ഹജ്ജിന്റെ രാവില്‍

റഫീഖുര്‍ റഹ്്മാന്‍ മൂഴിക്കല്‍ No image

2003-ലാണ് എന്റെ ആദ്യ ഹജ്ജ് യാത്ര. മദീനയില്‍ നിന്നായിരുന്നു യാത്ര പുറപ്പെട്ടത്. പ്രവാസ ജീവിതം ആരംഭിച്ചിട്ടേ ഉïായിരുന്നുള്ളു. ഉമ്മ നാട്ടില്‍നിന്ന് കേരള ഹജ്ജ് ഗ്രൂപ്പില്‍ മക്കയിലെത്തുന്നതിനാലും പിന്തിച്ചാല്‍ പിന്നീട് അവസരം ഒത്തുവന്നില്ലെങ്കിലോ എന്ന ആശങ്കയാലും ഹജ്ജിന് പുറപ്പെടുകയായിരുന്നു. എന്റെ സഹായം ആവശ്യമില്ലാത്ത വിധം ഉമ്മ അവരുടെ ആരോഗ്യ കാലത്ത് നടത്തിയതാണ് ആ ഹജ്ജ്. എങ്കിലും പുരുഷന്മാരുടെ കൂട്ടത്തില്‍ ഞാന്‍ കൂടി ഉïെങ്കില്‍ ഉമ്മക്ക് അതൊരു ധൈര്യമായിരിക്കുമല്ലോ. എനിക്ക് ഉമ്മയൊത്ത് ഹജ്ജിനുള്ള അവസരവും.
കേരള ഹജ്ജ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ വര്‍ഷം തോറും രï് ഹജ്ജ് സംഘങ്ങള്‍ പുറപ്പെടുന്ന കാലമാണത്. ഒന്ന് നാട്ടില്‍നിന്ന് എത്തുന്ന സംഘം. മറ്റേത് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹജ്ജിന് അവസരം നല്‍കുന്ന ദാഖിലി (ആഭ്യന്തര) സംഘം. ദാഖിലി ഗ്രൂപ്പിലൂടെയാണ് ഞാന്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. മദീനയിലാണെന്ന് വെച്ച് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതി പത്രമില്ലാതെ മക്കയിലേക്ക് പോകാനൊന്നും കഴിയില്ല. ഹജ്ജ് പെര്‍മിറ്റിന്ന് അന്ന് ആവശ്യമായ രേഖകളെല്ലാം ജിദ്ദയിലെ ഹജ്ജ് ഗ്രൂപ്പ് ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തു. പെര്‍മിറ്റ് കിട്ടിയപ്പോള്‍ അവരത് മദീനയിലെത്തിച്ചു. ജിദ്ദ ശറഫിയ്യ പരിസരത്ത് സഫാരി ഹോട്ടലിന്റെ മുന്‍വശത്തെ ഗ്രൗïില്‍ നിന്നാണ് ദുല്‍ഹജ്ജ് എട്ടിന് യാത്ര പുറപ്പെടുന്നത്. നേരെ മിനാ ടെന്റിലേക്കാണ് യാത്ര. എല്ലാവരും ഇഹ്‌റാമിലാണ്. എട്ട് ബസ്സുകള്‍. ഒരോ ബസ്സിലും വളïിയര്‍മാരുï്. വിതരണത്തിനുള്ള ജ്യൂസും ഫ്രൂട്‌സുമെല്ലാം ബസ്സില്‍ കയറ്റി വെച്ചിട്ടുï്. റിയാദ്, ദമാം, ഹാഇല്‍, ജീസാന്‍ തുടങ്ങി എല്ലാ ഭാഗത്തു നിന്നും എത്തിച്ചേര്‍ന്ന മലയാളി സംഘം മിന ലക്ഷ്യമാക്കി രാവിലെ എട്ട് മണിയോടെ പുറപ്പെട്ടു. ലബ്ബൈക് മന്ത്രധ്വനികള്‍ ബസ്സിലും പരിസരങ്ങളിലും മുഴങ്ങി. ഞങ്ങള്‍ ഉച്ചയോടെ മിനയിലെ ടെന്റിലെത്തി.
