെയുള്ള ആ യാത്ര എത്ര മനോഹരമായിരുന്നു. കുവൈത്തിലാണെങ്കില്‍ സഹിക്കാന്‍ പറ്റാത്ത ചൂട്. അല്ലെങ്കില്‍ തണുപ്പ്. എവിടെ നോക്കിയാലും അനന്തമായി പരന്ന മഹാമരുഭൂമി. നീളത്തിലും കുറുകെയും റോഡുകള്‍, അതില്‍ ഇരമ്പിയോടുന്ന രാജകീയ വാഹനങ്ങള്‍. ആശുപത്രിയില്‍ ചെന്നാല്‍ അവിടെ രോഗികളുടെയും കൂടെ വരുന്നവരുടെയും വിലാപങ്ങള്‍. ഇതൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് മാലാഖയുടെ വരവ്. മാലാഖയൊന്നുമല്ല, സാക്ഷാല്‍ അപ്‌സരസ്സ് തന്നെ. ഫലസ്തീനിയാണെന്നാണ് തോന്നുന്നത്. പിന്നീടല്ലേ മനസ്സിലായത് മലയാളിയാണെന്ന്, അതും കാസര്‍ക്കോട്ടുകാരി, സ്വന്തം നാട്ടുകാരി. ഇന്ന് പര്‍ദയില്ല. വിലയേറിയ തിളക്കമേറിയ ചുരിദാറിലാണ് വരവ്. വടിവൊത്ത ശരീരം, നേരെ വന്നുകയറിയതോ സുബൈറിന്റെ കാബിനില്‍.  
''അസ്സലാമു അലൈക്കും.''
അവള്‍ മൊഴിഞ്ഞു. തീരെ ഗൗനിക്കാതെ സുബൈര്‍ ചോദിച്ചു: 
''എന്താ വേïത്? എം.ഡി.യെ കാണണമെങ്കില്‍ എം.ഡി.യുടെ മുറിക്കടുത്തുള്ള സീറ്റില്‍ ഇരിക്കണം. ഇവിടെ തനിക്കെന്താ കാര്യം? അതുമല്ല, ഇന്ന് എം.ഡി.യെ കാണാനും പറ്റില്ല. അദ്ദേഹം വിദേശയാത്രയിലാണ്.'' അവള്‍ യാതൊരു കൂസലുമില്ലാതെ സുബൈറിനെ നോക്കി ചിരിച്ചു. കാബിനില്‍ മുത്തുകള്‍ പൊഴിഞ്ഞു. 
''ആള് കൊള്ളാം, ചൂടാവുമ്പോഴാണ് കൂടുതല്‍ സ്മാര്‍ട്ട്.''
അവള്‍ സുബൈറിനോടായി പറഞ്ഞു.
''എന്താ പറഞ്ഞേ, എം.ഡി. ഇല്ലെന്നോ? അത് നന്നായി, മുഴുവന്‍ സമയവും എനിക്ക് ഇവിടെ ഇരിക്കാമല്ലോ.'' സുബൈര്‍ സ്വല്‍പം ദേഷ്യത്തോടെ: 
''അല്ലാ; നിങ്ങള്‍ക്കെന്താ വേïേ?''
''കാപ്പി.''
 ''ഒരു കാപ്പിക്കാണോ, ആശുപത്രിയില്‍ വരുന്നത്? 
നേരിയ മൗനത്തിനുശേഷം ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു. 
''നിങ്ങളെ കാണാന്‍.''
''എടീ കൊച്ചേ, എന്നെ ചൂട് പിടിപ്പിക്കല്ലേ, വേഗം സ്ഥലംവിട്ടോ.'' 
''ഞാന്‍ കാര്യമായിട്ട് തന്നെയാ പറഞ്ഞത്.''
അവന്‍ ചുറ്റുപാടുമൊന്ന് നിരീക്ഷിച്ചു, വല്ലവരും ഇത് കേള്‍ക്കുന്നുïോ... അവന്‍ അവളോട് സമാധാനത്തില്‍ പറഞ്ഞു: 
''എനിക്ക് ഒരുപാട് ജോലിചെയ്ത് തീര്‍ക്കാനുï്.''
''അതിനെന്താ, നിങ്ങള്‍ ജോലി ചെയ്‌തോളൂ, ഞാന്‍ ഇവിടെയിരിക്കാം.''
