സൗര്‍ ഗുഹ പറയുന്നത്

ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ No image

സത്യമാര്‍ഗത്തില്‍ ഒരു വഴിയടഞ്ഞാല്‍ കൂടുതല്‍ തെളിച്ചമുള്ള മറ്റു വഴികള്‍ തേടണം എന്ന ആഹ്വാനമാണ് ഹിജ്‌റ.    മക്കയില്‍നിന്ന് മദീനയിലേക്കുള്ള വിശ്വാസികളുടെ പലായനം.
സത്യപ്രബോധനത്തെ തടസ്സപ്പെടുത്താന്‍ തിന്മയുടെ വക്താക്കള്‍ പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും  പല രീതികളും പയറ്റി. പ്രപഞ്ചനാഥനയച്ച സത്യദൂതരെ തടുക്കാന്‍ ഭൗതികതയുടെ കുതന്ത്രങ്ങള്‍ക്കാവില്ലല്ലോ. ഒടുവിലവര്‍ അന്തിമ തീരുമാനത്തിന് വട്ടംകൂടി ആലോചിച്ചു. പല അഭിപ്രായങ്ങളും വന്നു; തിരുദൂതരെ വധിച്ചു കളയണമെന്ന തീരുമാനത്തിലാണ് ഒടുവില്‍ അവരെത്തിയത്. കൊല്ലേï രീതിയും രൂപപ്പെടുത്തി. എല്ലാ ഗോത്രത്തിലെയും പ്രതിനിധികള്‍ ഒന്നിച്ചു വെട്ടുക. എങ്കില്‍ പ്രതിയെ വേര്‍തിരിച്ച് അടയാളപ്പെടുത്താനാവില്ലല്ലോ. പ്രതികാര നടപടിയെ അങ്ങനെ ലഘൂകരിക്കാം. 
സത്യ പ്രബോധനത്തിന്റെ പുതിയ ആകാശവും ഭൂമിയും പ്രപഞ്ചനാഥന്റെ സമ്മതത്തോടെ നിശ്ചയിച്ചുറച്ച്, വിശ്വാസികളെ ഒറ്റക്കും കൂട്ടായും യസ്‌രിബിലേക്ക് അയച്ച ലോകനായകന്റെയും  നിഴലായ പ്രിയ മിത്രം അബൂബക്കറിന്റെയും യാത്രയുടെ നേരമിതാണ്.
നിഷേധികളുടെ കാര്യാലയമായ ദാറുന്നദ്‌വയില്‍ നിന്നുള്ള തീരുമാനത്തിന്റെ ഫലമായി മൂര്‍ച്ചയേറിയ ഖഡ്ഗങ്ങളുമായി ശത്രുക്കള്‍ വീട് വളഞ്ഞപ്പോള്‍ മഹാപ്രവാചകന്റെ പുതപ്പിനടിയില്‍ കിടന്ന് സത്യമാര്‍ഗത്തെ സഹായിക്കുവാനുള്ള സൗഭാഗ്യം ലഭിച്ചത് നബി(സ)യുടെ പിതൃവ്യപുത്രന്‍ അലി(റ)ക്കാണ്.
രാത്രി നമസ്‌കാരത്തിന് കഅ്ബയുടെ തിരുമുറ്റത്തേക്ക് തിരുനബി ഇറങ്ങി നടക്കുമ്പോള്‍ ദേഹത്ത് ചാടിവീണു ആഞ്ഞുവെട്ടി ആ പ്രകാശം കെടുത്തിക്കളയാം എന്ന് കരുതി കാത്തുനിന്നവര്‍, ഉറക്കവും ഉണര്‍ച്ചയും സൃഷ്ടിച്ചവന്റെ തീരുമാനപ്രകാരം മയങ്ങിപ്പോയി.    
