മകനേ നീ അവിടെ ഒറ്റക്കാണ്....

ഷഹദ് അവദല്ലാഹ് വിവ: തൂബ റുഖിയ No image

തണുത്തുറഞ്ഞ, കറുത്തിരുï രാത്രി. ഗസ്സയുടെ ഇടുങ്ങിയ തെരുവുകളെയും സുഷുപ്തിയിലാï ജനങ്ങളെയും അന്ധകാരം തന്റെ കറുത്ത പുതപ്പില്‍ പൊതിഞ്ഞിരിക്കുന്നു.
ആ രാത്രി ആത്മാവിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഇസ്രയേല്‍ യുദ്ധത്തിന്റെ രïാം വാര്‍ഷിക ദിനത്തില്‍, ഭക്ത്യാദരങ്ങളാല്‍ എല്ലാം നിശ്ശബ്ദമായി. ഞാന്‍ ഉറങ്ങുകയായിരുന്നു, കൃത്യമായി പറഞ്ഞാല്‍ ഉറക്കം അഭിനയിച്ചു കിടക്കുകയായിരുന്നു. ഉപ്പു രുചിയുള്ള ഒരു തുള്ളി കണ്ണുനീര്‍ എന്റെ കവിളിലൂടെ തലയിണയില്‍ മുങ്ങി. പിന്നാലെ അനേകം തുള്ളികള്‍ അവയുടെ ദുഃഖ പ്രകടനവുമായി വന്നു. അവ എന്നെ ശ്വാസംമുട്ടിച്ചു. എനിക്കറിയാം, ഓര്‍മകളെ മുഴുവനും, എന്തിന്; ജീവിതം തന്നെയും കൈയടക്കി വെച്ചിരിക്കുന്ന വിഷാദ സ്മരണകളില്‍ നിന്ന് ഇനി രക്ഷയില്ല. ആ നനഞ്ഞ, ഉപ്പുരസമുള്ള തലയിണയില്‍ നിന്ന് രക്ഷനേടാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു.
കട്ടിലിന്റെ ഇടതുവശത്തുള്ള ഡസ്‌കില്‍ നിന്നും ചുളുങ്ങിയ ഒരു വെള്ളക്കടലാസും പേനയും എടുത്ത് ഞാനിരുന്നു: 'നിന്റെ വിഷമങ്ങളെ അതിജയിക്കാനുള്ള നല്ലൊരവസരം. ഇതിലും നീ പരാജയപ്പെട്ടാല്‍ എന്നത്തെയുംപോലെ കൂടുതല്‍ വേദനകളും കൂടുതല്‍ ഉറക്കമില്ലാത്ത രാത്രികളുമായി നിനക്ക് ജീവിക്കാം'.
പേനയെടുത്തെഴുതാന്‍ തുടങ്ങുമ്പോഴൊക്കെ സഹായത്തിനെത്താറുള്ള എന്റെ തകര്‍ന്ന ഹൃദയം ഈയിടെയായി ഇത് മാത്രമാണ് പറഞ്ഞുകൊïിരിക്കുന്നത്. ഇന്ന് ആത്മാവിന്റെ വിളിക്കുത്തരം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. ആ രാത്രി, എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ കുഞ്ഞുമോന് ഒരു കത്തെഴുതാന്‍ അവത് എന്നെ പ്രേരിപ്പിച്ചു.
തുറന്നിട്ട ജനാലയിലൂടെ ഉള്ളിലേക്കെത്തിയ തിരുവിളക്കിന്റെ ഓറഞ്ച് വെളിച്ചം ആ രാവിന് ഒരു വിശുദ്ധ പരിവേഷം നല്‍കി. ഇരുട്ടുമായലിഞ്ഞ് അതൊരു തീജ്വാല പോലെ തോന്നിച്ചു. ഞാന്‍ തരിച്ചിരുന്നു. കൂടുതല്‍ ഉന്മേഷത്തോടെ പുതിയ കടലാസെടുത്ത്, തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ്, ഖേദം പ്രകടിപ്പിച്ച് ഈ നശിച്ച കുറ്റബോധത്തില്‍ നിന്നു രക്ഷ നേടാന്‍ ഞാനുറച്ചു. അവസാനം ഞാന്‍ എഴുതിത്തുടങ്ങി.
