സാംസ്‌കാരിക പെരുമയൂറും  തലശ്ശേരി

ടി.വി അബ്ദുറഹിമാന്‍കുട്ടി No image

മലബാറിലെ പ്രമുഖ സാംസ്‌കാരിക തീരദേശ പട്ടണമാണ് തലശ്ശേരി. പൂര്‍വ കുടിയേറ്റക്കാരായ മുക്കുവരും തിയ്യരും ശേഷം പല ഘട്ടങ്ങളിലായി വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്ത അന്യദേശക്കാരും അടങ്ങിയ സാംസ്‌കാരിക സമന്വയത്തിന്റെ മൂര്‍ത്തീഭാവമാണ് തലശ്ശേരി. വന്നവരെയെല്ലാം സ്വീകരിക്കാനുള്ള ഹൃദയ വിശാലത പൗരാണിക കാലം മുതല്‍ തന്നെ ഈ നാട് പ്രകടിപ്പിച്ചിട്ടുï്. അതുകൊï് തന്നെയാണ് തലശ്ശേരി ആതിഥ്യമര്യാദയുടെയും ക്രിക്കറ്റിന്റെയും ബേക്കറിയുടെയും ബിരിയാണിയുടെയും മറ്റും ഭൂമികയായി മാറിയത്. ഇവിടെ ടെലിച്ചേരി കോട്ട പണിതത് ഈസ്റ്റിന്ത്യാ കമ്പനിയാണ്. ചിറക്കല്‍ രാജാവിന്റെ അധീനത്തിലുള്ള ഈ സ്ഥലം 1708-ല്‍ ഈസ്റ്റിന്ത്യാ കമ്പനി വിലക്ക് വാങ്ങുകയും കോട്ട സ്ഥാപിക്കുകയും ചെയ്തു. ക്രമാനുഗതമായി തലശ്ശേരി പട്ടണം വളര്‍ന്ന് വികസിച്ചു. മുസ്ലിംകള്‍ ആദ്യകാലത്തേ ഭൗതിക വിദ്യാഭ്യാസം നേടിയ അപൂര്‍വം പ്രദേശങ്ങളില്‍ ഒന്നാണ് തലശ്ശേരി.

'കാഫിര്‍' കുഞ്ഞിമായിന്‍
ഇവിടത്തെ കുഞ്ഞിമായിന്‍ എന്ന് പേരുള്ള ഒരാള്‍ ഇംഗ്ലീഷ് പഠനം നടത്തിയതിന് സമുദായം ഭ്രഷ്ട് കല്‍പ്പിച്ചു. ഇരുപതാം നൂറ്റാïിന്റെ ആദ്യത്തില്‍ കുഞ്ഞിമായിന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഠനത്തിന് ശേഷം മദ്രാസില്‍ ഉപരിപഠനം നടത്തി. ആമിന, ആയിഷ, ഹലീമ എന്നീ മൂന്ന് പെണ്‍മക്കളായിരുന്നു അദ്ദേഹത്തിന്. അടങ്ങാത്ത വൈജ്ഞാനിക തൃഷ്ണയാല്‍ അദ്ദേഹം ഇംഗ്ലïില്‍നിന്ന് പോലും ഇംഗ്ലീഷ് കൃതികള്‍ വരുത്തിയിരുന്നത് സമുദായത്തിലെ ചിലരുടെ അപ്രീതിക്ക് ഹേതുവായി. പുറമെ തന്റെ പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ വഴിയൊരുക്കിയതും കുഞ്ഞിമായന് കൂടുതല്‍ വിനയായി.
ഇതിനിടയില്‍ കുഞ്ഞിമായിന്‍ മറ്റൊരു പണികൂടി ഒപ്പിച്ചു. അഞ്ച്‌നേരവും പള്ളിയില്‍പോയി നിസ്‌കാരം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച്ചവരുത്താത്ത അദ്ദേഹം ഒരിക്കല്‍ ജമാഅത്തായി നിസ്‌കരിക്കാന്‍ പള്ളിയില്‍ ചെന്നപ്പോള്‍ സ്വഫില്‍(വരി) തൊട്ടടുത്ത് ദേശത്തെ പള്ളി മൊല്ലാക്കയായിരുന്നു.