നേരം പുലര്‍ന്നപ്പോഴാണ് പുതപ്പിനടിയില്‍ അലിയാണെന്ന കാര്യം കൊല്ലാന്‍ വന്നവരറിയുന്നത്. രക്ഷപ്പെടുത്തിയയാളോടുള്ള തീവ്ര കോപത്താല്‍ അലിയെ വധിച്ചു കളയാമായിരുന്നു. അവരതു ചെയ്തില്ല. അവര്‍ക്ക് വേïത് നബിയുടെ രക്തമായിരുന്നു.
തിരുദൂതര്‍ അബൂബക്കറിനെയും കൂട്ടി നേരെ പോയത് മക്കയുടെ തെക്കുഭാഗത്ത് സൗര്‍ മലയിലേക്കാണ്. യസ്‌രിബാണ് നബിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ ശത്രുക്കള്‍ നബിയെ പിടികൂടാന്‍ ആദ്യമോടിയത് മക്കയുടെ വടക്കു ഭാഗത്തേക്കാണ്.  ആ സമയത്ത് നബിയും അബൂബക്കറും സമുദ്രനിരപ്പില്‍നിന്ന് 760 അടി ഉയരമുള്ള സൗര്‍ കയറുകയായിരുന്നു.
സൗറിന്റെ പരുക്കന്‍ പാറക്കഷണങ്ങളില്‍ തിരുനബിയുടെ പാദം തട്ടിമുറിഞ്ഞ് ഇറ്റി വീണ രക്തത്തുള്ളികള്‍, അവിടം സന്ദര്‍ശിക്കുന്ന തീര്‍ഥാടകന്റെ  അകക്കണ്ണുകൊï് കാണാം. ആദര്‍ശത്തിലേക്ക് ആദ്യമായി കടന്നുവരികയും ആരുമില്ലാത്തപ്പോള്‍ കൂടെ നില്‍ക്കുകയും  ഒട്ടുമേ സംശയിക്കാതെ സത്യപ്പെടുത്തുകയും ചെയ്ത,  സല്‍ക്കര്‍മികളില്‍ ഒന്നാമനായ അബൂബക്കര്‍ സിദ്ദീഖ്,  കൈപിടിച്ചും കരുത്തേകിയും  നിഴലായി തിരുനബിയുടെ കൂടെ ആ വലിയ മലയുടെ ഉച്ചിയിലെത്തി.
സൗര്‍ ഗുഹാമുഖത്ത് നേതാവിനെ നിര്‍ത്തി സിദ്ദീഖ് ഗുഹക്കകത്ത് കടന്നു. മുന്‍ഭാഗം താഴ്ന്നു നില്‍ക്കുന്ന ഗുഹയുടെ അകം അരിച്ചു പെറുക്കി പരിശോധിച്ചു. ദ്വാരങ്ങള്‍ തുണിക്കഷണങ്ങള്‍ കൊï് അടച്ചു. നിലം വൃത്തിയാക്കി കാരുണ്യത്തിന്റെ തിരുദൂതരെ അകത്തേക്ക് ആനയിച്ചു.
ആ രïുപേരും പാറക്കല്ലില്‍ അടുത്തടുത്തിരുന്നു. പിന്നെ അബൂബക്കറിന്റെ  മടിയില്‍ തല വെച്ച് തിരുദൂതര്‍ അല്‍പം മയങ്ങി.  ഇനിയാണ് മറ്റു ചിലരുടെ ജോലി തുടങ്ങുന്നത്. ഗുഹാമുഖത്ത് ഭദ്രമായ ഒരു വല  നെയ്യണം... ചുമതലപ്പെടുത്തപ്പെട്ട എട്ടുകാലി  ഭംഗിയായി ആ ദൗത്യം നിര്‍വഹിച്ചു.