'മോനേ, ഞാന്‍ ഇതില്‍ എഴുതുന്ന ഓരോ വാക്കും നീ വളരെ ശ്രദ്ധിച്ചു വായിക്കണം. കാരണം, ഇത് ഇനിയും ഉള്ളില്‍ കൊïുനടക്കാന്‍ എനിക്ക് കഴിയില്ല. ഈ പ്രാവശ്യമെങ്കിലും കത്ത് മുഴുവനാക്കാന്‍ ശ്രമിക്കാം എന്ന് ഞാനിതാ വാക്കു തരുന്നു. ഞാനിത് കീറിക്കളയില്ല. കാരണം, എന്താണ് സംഭവിച്ചതെന്ന് നീ അറിയണം എന്നെനിക്ക് നിര്‍ബന്ധമുï്. നിന്നോട് പറയണം... കാരണം, നീ മരിക്കുമ്പോള്‍, അല്ല; കൊല്ലപ്പെടുമ്പോള്‍ നീ ഉറങ്ങുകയായിരുന്നു. ഓര്‍മകള്‍ ഇന്നും എന്നെ കുത്തിനോവിക്കുന്നുï്.
അതൊരു തണുത്ത രാത്രിയായിരുന്നു; ഓര്‍ക്കാന്‍ കഴിയുന്നുïോ നിനക്ക്?' 
നിമിഷങ്ങള്‍ കടന്നുപോയി. ഒരുത്തരവും കിട്ടിയില്ല. ഞാന്‍ ക്ഷമയോടെ എഴുത്ത് തുടര്‍ന്നു.
'കഴിയും എന്നെനിക്ക് ഉറപ്പാണ്. ഭയങ്കര തണുപ്പായിരുന്നു. നീ എന്റെയടുത്ത് കിടന്നുറങ്ങുകയായിരുന്നു... നിന്റെ ചുടു ശ്വാസം എന്റെ മുഖത്തും കഴുത്തിലും വീണുകൊïിരുന്നു. നിന്റെ ഹൃദയം താളാത്മകമായി മിടിച്ചു കൊïിരുന്നു. എനിക്കത് ശീലമായി. ഇതുകൂടാതെ ഉറങ്ങാന്‍ കഴിയില്ലെന്ന് കരുതിയ സംഗീതമായിരുന്നു അത്. ആ രാത്രി നിന്നെ നഷ്ടപ്പെട്ടപ്പോള്‍ എന്റെ ആ നിഷ്‌കളങ്കതയും എനിക്ക് നഷ്ടപ്പെട്ടു. നിനക്ക് സംശയമുïല്ലേ? പക്ഷേ, എന്റെ മോനേ, അതുമാത്രമാണ് സത്യം.'
ഞാന്‍ വീïും കാത്തിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ലാത്ത, എന്നെ ശ്വാസം മുട്ടിച്ചുകൊïിരുന്ന വാക്കുകളുടെ ബാക്കിയല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ തുടര്‍ന്നു...
'നമ്മള്‍, ഞാനും നീയും എന്റെ ഉമ്മയും ഉപ്പയും സഹോദരങ്ങളും എല്ലാവരും നടുത്തളത്തില്‍ കിടന്നുറങ്ങുകയായിരുന്നു. ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് അതെന്ന് നാം കരുതി. പക്ഷേ, അങ്ങനെയായിരുന്നില്ല. എല്ലാവരും നടുത്തളത്തില്‍ കിടക്കണം എന്ന് ഉപ്പയാണ് നിര്‍ദേശിച്ചത്. കാരണം, നമ്മുടെ മുറികള്‍ക്കെല്ലാം ബോംബിങ്ങില്‍ തകരാനിടയുള്ള ജനാലകളുïായിരുന്നു.'
