സൈബറിടവും സ്ത്രീസുരക്ഷിതത്വവും

അഡ്വ. ടി.പി.എ നസീര്‍ No image

സ്ത്രീകള്‍ക്കെതിരെ അസഭ്യവും അധിക്ഷേപങ്ങളും പരദൂഷണവും അപവാദ പ്രചാരണങ്ങളും അഴിച്ചുവിട്ട് മോശമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊïിരിക്കുന്നത്. സ്ത്രീ തുറന്നു പറച്ചിലുകളെ എതിര്‍ക്കാന്‍ ലൈംഗികമായി അധിക്ഷേപിക്കുകയെന്ന നയമാണ് പലപ്പോഴും നവ മീഡിയ അനുവര്‍ത്തിച്ചു വരുന്നത്.
തെരുവുകളില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതിനേക്കാളും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനേക്കാളും സൈബറിടങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നുïണ്ട്.
അധിക്ഷേപങ്ങള്‍ നേരിടാനാവാതെ കാലിടറി പിന്തിരിഞ്ഞു പോന്നവരുടെ നീï നിര തന്നെ നമ്മള്‍ കാണുന്നു. എല്ലാ അധിക്ഷേപങ്ങളെയും സധൈര്യം നേരിട്ട് വ്യക്തമായ നിലപാടുകളുമായി മുന്നോട്ടു പോവുന്നവരും വിരളമല്ല. സൈബറിടങ്ങളില്‍ സ്ത്രീകളെ ആക്രമിക്കുന്നതിന് ഏറ്റവും ഉചിതമായ 'ഭാഷ' ലൈംഗിക പരാമര്‍ശങ്ങളും വ്യക്തിസ്വകാര്യതകള്‍ വിളിച്ചു പറയലുമാണെന്ന് വന്നിരിക്കുന്നു. ഏറ്റവും കൂടുതല്‍ ആക്രമണത്തിന് വിധേയമായ ഒരു പദം ഒരു പക്ഷേ ഫെമിനിസമെന്നതാവും. സ്വതന്ത്രാവിഷ്‌കാരം നടത്തുന്ന ഏതൊരാളെയും ഫെമിനിസ്റ്റായി വായിക്കാനാണ് ആളുകള്‍ക്ക് തിടുക്കം. 
ലൈംഗികച്ചുവയുള്ള ആഭാസകരമായ കമന്റുകള്‍ വ്യാജ പ്രൊഫൈലുകളുïാക്കി ഇരകളായ സ്ത്രീകളുടെ  ഇന്‍ബോക്‌സില്‍ നിറയ്ക്കുകയെന്നത് നവമാധ്യമങ്ങളിലെ 'ഇക്കിളി ഫാഷനാ'യി മാറിയിരിക്കുന്നു. കേട്ടാലറക്കുന്ന വാക്കുകള്‍ ഷെയര്‍ ചെയ്തും രാത്രിയുടെ വില ചോദിച്ചുമൊക്കെ സ്ത്രീകളെ ഓണ്‍ലൈനില്‍ നിരന്തരം ശല്യം ചെയ്തുകൊïിരിക്കുന്നവരും വിരളമല്ല. സ്ത്രീവിരുദ്ധമായതും ജാതീയത ഉയര്‍ത്തിപ്പിടിച്ചും മത വര്‍ഗീയത വളര്‍ത്തിയും സൈബറിടങ്ങളില്‍ നിരവധി വ്‌ളോഗുകളും യൂ ടൂബ് ചാനലുകളുമാണ് രംഗത്തുള്ളത്. 
സ്ത്രീകളെ അവഹേളിക്കുന്നതിനെതിരെ ശക്തമായ നിയമമു് രാജ്യത്ത്. നേരത്തെ ഉïായിരുന്ന  ഐ.ടി. ആക്ട് വകുപ്പ് 66 എ റദ്ദ് ചെയ്‌തെങ്കിലും  ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 509 (2016-ല്‍ ഭേദഗതി വരുത്തി ശിക്ഷ വര്‍ധിപ്പിച്ചത്) പ്രകാരം സ്ത്രീയുടെ അഭിമാനം ക്ഷതപ്പെടുത്തണമെന്ന് ഉദ്ദേശിച്ചുകൊïുള്ള വാക്കോ ആംഗ്യമോ കൃത്യമോ, അല്ലെങ്കില്‍ അപമാനിക്കാന്‍ വേïി വാക്ക് ഉച്ചരിക്കുന്നതോ ശബ്ദം പുറപ്പെടുവിക്കുന്നതോ ആംഗ്യം കാണിക്കുന്നതോ സ്ത്രീയുടെ ഏകാന്തതയെ തടസ്സപ്പെടുത്തുന്നതോ ആയ എന്തും ചെയ്യുന്ന മൂന്നുവര്‍ഷം തടവോ, പിഴയോ അല്ലെങ്കില്‍ രïും കൂടിയോ ശിക്ഷ നല്‍കാവുന്നതാണ്.
