പറക്കാം ഖത്തറിലേക്ക്; പഠനത്തിനായി

സകിയ മുഹ്യുദ്ദീന്‍ അബ്ദുല്ല No image

വിജ്ഞാനകുതുകികള്‍ക്ക് ഖത്തര്‍ എന്നും വളക്കൂറുള്ള മണ്ണാണ്. ഖത്തറിലെ പ്രവാസം പത്തു വര്‍ഷത്തോടടുത്തെത്തി നില്‍ക്കുമ്പോള്‍, ഇക്കാലയളവില്‍ ഖത്തര്‍ ഫൗïേഷനു കീഴിലുള്ള ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയിലെ, കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസില്‍നിന്നും ഇസ്ലാമിക് എകണോമിക്സ് ആന്റ് ഫൈനാന്‍സില്‍ ബിരുദാനന്തര ബിരുദവും (2017) ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ അറബിക് ഫോര്‍ നോണ്‍ നാറ്റിവ് സ്പീക്കേഴ്സ് സെന്ററില്‍നിന്നും ഡിപ്ലോമയും കരസ്ഥമാക്കാന്‍ സാധിച്ചു. ഖത്തറിലെ എന്റെ പഠനയാത്ര...
ഖത്തറിലെ വൈജ്ഞാനിക ഭൂപടം നോക്കുമ്പോള്‍ എന്റെ മനസ്സും കണ്ണും ഉടക്കിനില്‍ക്കാറുള്ളത് ദോഹയുടെ ഹൃദയഭാഗത്ത് പ്രൗഢഗംഭീരമായി സ്ഥിതിചെയ്യുന്ന എജുക്കേഷന്‍ സിറ്റിയിലാണ്. എജുക്കേഷന്‍ സിറ്റിയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെയും, ആധുനിക ഖത്തറിന്റെ ഉമ്മ എന്ന് ഞാന്‍ വിശേഷിപ്പിക്കാനാഗ്രഹിക്കുന്ന എച്ച്.എച്ച് ശൈഖ മോസ ബിന്‍ത് നാസ്സറിന്റെ ചിത്രം മനസ്സില്‍ ഓടിയെത്തും.
1995ല്‍ 'ഖത്തര്‍ അക്കാദമി സ്‌കൂള്‍' ആയി തുടങ്ങി, അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന റാങ്കിംഗിലുള്ള എട്ട് യൂനിവേഴ്സിറ്റികളും 13 സ്‌കൂളുകളുമടങ്ങുന്ന വിശാലമായ ശൃംഖലയാണ് എജുക്കേഷന്‍ സിറ്റി. എച്ച്.എച്ച് ശൈഖ മോസ ബിന്‍ത് നാസ്സര്‍ ചെയര്‍പേഴ്സണും കോഫൗïറും ആയിട്ടുള്ള ഝമമേൃ എീൗിറമശേീി എീൃ ഋറൗരമശേീി, ടരശലിരല മിറ ഇീാാൗിശ്യേ ഉല്‌ലഹീുാലി േ(ഝഎ)ന്റെ കീഴിലാണ് ഇവയെല്ലാം വളര്‍ന്നുവന്നിട്ടുള്ളത്.
1995-ല്‍ ഖത്തര്‍ അക്കാദമി തുടങ്ങുമ്പോള്‍ രïു തലങ്ങളില്‍ നിന്നാണ് അവര്‍ അതിനെ കïത്. സ്വന്തം മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ആകുലതയുള്ള ഒരമ്മയുടെ മനസ്സാണ് ഒന്നാമത്തേത്. രïാമത്തേത്, രാജ്യം നേരിടുന്ന വെല്ലുവിളികളെയും വിദ്യാഭ്യാസ മേഖലയിലെ അപചയങ്ങളെയും നേരിടാന്‍ കെല്‍പ്പുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കേïതിന്റെ ആവശ്യകത. രാജ്യത്തിന്റെ പൈതൃകവും, ഭാഷയും സ്വത്വവും നിലനിര്‍ത്തിക്കൊï് തന്നെ അതിന്റെ സന്തതികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നതിലാണ് ഭാവി എന്ന തിരിച്ചറിവ്.