ദുര്‍ബലമായ വീടിന്റെ പ്രതീകമായ എട്ടുകാലി വല   ഇപ്പോഴിവിടെ ഭദ്രമായ ഒരു കോട്ട വാതിലായിമാറിയിരിക്കുന്നു. ബലവും ദൗര്‍ബല്യവും നല്‍കുന്നത് നാഥനാണ്. ഇബ്‌റാഹീമിന്റെ മുന്നില്‍ തീ അതിന്റെ ചൂട് മാറ്റിവെച്ചും  മൂസായുടെ മുന്നില്‍ വെള്ളം അതിന്റെ ഒഴുക്ക് നിര്‍ത്തിവെച്ചും നാഥനെ അനുസരിച്ചതിന് ചരിത്രം സാക്ഷി. തീര്‍ഥാടനത്തിനിടയില്‍ സൗര്‍ ഗുഹയിലിരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ചുമരില്‍ പരതിയത് ആ മഹാ സൗഭാഗ്യം ലഭിച്ച എട്ടുകാലിയെ ആണ്. 'അന്ന് വലനെയ്ത എന്നെ അന്വേഷിക്കുകയല്ല, സത്യസാക്ഷ്യ നിര്‍വഹണത്തില്‍ ഇന്നിന്റെ വിളി കേള്‍ക്കുകയാണ് നീ വേïത്' എന്ന് അതു മന്ത്രിക്കുന്നത് ഉള്‍ക്കിടിലത്തോടെയാണ് കേട്ടത്.
എവിടെ നിന്നോ പറന്നു വന്ന ഒരു പെണ്‍ പ്രാവ് മനോഹരമായ ഒരു കൂട് പണിതു. സാധാരണ ആളനക്കമുള്ള ഇടങ്ങളില്‍ അത് കൂടു കെട്ടാറില്ല.  ഇവിടെ ഇപ്പോഴുള്ളത് സാധാരണ ആളുകളല്ലല്ലോ!  ആ പ്രാവ് അതില്‍ മുട്ടയിട്ടു, കുറുകിക്കുറുകി അതില്‍ ഇരുന്നു. കഅ്ബക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പ്രാവുകളെ കാണുമ്പോള്‍ സൗറിനു മുന്നിലന്ന് കൂടുകെട്ടിയ പ്രാവിനെ ഓര്‍ത്തുപോകും.
പകല്‍നേരങ്ങളില്‍ മക്കയില്‍ കറങ്ങിനടന്നു ശത്രുക്കളുടെ പദ്ധതിയും പരിപാടിയും  മനസ്സിലാക്കി രാത്രി നേരത്ത് മലകയറി അബൂബക്കറിന്റെ മകന്‍ അബ്ദുല്ല അവിടെയെത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചു.
പിതാവിനും ദൈവദൂതര്‍ക്കുമുള്ള ഭക്ഷണവുമായി അസ്മാഅ് വന്നു. ഭക്ഷണപ്പൊതി ഒട്ടകപ്പുറത്ത് കെട്ടിവെക്കാന്‍ കയറുകാണാതെ വന്നപ്പോള്‍ അരപ്പട്ടയഴിച്ച് നെടുകെ ചീന്തി അബൂബക്കറിന്റെ മകള്‍  അസ്മാഅ് കയറുïാക്കി. നിനക്ക് സ്വര്‍ഗത്തില്‍ ഇരട്ട പട്ട ലഭിക്കുമെന്ന് ആ മഹതിക്ക് തിരുദൂതര്‍ സന്തോഷവാര്‍ത്ത നല്‍കി. കൊല്ലാന്‍ ശത്രുക്കള്‍ ഓടി നടക്കുന്ന അത്യന്തം അപകടകരമായ അവസ്ഥയിലും ആ ദുര്‍ഘടപാതയിലൂടെ ഭക്ഷണവുമായി വന്ന അസ്മാഅ് എക്കാലത്തെയും വിശ്വാസികള്‍ക്ക് പ്രചോദനമാകുന്ന വനിതയാണ്.
