'ഹിജാബ് എന്റെ ഐഡന്റിറ്റി'

ഡോ. സബ്രീന ലേയ്/ അശ്‌റഫ് കീഴുപറമ്പ് No image

ഫ്രാന്‍സിലും ഇന്ത്യയിലുമൊക്കെ കത്തിപ്പടര്‍ന്നുകൊïിരിക്കുന്ന ഹിജാബ് വിവാദത്തില്‍ ഒരര്‍ഥവും ഞാന്‍ കാണുന്നില്ല. എന്തിനാണ് ചില കൂട്ടര്‍ മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണത്തിന് പിന്നാലെ കൂടുന്നത് എന്ന് മനസ്സിലാവുന്നില്ല. കിഴക്കും പടിഞ്ഞാറുമുള്ള പല രാജ്യങ്ങളിലും അതൊരു മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചട്ടുകമായി ഉയര്‍ത്തിക്കാണിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഈയടുത്ത് നടന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കത്തിനിന്ന വിഷയമായിരുന്നു ഹിജാബ്. അവിടത്തെ തീവ്ര വലത് പക്ഷം അതിനെ ശരിക്കും ഉപയോഗപ്പെടുത്തി. ഇന്ത്യയിലെ തീവ്ര വലത് കക്ഷികളും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി അതിനെ  ഉപയോഗപ്പെടുത്തുകയാണ്. പൊതുജനാഭിപ്രായത്തില്‍ ധ്രുവീകരണമുïാക്കാനും വിദ്വേഷ പ്രചാരണത്തിനും തങ്ങളുടെ രാഷ്ട്രീയ- സാംസ്‌കാരിക മേധാവിത്വം അരക്കിട്ടുറപ്പിക്കാനും ഹിജാബിനെ അവര്‍ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. ഈ വിവാദത്തില്‍ അധികാര ശക്തികള്‍ ഹിജാബ് വിരുദ്ധര്‍ക്കൊപ്പമാണ്. വിദ്വേഷം തുപ്പുന്ന മുഖ്യധാരാ മീഡിയയും അവരോട് കൂട്ടുചേരുന്നു. ഹിജാബിന് വേïി നിലകൊള്ളുന്നവര്‍ക്ക് വളരെ കുറഞ്ഞ മീഡിയാ സ്‌പേസേ ലഭിക്കുന്നുള്ളൂ. തീവ്ര വലത് പക്ഷത്തിന്റെ പിടിത്തത്തിലാണ് മുഴുവന്‍ മേഖലകളും. ഹിജാബിന് വേïിയുള്ള പോരാട്ടത്തില്‍ ഈ ഭീമമായ ശാക്തിക അസന്തുലനം കാണാതെ പോകരുത്.
അതിനാല്‍, മുസ്‌ലിംകള്‍ പവിത്രമായി കരുതുന്ന ഒരു വസ്ത്രധാരണം എന്ന നിലയിലല്ല ഹിജാബ് പൊതു മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നത്. ആധുനിക ജനായത്ത ഭരണഘടനകള്‍ ഉറപ്പുനല്‍കുന്ന മുസ്‌ലിം സ്ത്രീയുടെ പൗരാവകാശം എന്ന നിലയിലും അതിനെ ചര്‍ച്ചക്കെടുക്കാന്‍ പൊതുമണ്ഡലം വിമുഖത കാട്ടുന്നു. ഹിജാബിനെതിരെ തീര്‍ത്തും വിദ്വേഷ കലുഷിതമായ പ്രചാരണങ്ങള്‍ മാത്രമാണ് നമുക്കെവിടെയും കാണാനാവുക.
