വിദ്യാഭ്യാസ വിപ്ലവത്തിലെ പെണ്‍പെരുമ

പി.കെ ജമാല്‍ No image

വിദ്യാഭ്യാസ രംഗത്തെ വനിതാ മുന്നേറ്റങ്ങളുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ സമീപകാല സംഭവങ്ങള്‍ മാത്രമേ പലരുടെയും ഓര്‍മയില്‍ വരാറുള്ളൂ. മുസ്ലിം സ്ത്രീയുടെ പതിതാവസ്ഥയെ സംബന്ധിച്ച് സങ്കട ഹരജി തയാറാക്കുന്നവരും ലോക സമക്ഷം സമര്‍പ്പിക്കുന്നവരും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് വേപഥു കൊള്ളുന്നവരും മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേ­ണ്ടി ശബ്ദിക്കുന്നവരും അറിയാതെ പോകുന്നതോ തമസ്‌കരിക്കുന്നതോ ആയ വസ്തുതയാണ് മുസ്ലിം വനിതാ രത്‌നങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ വിദ്യാഭ്യാസ വിപ്ലവ പ്രവര്‍ത്തനങ്ങള്‍. മറ്റ് മത വിശ്വാസികളായ സ്ത്രീകള്‍ ഈ രംഗത്ത് നടത്തിയ മുന്നേറ്റങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ചു പോയ സേവന മുദ്രകളുടെ വൈശിഷ്ട്യം ബോധ്യപ്പെടുന്നത്.
ഫെമിനിസ്റ്റുകളും സ്ത്രീ സ്വത്വവാദികളും രംഗത്ത് വരുന്നതിനും നൂറ്റാïുകള്‍ക്ക് മുമ്പേ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളില്‍ സ്വന്തമായ മേല്‍വിലാസം ഉïാക്കിയെടുത്ത നവോത്ഥാന ശില്‍പികളായ വനിതകളെ കുറിച്ച് അറിയുകയും അവരുടെ ബഹുമുഖ സേവന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയാണ്. വിജ്ഞാന സമ്പാദനം പുരുഷന്റെയും സ്ത്രീയുടെയും നിര്‍ബന്ധ ബാധ്യതയാണെന്ന് അനുശാസിച്ച മുഹമ്മദ് നബിയുടെ പാഠശാലയില്‍നിന്ന് പഠിച്ചിറങ്ങിയ വനിതകളെക്കുറിച്ച് സാമാന്യ ധാരണ എല്ലാവര്‍ക്കുമുï്. പുരുഷ സമൂഹത്തിനൊപ്പം നിന്ന് തങ്ങളുടെ 'നിലപാട് തറ' വികസിപ്പിച്ചെടുത്ത സ്ത്രീകളുടെ വീരചരിതങ്ങളാല്‍ സമ്പന്നമാണ് ഗതകാല പൈതൃകം.