സുബൈര്‍ രï് കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്തു. കടലാസുകള്‍ പരിശോധിക്കുന്നതിനിടയില്‍ അവന്‍ ഇന്റര്‍കോമിലൂടെ ലതികയെ വിളിച്ചു. 
ലതിക സുബൈറിന്റെ മുറിയില്‍ കയറുമ്പോള്‍ കïത് കാസിം മുതലാളിയുടെ മകളെയാണ്. 
''ഹായ്... ഷാഹിന... നീ എപ്പോള്‍ വന്നു?''
''ഹായ് ലതേ...''
ഞാന്‍ വന്നിട്ട് ഒരാഴ്ചയായി..... നിനക്ക് സുഖമാണോ?''
''സുഖംതന്നെ, ഇത്ര ദിവസമായിട്ടും നീ ഇവിടെ വന്നില്ലല്ലോ?''
''അതുകൊïല്ലേ ഇന്ന് വന്നത്.''
അവരുടെ നര്‍മ സംഭാഷണം കേട്ട ്‌സുബൈറിന് ഒന്നും മിïാന്‍ പറ്റിയില്ല. മുമ്പില്‍ ഇരിക്കുന്ന മാലാഖ മുതലാളിയുടെ മകള്‍. ഇവരോടാണോ ഞാനിത്ര പരുഷമായി പെരുമാറിയത്? 
''ഓക്കെ സാര്‍, ഞാന്‍ പോകുന്നു.''
''പോകാന്‍ വരട്ടെ.''
ലതിക അവിടെത്തന്നെ നിന്നു. സുബൈര്‍ കടലാസ് കെട്ടെടുത്ത് ലതികയോട് പറഞ്ഞു:
''നോക്കൂ, ഈ മാസം വന്ന റിജക്ഷന്‍.''
''ഇറ്റീസ് മോര്‍ദേന്‍ ടന്‍ പേര്‍സന്റ,് ഇങ്ങനെയൊരിക്കലും വരാന്‍ പാടില്ല.''
ഇതിനിടയില്‍ ഷാഹിന പോകാനൊരുങ്ങി.
''നിങ്ങള്‍ വലിയ ജോലി തിരക്കിലല്ലേ? ഞാന്‍ പോവ്വാ... പിന്നെ വരാം.''    
 ''ലതേ, ഈ വന്ന കുട്ടി കാസിംച്ചാന്റെ മകള്‍ തന്നെയാണോ?''
''അതെ ഇളയ മകള്‍, മൂത്ത മകന്‍ അമേരിക്കയിലും.''
''എനിക്ക് മനസ്സിലായില്ല; അവള്‍ പറഞ്ഞതുമില്ല.''
'സുബൈര്‍ ജോലിയില്‍ വ്യാപൃതനായി. ആ സമയം നാല് പേര്‍ കയറിവന്നു. 
''അസ്സലാമു അലൈക്കും.''
സുബൈര്‍ ആദരപൂര്‍വം അവരെ ക്ഷണിച്ചിരുത്തി. 
''എന്നെ സുബൈറിന് അറിയാമോ?''
''ഓ..ഇത് നല്ല ചോദ്യം... ഇബ്രാഹിംച്ചാനെ അറിയാത്തവര്‍ ഉïാകുമോ നമ്മുടെ നാട്ടില്‍? നിങ്ങള്‍ കാസര്‍ക്കോട്ടെ നല്ലൊരു സാമൂഹിക പ്രവര്‍ത്തകനല്ലേ?''
സുബൈര്‍ ഇബ്‌റാഹിമിന്റെ അടുത്തുചെന്ന് ചോദിച്ചു:
''ഇവിടെ ആശുപത്രിയില്‍ ആരെങ്കിലുമുïോ?''
''ഇല്ല, ഞങ്ങള്‍ ആരെയും സന്ദര്‍ശിക്കാന്‍ വന്നതല്ല.''
''സുബൈറിനെ കാണാന്‍ വേïിയാണ് ഞങ്ങള്‍ വന്നത്.''
''ഞങ്ങളെ പരിചയപ്പെടുത്താം.''
''ഞാന്‍ ഇബ്‌റാഹീം. ഇവന്‍ റഷീദ് കോഴിക്കോട്.'' 
അടുത്തിരിക്കുന്നയാള്‍ സ്വയം പരിചയപ്പെടുത്തി.
''ഞാന്‍ കുഞ്ഞുമുഹമ്മദ് കോയ, കോഴിക്കോട്.''
''കോയ എന്ന് പറയുമ്പോള്‍ തന്നെ സ്ഥലം മനസ്സിലായി. 