എനിക്ക് തോന്നുന്നത് ഇത്തരം വിവാദങ്ങളെ പാശ്ചാത്യ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്ന ചില സ്ത്രീ നിലപാടുകളുമായി ബന്ധിപ്പിച്ചുകൊïേ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ്. പാശ്ചാത്യ ദേശത്തുള്ളത് അതേപടി കോപ്പി ചെയ്യുകയാണല്ലോ പൗരസ്ത്യര്‍ പൊതുവെ ചെയ്യാറുള്ളത്. പാശ്ചാത്യ സംസ്‌കാരം സെക്യുലറിസത്തില്‍ ഊട്ടപ്പെട്ടതാണ് എന്നൊക്കെ നാം പറയാറുïെങ്കിലും അതിന്റെ ഉപബോധത്തിലുള്ളത് സ്ത്രീയെക്കുറിച്ചുള്ള ചില മധ്യകാല ക്രിസ്ത്യന്‍ ചിന്തകരുടെ നിലപാടാണ്. അത് തന്നെയാണ് ബൈബിളിന്റെ നിലപാടും എന്നവര്‍ പറയും. അതനുസരിച്ച്, ആദാം സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടത് സ്ത്രീ കാരണമാണ്. അതിനാല്‍, സ്ത്രീയെ എപ്പോഴും പ്രലോഭകയായി കാണുന്നു. സ്ത്രീയും സ്ത്രീ ശരീരവും അവളുമായുള്ള പുരുഷന്റെ ബന്ധങ്ങളും ഈ പാശ്ചാത്യ ക്രിസ്ത്യന്‍ വ്യവഹാരമനുസരിച്ച് നോര്‍മല്‍ ആണെന്ന് പറയാന്‍ കഴിയില്ല.
ഇതിന്റെ നേര്‍ എതിര്‍ ധ്രുവത്തില്‍ മറ്റൊരു ചിന്താധാരയുï്. പാശ്ചാത്യ സാഹിത്യത്തിലും സിനിമയിലുമൊക്കെ നാമത് കാണുന്നുï്. കലാപത്തിനിറങ്ങുന്ന സ്ത്രീയാണ് അവിടെയുള്ളത്. തനിക്ക് പരിമിതമായ റോളുകള്‍ മാത്രം നല്‍കുന്നതിനോട് അവള്‍ കലഹിക്കുന്നു. തന്റെതായ വസ്ത്രം തെരഞ്ഞെടുക്കാന്‍, അനന്തരാവകാശം കിട്ടാന്‍, വോട്ടവകാശം ലഭിക്കാന്‍, മാന്യമായ ജീവിതം ഉറപ്പു വരുത്താന്‍- ഇങ്ങനെ എന്തിനും ഏതിനും അവള്‍ക്ക് പൊരുതേïിവരികയാണ്. ഈ പോരാട്ടത്തില്‍ പാശ്ചാത്യ ലിബറലുകളും ഫെമിനിസ്റ്റുകളുമൊക്കെ മറുകïം ചാടിപ്പോകുന്നു. തങ്ങള്‍ക്ക് തോന്നിയത് ധരിക്കും എന്നൊക്കെ അവര്‍ പറയുന്നത് അതുകൊïാണ്.
ഇസ്‌ലാമിലാകട്ടെ സ്ത്രീകളുടെ ഇത്തരം അവകാശങ്ങളും പദവികളും പോരടിച്ച് നേടേïതായിട്ടില്ല. അതൊക്കെ അവിടെ നേരത്തെ തന്നെയുï്. ആദാമിന്റെ വീഴ്ചക്ക് സ്ത്രീയല്ല ഉത്തരവാദിയെന്നും ഇസ്‌ലാം പ്രഖ്യാപിക്കുന്നു. സ്ത്രീ ശരീരം അവമതിക്കപ്പെടേï ഒന്നല്ല. നിയമാനുസൃതം ആ ശരീരത്തിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും വേണം. സ്ത്രീക്ക് മാന്യമായ പദവിയും സ്ഥാനവും എന്നത് ഇസ്‌ലാമില്‍ ഉള്ളടങ്ങിയിട്ടുള്ളതാണ്. സ്ത്രീയെ അടിച്ചമര്‍ത്തുക, അല്ലെങ്കില്‍ പറ്റെ അഴിച്ച് വിടുക എന്ന ആത്യന്തികതകളില്‍ നിന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉദ്ഭവിക്കുന്നത്.