മനസ്സില്‍ കരുതല്‍ മാത്രം നിര്‍ബന്ധമായ നിയ്യത്ത് മൊല്ലാക്കയെ അരിശം കൊള്ളിക്കാനാവണം 'ഉസ്വല്ലി ഫര്‍ളസ്വലാത്തി.. അറ്ബഅ റകആതിന്‍...' എന്ന് ഉറക്കെ ചൊല്ലിയതില്‍ നാല് എന്ന് അര്‍ഥം വരുന്ന 'അര്‍ബഅ'ക്ക് പകരം ഇംഗ്ലീഷിലെ 'ഫോര്‍' ഉപയോഗിച്ചു. നമസ്‌കാരം കഴിഞ്ഞപ്പോഴുള്ള പുകില് പറയണോ! 'നിസ്‌കാരത്തിലും ഇതാ കുഞ്ഞമായിന്‍ ഇംഗ്രീസ് പറഞ്ഞിരിക്കുന്നു' എന്ന് മൊല്ലാക്ക ബഹളമുണ്ടാക്കിയപ്പോള്‍ പള്ളിയില്‍ എത്തിയവര്‍ കുഞ്ഞിമായിനെ വളഞ്ഞു. വിശദീകരണം ആരാഞ്ഞപ്പോള്‍ എന്നോട് നമസ്‌കരിക്കാന്‍ കല്‍പിച്ച പടച്ചോന് ഇംഗ്ലീഷും അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി! അതോടെ ആദ്യമേ സ്വയം ഇംഗ്ലീഷ് പഠിച്ചതിന് അരക്കാഫറായ കുഞ്ഞിമായിനെ പെണ്‍കുട്ടികളെ പഠിപ്പിച്ചതിന് മുക്കാല്‍ കാഫിറായും ഇപ്പോള്‍ ഇതാ മുഴു കാഫിറായും മുദ്രകുത്തി ഊരുവിലക്ക് കല്‍പിച്ചു.
തലശ്ശേരി സഹോദരികള്‍ എന്ന ഖ്യാതി നേടിയ വരില്‍ ഒരാളായ കുഞ്ഞിമായിന്റെ മൂത്തമകള്‍ ആമിന സ്വദേശത്തെയും മദ്രാസ് ക്വിന്‍ മേരീസ് കോളേജിലെയും പഠനത്തിന് ശേഷം പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.ബി.എസ് നേടി ഡോക്ടറായി. ലïന്‍ വിക്ടോറിയ കോളേജില്‍നിന്ന് പിയാനോ വായനയില്‍ ഡിപ്ലോമയും നേടി. മലയാള ഭാഷക്ക് പുറമെ ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, റഷ്യന്‍ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന അവര്‍ മദ്രാസ് ഫ്രഞ്ച് കൗണ്‍സിലില്‍ പാര്‍ട് ടൈം ട്രാന്‍സ്ലേറ്ററായി ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഊട്ടി മേഖല പ്രസിഡന്റ്, ടെന്നീസ് താരം, 1952-ല്‍ തലശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് മത്സരിച്ച കേരളത്തിലെ പ്രഥമ മുസ്‌ലിം വനിത തുടങ്ങിയ പല വിശേഷണങ്ങളാല്‍ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു അവര്‍.