പിന്നെ നമസ്‌കാരങ്ങളിലും പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകി. തൊട്ടപ്പുറത്തും ഇപ്പുറത്തുമുള്ള ടെന്റുകളും തീര്‍ഥാടകരാല്‍ നിറഞ്ഞിരിക്കുകയാണ്. മിന ടെന്റിലെ കിടത്തം ഖബറിനെ ഓര്‍മിപ്പിച്ചു. തിരിയാനും മറിയാനും ഇടമില്ല. തിരിച്ചറിവ് കൂടിയാണല്ലോ അറഫ എന്ന വാക്കിന്റെ പൊരുള്‍. വിലപിടിപ്പുള്ള ഉടയാടകള്‍ അഴിച്ചുവെച്ച് തുന്നലുകളില്ലാത്ത കഫന്‍ പുടവ ധരിച്ച് മരണം പ്രതീക്ഷിക്കുന്നവന് ഖബര്‍ ഓര്‍മകള്‍ നല്‍കുന്ന ഇടമാണ് മിന താഴ്‌വാരം. നാളെ അറഫ സംഗമമാണ്. പരലോക വിചാരണക്കുള്ള മഹ്ശറ സംഗമത്തിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ഹാജി.
നാട്ടില്‍ നിന്നെത്തിയ ഉമ്മ ഉള്‍പ്പടെയുള്ളവരുടെ മിന ടെന്റ് അല്‍പം അകലെയായുï്. തിരക്കൊഴിവാക്കാന്‍ അവര്‍ ദുല്‍ഹജ്ജ് എട്ട് പിറന്ന സന്ധ്യക്കു തന്നെ മിനയിലേക്ക് പുറപ്പെട്ടിരുന്നു. മിനാ തമ്പുകള്‍ക്കകത്ത് ടോയ്‌ലറ്റുകളുïെങ്കിലും ആളുകളുടെ എണ്ണത്തിനനുസരിച്ച് നിര്‍മിക്കുക സാധ്യമല്ല. അതിനാല്‍ ടോയ്‌ലറ്റിന് മുമ്പില്‍ ക്യൂവായിരിക്കും. അകത്ത് കയറിയ ആള്‍ വേഗം പുറത്തിറങ്ങാന്‍ ഒച്ചവെച്ചിട്ടോ അവരോട് അരിശം തോന്നിയിട്ടോ കാര്യമില്ല. കാത്തു നില്‍ക്കുക അത്ര തന്നെ.
പിറ്റേന്ന് മിനായില്‍നിന്ന് അറഫയിലേക്ക്  ബസ് മാര്‍ഗമായിരുന്നു സഞ്ചാരം. എല്ലാ വഴികളും അറഫയിലേക്കൊഴുകുന്നതിനാല്‍ ഒച്ച് വേഗതയിലാണ് ബസ് നീങ്ങുന്നത്. ക്ഷമയുടെ പാഠം വീïും. ഉച്ചയോടെ അറഫയുടെ ഒരു ഭാഗത്ത് ഞങ്ങളുടെ മുത്വവിഫഫ്  തുണി പന്തലിനാല്‍ ഒരുക്കിയ താല്‍ക്കാലിക കൂടാരത്തിലെത്തി. പ്രാര്‍ഥനകളാല്‍ മുഖരിതമായ അറഫ. തീര്‍ഥാടകന്റെ തെളിഞ്ഞ കണ്ണുനീര്‍ തുള്ളികള്‍ കവിള്‍തടങ്ങളിലൂടെ ഒലിച്ചിറങ്ങി മണലില്‍ അലിഞ്ഞു ചേരുകയാണ്. കണ്ണീരു കൊï് പാപം കഴുകിയ വിശുദ്ധ മനസ്സ്. അകം നിറയെ സൃഷ്ടികര്‍ത്താവായ അല്ലാഹുവോടുള്ള മുഹബ്ബത്ത്. അവിടെ എത്തിച്ചേര്‍ന്നതിലുള്ള കൃതജ്ഞതാ ബോധം. ളുഹര്‍ നേരത്ത് അറഫയിലെ നമിറ പള്ളിയില്‍ വെച്ച് സൗദി ഗ്രാന്റ് മുഫ്തിയുടെ അറഫ പ്രഭാഷണമുï്. ഞങ്ങള്‍ താമസിക്കുന്നിടത്തേക്ക് അതിന്റെ ശബ്ദമെത്തില്ല. ടെന്റിനകത്ത് അത് റേഡിയോയിലൂടെ കേള്‍ക്കാം. തുടര്‍ന്ന് സമാനമായൊരു അറഫ പ്രഭാഷണം ഞങ്ങളുടെ യാത്രാ അമീറായിരുന്ന സി.