പൊതു മണ്ഡലത്തില്‍ സ്ത്രീയുടെ സാന്നിധ്യം എങ്ങനെ എന്നതിന് ശക്തവും കൃത്യവുമായ ഉത്തരമാണ് ഹിജാബെന്ന് ഞാന്‍ കരുതുന്നു. അവിടെ അവളുടെ മാന്യതയും വ്യക്തിപരമായ സ്വയം നിര്‍ണയാവകാശവും സംരക്ഷിക്കപ്പെടുന്നുï്. ഹിജാബ് ഏത് തരത്തിലാവണം എന്ന് ഉത്തരവിറക്കാന്‍ പുരുഷന്മാര്‍ക്ക് ഒരവകാശവുമില്ല. കാരണം, അത് സംബന്ധിയായ നിര്‍ദേശങ്ങളൊക്കെ നല്‍കിയിട്ടുള്ളത് ദൈവിക ഗ്രന്ഥമാണ്. പരിധികള്‍ കാത്തു സൂക്ഷിക്കാനും മാന്യത പുലര്‍ത്താനും സ്ത്രീകള്‍ക്കെന്ന പോലെ പുരുഷന്മാര്‍ക്കും ഖുര്‍ആന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുï്.
പക്ഷേ, ഹിജാബ് വിവാദത്തോട് പല മുസ്‌ലിംകളും ബുദ്ധിപൂര്‍വകമായല്ല പ്രതികരിക്കുന്നതെന്ന് തോന്നിയിട്ടുï്. ഒന്നുകില്‍ അവര്‍ കടന്നാക്രമിക്കും, അല്ലെങ്കില്‍ പ്രതിരോധിക്കും. ചില മുസ്‌ലിം കൂട്ടായ്മകള്‍ പാശ്ചാത്യ വിരുദ്ധതയുടെ പ്രതീകമായി ഹിജാബിനെ ഉയര്‍ത്തിക്കൊïു വരാന്‍ നോക്കുന്നു. അവരുടെ സാംസ്‌കാരിക അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായും ഹിജാബ് മാറുന്നു. ഈ രീതികളെയൊന്നും കുറ്റം പറയുകയല്ല. അതൊക്കെ വേïിവരികയും ചെയ്യും. പക്ഷേ, ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നത്, ഹിജാബ് എന്നത് ഇസ്‌ലാമിലെ മറ്റു സ്ഥാപനങ്ങള്‍ പോലെ ഒരു സ്ഥാപനം ആണ് എന്നാണ്. അതിന് അതിന്റെതായ സ്വാതന്ത്ര്യവും മൂല്യവുമുï്. അതിനെ തന്റെ ഐഡന്റിറ്റിയുടെ ഭാഗമായി കാണണം. പുറം പ്രതികരണങ്ങള്‍ എന്ത് എന്നത് അവിടെ വിഷയമല്ല. ദൈവവും വിശ്വാസിയും തമ്മിലുള്ള അഗാധ ബന്ധത്തില്‍ നിന്നാണ് ഇസ്‌ലാമിലെ എല്ലാം രൂപപ്പെടുന്നത്; ഹിജാബും.
എന്റെ ഹിജാബ് ധാരണത്തെക്കുറിച്ചും ചിലത് പറയാം: ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങള്‍ ഉള്‍ക്കൊï ഉടനെത്തന്നെ ഞാന്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങിയിരുന്നു. റോമില്‍ ഞാന്‍ താമസിക്കുന്ന ഭാഗത്ത് ഒരൊറ്റ മുസ്‌ലിം കുടുംബവും ഉïായിരുന്നില്ല. മുസ്‌ലിംകളെക്കുറിച്ചും അവിടത്തുകാര്‍ക്ക് അറിയുമായിരുന്നില്ല. ഹിജാബ് അവര്‍ക്ക് പരിചയമുള്ള വസ്ത്രധാരണവുമായിരുന്നില്ല. ഞാന്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ നാട്ടുകാര്‍ കരുതിയത്, ഞാനേതോ പുതിയ ക്രിസ്ത്യന്‍ സെക്ടില്‍ അംഗത്വമെടുത്തിട്ടുïാവും എന്നാണ്. കന്യാസ്ത്രീ ആയതാണ് എന്ന് കരുതിയവരും ഉïായിരുന്നു.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഇറ്റലിയില്‍ വിവേചനങ്ങളൊന്നും ഇതു വരെ ഉïായിട്ടില്ല. ചില്ലറ പ്രശ്‌നങ്ങള്‍ ഉïായിട്ടുമുï്. ഒരിക്കല്‍ ഞാനും ഭര്‍ത്താവും ട്രെയ്‌നില്‍ റോമില്‍നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ ഒന്നോ രïോ തവണ ചില യാത്രക്കാര്‍ ഞങ്ങളെ അറബികളാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയായിട്ടുï്. ഒരിക്കല്‍ ഒരു യാത്രക്കാരന്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഞങ്ങളെ ചീത്തവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ തന്നെ ഒരു ഇറ്റാലിയന്‍ വിദ്യാര്‍ഥി വന്ന് അയാളെ ചോദ്യം ചെയ്യുകയും കയര്‍ത്ത് സംസാരിക്കുകയുമൊക്കെ ചെയ്തു.