രïാമത്തെ മകള്‍ ആയിഷ മദ്രാസ് ക്വിന്‍ മേരീസ് കോളേജിലെയും ബാംഗ്ലൂര്‍ വെല്ലിംങ്ടണ്‍ കോളേജിലെയും പഠനത്തിന് ശേഷം 1943-ല്‍ മലബാര്‍ ജില്ല മുസ്‌ലിം വിദ്യാഭ്യാസ സ്‌പെഷല്‍ ഓഫീസറായി മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസ ഉന്നമനത്തിന് അശ്രാന്ത പരിശ്രമം നടത്തി. വിവാഹാനന്തരം ശ്രീലങ്ക കേന്ദ്രമായി പ്രവര്‍ത്തനം പറിച്ചു നട്ട ആയിഷ സിലോണിലെ പ്രഥമ മുസ്‌ലിം വനിതാ കോളേജായ സാഹിറ കോളേജിന്റെ സ്ഥാപകയും പ്രിന്‍സിപ്പാളുമായിരുന്നു. സിലോണ്‍ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഡെപ്യൂട്ടി മേയറെന്ന പദവിയും അലങ്കരിച്ചു. പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മൂന്നാമത്തെ മകള്‍ ഹലീമ തലശ്ശേരി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു.

ഓടത്തില്‍ പള്ളി
തലശ്ശേരിയിലെ പ്രധാനപ്പെട്ട ഒരു പള്ളിയാണ് ഓടത്തില്‍ പള്ളി. കണ്ണൂര്‍ ചൊവ്വയില്‍നിന്നും കുടിയേറിയ മൂസക്കേയിയാണ് ഇത് നിര്‍മിച്ചത്. ചൊവ്വക്കാരുടെ വ്യാപാര പരമ്പരക്ക് തലശ്ശേരിയില്‍ അടിത്തറ പാകിയത് ആലിപ്പിക്കാക്ക (ആലിപ്പിക്കേയി)യായിരുന്നു. ആലിപ്പിക്കാക്കയുടെ മരുമകന്‍ മൂസക്കാക്കയുടെ കാലത്താണ് ഈ കുടുംബം ഉയര്‍ന്ന നിലയിലെത്തിയത്. ചെറുപ്പം മുതല്‍ തന്നെ വ്യാപാര ആവശ്യാര്‍ഥം വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച അനുഭവ സമ്പത്തിന്റെ ഉടമയായ മൂസക്കാക്ക കുശാഗ്രബുദ്ധിയും ഊര്‍ജസ്വലനും സത്യസന്ധനുമായിരുന്നു. തന്മൂലം വിശ്വസ്തനായ വ്യപാരി എന്ന് ഖ്യാതി നേടിയ അദ്ദേഹത്തിന് തിരുവിതാംകൂര്‍ രാജകുടുംബവുമായി സുദൃഢബന്ധമുïായിരുന്നു.
ചൊവ്വക്കാര്‍ കുടിയേറിപ്പാര്‍ത്തവരായതിനാല്‍ തദ്ദേശീയരായ മുസ്‌ലിം ആഢ്യകുടുംബങ്ങളില്‍ നിന്ന് അവഹേളനവും പള്ളിവിലക്കും അവര്‍ക്ക് അനുഭവിക്കേïിവന്നു. തന്മൂലം അവര്‍ സ്വന്തമായി പള്ളി നിര്‍മിച്ച് പ്രത്യേകം ഖാസിയെ നിശ്ചയിച്ചു. ക്രമാനുഗതമായി ചൊവ്വക്കാര്‍ തലശ്ശേരിയിലെ പ്രതാപികളായിത്തീര്‍ന്നപ്പോള്‍ അതിനനുയോജ്യമായ രീതിയില്‍ വലിയൊരു പള്ളി സ്ഥാപിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ നിര്‍മിച്ച പള്ളിയാണ് പ്രസിദ്ധമായ ഓടത്തില്‍പള്ളി. കടപ്പുറത്തെത്തിച്ച ഭീമമായ മരത്തടികള്‍ ആനകളെക്കൊï് വലിപ്പിച്ചാണ് പള്ളിനിര്‍മ്മാണ സ്ഥലത്തെത്തിച്ചത്. ഇതിനായി മാത്രം തായിലങ്ങാടിയില്‍നിന്ന് പള്ളി പണിയുന്ന ഓടം ഭാഗത്തേക്ക് പ്രത്യേകമായ(ലോഗണ്‍സ് റോഡ്) ഒരു റോഡ് തന്നെ നിര്‍മിച്ചു. പൂര്‍ണമായും തേക്കുകൊï് പണിത പള്ളിയുടെ മേല്‍ക്കൂര മേഞ്ഞത് ചെമ്പ് തകിടുകള്‍ കൊïാണ്. പണി പൂര്‍ത്തിയാക്കി നമസ്‌കാരം ആരംഭിച്ചിട്ട് 230 വര്‍ഷമായെന്ന് കണക്കാക്കപ്പെടുന്നു.