കെ. നജീബ് സാഹിബ് ടെന്റില്‍ വെച്ച് നടത്തി. പിന്നെ ദീര്‍ഘമായൊരു പ്രാര്‍ഥനയും. അതോടെ തീര്‍ഥാടകരൊന്നാകെ ഹൃദയം വിങ്ങി. ചെയ്തുപോയ പാപങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് പിഞ്ചുകുഞ്ഞിനെ പോലെ അവര്‍ നിഷ്‌കളങ്കരായി. സൂര്യന്‍ അസ്തമയത്തോട് അടുക്കുകയാണ്. പാരാവാരം കണക്കെ നീïു കിടക്കുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ അസ്തമയത്തോടെ മുസ്ദലിഫയിലേക്ക് പോകാന്‍ ബസ് കാത്തുനിന്നു. ആ തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് കയറേï ബസ് എങ്ങനെ കൃത്യ സമയത്ത് എത്തിച്ചേരാന്‍! മണിക്കൂറുകള്‍ കഴിഞ്ഞ് ബസ്സ് ഇഴഞ്ഞെത്തി. ഒരു ബസ്സില്‍ 100-ഓളം പേര്‍. കിട്ടിയതില്‍ കയറുക. അതാണവിടുത്തെ രീതി. മണിക്കൂറുകള്‍ പിന്നിട്ട് മുസ്ദലിഫയിലെത്തിയപ്പോള്‍ നട്ടപ്പാതിര. ബാത്‌റൂം പരിസരത്ത് നല്ല ജനക്കൂട്ടം. അംഗശുദ്ധി വരുത്തി മഗ്‌രിബും ഇശാഉം നമസ്‌കരിച്ചു. അപ്പോഴേക്കും പരമാവധി പേര്‍ സംഘത്തില്‍നിന്ന് കൂട്ടം തെറ്റിയിട്ടുï്. മുസ്ദലിഫയില്‍നിന്ന് സുബ്ഹ് നമസ്‌കരിച്ച് മിന ടെന്റ് ലക്ഷ്യമാക്കി ഉമ്മയോടൊപ്പം നടന്നു. 
ടെന്റില്‍നിന്ന് അല്‍പം ഭക്ഷണം കഴിച്ച് ജംറയിലെ കല്ലേറിനായി പുറപ്പെട്ടു. തിരക്കിന്റെ ആ ള്‍പൂരം. കല്ലേറ് നിര്‍വഹിച്ച്  ക  അ്ബാലയത്തിലേക്കും കാല്‍നട സഞ്ചാരം. മിനയില്‍നിന്ന് ഹറമിലേക്ക് വാഹനം കിട്ടുക പ്രയാസമായിരുന്നു. ഉള്ള വാഹനങ്ങള്‍ നിറഞ്ഞ് കവിഞ്ഞോടുന്നു. തിരക്ക് മൂലം പലതും പാതിവഴിയില്‍ കുരുങ്ങി കിടക്കുന്നു. ഹജ്ജിന്റെ ത്വവാഫുല്‍ ഇഫാദയും സഅ്‌യു മാണ് നിര്‍വഹിക്കേïത്. സൂചി കുത്താനിടമില്ലാത്ത മത്വാഫ്.
ആ സാഗരത്തിന്റെ തിരയടങ്ങിയിട്ട് വഞ്ചിയിറക്കാനാവില്ല. അല്ലാഹുവില്‍ ഭരമേല്‍പിച്ച് കരകവിഞ്ഞൊഴുകുന്ന തവാഫില്‍ അലിഞ്ഞു ചേര്‍ന്നു.
2008-ല്‍ കേരള ഹജ്ജ് ഗ്രൂപ്പിന്റെ ഇതേ ദാഖിലി വിഭാഗത്തില്‍ അമീറായും ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു. ഹജ്ജിന്റെ പ്രയാസങ്ങള്‍ കുറച്ച് കൊïുവരാന്‍ ഓരോ വര്‍ഷവും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുï്. രï് തവണ ഹജ്ജ്  നിര്‍വഹിച്ചതും കേരള ഹജ്ജ് ഗ്രൂപ്പിന്റെ സൗദിയില്‍ നിന്നുള്ള സംഘത്തോടൊപ്പമാണെന്ന് പറഞ്ഞുവല്ലൊ. 1996 മുതല്‍ 20 വര്‍ഷത്തോളം നിലനിന്ന ആ സംവിധാനത്തെ പറ്റി പലര്‍ക്കും അവിസ്മരണീയമായ ഓര്‍മകളുï്. ഹജ്ജിനെ സംബന്ധിച്ചെന്നല്ല ഇസ്‌ലാമിനെ പറ്റി പോലും കൃത്യമായ ധാരണ ഇല്ലാതിരുന്ന ആയിരക്കണക്കിന് സൗദി മലയാളി പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഹജ്ജ് നാളുകളില്‍ ജീവിതത്തിന്റെ യഥാര്‍ഥ ദിശ കാണിച്ചു കൊടുത്ത വിളക്കുമരമാണത്. ഒട്ടേറെ മഹത് വ്യക്തിത്വങ്ങള്‍ മക്കയില്‍ വര്‍ഷങ്ങളോളം മുഴുവന്‍ ആഭ്യന്തര- വൈദേശിക ഹജ്ജ്  ഗ്രൂപ്പുകള്‍ക്കു വഴി കാണിച്ചിട്ടുï്. പരസ്യം നല്‍കാതെ തന്നെ ആളുകളുടെ ബുക്കിംഗില്‍ ആധിക്യമുïാകുന്നത്ര മികവുറ്റ സൃഘാടനം ദാഖിലി ഗ്രൂപ്പിന്റെയും സവിശേഷതയായിരുന്നു.  