സ്വവര്‍ഗരതിയുടെ കെട്ടകാലം

പി.കെ ജമാല്‍ No image

ആലുവയിലെയും കോഴിക്കോട്ടെയും രï് പെണ്‍കുട്ടികള്‍ പരസ്പരം പ്രണയിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും പ്രശ്‌നം കോടതിയില്‍ എത്തിയതും വാര്‍ത്താമാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. അതില്‍ ഒരു പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതാണ് ഒടുവിലത്തെ വാര്‍ത്ത.
പുരുഷന്‍ പുരുഷനെ വേള്‍ക്കുന്നതും സ്ത്രീ സ്ത്രീയെ കല്യാണം കഴിക്കുന്നതുമൊക്കെ മുമ്പ് പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് വരുന്ന വിചിത്ര വാര്‍ത്തകളായിരുന്നു. പക്ഷേ, ഇന്ന് അത് കേരളത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ലൈംഗിക സദാചാരത്തെക്കുറിച്ച്, കര്‍ശന നിയമങ്ങളും കീഴ് വഴക്കങ്ങളും കണിശമായി പാലിക്കണമെന്ന് നിര്‍ബന്ധമുള്ള മുസ്‌ലിം കുടുംബങ്ങളില്‍ പെട്ടവരാണ് ഈ പെണ്‍കുട്ടികള്‍ എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ധാര്‍മിക-സദാചാര നിയമ സംഹിതകളെല്ലാം പോയ കാലത്തിന്റെ ശവകുടീരത്തിനുള്ളില്‍ അടക്കം ചെയ്യപ്പെടേïതാണെന്നും, സര്‍വതന്ത്ര സ്വതന്ത്രമായി ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തില്‍ ആരും കൈവെക്കരുതെന്നും ആക്രോശിക്കുന്ന  പുതിയ തലമുറയിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സഞ്ചരിച്ച് സഞ്ചരിച്ച് ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നു എന്ന കയ്പുറ്റ സത്യത്തെക്കുറിച്ച സൂചനയാണ് ഇത്തരം സംഭവങ്ങള്‍.
ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനങ്ങളില്‍ അവിഷ്‌കരിച്ച ശരീഅത്ത് സ്വവര്‍ഗരതിയെ എങ്ങനെ കാണുന്നു? ഹോമോ സെക്ഷ്വല്‍, ലസ്ബിയന്‍ ബന്ധങ്ങളെക്കുറിച്ച ഇസ്‌ലാമിന്റെ വിധിയെന്താണ്? സ്വവര്‍ഗരതി ലൈംഗിക വൈകൃതവും പ്രകൃതിവിരുദ്ധവുമായാണ് ഇസ്‌ലാം കാണുന്നത്. ഇതില്‍ പങ്കാളികളാവുന്നവര്‍ കുറ്റകൃത്യത്തില്‍ സമപങ്കാളികളാണ്. തെറ്റും കുറ്റവുമായാണ് പണ്ഡിതന്മാര്‍ സ്വവര്‍ഗരതിയെ വിലയിരുത്തിയിട്ടുള്ളത്. പ്രവാചകന്‍ ലൂത്വിന്റെ സമുദായം ദൈവിക ശിക്ഷക്ക് വിധേയരാക്കപ്പെട്ടത്, ലൈംഗിക വികാരശമനത്തിന് പുരുഷന്മാര്‍ പരസ്പരം വേഴ്ചയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. സ്ത്രീയും സ്ത്രീയും തമ്മിലെ ബന്ധം വ്യഭിചാരത്തിന്റെ ഗണത്തില്‍ പെടാത്തതിനാല്‍ ശിക്ഷ നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്നും പക്ഷേ, അതത് കാലത്തെ ഭരണകൂടങ്ങള്‍ക്ക് ശിക്ഷ നിര്‍ണയിക്കാവുന്നതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 'ജവാബുല്‍ കാഫി'യില്‍ ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നു: ''ലൂത്വ് നബിയുടെ സമുദായം ഏര്‍പ്പെട്ട ലൈംഗിക വേഴ്ചാ വൈകൃതം കൊടിയ അധാര്‍മികതയും കുറ്റകൃത്യവുമായതിനാലാണ് ഇഹലോകത്തും പരലോകത്തും അതിന് കഠിനശിക്ഷ നല്‍കുന്നത്.''