സുബൈര്‍ പറഞ്ഞ ഉടന്‍ തന്നെ റഷീദ് പറഞ്ഞു. ഡോക്ടര്‍ മൊയ്തീന്‍ കോയയെ നാട്ടില്‍ നിന്നുതന്നെ ഞങ്ങള്‍ക്കറിയാം. അധികം വിലകൂടിയ മരുന്നൊന്നും എഴുതാത്ത, ആവശ്യത്തിന് മാത്രം മരുന്ന് കുറിച്ചു കൊടുക്കുന്ന നല്ലൊരു ഡോക്ടര്‍. 
''ഞാന്‍ മെഹമൂദ് കണ്ണൂരാണ്. കണ്ണൂരില്‍ താനക്കല്‍.''
അവര്‍ സംസാരിച്ചുകൊïേയിരുന്നു. ഇബ്‌റാഹീം സുബൈറിനെ നോക്കി പറഞ്ഞു: 
''സുബൈര്‍ നാട്ടില്‍ നല്ലൊരു പൊതുപ്രവര്‍ത്തകനാണെന്ന് എനിക്കറിയാം.
സംഭാഷണം തുടര്‍ന്നുകൊï് റഷീദ് പറഞ്ഞു. 
''സുബൈറേ, നമുക്കൊന്ന് ഉഷാറാക്കണം.''
''അതെ.''
''സുബൈറിനെ ഇവിടുത്തെ പള്ളിയിലൊന്നും കാണുന്നില്ലല്ലോ?''
''നിസ്‌കാരം റൂമില്‍ നിന്നായിരിക്കും.''
മെഹമൂദാണ് മറുപടി പറഞ്ഞത്. സുബൈര്‍ സാവധാനം പറഞ്ഞു: 
''തുറന്ന് പറയാമല്ലോ, ഞാന്‍ പള്ളിയില്‍ പോകാറില്ല. റൂമില്‍ നിന്ന് നിസ്‌കരിക്കാറുമില്ല.''
അപ്രതീക്ഷിതമായുള്ള സുബൈറിന്റെ മറുപടി അവരെ വിസ്മയിപ്പിച്ചു. ഇബ്‌റാഹീം അവരോടെല്ലാവരോടുമായി പറഞ്ഞു:
''സുബൈറിനെ എനിക്കത്ര പരിചയമില്ല. അവന്‍ ചെറുപ്പമല്ലേ, ഇവന്റെ ഉപ്പാനെ നാട്ടീന്ന് നന്നായി അറിയാം. ജോലി കഴിഞ്ഞാല്‍ പള്ളി, ഉറക്കം തീരെ കുറവ്, എപ്പോഴും പള്ളിയിലും സ്രാമ്പി പള്ളിയിലും പ്രാര്‍ഥനാ നിരതനായിരിക്കും.''
അവരെല്ലാവരും ചെവികൂര്‍പ്പിച്ചു; ഇബ്‌റാഹീമിന്റെ വാക്കുകള്‍ കേള്‍ക്കാന്‍. 
''അദ്ദേഹം അതായത്, സുബൈറിന്റെ ഉപ്പ പ്രത്യേകം പ്രാര്‍ഥിക്കാന്‍ വേïി ഒരു സ്രാമ്പിയും അതിനോടനുബന്ധിച്ച് കുളവും അദ്ദേഹം തന്നെ പണം മുടക്കി ഉïാക്കിവെച്ചിട്ടുï്.''
''ഉപ്പ നിസ്‌കരിക്കുന്നു എന്നുവച്ച് മോന്‍ നിസ്‌കരിക്കണോ?''
റഷീദ് ചോദിച്ചപ്പോള്‍ കുഞ്ഞഹമ്മദ് കോയയാണ് മറുപടി പറഞ്ഞത്. 
''നൂഹ് നബിയുടെ മകന്‍ എങ്ങനെയായിരുന്നു?
സുബൈര്‍ അവരോടെല്ലാവരോടുമായി പറഞ്ഞു. 
''അതെ; ഇവന്‍ കുറേക്കാലം വിപ്ലവവുമായി നടന്നിരുന്നു.''
ഇബ്രാഹീം പറഞ്ഞു.
''ഭൂരിപക്ഷം വിശ്വാസികളും നമ്മള്‍ എന്താണ് വിശ്വസിക്കുന്നത് എന്നറിയാത്തവരാണ്. പൗരോഹിത്യം മതത്തെ മനസ്സിലാക്കാന്‍ സമ്മതിക്കുകയുമില്ലല്ലോ...''