ഇപ്പോഴും നിലവിലുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 509 സ്ത്രീകള്‍ക്ക് പ്രത്യേക പരിരക്ഷ ഒരുക്കുന്നുï്. എന്നാല്‍, സൈബറിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് മതിയായ രീതിയിലുള്ള ശിക്ഷ നടപ്പാക്കുന്നതില്‍ നമ്മുടെ നീതിന്യായ സംവിധാനം നിരന്തരം പരാജയപ്പെടുകയാണ്. പോലീസ് പല ഘട്ടങ്ങളിലും ദുര്‍ബലമായ വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ ചാര്‍ജ് ചെയ്യുന്നത്. ഇരകളെക്കാള്‍ വേട്ടക്കാരന്‍ സംരക്ഷിക്കപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും. 36 ശതമാനത്തിലധികം സ്ത്രീകള്‍ ഓണ്‍ലൈന്‍ സ്റ്റോകിംഗിന് വിധേയമാവുന്നുïെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, സൈബറിടങ്ങളില്‍ നിരന്തരം  ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടും പലപ്പോഴും  ഇരകളായ സ്ത്രീകള്‍ നിയമ നടപടികളുമായി മുന്നോട്ടു പോവാതിരിക്കുന്നത് അക്രമ സ്വഭാവങ്ങള്‍ക്ക് ശക്തി പകരാനാണ് സഹായിക്കുക. 
പൊതുസമൂഹത്തിലെപ്പോലെ തന്നെ ചിന്താപരവും വൈകാരികവുമായ സുരക്ഷിതത്വമില്ലായ്മ സ്ത്രീകള്‍ സൈബറിടങ്ങളിലും അനുഭവിക്കുന്നുï്. നാട്ടിന്‍ പുറത്തെ കവലകളില്‍ കൂട്ടം കൂടി അടക്കം പറഞ്ഞും കമന്റടിച്ചും ലൈംഗികച്ചുവയുള്ള ശീലുകള്‍ പാടിയും നമ്മള്‍ കï് പരിചയിച്ച 'നിരുപദ്രവകാരികളായ'  ഞരമ്പുരോഗികള്‍ പക്ഷേ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. സൈബറിടങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടാനുള്ള പ്രധാന കാരണം, സാമൂഹിക ഇടപെടലുകളിലും പൊതുബോധമുരുത്തിരിഞ്ഞു വരുന്നതിലും സ്ത്രീകള്‍ക്കുള്ള പങ്കിനെ അംഗീകരിക്കാത്തതും സ്ത്രീബോധത്തെ കുറിച്ച് സ്വയം വളച്ചുകെട്ടിയ അതിരുകള്‍ ലംഘിക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയും ആണെന്ന് പറയാതെ വയ്യ. 
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ലൈംഗികമായ ദുരനുഭവങ്ങള്‍ ഒരുപാടു നാളുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയാക്കിയതിന്റെ മാറ്റൊലി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളായി ഓടുന്നുï്. ഓണ്‍ലൈന്‍ സൗഹൃദത്തിന്റെ മറവില്‍ അദൃശ്യ പ്രണയത്തില്‍ കുടുങ്ങി സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയ സൈബര്‍ വിധവകളുടെ എണ്ണവും ഇന്ന് കൂടി വരികയാണ്. സോഷ്യല്‍ മീഡിയയിലെ സ്ത്രീ സ്വാധീനം ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുïെന്ന പഠന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുï്.  സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തിലൂടെ സാമ്പത്തിക-ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണെന്ന യാഥാര്‍ഥ്യവും വിസ്മരിക്കരുത്.
സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ രാജ്യത്തെ നിയമ സംവിധാനം പരിഷ്‌കരിക്കപ്പെടേïണ്ടതുï്. ഇന്ത്യന്‍ പീനല്‍ കോഡിലെ നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തുക യും വേണം. പലതരത്തിലുള്ള സൈബര്‍ അതിക്രമങ്ങള്‍ ഭയന്ന് സ്വന്തം അഭിപ്രായങ്ങളും ആശയാവിഷ്‌കാരവും പ്രകടിപ്പിക്കാന്‍ കഴിയാതെ പോവുന്നവരുടെ പൗരാവകാശ ധ്വംസനവും നമ്മള്‍ കാണാതെ പോവരുത്. നിയമപരമായി ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധതയെ ശക്തമായി നേരിടേïതുï്. എന്നാല്‍, നിയമാവകാശങ്ങള്‍ക്ക് വേïി നിയമം കൈയിലെടുത്തു കൊï് പ്രതിഷേധം നടത്തുന്നത് നവമാധ്യമങ്ങളിലൂടെയുള്ള സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് ആക്കം കൂട്ടുകയേയുള്ളൂ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top