ഈ ജീവിത ദര്‍ശനത്തിന്റെ നാള്‍വഴികളിലെല്ലാം ആവേശകരമായ സാന്നിധ്യമായി വനിതകളുïായിരുന്നു. നബിയുടെ താങ്ങും തണലുമായ ഖദീജ, സത്യമാര്‍ഗത്തിലെ ആദ്യ രക്തസാക്ഷി സുമയ്യ, ഇപ്പോഴിതാ അസ്മാ ബിന്‍ത് അബൂബക്കര്‍. ആഇശയും  ഉമ്മുസലമയും ഉമ്മു അമ്മാറയും തുടങ്ങി ആ പട്ടിക വളരെ നീïതാണ്.
അതുവഴി വന്ന് നബിക്കും കൂട്ടുകാരനും പാല്‍ നല്‍കിയ ഇടയനായ ആമിറുബ്‌നു ഫുഹൈറയുടെ ആടുകള്‍ അവരുടെ കാല്‍പ്പാടുകള്‍ മായ്ച്ചുകളഞ്ഞിട്ടുïായിരുന്നു. എന്നിട്ടും വാള്‍ത്തലപ്പുകള്‍ മൂര്‍ച്ച കൂട്ടി നാലുപാടും പാഞ്ഞു നടക്കുന്ന ശത്രുക്കള്‍ സൗര്‍ ഗുഹയുടെ മുമ്പിലെത്തി. ഗുഹക്കകത്തു നിന്നു പുറത്തേക്കു നോക്കിയാല്‍ പുറത്ത് നില്‍ക്കുന്നവരുടെ കാല്‍മുട്ടുകള്‍ വരെ കാണാം; അവരൊന്ന് കുനിഞ്ഞു നോക്കിയാല്‍ ഗുഹക്ക് അകത്തിരിക്കുന്നവരെയും!
അബൂബക്കര്‍ നബിയോട് പറഞ്ഞു: 'അവരില്‍ ആരെങ്കിലും അ'വരുടെ പാദത്തോളം കുനിഞ്ഞു നോക്കിയാല്‍ എന്നെയും അങ്ങയേയും കïതുതന്നെ.  നബി ചോദിച്ചു: ''താങ്കള്‍  രïുപേര്‍ എന്ന് കരുതുന്നതെന്ത്, മൂന്നാമനായി അല്ലാഹു ഉïല്ലോ? അബൂബക്കറേ, അല്ലാഹു അവങ്കല്‍ നിന്നുള്ള സമാധാനം താങ്കളില്‍ ചൊരിഞ്ഞിരിക്കുന്നു. അവര്‍ കാണാത്ത സൈന്യത്താല്‍ എന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.''
ശത്രുക്കള്‍ നോക്കുമ്പോള്‍ കïത് ഗുഹാമുഖത്ത് എട്ടുകാലി നെയ്ത വലയാണ്. പിന്നെ നേരത്തെ കൂടുകെട്ടി അടയിരിക്കുന്ന പ്രാവിനെയും. അവര്‍ കുനിഞ്ഞു നോക്കിയില്ല. ദൗത്യം മതിയാക്കി അവര്‍ മലയിറങ്ങി. ശേഷം യസ്‌രിബിലേക്ക് വഴികാട്ടാന്‍ ഏര്‍പ്പാടാക്കിയിരുന്ന അബ്ദുല്ലാഹിബ്‌നു ഉറൈഖിളിന്റെ കൂടെ നബിയും അബൂബക്കറും സൗറിനോട് വിടപറഞ്ഞു.  അപ്പോള്‍ എട്ടുകാലിയും പ്രാവും കണ്ണുനിറച്ചത് ദൗത്യനിര്‍വഹണത്തിന്റെ നിര്‍വൃതിയാലോ ലോക കാരുണ്യമായ തിരുദൂതര്‍ വിട പറഞ്ഞതിനാലോ?!  