പടിഞ്ഞാറന്‍ കാറ്റ് പതിയെ പതിയെ വീശിക്കൊïിരുന്നു. മരണ ഗന്ധത്തെയും കുഴിമാടത്തിലെ പോലുള്ള നിശ്ശബ്ദതയെയും ഒഴിവാക്കാന്‍, ഉറങ്ങുമ്പോള്‍ ജനല്‍ തുറന്നിടാറായിരുന്നു  പതിവ്. ഓര്‍മകള്‍ അയവിറക്കിക്കൊï് ഭ്രാന്തമായി എന്റെ മകന്റെ മറുപടിക്ക് കാത്തു നില്‍ക്കാം... ഞാന്‍ ഉറച്ചു. തണുത്തുറഞ്ഞ മഞ്ഞില്‍ പടിഞ്ഞാറന്‍ കാറ്റ് എന്നെയൊരു മാര്‍ബിള്‍ കഷണം പോലെ തണുപ്പിച്ചു. കുറച്ചു നേരത്തേക്കത് ഒരു ശമനമായി തോന്നി. പക്ഷേ, അതൊരു വിഫല ശ്രമമായിരുന്നു. മുറിവേറ്റവളായി ഞാനവശേഷിച്ചു.
ഇടിയും മഴയും തുടങ്ങി. ചാറ്റല്‍മഴ എന്റെ കഴുത്തില്‍ ഇക്കിളിയിട്ടു. ഞാന്‍ വീïും വിറച്ചു. നനഞ്ഞ മണ്ണിന്റെ ഗന്ധം വായുവില്‍ നിറയുന്നതറിഞ്ഞ് ഞാന്‍ ചെറുതായി ചിരിച്ചു.
'ഇവിടെ മഴ പെയ്യുന്നുï്. ആ രാത്രിക്ക് കുറച്ചുനാള്‍ മുമ്പ് പെയ്ത ശബ്ദമുഖരിതമായ മഴയൊഴിച്ചാല്‍ ബാക്കിയെല്ലാം നിശ്ശബ്ദമായിരുന്നു. ഞാന്‍ വരച്ച, മഴയില്‍ നീയിരിക്കുന്ന ചിത്രത്തില്‍ നിന്നെക്കാണാന്‍ എന്തു ഭംഗിയാണ്.  ശരിക്കും നീയന്ന് മഴയില്‍ ഇറങ്ങിയിട്ടില്ല. മുടിയില്ലാതെ തണുത്ത്, സ്‌ട്രോബറി ചുïുകളും കുട്ടിത്തവുമായി കൊഞ്ചുന്ന ഒരു പൂച്ചക്കുട്ടിയെപ്പോലെ ഇരിക്കുകയായിരുന്നു നീ. തണുത്ത ജനാലയില്‍ ശ്വാസം വീഴ്ത്തി നിന്റെ കുഞ്ഞുവിരലുകളാല്‍ എഴുതിക്കളിക്കുകയായിരുന്നു. ഇതേ മഴയുടെ ശബ്ദവും മണ്ണിന്റെ ഗന്ധവും ആസ്വദിച്ച് നിന്റെ മൊട്ടത്തലയില്‍ മഴ കൊള്ളുമ്പോഴുള്ള അടക്കിപ്പിടിച്ച ചിരിയടക്കം നിന്നെ വരക്കുകയായിരുന്നു ഞാനപ്പോള്‍. 
'മൊട്ടക്കുട്ടി' എന്നു കളിയാക്കുന്നത് നിനക്ക് ഇഷ്ടമായിരുന്നില്ല. നീ കരയും... എന്റെ ഹൃദയം തകരും. ഇടക്ക് നീ സുന്ദരമായി ചിരിക്കും.  പക്ഷേ, എനിക്ക് നിന്നെ മൊട്ടക്കുട്ടിയെന്നു വിളിക്കാന്‍ ഇഷ്ടമായിരുന്നു. മോനേ, നീയിപ്പോള്‍ ചിരിക്കുകയാണോ കരയുകയാണോ? ഒരു വയസ്സ് കൂടിയപ്പോള്‍ നിന്നെ ഇങ്ങനെ വിളിക്കുന്നത് നിന്നെ ചിരിപ്പിക്കുമോ അതോ കരയിക്കുമോ? എനിക്കത് അറിയാന്‍ കഴിഞ്ഞെങ്കില്‍...