സ്വവര്‍ഗരതി പ്രേമികളായ പുരുഷന്മാരെയും സ്ത്രീകളെയും അവര്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ പേരില്‍ ഏത് വിധത്തില്‍ ശിക്ഷിക്കണമെന്ന് പണ്ഡിതന്മാര്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുï്. പുരുഷനെ മരണം വരെ എറിഞ്ഞ് കൊല്ലുന്നതുപോലെയുള്ള വധശിക്ഷ നല്‍കണമെന്ന് ഒരു വിഭാഗം പറയുന്നു. നബി(സ) പറഞ്ഞു: ''ലൂത്വ് നബിയുടെ സമുദായം ചെയ്ത ലൈംഗിക വൈകൃതത്തില്‍ ആരെങ്കിലും ഏര്‍പ്പെട്ടാല്‍ ചെയ്തവനെയും വിധേയനെയും നിങ്ങള്‍ വധിച്ചുകളയുക'' (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, അഹ്‌മദ്- അല്‍ബാനി സ്വഹീഹായി രേഖപ്പെടുത്തി).
ലൂത്വ് നബിയുടെ കാലത്ത് നടന്ന ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് ഖുര്‍ആനില്‍ വിവിധ ഇടങ്ങളില്‍ പരാമര്‍ശമുï്. സദൂം ഗോമറ വാസികള്‍ എന്നാണ് ബൈബിള്‍ പറയുന്നത്. സ്വവര്‍ഗരതിക്ക് നല്‍കിയ കടുത്ത ശിക്ഷക്കാണ് തദ്ദേശവാസികള്‍ വിധേയരായത്. ''നിങ്ങള്‍ ലോകരില്‍ പുരുഷന്മാരെ സമീപിക്കുകയും റബ്ബ് നിങ്ങള്‍ക്കായി സൃഷ്ടിച്ചിട്ടുള്ള സഹധര്‍മിണികളെ വെടിയുകയും ചെയ്യുകയോ? അല്ല, നിങ്ങള്‍ വല്ലാതെ അതിരു കടന്ന ജനം തന്നെ'' (അശ്ശുഅറാഅ്: 165,166).
''ലൂത്വിനെയും നാം പ്രവാചകനായി നിയോഗിച്ചു. അദ്ദേഹം സ്വജനത്തോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ ഇത്ര നാണമില്ലാത്തവരായോ! നിങ്ങള്‍ക്ക് മുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ വഷളത്തം ചെയ്യാന്‍? ലൈംഗികാസക്തി ശമിപ്പിക്കുന്നതിന് നിങ്ങള്‍ സ്ത്രീകളെ വെടിഞ്ഞ് പുരുഷന്മാരെ സമീപിക്കുന്നു, സത്യത്തില്‍ നിങ്ങള്‍ തികച്ചും അതിരു കടന്ന ജനം തന്നെ'' (അല്‍അഅ്‌റാഫ്: 80,81).
ലൂത്വിന്റെ ജനതക്ക് ലഭിച്ചത്  കടുത്ത ശിക്ഷയായിരുന്നു. ഇരട്ടി ശിക്ഷയായിരുന്നു അത്. ഭൂമി പിളരുകയും അടിമേല്‍ മറിയുകയും ചെയ്തു. അതൊരു ശിക്ഷ. ഓരോരുത്തരുടെയും പേര് രേഖപ്പെടുത്തിയ ചുടുകട്ട തലയില്‍ പതിച്ചാണ് ഓരോ വ്യക്തിയും നശിച്ചൊടുങ്ങിയത്. ഫിര്‍ഔനെയും അനുയായികളെയും സമുദ്രത്തില്‍ മുക്കിക്കൊന്നിട്ടേയുള്ളൂ. ആദ് സമുദായത്തെ കൊടുങ്കാറ്റയച്ചാണ് നശിപ്പിച്ചത്. ഘോര അട്ടഹാസവും ശക്തമായ പ്രകമ്പനവുമായിരുന്നു സമൂദ് ഗോത്രത്തിന് ശിക്ഷ. സോദോം വാസികളുടെ പ്രവൃത്തി അല്ലാഹുവിന്റെ ദൃഷ്ടിയില്‍ എത്ര കൊടിയ അപരാധമായിരുന്നുവെന്ന് ഈ ഇരട്ടി ശിക്ഷാ രീതി സൂചിപ്പിക്കുന്നുï്.