ശരിയാണ്. ഹിജാബ് ധരിക്കുക പാശ്ചാത്യ നാടുകളില്‍ ഒരു ചലഞ്ച് തന്നെയാണ്. അത് ധരിക്കുന്നത് മതകീയമായ അവബോധത്താലാവണം. പ്രതിഷേധിക്കാനോ വെല്ലുവിളിക്കാനോ ആവരുത്. ഒരു പൗരമതാചാരമായി അതിനെ നിലനിര്‍ത്തുകയാണ് വേïത്. ഇറ്റലി ഒരു സെക്യുലര്‍ രാഷ്ട്രമാണെങ്കിലും കത്തോലിക്കന്‍ മത പശ്ചാത്തലം അതിനുï്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന്റെ പേരിലോ മറ്റോ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നില്ല. ഈയിടെ ഇന്ത്യയില്‍നിന്ന് ഇറ്റലിയിലെത്തിയ ഒരു വിദ്യാര്‍ഥിനി എന്റെ ഭര്‍ത്താവിനോട് പറഞ്ഞു: 'ഹിജാബ് ധരിക്കുമ്പോള്‍ ഞാനിവിടെ നാട്ടിലേക്കാള്‍ സുരക്ഷിതയാണെന്ന് അനുഭവപ്പെടുന്നു. ഭീഷണമായ ഒരു സാഹചര്യവും ഞാനിവിടെ കാണുന്നില്ല.' 

തവാസുലിനെക്കുറിച്ച് 
തവാസുല്‍ യൂറോപ്പ് സെന്റര്‍ ഫോര്‍ ഡയലോഗ് ആന്റ് റിസര്‍ച്ച് രൂപീകരിക്കപ്പെടാന്‍ ഒരു പശ്ചാത്തലമുï്. അമേരിക്കന്‍ രാഷ്ട്രമീമാംസകനായ സാമുവല്‍ ഹïിംഗ്ടണും അദ്ദേഹത്തിനൊപ്പമുള്ള നവയാഥാസ്ഥിതിക ചിന്തകരും കഴിഞ്ഞ നൂറ്റാïിന്റെ ഒടുവിലും ഈ നൂറ്റാïിന്റെ ആദ്യത്തിലുമായി സംസ്‌കാരങ്ങളുടെ സംഘട്ടനം എന്ന ആശയം വളരെ തീവ്രമായി പ്രചരിപ്പിക്കുകയുïായി. വിവിധ നാഗരികതകളും സംസ്‌കാരങ്ങളും തമ്മില്‍ യോജിപ്പിന്റെയോ സഹകരണത്തിന്റെയോ തലങ്ങള്‍ സാധ്യമല്ലെന്നും അവ തമ്മില്‍ സംഘട്ടനം അനിവാര്യമായിരിക്കുന്നു എന്നുമായിരുന്നു അവരുടെ  പ്രചാരണം. ഈ ധ്രുവീകരണ ചിന്തയെ ചെറുക്കുക എന്നതായിരുന്നു തവാസുലിന്റെ ലക്ഷ്യം. സംസ്‌കാരങ്ങള്‍ തമ്മില്‍ സഹകരണത്തിന്റെ പാലങ്ങള്‍ പണിയാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊïിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും ഞങ്ങളുമായി സഹകരിക്കുന്ന ചിന്തകരും സാമൂഹിക പ്രവര്‍ത്തകരുമുï്. സംസ്‌കൃതത്തില്‍ പറയുന്ന വസുധൈവ കുടുംബകം (ലോകം ഒരൊറ്റ കുടുംബം) എന്ന ആശയത്തില്‍ തവാസുല്‍ വിശ്വസിക്കുന്നു.