തലശ്ശേരിയില്‍വെച്ച് ടിപ്പുവിന്റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ സേനയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നപ്പോള്‍ ഈസ്റ്റിന്ത്യാ കമ്പനി സൈന്യത്തിന്റെ വെടിയുïകള്‍ തീര്‍ന്നപ്പോള്‍ ഇരുപത് ലക്ഷം 'ഉïക്കാസ്' നാണയങ്ങള്‍ മൂസക്കാക്ക കമ്പനിക്ക് നല്‍കി സഹായിച്ചിരുന്നുവത്രെ.
ഇതിനു പകരമായി മൂസക്കാക്ക ചോദിച്ചത് ഡച്ചുകാരില്‍ നിന്നും കമ്പനിയുടെ അധീനത്തിലായ മുളന്തോട്ടമായ അഞ്ച് ഏക്കര്‍ സ്ഥലമാണ്. ഇതിന്റെ മധ്യത്തിലാണ് ഓടത്തില്‍പള്ളി സ്ഥാപിച്ചത്. മറ്റൊരവസരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മൂസാക്ക പഴശ്ശിയോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തിട്ടുï്.
തിരുവിതാംകൂര്‍ ഭരണകൂടവും മൂസക്കേയിയും ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ മൂലം അതിനെ എതിര്‍ക്കാന്‍ അശക്തരായ ചില ഹിന്ദു രാജാക്കന്മാരും നാടുവാഴികളും കരപ്രമാണിമാരും തിരുവിതാംകൂര്‍ ധര്‍മരാജാവില്‍ അഭയം പ്രാപിച്ചു. അക്കൂട്ടത്തില്‍ തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഒരു വിഭാഗത്തെ ജാതിമതാചാരങ്ങള്‍ക്ക് കോട്ടം തട്ടാത്ത രീതിയില്‍ സുരക്ഷിതമായി തിരുവിതാംകൂറില്‍ എത്തിച്ചത് തലശ്ശേരിയിലെ വ്യാവസായ പ്രമുഖനായ  മൂസ്സക്കേയിയുടെ പത്തേമാരികളിലും പായക്കപ്പലുകളിലുമായിരുന്നു.
അങ്ങനെ തിരുവിതാംകൂര്‍ ഭരണകൂടം മൂസാക്കക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി. തിരുവിതാംകൂര്‍ ധര്‍മ രാജാവിന് പ്രിയപ്പെട്ടവനായി മാറിയ മൂസക്കേയിക്ക് രാജാവ് സമ്മാനമായി നല്‍കിയ തേക്കിന്‍തടികള്‍ ഉപയോഗിച്ചും അയച്ചുകൊടുത്ത വാസ്തുവിദ്യാ വിദഗ്ധരായ ആശാരിമാരെയും ഉപയോഗിച്ചാണ് തലശ്ശേരിയിലെ ഓടത്തില്‍പള്ളി നിര്‍മ്മിച്ചത്.