''നിങ്ങളുടെ സ്ത്രീകളില്‍ ദുര്‍നടപ്പില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരില്‍, നിങ്ങളില്‍ നിന്നുള്ള നാല് പേരെ സാക്ഷികളായി കൊïുവരിക. നാലുപേര്‍ സാക്ഷ്യം വഹിച്ചുവെങ്കില്‍ ആ സ്ത്രീകളെ മരണം വരെ, അല്ലെങ്കില്‍ അല്ലാഹു മറ്റൊരു വഴി നിര്‍ദേശിക്കുന്നത് വരെ വീടുകളില്‍ തടഞ്ഞ് വെക്കുക. നിങ്ങളില്‍ ഈ കുറ്റത്തില്‍ ഏര്‍പ്പെടുന്ന രï് പേരെയും പീഡിപ്പിക്കേതാകുന്നു. പശ്ചാത്തപിക്കുകയും സ്വയം സംസ്‌കരിക്കുകയും ചെയ്താല്‍ അവരെ വിട്ടേക്കണം. എന്തെന്നാല്‍, അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമരുളുന്നവനുമാകുന്നു.'' (അന്നിസാഅ്: 15,16).
വ്യഭിചാരം സംബന്ധിച്ച പ്രഥമ വിധിയായിരുന്നു ഇത്. പിന്നീട് സൂറ അന്നൂറില്‍ വ്യഭിചാരികളായ സ്ത്രീക്കും പുരുഷനും ഒരേ വിധി നല്‍കുകയുïായി. സൂക്തത്തിലെ സ്ത്രീകളെ കുറിച്ച ആദ്യ ഖണ്ഡം, ലസ്ബിയന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളെക്കുറിച്ചാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (അസ്സിഹാഖു ബൈനന്നിസാഇ, ഫിഖ്ഹുല്‍ മുസ്‌ലിം).
സ്വവര്‍ഗരതിക്കാര്‍ക്കുള്ള ശിക്ഷയെക്കുറിച്ച ചര്‍ച്ചയില്‍ പണ്ഡിതന്മാര്‍ അവലംബിക്കുന്നത് നബിവചനം തന്നെയാണ്. നിരവധി നബിവചനങ്ങളില്‍, ലൂത്വിന്റെ സമുദായം ഏര്‍പ്പെട്ട ലൈംഗിക  വൈകൃതം ശീലമാക്കുന്നവരെ റസൂല്‍ ശപിച്ചതായി കാണാം.
നബി മൂന്ന് തവണ ശപിച്ചത് സ്വവര്‍ഗരതിക്കാരെയാണ്. 'ചെയ്തവരെയും വിധേയനെയും കൊല്ലുക' - ലെസ്ബിയന്‍ ബന്ധത്തെ സൂചിപ്പിച്ചു പറഞ്ഞു: ''സ്ത്രീയും സ്ത്രീയും തമ്മിലെ ലൈംഗിക ബന്ധം അവര്‍ തമ്മിലെ വ്യഭിചാരമാണ്'' (ത്വബ്‌റാനി). ''പുരുഷന്‍ പുരുഷനെ സമീപിച്ചാല്‍ ഇരുവരും വ്യഭിചാരികളാണ്. സ്ത്രീ സ്ത്രീയെ സമീപിച്ചാല്‍ ഇരുവരും വ്യഭിചാരിണികളാണ്'' (ബൈഹഖി-അല്‍ബാനി ഇത് ദുര്‍ബലമെന്ന് രേഖപ്പെടുത്തി).
ശൗകാനി അസ്സൈലുല്‍ ജര്‍റാഹില്‍ രേഖപ്പെടുത്തി: 'ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് സ്വവര്‍ഗ ഭോഗികള്‍ വധിക്കപ്പെട്ടിട്ടുï്. ആ വിഷയത്തില്‍ അവര്‍ക്കിടയില്‍ ഇജ്മാഅ് ഉï്. വധിക്കുന്നത് ഏത് വിധത്തില്‍ എന്നേ തര്‍ക്കമുള്ളൂ. ഈ വിഷയത്തെക്കുറിച്ച് ഖാലിദുബ്‌നുല്‍ വലീദ്, അബൂബക്ര്‍ സ്വിദ്ദീഖിനെഴുതി ചോദിച്ചു. അബൂബക്ര്‍ സ്വിദ്ദീഖ് കൂടിയാലോചനകള്‍ നടത്തി. അലി നടത്തിയ പ്രതികരണം കടുത്തതായിരുന്നു: ''ഒരു സമുദായമേ ഇത് ചെയ്തിട്ടുള്ളൂ. അവരെ അല്ലാഹു എന്തു ചെയ്തു എന്ന് നിങ്ങള്‍ക്കറിയാം. അഗ്നിക്കിരയാക്കി കൊന്നുകളയണമെന്നാണ് എന്റെ അഭിപ്രായം.'' അബൂബക് ര്‍ ഖാലിദിനെ ഈ അഭിപ്രായം അറിയിച്ചു.