അറബ്- ഇസ്ലാമിക ചരിത്രത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകുകയും വിജ്ഞാനത്തെ ഉപാസിക്കുകയും പ്രശസ്തരായ പണ്ഡിത പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്ത നിരവധി വനിതകളുടെ സാന്നിധ്യം അടയാളപ്പെട്ടിട്ടുï്. ലോകത്തെ ആദ്യത്തെ സര്‍വകലാശാലയുടെ സ്ഥാപക ഒരു അറബ് രാജകുമാരിയാണ്. നിരവധി പ്രാചീന വിദ്യാകേന്ദ്രങ്ങള്‍ അവരോട് കടപ്പെട്ടിരിക്കുന്നു. പശ്ചിമാഫ്രിക്കയില്‍ വ്യവസ്ഥാപിത പാഠ്യപദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടത് പത്തൊമ്പതാം നൂറ്റാïിന്റെ പകുതിയോടെയാണ്. അതില്‍ സ്ത്രീകള്‍ പ്രശംസാര്‍ഹമായ കഠിന പ്രയത്‌നങ്ങള്‍ നടത്തിയതായി കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുകയും പണ്ഡിതന്മാര്‍ക്ക് സ്ഥാനമരുളുകയും ചെയ്ത ദല്‍ഹിയിലെ റദിയ സുല്‍ത്താനയുടെ ചരിത്രം വിശ്രുതമാണ്. ഫിഖ്ഹിലും ഹദീസിലും വ്യുല്‍പത്തി നേടിയ നിരവധി വനിതകളെ ഓര്‍ത്തെടുക്കാനാവും. നഫീസ ബിന്‍തുല്‍ ഹസന്‍, ശഹ്ദ ബിന്‍തുല്‍ അബ്രില്‍ കാതിബ്, ഫാത്വിമ ബിന്‍തു അലാഉദ്ദിന്‍ അസ്സമര്‍ഖന്ദി, ഖദീജ ബിന്‍തുല്‍ ഇമാം സഹ്നൂന്‍, മസ്ഊദത്തുല്‍ വസകിതിയ്യ തുടങ്ങി നിരവധി പണ്ഡിത ശ്രേഷ്ഠകളുടെ വൈജ്ഞാനിക സിദ്ധിയും സേവനവും ഇസ്ലാമിക ചരിത്രത്തില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുï്.
ഫാത്വിമ ഫിഹ്രിയ്യയുടെ ക്രിസ്താബ്ദം 859-ല്‍ സ്ഥാപിതമായ 'ഖുറവിയ്യീന്‍' യൂനിവേഴ്‌സിറ്റിയാണ് ലോകത്തെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാല. മൊറോക്കന്‍ നഗരമായ ഫെസില്‍ സ്ഥിതിചെയ്യുന്ന ഈ സര്‍വകലാശാലയാണ് ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റിക്കാര്‍ഡിന്റെയും യുനെസ്‌കോയുടെയും കണക്കനുസരിച്ച് ലോകത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനം. തത്വശാസ്ത്രം, മതം, അറബ് സാഹിത്യം തുടങ്ങി നാനാ തുറകളില്‍ പ്രശസ്തരും പ്രഗല്‍ഭരുമായ  ലോക പ്രശസ്ത വ്യക്തിത്വങ്ങള്‍ ഈ സര്‍വകലാശാലയുടെ സന്തതികളായുï്. മൊറോക്കോവിലെ ഖൈറുവാനില്‍ ജീവിച്ച ഫാത്വിമത്തുല്‍ ഫിഹ്രിയ്യ എന്ന മഹതിയാണ് ഈ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത്. ഖൈറുവാനില്‍നിന്ന് ഫാസിലേക്ക് മാറ്റി സ്ഥാപിച്ചത് അമീര്‍ യഹ്യാ ഇബ്‌നു മുഹമ്മദുബ്‌നു ഇദ്രീസിന്റെ ഭരണകാലത്താണ്. അതോടെ ഫാത്വിമത്തുല്‍ ഫിഹ്രിയ്യ കുടുംബത്തോടൊപ്പം 'ഖുറവവിയ്യിന്‍' പ്രദേശത്ത് താമസമുറപ്പിച്ചു. തനിക്ക് അനന്തരാവകാശമായി കിട്ടിയ സമ്പാദ്യം