ജിദ്ദ നഗരത്തില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന 'അലാജന്‍ബ്' സിറ്റി ബസ്സുകള്‍ വാടകക്കെടുത്താണ് ആദ്യ വര്‍ഷങ്ങളില്‍ ഹാജിമാരെ മിനയിലെത്തിച്ചിരുന്നത്. പിന്നീട് എ സി. ബസ്സുകളിലായി യാത്ര. റിയാദ്, ദമാം ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ജിദ്ദയില്‍ വരാതെ നേരെ മിനയിലേക്കെത്തുന്ന സംവിധാനവും തുടര്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കി. ഹജ്ജ് കാലമെത്തുന്നതിന്ന് മുമ്പെ  ജിദ്ദയിലെ പ്രവര്‍ത്തകര്‍ ഒരിടത്ത്  സംഗമിക്കും. നാട്ടില്‍ നിന്നെത്തിയ ഹജ്ജ് ഗ്രൂപ്പ്, ആഭ്യന്തര ഹജ്ജ് ഗ്രൂപ്പ്, പൊതു ഹാജിമാര്‍ എന്നീ മൂന്ന് തലങ്ങളിലും സേവന സന്നദ്ധരാകുന്ന വളïിയര്‍മാരെ അന്ന് തെരഞ്ഞെടുക്കും. ജിദ്ദ മതകാര്യ വകുപ്പി (ജാലിയ്യാത്ത്)ന്റെ സഹകരണത്തോടെ ഒരു ഘട്ടത്തില്‍ ഈ കൂട്ടായ്മ ജിദ്ദയില്‍ നിന്നുള്ള  250 വളïിയര്‍മാരെ വരെ അറഫയിലും മിനയിലും സേവന മേഖലയിലെത്തിച്ചിരുന്നു. വഴിതെറ്റി അലയുന്ന തീര്‍ഥാടകരെ കïെത്തി, വേണമെങ്കില്‍ ചുമലിലേറ്റി അവരുടെ ടെന്റുകളിലേക്കെത്തിക്കുന്നതില്‍ ഈ കൂട്ടായ്മയിലെ ചിലരുടെ സേവനം ഓര്‍ക്കാതെ വയ്യ. ഒരു വര്‍ഷം ദാഖിലി വിഭാഗത്തിനുള്ള അറഫ ദിവസത്തിലെ ഉച്ചഭക്ഷണം കൊïുവന്ന വാഹനം കിലോമീറ്ററുകള്‍ അപ്പുറത്ത് എഞ്ചിന്‍ തകരാറിലായി കിടന്നു.അന്ന് ഹജ്ജിന് നേതൃത്വം നല്‍കിയ അമീറും സംഘവും അത്രയും ദൂരം പൊരിവെയിലത്ത് കാല്‍നടയായി നടന്ന് വാഹനത്തിനടുത്തെത്തി ഭക്ഷണ ചെമ്പുകള്‍ തലയിലും ചുമലിലുമേറ്റിയാണ് അറഫ തമ്പില്‍ എത്തിച്ചത്.
ഒരോരുത്തര്‍ക്കും ഹജ്ജ് രജിസ്‌ട്രേഷന്‍ ഒറ്റക്ക് നടത്താന്‍ പറ്റുന്ന സംവിധാനം നിലവില്‍ വന്നതിനാലും മറ്റു പല നിയന്ത്രണങ്ങള്‍ ഹജ്ജ് മന്ത്രാലയം കൊïുവന്നതിനാലുമാണ് ഒരു കാലത്തെ ഹജ്ജിന്റെ മധുരിക്കുന്ന ഓര്‍മകള്‍ നല്‍കിയ ഈ സംവിധാനം നിര്‍ത്തിവെക്കേïി വന്നത്. ഹജ്ജ് കാലത്ത്  തീര്‍ഥാടകരുമായുïായ ആത്മബന്ധം യാത്രയയപ്പില്‍ തെളിഞ്ഞു കാണാറുï്. അനുഭവങ്ങള്‍ പങ്കുവെച്ചും പരസ്പരം ആലിംഗനം നടത്തിയും ആ ബന്ധങ്ങള്‍  പ്രവാസത്തിലും നാട്ടിലും എന്നെന്നും നിലനിര്‍ത്തുമെന്ന നിശ്ചയത്തോടെയുമാണ് ഒരോ ഹാജിയും പുണ്യഭൂമിയോട് വിടവാങ്ങുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top