'ഇസ്‌ലാമും ലൈംഗികതയും' എന്ന കൃതിയില്‍ ഫത്ഹീയകന്‍ എഴുതുന്നു: 'സ്വവര്‍ഗ രതിക്കാര്‍ക്ക് നല്‍കുന്ന ശിക്ഷയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നതയുï്. ചെയ്തവനെയും വിധേയനെയും കൊല്ലണമെന്നാണ് മാലികി മദ്ഹബ്; വിവാഹിതരായാലും അല്ലെങ്കിലും. ഇമാം ശാഫിഇയും ഇമാം അഹ്‌മദും ഭിന്നാഭിപ്രായക്കാരാണ്.
- സ്വവര്‍ഗരതിയുടെ വിധി വ്യഭിചാരത്തിന്റേതാണ്, വിവാഹിതനാണെങ്കില്‍ എറിഞ്ഞുകൊല്ലണം. അവിവാഹിതനെങ്കില്‍ ചമ്മട്ടി പ്രഹരവും നാടുകടത്തലും വേണം.
- ചെയ്തവനെ കൊല്ലണം. വിധേയനെ പ്രഹരിക്കണം, നാടുകടത്തണം.
- ചെയ്തവനെയും വിധേയനെയും എന്തായാലും വധിക്കണം.
ശിക്ഷിക്കപ്പെടേï തെറ്റും കുറ്റവുമാണ് സ്വവര്‍ഗ രതി എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുï്. ഭരണകൂടം നിശ്ചയിക്കുന്നതാണ് ശിക്ഷാ രീതി.
യൂസുഫുല്‍ ഖറദാവി: ''സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമാണ്. പൗരുഷം തകര്‍ക്കലാണ്. സ്ത്രീയോട് ചെയ്യുന്ന അക്രമമാകുന്നു അത്.''
പ്രകൃതിവിരുദ്ധ ലൈംഗികതയെയും (ഹോമോസെക്ഷ്വാലിറ്റി) വ്യഭിചാരത്തെയും കുറിച്ച് പറഞ്ഞപ്പോള്‍ 'ഫാഹിശത്ത്' (മ്ലേഛവൃത്തി) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. രïും ഒരുപോലെ എന്നര്‍ഥം.
ഒരു നാടും (സൊദോം, ഗോമറ) സമൂഹവും നാഗരികതയും നശിപ്പിക്കപ്പെടാനും തുടച്ച് നീക്കപ്പെടാനും ഹേതുവായ കുറ്റ കൃത്യമാണ് സ്വവര്‍ഗരതി.
ഈ പാപത്തെയും സ്വവര്‍ഗരതിക്കാരെയും വിശേഷിപ്പിക്കാന്‍ ഖുര്‍ആന്‍ 12 ഇടങ്ങളില്‍ നടത്തിയ പദപ്രയോഗങ്ങള്‍ ഈ കൊടിയ കുറ്റത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു.
ഒരു പാപത്തെയും ഖുര്‍ആന്‍ ഈ വിധം ആവര്‍ത്തിച്ച് അപല പിച്ചതായി കാണില്ല.
സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിനും രാജ്യത്തിന്റെ സദാചാര പരികല്‍പനയില്‍ ഊന്നിയ വ്യവസ്ഥക്കും യോജിച്ച വിധം നിയമം ആവിഷ്‌കരിച്ച് നടപ്പാക്കേï കുറ്റകൃത്യമായാണ് ഇതിനെ പണ്ഡിത ലോകം കാണുന്നത്. ചികിത്സിച്ചു ഭേദമാക്കേï മാനസിക വൈകല്യമായും ഇതിനെ നിരീക്ഷിക്കുന്നവരുï്.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top