ജൂണ്‍ 15 മുതല്‍ 30 വരെ നീïുനില്ക്കുന്ന ആരാമം കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉത്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഡോ. സപ്നക്ക് നല്കി നിര്‍വഹിച്ചു. വ്യത്യസ്ത ജില്ലകളിലായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആരാമം കോപ്പി ഏറ്റുവാങ്ങിക്കൊï് കാമ്പയിന് പ്രചരണത്തില്‍ പങ്കാളികളായി.
തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നസീമ എ.പി, മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സുബൈദ വി.എം, മലപ്പുറം മുസ്ലിം ലീഗ് വനിതാ ജില്ലാ പ്രതിനിധി സക്കീന പുല്‍പ്പാടന്‍, കാസര്‍ക്കോഡ് മുസ്ലിംലീഗ് സേറ്റ് കൗണ്‍സില്‍ മെമ്പര്‍ പി.വി അസ്ലം, വയനാട് അഡ്വ ശബ്ന മുംതാസ്, കണ്ണൂര്‍ പ്രൊഫ നസ്റി്, പാലക്കാട് മൗï് സീന ട്രൈനിംഗ് റിക്രൂട്ട്മെന്റ് ഓഫീസര്‍ അനിത, ആലപ്പുഴ അഡ്വ: ഷാനിമോള്‍ ഉസ്മാന്, കൊച്ചി ഡെപ്യൂട്ടി മേയര്‍ ശ്രീമതി അന്‍സിയ, എറണാകുളം ജില്ലാ സെക്രട്ടറി ജനറല്‍ ഷാഹിദാ അലി തുടങ്ങിയവരായിരുന്നു പ്രചരണോദ്ഘാടനത്തില്‍ പങ്കാളികളായത്.