ആ ചിത്രത്തില്‍ നിന്റെ തലയില്‍ കുറച്ചു മഴത്തുള്ളികളുïായിരുന്നു; കുറച്ച് നിന്റെ കണ്‍പീലിയിലും... നനഞ്ഞ പുല്ലില്‍ ഇരുന്ന് തിളങ്ങുന്ന കറുത്ത കണ്ണുകളാല്‍ നീ ചിരിക്കുകയായിരുന്നു. എനിക്ക് മഴ ഇഷ്ടമായിരുന്ന പോലെ നിനക്ക് ആ ചിത്രവും ഇഷ്ടമായി. നിന്റെ തിളങ്ങുന്ന കണ്ണുകളും ചിരിയും നഷ്ടമായ അന്ന് എനിക്കാ ഇഷ്ടവും നഷ്ടമായി.'
എന്റെ കണ്‍കോണില്‍ ബന്ധനത്തിലായിരുന്ന രïു കണ്ണുനീര്‍ തുള്ളികള്‍ അവസാനം സ്വതന്ത്രമായി.
'അന്ന് വെളുപ്പിന് 4.50-ന് എന്റെ അലാറം ഒരു നാടന്‍ പാട്ട് പാടി എന്നെയുണര്‍ത്തി. രക്തസാക്ഷിയായ മകന്‍ തന്റെ അമ്മയോട്, താന്‍ സ്വര്‍ഗത്തിലാണെന്നും തന്നെയോര്‍ത്ത് വിഷമിക്കരുതെന്നും പറയുന്നു... എനിക്കത് വളരെ ഇഷ്ടമായിരുന്നു. ആ പ്രഭാതത്തില്‍ പിന്നീടുïായ സംഭവങ്ങളോടെ ആ ശബ്ദം നിലച്ചു. ഇപ്പോഴത് എന്നെ മനഃസംഘര്‍ഷത്തിലാക്കുന്നു. നിന്നെയും മറ്റുള്ളവരെയും ഉണര്‍ത്താതിരിക്കാന്‍ ഞാന്‍ അലാറം ഓഫ് ചെയ്ത് എണീറ്റു. സുബ്ഹിക്ക് മുമ്പ് തഹജ്ജുദ് നമസ്‌കരിക്കാനൊരുങ്ങി. രïാഴ്ചയായി ഗസ്സക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന യുദ്ധവിമാനങ്ങളുടെ ഇരമ്പല്‍ കാരണം നാളുകളായി ഉറക്കം നഷ്ടപ്പെട്ടതു കൊï് അന്ന് എല്ലാവരും ശാന്തരായി ഉറങ്ങിക്കിടന്നു. നല്ല ഇരുട്ടായിരുന്നു. നിലത്ത് കിടന്നുറങ്ങിയിരുന്നവരെ ചവിട്ടാതിരിക്കാന്‍ ഞാന്‍ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി നടന്നു. നമസ്‌കരിക്കാന്‍ ഒരുങ്ങി മുറിയില്‍ കയറുമ്പോള്‍ പോയകാലത്തെ സ്മരണകളും വരുംകാലത്തെ പ്രതീക്ഷകളും പങ്കുവെച്ച് നാം അവിടെയിരുന്നത് അകാരണമായി മനസ്സിലേക്ക് കടന്നുവന്നു. ഭാവി അന്നേ ഇല്ലാതായതാണ്. പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. നീ ആയിരുന്നു എന്റെ പ്രതീക്ഷ...
ഞാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി. നമ്മുടെ കുടുംബത്തെ കാത്തുകൊള്ളണേ എന്ന് ഞാന്‍ കേണു. ഒരു നിമിഷം മുമ്പ്, ഒരു ഭീകര സ്‌ഫോടനം വീടിനെ വിറപ്പിച്ചു. ഞാന്‍ നിസ്‌കാരപ്പായയില്‍ നിന്നു തെറിച്ചുവീണു. വീടിനുള്ളിലും പുറത്തും ചില്ലു തകരുന്ന ഒച്ച മുഴങ്ങിക്കേട്ടു. പേടിച്ചുവിറച്ച് ഞാന്‍ നിങ്ങള്‍ കിടക്കുന്നിടത്തേക്ക് ഓടി. ഫ്‌ളാഷ് ലൈറ്റ് കത്തിച്ചു വെച്ച്, ആര്‍ക്കും ഒന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. പേടിച്ച് പരക്കം പായുകയായിരുന്ന അവര്‍ക്ക് ചെറിയ മുറിവുകളേ ഉïായിരുന്നുള്ളൂ. നിമിഷങ്ങള്‍ കടന്നു പോയി. എല്ലാം ശാന്തമായതു പോലെ തോന്നി. ഇരുട്ടും നിശ്ശബ്ദതയും രംഗം നിയന്ത്രിച്ചു. നീ ഉറങ്ങുക തന്നെയായിരുന്നു. ഒന്നുമറിയാതെ നീ ഉറങ്ങുന്നത് കïു... സത്യം പറഞ്ഞാല്‍ എനിക്ക് ചിരി വന്നു. ഉമ്മയും ആങ്ങളയും കൂടി, അപ്പുറത്തെ അപ്പാര്‍ട്ട്‌മെന്റിലെ അമ്മാവനും കുടുംബത്തിനും എന്തെങ്കിലും പറ്റിയോ എന്ന് നോക്കാന്‍ പുറപ്പെട്ടു. അവര്‍ നമ്മുടെ വാതില്‍ തുറക്കുമ്പോഴേക്ക് അമ്മാവന്‍ അവരുടെ വാതിലും തുറന്നു. 'പേടിക്കേï, ഞങ്ങള്‍ക്കൊന്നും പറ്റിയിട്ടില്ല. എന്തായിരുന്നു അത്? എന്താണ് അവര്‍ ഉന്നം വെച്ചത്?' പറഞ്ഞു തീരുന്നതിനു മുമ്പ് രïു വീടുകള്‍ക്കുമിടയിലെ സ്റ്റെപ്പില്‍ അടുത്ത സ്‌ഫോടനമുïായി.
ആ കെട്ടിടമൊന്നാകെ കുലുങ്ങി. എല്ലായിടത്തും പൊടി നിറഞ്ഞു. വീടിനുള്ളില്‍ മുഴുവന്‍ കെട്ടിടാവശിഷ്ടങ്ങള്‍... വാതിലുകള്‍ പറിഞ്ഞു പോന്നു. എല്ലാവരും പേടിച്ചിരുന്നു. നീ അപ്പോഴും ഉറങ്ങുകയായിരുന്നു. കുറച്ചു നേരത്തേക്ക് ഞാന്‍ നിന്നെ മറന്നു പോയി. ഉമ്മ ഉറക്കെ പറഞ്ഞു: 'എല്ലാവരും കലിമ ചൊല്ലി താഴേക്ക് പോ! ഇവിടെനിന്നു പുറത്തു പോ! ഈ മിസൈലുകള്‍ നമ്മുടെ നേര്‍ക്കാണ്.'
എന്റെ തളര്‍ന്ന മനസ്സിലേക്ക് കുതിച്ചെത്തുന്ന വേദനയാര്‍ന്ന ഓര്‍മകളുടെ കുത്തൊഴുക്ക് തടയാന്‍ ഞാന്‍ വൃഥാ ശ്രമിച്ചു. എന്റെ മകന്‍ എനിക്ക് പൊറുത്തു തരണമെങ്കില്‍ അവന്‍ ഓരോ വിശദാംശങ്ങളും അറിയണം.