ഉപയോഗിച്ച് ഖുറവിയ്യിനില്‍ ഭൂമി വാങ്ങിയ അവര്‍ ആദ്യം പണിതത് പള്ളിയും അതോടനുബന്ധിച്ച് യൂനിവേഴ്‌സിറ്റിയുമാണ്. ഹിജ്‌റ 245 റമദാനില്‍ പണിതുടങ്ങി. അന്ന് കാമ്പസില്‍ അവര്‍ നിര്‍മിച്ച കിണര്‍ ഇപ്പോഴും വറ്റാതെയുï്. പ്രശസ്തിയും പേരും പെരുമയുമുള്ള സ്ഥാപനമായി ഇന്നും അക്കാദമിക രംഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. ഖുറവിയ്യീന്‍ സര്‍വകലാശാല. ക്രിസ്ത്വബ്ദം 878-ല്‍ നിര്യാതയായ ഫാത്വിമത്തുല്‍ ഫിഹ്രിയ്യയെ കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ രേഖപ്പെടുത്തി: ''അവര്‍ക്ക് ശേഷമുള്ള രാജാക്കന്മാരുടെ ധീരമായ കാല്‍വെപ്പുകള്‍ക്കുള്ള നാന്ദി കുറിച്ചു ഫാത്വിമയുടെ മഹദ് സംരംഭം.''  വൈദ്യശാസ്ത്ര വിഷയത്തില്‍ ആദ്യമായി ബിരുദം നല്‍കിത്തുടങ്ങിയ സ്ഥാപനമെന്ന ഖ്യാതിയും ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റിക്കുï്. ഇസ്ലാമിക ചരിത്രത്തിന്റെ സുവര്‍ണ കാലത്ത് ആത്മീയ-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ നിസ്തുല സേവനം അര്‍പ്പിച്ച സ്ഥാപനവുമാണത്. യൂനിവേഴ്‌സിറ്റികളില്‍ സ്‌പെഷല്‍ ഫാക്കല്‍റ്റികളും ചെയറുകളും ആദ്യമായി സ്ഥാപിച്ചതും ഖുറവിയ്യിന്‍ യൂനിവേഴ്‌സിറ്റി തന്നെ. മൊറോക്കന്‍ വാസ്തു ശില്‍പ വിദ്യയുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് യൂനിവേഴ്‌സിറ്റിയുടെ കൊത്തുപണികളും അലങ്കാര നിര്‍മിതികളും. അവ ഇന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
മധ്യകാല നൂറ്റാïിലെ അതിപ്രശസ്തരായ പലരും ഖുറവിയ്യീനില്‍ വിദ്യ നേടിയവരാണ്. തത്വശാസ്ത്രജ്ഞന്‍ ഇബ്‌നുറുഷ്ദ്, ഭൂമിശാസ്ത്ര വിദഗ്ധന്‍ മുഹമ്മദുല്‍ ഇദ്രീസി, ജൂത ഫിലോസഫര്‍ മൂസബ്‌നു മയമൂന്‍, മധ്യകാലഘട്ടത്തിലെ സാമൂഹിക-സാമ്പത്തിക-നരവംശ-തത്വശാസ്ത്ര മേഖലകളില്‍ അനിഷേധ്യ സ്ഥാനമുള്ള ഇബ്‌നു ഖല്‍ദൂന്‍, ഫ്രഞ്ച് അധിനിവേശത്തിന്നെതിരില്‍ വിമോചന പോരാട്ടം നയിച്ച അബ്ദുല്‍ കരീമുല്‍ ഖത്താബി, സൂഫി പ്രമുഖനായ അഹ്‌മദുബ്‌നു ഇദ്രീസുല്‍ ഫാസി, അബൂബകര്‍ ഇബ്‌നുല്‍ അറബി തുടങ്ങിയ പ്രശസ്തരെല്ലാം ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചവരോ പഠിപ്പിച്ചവരോ ദീര്‍ഘകാലം വസിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരോ ആണ്. ഈ പ്രാചീന സ്ഥാപനത്തിന് അടിത്തറ പാകിയ ഫാത്വിമ അല്‍ ഫിഹ്രിയ്യ നൂറ്റാïുകള്‍ക്ക് ശേഷവും ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകയായും മേല്‍ വിലാസമായും ആഘോഷിക്കപ്പെടുന്നു.