സുബൈര്‍ ഇത് പറഞ്ഞപ്പോള്‍ അവരൊക്കെ സമ്മതിച്ചു. ഒരുപാട് കാര്യങ്ങള്‍ പരസ്പരം സംവദിച്ച് കാപ്പി കഴിച്ച് അവര്‍ പോയി. 
സുബൈര്‍ ജോലിയില്‍ മുഴുകി. ചില ഫയലുകളെല്ലാം ഒപ്പിട്ടു. അപ്പോഴേക്കും ഒരാള്‍ റൂമിലേക്ക് ചാടിവന്നു.
''ദാ നോക്കൂ; എന്താണിത്?''
ഹിന്ദിയിലാണ് പറഞ്ഞത്. പ്രഥമദൃഷ്ട്യാ ഹൈദരാബാദുകാരനാണെന്ന് തോന്നി.
''ഇരിക്കൂ... ഞാന്‍ നോക്കട്ടെ.'' 
അയാള്‍ കടലാസ് സുബൈറിന് കൈമാറി. പണമടക്കാനുള്ള ബില്ലാണ്. 
''ഇത് കൗïറില്‍ അടച്ചാല്‍ മതി.''
അയാള്‍ ദേഷ്യത്തില്‍ സംസാരിക്കാന്‍ തുടങ്ങി. 
''ഓ, അത് ശരി, അതൊക്കെ എനിക്കറിയാം. ഈ ബില്‍ തുക വളരെ കൂടുതലാണ്.''
''ഇന്‍ഷൂറന്‍സില്ലേ?
''ഇന്‍ഷുറന്‍സ് പോയിട്ട് എക്കാമ പോലും ഇല്ല; അങ്ങനെയുïെങ്കില്‍ ഈ ആശുപത്രിയില്‍ ഞാന്‍ വരുമോ?''
സുബൈര്‍ ഓര്‍ത്തോ ഡോക്ടറെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. അയാളോട് ബില്‍ തുകയെക്കുറിച്ച് വിശദീകരിച്ചു. 
''ഇത് ഓപ്പറേഷന്‍ കേസ്സാണ്. കാലിന്റെ ഒടിഞ്ഞ ഭാഗത്ത് സ്റ്റീല്‍ റോഡ് കയറ്റി ചെയ്തതാണ്.''
''ഇതിന് അഞ്ഞൂറ് ദീനാറോ?''
''എന്ത് വിലയാണ്, ഒന്നര ദീനാറിന് ഞാന്‍ ഒന്നാംതരം സ്റ്റീല്‍ റോഡ് വാങ്ങിക്കൊïരായിരുന്നു.''
''അതിന്, ആ സ്റ്റീല്‍ അല്ല ഇത്.''
''ഏതായാലും സ്വര്‍ണത്തിന്റെതല്ലല്ലോ?''
അയാള്‍ പോക്കറ്റില്‍ നിന്ന് കറന്‍സിയെടുത്ത് എണ്ണി തിരികെ വെച്ചു. 
''കുറച്ചെങ്കിലും കുറക്കണം.''
സുബൈര്‍ ബില്ലില്‍ പതിനഞ്ച് ശതമാനം കുറച്ചു. 
സുബൈര്‍ റൂമില്‍ നിന്നെഴുന്നേറ്റു. താഴെ കാഷ്വാലിറ്റിയില്‍ നല്ല തിരക്ക്, അവന്‍ അവിടെ കയറിയ ഉടനെ ഒരു രോഗി സിസ്റ്ററോട് കലഹിക്കുകയാണ്. അയാള്‍ ഉച്ചത്തില്‍ മലയാളത്തില്‍ ചോദിക്കുന്നു:
''നിങ്ങള്‍ എങ്ങനെയുള്ള സൂചി കൊïാണ് ഇന്‍ജക്ട് ചെയ്യുന്നത്? കൈ വല്ലാï് വേദനിക്കുന്നു. നീരുï്.
സുബൈര്‍ രോഗിയുടെ അടുത്തുപോയി കൈപിടിച്ചു. വേദനയുള്ള ഭാഗത്ത് മെല്ലെ തടവി.
''സാരമില്ല, ചില ശരീരത്തില്‍ ഇങ്ങനെ സംഭവിക്കാറുï്. കൂടുതലായാല്‍ ഇവിടെ വരിക. ഇന്നത്തെ ചികിത്സയുടെ പണം തരേïതില്ല.''