'ഉമ്മയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊïിരുന്നു: 'കലിമ ചൊല്ലി താഴേക്കു പോ!' എങ്കിലും ഞാനപ്പോള്‍ പോയില്ല. നിന്നെയെടുക്കാന്‍ ഞാന്‍ ഡൈനിംഗ് ഹാളിലേക്ക് പോയി. അവിടേക്കുള്ള വഴിയില്‍, എന്റെ മുറിയില്‍ കയറി അവസാനമായി ഒരു നോക്ക് കïു. രïുവര്‍ഷം മുമ്പ് നിന്റെ ഉപ്പ മരിച്ചത് മുതല്‍ ഞാന്‍ കോളേജില്‍ പോകാന്‍ തുടങ്ങിയിരുന്നു. അന്നുമുതല്‍ ഞാന്‍ ചെയ്യാറുള്ളതുപോലെ തങ്ങളെ കൈയിലെടുക്കാന്‍ കേണുകൊïിരുന്ന എന്റെ പുസ്തകങ്ങളെ ഞാന്‍ കïു. കുത്തിനിറച്ച് എന്റെ ബുക്ക് ഷെല്‍ഫും അലമാരയും നിസ്‌കാരപ്പായയും, എന്തിന്; എന്റെ ചുവന്ന കണ്ണട പോലും ഞാന്‍ കïു. എല്ലാം പലയിടത്തായി ചിതറിക്കിടന്നു. ഉമ്മയുടെ വാക്കുകള്‍ കൂടുതല്‍ ശക്തമായി തിരികെ വന്നു: 'കലിമ ചൊല്ലി താഴേക്കു പോകൂ!' ഞാന്‍ ഒന്നിനെക്കുറിച്ചും ബോധവതിയായിരുന്നില്ല, മുറിയില്‍ നിന്നിറങ്ങി നിന്നെയെടുക്കാന്‍ ഹാളിലേക്ക് നടന്നു. അപ്പോഴാണ് അമ്മാവന്റെ ചെറിയ മക്കള്‍ താഴേക്ക് പോകുന്നതിനു പകരം കരഞ്ഞുകൊï് അങ്ങോട്ട് കയറി വന്നത്. നല്ല ഇരുട്ടായിരുന്നു. അവര്‍ ഉച്ചത്തില്‍ കരയുന്നുïായിരുന്നു. 'നിങ്ങള്‍ ഇവിടെ എന്തു ചെയ്യുകയാണ്? എന്താണ് താഴേക്ക് പോകാത്തത്?' ഞാന്‍ അവരോട് ചോദിച്ചു. 'നല്ല ഇരുട്ടാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല'. അവരിലൊരാള്‍ വേറൊരു മുറിയില്‍ കയറിപ്പോകും എന്നും, അവനെ അവിടെ മറന്നു പോകും എന്നും ഞാന്‍ ഭയന്നു. 'എന്റെ കൂടെ വാ' എന്നു പറഞ്ഞ് ഞാന്‍ അവരെയും കൊï് ധൃതിയില്‍ താഴേക്ക് പോയി.
'എനിക്ക് നടക്കാന്‍ കഴിയുന്നില്ല. കാല് വേദനിക്കുന്നു. എനിക്കെന്റെ ഷൂസ് വേണം'. അവരില്‍ ഒരാള്‍ പറഞ്ഞു.
'ഇപ്പോള്‍ സമയമില്ല, നമുക്കത് പിന്നെ എടുക്കാം'. അത് ഇനി ഒരിക്കലും എടുക്കാന്‍ കഴിയിെല്ലന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞങ്ങള്‍ ഇറങ്ങി നിമിഷങ്ങള്‍ക്ക് ശേഷം മൂന്നാമതൊരു മിസൈല്‍ ഞങ്ങളുïായിരുന്ന മൂന്നാം നിലയില്‍ പതിച്ചു'.