സുല്‍ത്വാന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ പൗത്രി ഫാത്വിമ സംറദ് ഖാതൂന്‍ ആണ് ദമസ്‌കസ് കേന്ദ്രമാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയ മറ്റൊരു മഹതി. 'സിത്തുശ്ശാം' എന്ന പേരിലാണ് അവര്‍ വാഴ്ത്തപ്പെട്ടത്. ക്രി. 1186-ല്‍ ദമസ്‌കസില്‍ അവര്‍ സ്ഥാപിച്ച രï് വിദ്യാ കേന്ദ്രങ്ങളിലും സ്‌കോളര്‍ഷിപ്പില്‍ നാനാ ദിക്കില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിച്ചു. ഭീമമായ വഖഫ് സ്വത്തുക്കള്‍ സംഭാവന ചെയ്താണ് അവര്‍ സ്ഥാപനം നിലനിര്‍ത്തി പോന്നത്. 'ഖാത്തൂന്‍' എന്ന് പേരില്‍ അറിയപ്പെട്ട അയ്യൂബി രാജാക്കന്മാരുടെ രാജ്ഞിമാരും കുടുംബത്തിലെ സ്ത്രീകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വിശിഷ്ട സംഭാവനകള്‍ അര്‍പ്പിച്ചു. കെയ്റോ, ദമസ്‌കസ്, അലപ്പോ, ഹമ നഗരങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവരുടേതായി ഉï്. ദമസ്‌കസിന്റെ മാണിക്യകല്ലായി വാഴ്ത്തപ്പെട്ടു അവര്‍.
ക്രി. 1210 മുതല്‍ 1526 വരെ ദല്‍ഹി ഭരിച്ച തുര്‍ക്കി രാജാക്കന്മാരും പരമ്പരയില്‍ പെട്ട ഇല്‍തുമിശിന്റെ പുത്രി റദിയ സുല്‍ത്താനയും നൂറ് കണക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിത്തറ പാകി. വിജ്ഞാനത്തിന്റെ വസന്തകാലമായിരുന്നു അവരുടെ ജീവിത ഘട്ടം. ദക്ഷിണേന്ത്യയിലെ ആദ്യ മുസ്ലിം സ്ത്രീ ഭരണാധികാരിയും ദല്‍ഹിയില്‍ സുല്‍ത്താനായി വാഴുകയും ചെയ്ത മഹതിയാണ് റദിയ സുല്‍ത്താന. ക്രി. 1236 മുതല്‍ 1240 വരെ ഭരണത്തിലിരുന്ന അവര്‍ നിരവധി, പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും 'ജനകീയ രാജ്ഞി'യെന്ന പേര് സമ്പാദിക്കുകയും ചെയ്തു.
യമനില്‍ നിരവധി വിദ്യാകേന്ദ്രങ്ങള്‍ സ്ഥാപിച്ച ഭരണാധികാരിയാണ് അല്‍ ആദര്‍ അല്‍കരീമ ജിഹത് സ്വലാഹ്. അത്തറുല്‍ ഹിജാസിയ, ഖൗനുദ് ബറക, ബഗ്ദാദിലെ നാഇല ഖാത്തൂന്‍, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ട നാനാ അസ്മാഅ്, ഈജിപ്തിലെ ഫാത്വിമ ബിന്‍തുല്‍ ഖുദൈവി, സുഊദിയിലെ ഫൈസല്‍ രാജാവിന്റെ പത്‌നി ഇഫ്ഫത്ത് രാജ്ഞി തുടങ്ങിയവര്‍ നൂറ്റാïുകള്‍ക്ക് മുമ്പും ആധുനിക കാലഘട്ടത്തിലും വൈജ്ഞാനിക രംഗത്ത് നിസ്തുലസേവനങ്ങള്‍ അര്‍പ്പിക്കുകയും തങ്ങളുടെ മുദ്രകള്‍ ചരിത്രത്തില്‍ പതിപ്പിക്കുകയും ചെയ്ത വനിതാ രത്‌നങ്ങളാണ്. പക്ഷെ ഇന്ന് പലരും സ്ഥാപിത താല്‍പര്യത്തിന്റെ പേരില്‍ ഈ ചരിത്രങ്ങളൊക്കെയും മറക്കുകയോ മറയ്ക്കുകയോ ചെയ്യുന്നുവെന്നതാണ് സത്യം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top