വിവിധ മതവിഭാഗങ്ങള്‍ തമ്മിലും കിഴക്കും പടിഞ്ഞാറും തമ്മിലും സംവാദങ്ങളും സംഭാഷണങ്ങളും സൗഹൃദപരമായ ഇടപഴക്കങ്ങളും സാധ്യമാണെന്ന് തവാസുലിന് ഉറപ്പുï്. വത്തിക്കാനിലെ ചില ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മതാന്തര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. അബ്ദുല്ലത്വീഫ് പോപ് ഫ്രാന്‍സിസിനെ കാണുകയും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.

വിവര്‍ത്തനം ഒരു സാംസ്‌കാരിക പ്രവര്‍ത്തനം
ലോകമൊട്ടുക്ക് മതങ്ങള്‍ തമ്മിലുള്ള ആശയ കൈമാറ്റത്തിനും സംസ്‌കാര നാഗരികതകള്‍ തമ്മിലുള്ള കൊടുക്കല്‍-വാങ്ങലുകള്‍ക്കും വഴിയൊരുക്കുകയാണ് ഞാന്‍ വിവര്‍ത്തനത്തിലൂടെ ചെയ്യുന്നത്. ഒരു പബ്ലിക് ഇന്റലക്ച്വല്‍ എന്ന നിലയിലാണ് ഞാനത് ചെയ്തുകൊïിരിക്കുന്നത്. ഇതിനകം അറുപതിലധികം കൃതികള്‍ ഞാന്‍ ഇറ്റാലിയനിലേക്ക് വിവര്‍ത്തനം ചെയ്തുകഴിഞ്ഞു. എല്ലാതരം കൃതികളും വിവര്‍ത്തനം ചെയ്യാറുï്. അതിലൊന്ന് ഇംഗ്ലീഷിലുള്ള അബ്ദുല്ലാ യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷയുടെയും വ്യാഖ്യാനത്തിന്റെയും ഇറ്റാലിയന്‍ മൊഴിമാറ്റമാണ്. ഒരു പ്രമുഖ അമേരിക്കന്‍ ക്രിസ്ത്യന്‍ പണ്ഡിതനും മുസ്‌ലിം പണ്ഡിതനും ചേര്‍ന്നെഴുതിയ 'ഠവല ഝൗൃമി: ണശവേ ആശയഹശരമഹ ഞലളലൃലിരല' എന്ന കൃതിയും മൊഴിമാറ്റിയിട്ടുï്. ഹദീസ് വിജ്ഞാനീയത്തില്‍ സ്വഹീഹുല്‍ ബുഖാരി വിശദമായ അടിക്കുറിപ്പുകളോടെ ഒമ്പത് വാള്യങ്ങളിലായി (മൊത്തം 5000 പേജുകള്‍) ഇറ്റാലിയനില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. സ്വഹീഹ് മുസ്‌ലിമിന്റെ പരിഭാഷ ഏറക്കുറെ പൂര്‍ത്തിയായി. ഭഗവദ്ഗീത വിവര്‍ത്തനം ചെയ്തുകഴിഞ്ഞപ്പോഴാണ് ഉപനിഷത്തുകളിലേക്ക് ആകൃഷ്ടയായത്. ഈശം, കഠം, കേനം, മാണ്ഡൂക്യം ഉപനിഷത്തുകളുടെ വിവര്‍ത്തനം പൂര്‍ത്തിയായിരിക്കുന്നു. രാജാറാം മോഹന്‍ റായിയുടെ തുഹ്ഫതുല്‍ മുവഹ്ഹിദീന്‍ (ഏകദൈവത്വവാദികള്‍ക്ക് ഒരു സമ്മാനം) ഇനി ഇറ്റാലിയനില്‍ വായിക്കാം. ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം വിവര്‍ത്തനം ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ദര്‍ശനമാലയും മൊഴിമാറ്റണമെന്ന ആഗ്രഹം ജനിച്ചത്. അതിന്റെ പണി നടന്നുകൊïിരിക്കുന്നു. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെക്കുറിച്ച് മുജീബ് ജൈഹൂന്‍ എഴുതിയ 'ടഹീഴമി െീള വേല ടമഴല' എന്ന ഇംഗ്ലീഷ് കൃതിയും ഇറ്റാലിയനില്‍ എത്തിക്കഴിഞ്ഞു. ഗള്‍ഫ് നാടുകളിലും മറ്റും മലയാളികളുടെ അകമഴിഞ്ഞ സ്‌നേഹാദരങ്ങള്‍ ലഭിക്കാന്‍ ഈ വിവര്‍ത്തന കൃതി നിമിത്തമായിട്ടുï്. വളരെ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നാണ് നടന്‍ ഇന്നസെന്റിന്റെ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യുടെ പരിഭാഷ നടന്നുകൊïിരിക്കുന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ മാസ്റ്റര്‍പീസായ 'മതചിന്തകളുടെ പുനസ്സംവിധാനം' മാത്രമല്ല, അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധമായ ഉല്‌ലഹീുാലി േീള ങലമേുവ്യശെര െശി ജലൃശെമ യും ഇറ്റാലിയനില്‍ എത്തിക്കാനായത് മഹാ ഭാഗ്യമായി കരുതുന്നു. മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത'യാണ് വിവര്‍ത്തനം ചെയ്ത മറ്റൊരു ക്ലാസിക് കൃതി. ഡോ. ശിഹാബ് ഗാനിം എഡിറ്റ് ചെയ്ത യു.എ.ഇയില്‍ നിന്നുള്ള അമ്പത് ചെറുകഥകളുടെ സമാഹാരവും പ്രമുഖ ഒമാനി കവി സഈദ് സഖ്‌ലാവിയുടെ കവിതാ സമാഹാരവും വിവര്‍ത്തന കൃതികളില്‍ ഉള്‍പ്പെടുന്നു.
വിവര്‍ത്തനം എന്റെ മുഖ്യ പ്രവര്‍ത്തന മണ്ഡലമാണെന്നത് ശരി. സാംസ്‌കാരികമായ ആദാനപ്രദാനങ്ങള്‍ക്ക് വഴിയൊരുക്കും എന്നതിനാലാണ് ആ പ്രാധാന്യം. അതോടൊപ്പം മൗലിക രചനകളും ഞാന്‍ നടത്തിയിട്ടുï്. മുഹമ്മദ് നബിയുടെ, രï് വാള്യത്തിലുള്ള ജീവചരിത്രമാണ് അതിലൊന്ന്. ഇതിന്റെ രïാം വാള്യത്തിന്റെ കവര്‍ പ്രകാശനം ചെയ്തത് ദുബൈയില്‍ വെച്ച് മുനവറലി ശിഹാബ് തങ്ങളായിരുന്നു. ഇസ്‌ലാമിലെ പ്രാര്‍ഥനകളുടെ ആത്മീയവും ഒപ്പം വൈദ്യശാസ്ത്രപരവുമായ തലങ്ങള്‍ വിവരിക്കുന്ന എന്റെ പുസ്തകം ഇറ്റലിയില്‍ നന്നായി വായിക്കപ്പെടുന്നുï്. ക്രൈസ്തവതയുടെ പരിണാമത്തെക്കുറിച്ചും മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് കീഴില്‍ കഴിഞ്ഞിരുന്ന അമുസ്‌ലിം ജനവിഭാഗങ്ങളുടെ നിലയെക്കുറിച്ചും ഞാന്‍ ഗവേഷണ പഠനങ്ങള്‍ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുï്.