'ഉമ്മാ, ഞാനവിടെ ഉïായിരുന്നു. നിങ്ങള്‍ എന്നെ അവിടെ ഉപേക്ഷിച്ചു. എന്റെ കണ്ണീരും കരച്ചിലും അല്ലാതൊന്നും എനിക്ക് കൂട്ടായില്ല. ഞാന്‍ ഒറ്റക്കായിരുന്നു'.
മകന്റെ ഒച്ച ചെവിയില്‍ തുളച്ചുകയറി. ദേഹമാസകലം വിറച്ച് പേന കൈയില്‍നിന്നു നിലത്ത് വീണു. പെട്ടെന്ന്, തന്റെ വെള്ളക്കുപ്പായവും ധരിച്ച് മൊട്ടത്തലയും തിളങ്ങുന്ന കണ്ണുകളുമായി അവന്‍ എന്റെ കണ്ണീരിറ്റുന്ന മുഖത്തുനോക്കി അവിടെയിരിക്കുന്നത് കï് ഞാന്‍ ഞെട്ടി. 'ഞാന്‍ വീട്ടില്‍ ഒറ്റക്കായിരുന്നു ഉമ്മാ'. ഞെട്ടല്‍ മാറാതെ ഞാന്‍ കുറച്ചുനേരം കൂടി മകനെ നോക്കി നിശ്ശബ്ദയായിരുന്നു.
പ്രകൃതിക്ക് ക്ഷോഭം വര്‍ധിച്ചു. ഇടി കൂടുതല്‍ ഉച്ചത്തിലായി. പടിഞ്ഞാറന്‍ കാറ്റ് വീïും ശക്തി പ്രാപിച്ചു. ഒരു മിന്നല്‍പിണരിനാല്‍ മുറിയില്‍ വെളിച്ചം നിറഞ്ഞു. എന്റെ മകന്‍ ജ്വലിക്കുന്ന കണ്ണുകളുള്ള വെളുത്ത പ്രേതത്തെപ്പോലെ തോന്നിച്ചു. പറഞ്ഞതു തന്നെ ആവര്‍ത്തിച്ച് അവന്റെ ഒച്ച നേര്‍ത്തു വന്നപ്പോഴും എനിക്കൊന്നും മിïാന്‍ സാധിച്ചില്ല. 'ഞാന്‍ ഒറ്റക്കായിരുന്നുമ്മാ... ഒറ്റക്ക്...' അവനെ കാണാതായി.
ഞാന്‍ ഒന്നും മിïിയില്ല. ഒന്ന് ചലിച്ചു പോലുമില്ല. ഒരു ഇളം കാറ്റാണ് എന്നെ ബോധത്തിലേക്ക് തിരികെ കൊïുവന്നത്. ഞാന്‍ വീïും പേന കൈയിലെടുത്തു. അവസാനം വരെ എഴുതാനുറച്ചു.
നമ്മുടെ വീടിന്റെ കഥ തീര്‍ത്ത അവസാനത്തെ മിസൈലും കാത്ത് രïുമൂന്നു മിനിറ്റ് ഞങ്ങള്‍ അയല്‍വീട്ടില്‍ തങ്ങി. ഇടയ്ക്ക് സുബ്ഹ് ബാങ്ക് മുഴങ്ങി: 'അല്ലാഹുവാണ് ഉന്നതന്‍... അല്ലാഹുവാണ് ഉന്നതന്‍...' സ്‌ഫോടന ശബ്ദത്തില്‍ ബാങ്ക് കേള്‍ക്കാതായി. കഠിന ദുഃഖത്തോടെ മനസ്സിടിഞ്ഞ് ഞാന്‍ പിറുപിറുത്തു: 'അതു പോയി'. സെക്കന്റുകള്‍ക്ക് ശേഷം അവിടെ നിന്നിറങ്ങിയപ്പോള്‍ നമ്മുടെ വീട് നിന്ന് കത്തുന്നത് കïു. തീജ്വാലകളല്ലാതെ മറ്റൊന്നും ഉïായിരുന്നില്ല അവിടെ. ഞാന്‍ ഒന്നും ചിന്തിച്ചില്ല, ഒന്നും പറഞ്ഞില്ല, ഒന്നും ചെയ്തില്ല, കത്തുന്ന ഓര്‍മകളെ നോക്കി വെറുതെ നിന്നു. പൊടുന്നനെ നീ മനസ്സിലേക്ക് വന്നു. നിന്റെ പേര് വിളിച്ചലറി ഞാനാ കത്തുന്ന വീട്ടിലേക്കോടി. ഉപ്പ എന്നെ പിടിച്ചു വെച്ചു. നീ മരിച്ചെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. 30 പൗï് ഇളം മാംസത്തിനെന്നല്ല, ഒന്നിനും ആ തീയെ അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല. അവര്‍ ആംബുലന്‍സിനും ഫയര്‍ എഞ്ചിനും വേïി മുറവിളി കൂട്ടി. എനിക്കത് താങ്ങാവുന്നതിലും അധികമായിരുന്നു. ഞാന്‍ ബോധംകെട്ടു വീണു.