മൂസാക്കയുടെ പിന്‍ഗാമി വിജ്ഞാനകുതുകിയായ മായിന്‍കുട്ടി എളയ എഴുത്തിലും വായനയിലും അതീവ തല്‍പരനായിരുന്നു. വടക്കേ മലബാറില്‍ പലയിടത്തും പള്ളികളും വഴിയമ്പലങ്ങളും കിണറുകളും സ്ഥാപിച്ചു. ഉദാരമനസ്‌കനായ അദ്ദേഹം പലയിടത്തും പള്ളികള്‍ക്ക് ആവശ്യമായ സ്ഥലം ദാനം നല്‍കി. 1880-കളില്‍ ഹജ്ജിനായി മക്കയിലെത്തിയ അദ്ദേഹം ഹാജിമാരുടെ അസൗകര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി അവര്‍ക്കായി കേയി റുബാത്ത് സ്ഥാപിച്ചു. പരിശുദ്ധ ഹറം വിപുലീകരണ സമയത്ത് സൗദി സര്‍ക്കാര്‍ അത് പൊളിച്ചുമാറ്റി അതിന്റെ തുക ബാങ്കില്‍ നിക്ഷേപിച്ചു. അയ്യായിരത്തിലധികം കോടി രൂപയാണ് ഇന്നതിന്റെ മൂല്യം.

മരുമക്കത്തായം
ഇരുപതാം നൂറ്റാïിന്റെ മദ്ധ്യം വരെ മരുമക്കത്തായ സമ്പ്രദായം ശക്തമായി നിലനിന്നിരുന്ന പ്രദേശമാണ് തലശ്ശേരി. തെക്കന്‍ കര്‍ണ്ണാടകത്തിലെ അളിയ സന്താന രീതികളോട് സാദൃശ്യമുïായിരുന്ന ഈ സമ്പ്രദായം കേരളത്തിലെ മുസ്‌ലിംകളില്‍ തീരദേശ നിവാസികളായിരുന്നു കൂടുതല്‍ ആചരിച്ചു വന്നിരുന്നത്.
ലോകമുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ആദ്യകാലംമുതല്‍ മക്കത്തായ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. മരുമക്കത്തായം സ്വീകരിച്ചിരുന്ന മുസ്‌ലിംകളില്‍ ഭൂരിപക്ഷവും ഇതിനകം ആ സമ്പ്രദായം വെടിഞ്ഞു. ലക്ഷദ്വീപ് നിവാസികളും ഇന്തോനേഷ്യയിലെ മെനന്‍കവാബു സമൂഹവും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ചില ന്യൂനപക്ഷ വിഭാഗങ്ങളുമാണ് ഇപ്പോഴും ഈ സമ്പ്രദായം തുടര്‍ന്നുവരുന്നത്.
മലബാറിലെ ചില ഭാഗങ്ങളില്‍ ഇതിന്റെ ഭാഗമായി വധൂഗൃഹത്തില്‍ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്നുï്. മക്കളും പേരക്കുട്ടികളും അവരുടെയെല്ലാം ഭര്‍ത്താക്കന്മാരുള്‍പ്പെടെ തലമുറകളായി നൂറിലധികം അംഗങ്ങള്‍ വസിക്കുന്ന നാമമാത്ര തറവാടുകളും മലബാറിലുï്. പല പ്രദേശങ്ങളിലും പൂര്‍വിക തറവാടുകള്‍ പൊളിച്ച് അണുകുടുംബത്തിലേക്ക്് മാറിയെങ്കിലും പുതിയാപ്പിള സമ്പ്രദായം തുടരുന്നുï്. വയസ്സായി മരിച്ചാല്‍പോലും പള്ളിപ്പറമ്പിലെ ഖബറിടം ചൂïി ഇത് പുതിയാപ്പിളയുടെ ഖബറാണ് എന്ന് പറഞ്ഞുകളയും.
മരുമക്കത്തായം സ്വീകരിച്ചിരുന്ന പല മുസ്‌ലിം പുരാതന തറവാടുകളും ആദ്യകാലത്ത് സ്ത്രീ താവഴി നിലനിര്‍ത്തുന്നതിന് വീടും അനുബന്ധമായി നടന്നുവന്നിരുന്ന സല്‍കര്‍മ ആചാരാനുഷ്ഠാനങ്ങള്‍ക്കായി സ്വത്തുക്കളും വഖഫ് ചെയ്തിരുന്നു. കൂടുതല്‍ നിയമ പരിരക്ഷ ലഭിക്കാന്‍ ഇത്തരം സ്വത്തുക്കള്‍ കേരളാ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുï്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top