കേരളീയര്‍ എനിക്ക് അത്രയും പ്രിയപ്പെട്ടവര്‍
ഇറ്റലിക്കാരിയാണെങ്കിലും കേരളവുമായി എനിക്ക് പ്രത്യേക ബന്ധമുïെന്ന് എല്ലാവര്‍ക്കുമറിയാം. എന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പക്ഷേ കൂടുതലറിയുക മലയാളികള്‍ക്കാവും. എന്റെ ഭര്‍ത്താവ് മലയാളിയാണ് എന്നതാണ് അതിന് പ്രധാന കാരണം. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും ധാരാളം മലയാളികളെ കാണാനും അവരോട് സംസാരിക്കാനും അവസരമുïാകാറുï്. പ്രത്യേകിച്ച് ഖത്തര്‍, കുവൈത്ത്, യു.എ.ഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കോസ്‌മോപോളിറ്റന്‍ അവബോധവും പൗരബോധവും ഉള്ളത് മലയാളികളിലാണ് എന്നതാവാം അതിന് മറ്റൊരു കാരണം. കേരളീയരുമായി സംവദിക്കാന്‍ എളുപ്പമാണ്. ഇന്ത്യയുടെ കള്‍ച്ചറല്‍ ഹബ് ആയിട്ടാണ് ഞാന്‍ കേരളത്തെ കാണുന്നത്.
ഇക്കഴിഞ്ഞ റമദാനിലെ രïാമത്തെ പത്തില്‍ ഞാന്‍ ദുബൈയില്‍ ഉïായിരുന്നു. അവിടെ വെച്ച് കേരളത്തില്‍ നിന്നുള്ള ധാരാളം പ്രഫഷനലുകളെയും സാധാരണക്കാരെയുമൊക്കെ കാണാന്‍ കഴിഞ്ഞു. അവരുടെ താമസസ്ഥലങ്ങളില്‍ പോയി ഞാന്‍ നോമ്പ് തുറന്നിട്ടുï്. ബിരിയാണി, പഴം പൊരി പോലുള്ള കേരളീയ വിഭവങ്ങള്‍ ആസ്വദിച്ച് തന്നെ കഴിച്ചു. കേരളത്തിന്റെ മരുമകള്‍ എന്ന നിലക്ക് തന്നെയാണ് അവര്‍ എനിക്ക് സ്‌നേഹവിരുന്നൊരുക്കിയത്.
ഈ ദുബൈ സന്ദര്‍ശന വേളയില്‍ തന്നെയാണ് ഞാന്‍ ഇറ്റാലിയന്‍ ഭാഷയില്‍ തയാറാക്കിയ നബി ചരിത്രകൃതിയുടെ രïാം ഭാഗം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇവിടെ വെച്ച് പ്രകാശനം ചെയ്തത്. ദുബൈയിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ധാരാളം പൗരപ്രമുഖരെ പരിചയപ്പെടാന്‍ അത് അവസരമൊരുക്കി. ആ സന്ദര്‍ഭത്തില്‍ 'സകലരെയും ഉള്‍ക്കൊള്ളുന്ന നേതൃത്വം' (കിരഹൗശെ്‌ല ഘലമറലൃവെശു) എന്ന വിഷയത്തില്‍ ഞാനൊരു ലഘു പ്രഭാഷണം നടത്തുകയുïായി. ആ നേതൃത്വം മിതത്വവും ഹിക്മത്തും ഉള്‍ച്ചേര്‍ന്ന പ്രവര്‍ത്തന ശൈലിയാവണം സ്വീകരിക്കേïത്. ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നവരാണ് മികച്ച നേതാക്കളെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുïല്ലോ. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയുമൊക്കെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കില്ല ആ നേതൃത്വം. ന്യായമായ സാമുദായിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേïിയാണെങ്കിലും പൊതുസമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ മുമ്പില്‍ വെച്ചു കൊïാവും അവരതിന് മുന്നിട്ടിറങ്ങുക. സ്റ്റേജിലും സദസ്സിലുമുള്ളവര്‍ വളരെ താല്‍പര്യത്തോടെയാണ് പ്രഭാഷണം ശ്രവിച്ചുകൊïിരുന്നത്. മറ്റു മലയാളി പ്രവാസി സംഘടനകളുമായും എനിക്ക് നല്ല ബന്ധമാണ്. ദുബൈയില്‍ കഴിച്ചുകൂട്ടിയ പത്ത് പന്ത്രï് ദിനങ്ങളില്‍ മലയാളിയുടെ ആതിഥ്യമെന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞു. ആ സംഘടനകളെല്ലാം നന്മയില്‍ സഹകരിക്കാനും ഐക്യപ്പെടാനും തയാറാണെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top