അന്ന് രാത്രി എനിക്ക് നിന്നെ നഷ്ടമായി. ആശുപത്രിയില്‍ വെച്ച് ബോധം വന്നപ്പോള്‍ ഞാന്‍ വീïും നിന്നെയോര്‍ത്തു. നിന്നെ ഞാന്‍ അവിടെ മറന്നുവെച്ചെന്ന് മുറവിളിയിട്ടു. നീയും നിന്റെ ഉപ്പയും രക്തസാക്ഷികളായിക്കഴിഞ്ഞതിനാല്‍ ഞാന്‍ പൂര്‍ണമായും ഒറ്റക്കാകും എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നീ ഒറ്റക്കാണ്; ഞാനും. നീ ഒറ്റക്ക് നില്‍ക്കും; ഞാനും. നീ ഒറ്റയ്ക്ക് മരിച്ചു; ഞാനും ഒറ്റയ്ക്ക് മരിക്കും. രാത്രി നിന്റെ ചുടുശ്വാസത്തിനായി, ഹൃദയമിടിപ്പിനായി, സുന്ദരമായ പുഞ്ചിരിക്കായി ഞാനൊരുപാട് കൊതിച്ചു. ആ രാത്രി എനിക്ക് എന്റെ മകനെ നഷ്ടമായി.'
പേന താഴെ വീണു. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ദുഃഖഭാരത്താല്‍ ഞാന്‍ മേശമേല്‍ കിടന്നു തേങ്ങി. രാത്രിയുടെ നിശ്ശബ്ദതക്ക് ഭംഗം വരുത്തി ഞാന്‍ വീïും വീïും 'ഒറ്റക്ക്' എന്ന് പറഞ്ഞുകൊïിരുന്നു. ഉമ്മയുടെ പിറുപിറുക്കല്‍ അല്ലാതെ മറ്റൊന്നും ഞാന്‍ കേട്ടില്ല. 'അവളുടെ കാര്യം കഷ്ടം തന്നെ...' അവര്‍ പറഞ്ഞു. 'അവള്‍ ഇപ്പോഴും കരയുകയാണ്. അവള്‍ എല്ലാ രാത്രിയും എഴുതിക്കൊïിരിക്കുന്നു; എന്നുവെച്ച് മരിച്ചു പോയവര്‍ തിരികെ വരില്ലല്ലോ.'
അവര്‍ പിറുപിറുത്തുകൊïിരുന്നു, ഞാന്‍ കരഞ്ഞുകൊïിരുന്നു, 'നമ്മള്‍ ഒരുമിച്ച് ജീവിച്ചു, നീ ഒറ്റക്ക് മരിച്ചു...'

('ഗസ്സ റൈറ്റ്‌സ് ബാക്' എന്ന കഥാ സമാഹാരത്തില്‍ നിന്നെടുത്തത്. ഫലസ്തീനിയന്‍ കൗമാരക്കാര്‍ ഇംഗ്ലീഷിലെഴുതിയ കഥകളാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്.)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top