വിശ്വസ്തരായ വ്യക്തികളെ സത്യമാര്‍ഗത്തില്‍ സഹകരിപ്പിക്കുന്നതിന് ഉദാഹരണമാണ്, അബ്ദുല്ലാഹിബ്‌നു ഉറൈഖിളിന്റെ സഹായം സ്വീകരിച്ചത്. നേരത്തെ ത്വാഇഫില്‍നിന്ന് വരുമ്പോള്‍ മുശ്‌രിക്കായ മുത്വ്ഇമിന്റെ അഭയം നബി സ്വീകരിച്ചിരുന്നു. അവിശ്വാസികളായ ഉത്ബയുടെയും ശൈബയുടെയും തോട്ടത്തില്‍നിന്ന് ഭക്ഷിച്ചിരുന്നു. അബ്ബാസുബ്‌നു അബ്ദുല്‍ മുത്ത്വലിബ് വിശ്വസിക്കുന്നതിന് മുമ്പേ നിര്‍ണായകമായ അഖബാ ഉടമ്പടിയില്‍ സംസാരിപ്പിച്ചിരുന്നു.
നബിയും അബൂബക്കറും വീട്ടില്‍ നിന്ന് നേരെ വന്നത് സൗര്‍ ഗുഹയിലേക്കായിരുന്നെങ്കിലും ധാരാളം മലകളുള്ള മക്കയില്‍ നബിയെ തെരഞ്ഞു ശത്രുക്കള്‍ എത്ര മലകള്‍ കയറിയിറങ്ങിക്കാണും! സത്യ നിഷേധത്തില്‍ അവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ആഴം അത് കാണിക്കുന്നുï്. എന്നാല്‍, ശത്രുക്കളെക്കാള്‍ ആത്മാര്‍ഥതയും ആസൂത്രണവും നിശ്ചയ ദാര്‍ഢ്യവും സഹനവും ഉïായിരുന്നതുകൊïാണ് 'കാണാത്ത സൈന്യത്തിന്റെ സഹായം' വിശ്വാസികള്‍ക്ക് ലഭിക്കുന്നത്.
''സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മറ്റുള്ളവരെ ജയിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.'' (ഖുര്‍ആന്‍ 3:200)
ഖുര്‍ആന്‍ 'സ്വാബിറൂ' (നിങ്ങള്‍ ക്ഷമയില്‍ മറ്റുള്ളവരെ ജയിക്കുക) എന്നു പറയുന്നത് ഇവിടെ ശ്രദ്ധേയമാണ്. നിഷേധികള്‍ തങ്ങളുടെ നിഷേധത്തില്‍ എത്രത്തോളം ദാര്‍ഢ്യവും സ്ഥൈര്യവും കാണിക്കുന്നുവോ, അതിനെ വിജയിപ്പിക്കുവാനായി എന്തുമാത്രം ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിക്കുന്നുവോ അതിനെ കവച്ചു വെക്കുമാറ് നിങ്ങള്‍ സഹനവും ധൈര്യവും അവലംബിക്കണം. സന്മാര്‍ഗികള്‍ പരസ്പരം ഒരു ശരീരം പോലെ നിലകൊള്ളുകയും വേണം. 
വധിക്കാനും പരാജയപ്പെടുത്താനും അവര്‍ നടത്തിയ ആസൂത്രണത്തെക്കാളും അധ്വാനത്തെക്കാളും മികച്ചതായിരുന്നു  സമാധാനം സ്ഥാപിക്കാനുള്ള നബിയുടെ ആസൂത്രണവും അധ്വാനവും.
വെള്ളം തേടി ഓടിയ ഹാജറിനെപ്പോലെ സൗര്‍ മലകയറിയ 'മുഹാജിറുകളെ'പ്പോലെ സര്‍വം സമര്‍പ്പിച്ച ബദ്‌രീങ്ങളെപ്പോലെ പരിശ്രമിക്കുമ്പോഴാണ് ആകാശലോകത്തുനിന്നും നാഥന്റെ സൈന്യമിറങ്ങി വന്ന് ശക്തി പകരുക.
വിശുദ്ധ ഗ്രന്ഥം പരാമര്‍ശിച്ച സൗര്‍ മല തലയെടുപ്പോടെ നില്‍ക്കുകയാണ്, പുതുലോകം പണിയുന്നവര്‍ക്ക് നിത്യ പ്രചോദനമായി.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top