സുബൈറിന്റെ ആശ്വാസവാക്കുകള്‍ അയാളെ തണുപ്പിച്ചു. ഡ്യൂട്ടി ഇന്‍ചാര്‍ജ് സിസ്റ്റര്‍ കാനുല നീഡില്‍സ് കൊïുവന്ന് സുബൈറിന് കാണിച്ചു. 
''നോക്കൂ സാര്‍, ഇതില്‍ ഇന്‍ജക്ട് ചെയ്താല്‍ ആര്‍ക്കാണ് വേദനിക്കാത്തത്?''
''സാര്‍, ചിലപ്പോള്‍ ഇത് ഒടിഞ്ഞുപോകുമോ എന്നാണ് ഞങ്ങള്‍ക്ക് പേടി.''
''ഇതാരാണ് സിസ്റ്റര്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്നത്?''
''അശോകന്‍.''
''അയാളോട് എന്നെയൊന്ന് കാണാന്‍ പറയണം.''
സുബൈര്‍ അവിടെ നിന്നിറങ്ങി ലാബ്, എക്‌സറെ ലാബൊക്കെ സന്ദര്‍ശിച്ച്, ഒഴിവുള്ള ഒ.പി.യിലെ ഡോക്ടര്‍മാരെയൊക്കെ കïു. അപൂര്‍വമായിട്ടായിരുന്നു ഡോക്ടര്‍ മൊയ്തീന്‍ കോയയുടെ ഒ.പി. ഒഴിഞ്ഞുകïത്. സുബൈര്‍ അകത്ത് കയറി. 
''സാര്‍ സുഖമാണല്ലോ?''
''അല്‍ഹംദുലില്ല, സുഖമാണ്, സുബൈര്‍ എന്തുï് വിശേഷം?''
''നിങ്ങക്കറിയുന്ന വിശേഷം തന്നെയല്ലേ, ഇവിടെ ഇങ്ങനെയൊക്കെ പോകുന്നു. സാര്‍, നിങ്ങളുടെ കളക്ഷന്‍...?''
സുബൈര്‍ പൂര്‍ത്തിയാക്കിയില്ല.
ഡോക്ടര്‍ മൊയ്തീന്‍ ചിരിച്ചു. 
''രോഗികള്‍ കൂടുതലാണ്, ശരിതന്നെ. ഒരു രോഗിയെക്കൊïും അനാവശ്യമായി മരുന്ന് തീറ്റിക്കാന്‍ എന്നെക്കൊïാവില്ല. അതേപോലെ അസുഖം ശരിക്കും ബോധ്യമായാല്‍ പിന്നെ ഞാനെന്തിന് ഇന്‍വെസ്റ്റിഗേഷന്‍ എഴുതണം?''
''ശരിയാണ് സാര്‍ പറയുന്നത്, എന്നാലും മാനേജ്‌മെന്റിനെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്തേïേ?''
''അതിന് എന്നെ കിട്ടില്ല. 
അനീതിക്ക് ഞാനില്ല. നമ്മുടെ ഓരോ കാല്‍വെപ്പിലും സത്യവും നീതിയും, വേണം.'' സുബൈറിന്റെ മുഖം മ്ലാനമായി. അവന്‍ വളരെ നേരിയ സ്വരത്തില്‍ പറഞ്ഞു:
''സാര്‍, പറഞ്ഞത് തികച്ചും ശരിയാണ്.''
സുബൈര്‍ അവിടെ നിന്നെഴുന്നേറ്റ് കാബിനിലേക്ക് നടന്നു. അവിടെ കാത്തിരിക്കുകയായിരുന്നു റഷീദ്. സുബൈറിനെ കïയുടനെ  സലാം പറഞ്ഞു. സുബൈര്‍ മറുപടി പറഞ്ഞ് അവനെ അവിടെത്തന്നെയിരുത്തി. കൈയില്‍ കരുതിയ മൂന്ന് പുസ്തകങ്ങള്‍ റഷീദ്, സുബൈറിന് കൈമാറി. അവന്‍ അത് തിരിച്ചും മറിച്ചും നോക്കി.
ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍; ഇതൊക്കെ വായിക്കാന്‍ സമയമെവിടെ? ഏതായാലും വായിച്ചു നോക്കാം; മനസ്സിലാക്കാമല്ലോ- സുബൈര്‍ മനസ്സില്‍ കരുതി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top