അവരുടെ തന്നെ വാക്കുകളില്‍ പറയുകയാണെങ്കില്‍: ''ഖത്തര്‍ അക്കാദമി പ്രോജക്ട്‌വളര്‍ന്നു പുരോഗമിച്ചുകൊïിരിക്കുമ്പോഴും, സാമൂഹികവളര്‍ച്ചക്ക് ഉന്നത വിദ്യാഭ്യാസ മേഖലയും ഗവേഷണ സംസ്‌കാരവും വളര്‍ന്നുവരേïത് അനിവാര്യമായിരുന്നു. തുടക്കത്തില്‍ ഒരൊറ്റ യൂനിവേഴ്സിറ്റി സ്ഥാപിക്കുക എന്ന ഉദ്ദേശ്യമാണ് ഉïായിരുന്നതെങ്കിലും, പലയിടങ്ങളിലും വിജയിക്കാതെ പോയ പരീക്ഷണ മോഡലിന്റെ കാര്യക്ഷമതയെക്കുറിച്ചുള്ള നിരന്തര ചോദ്യങ്ങളാണ്, പുറത്ത് നിന്നുള്ള യൂനിവേഴ്സിറ്റികളെ ഖത്തറിലേക്ക് ക്ഷണിക്കുന്നതിലേക്ക് വഴി തെളിച്ചത്.''
ഇന്നിപ്പോ, ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിക്കു പുറമെ, ഖത്തറിലെ കാര്‍ണഗീ മെല്ലോ യൂണിവേഴ്സിറ്റി, ഖത്തറിലെ വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളേജ്, ഖത്തറിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഫോറിന്‍ റിവൈസ്, ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി ഖത്തര്‍, ഖത്തറിലെ എച്ച്ഇസി പാരിസ്, യൂണിവേഴ്സിറ്റി കോളേജ് ലïന്‍ എന്നീ യൂനിവേഴ്സിറ്റികള്‍ എജുക്കേഷന്‍ സിറ്റിയില്‍ മാത്രമുï്.
തുടക്കത്തില്‍ അറബ് വിദ്യാര്‍ഥികളുടെ ബൗദ്ധിക മികവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്ന അന്താരാഷ്ട്ര യൂനിവേഴ്സിറ്റി അധികൃതര്‍, ഇന്ന് തങ്ങളുടെ ഹോം ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികളേക്കാള്‍ മികവ് പുലര്‍ത്തുന്നവരാണ് ഖത്തര്‍ ബ്രാഞ്ചിലെ വിദ്യാര്‍ഥികള്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു. ബൃഹത്തായ പദ്ധതികളും സംഭാവനകളുമാണ് ഗവേഷണത്തിനായി ഝഎ ആവിഷ്‌കരിച്ചിട്ടുള്ളത്. ഝഎ ന് കീഴില്‍ 2006-ല്‍ പിറവിയെടുത്ത ഖത്തര്‍ നാഷ്നല്‍ റിസര്‍ച്ച് ഫï് (ഝചഞഎ) വ്യതിരിക്തമായ ഗവേഷണങ്ങള്‍ക്ക് അര്‍ഹമായ രീതിയില്‍ ഫïുകള്‍ അനുവദിക്കുന്നുï്. ഝഎന്റെ തന്നെ കീഴിലുള്ള
ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക് (ഝടഠജ) ടെക്നോളജിക്കല്‍ ഇന്‍ക്യുബേഷന്‍ സെന്ററായി വര്‍ത്തിക്കുന്നു. ഇതെല്ലാം തന്നെ സ്വദേശികളും വിദേശികളുമായ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഒരുപാട് സാധ്യതകളാണ് നല്‍കുന്നത്. 2009 മുതല്‍ ഖത്തര്‍ നടത്തിക്കൊïിരിക്കുന്ന വിദ്യാഭ്യാസത്തിനായുള്ള ലോക ഇന്നൊവേഷന്‍ ഉച്ചകോടി (ണകടഋ) കാലത്തിനൊപ്പം ചരിക്കാന്‍ ഖത്തരി വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്നുï്. ഇതിനൊക്കെ പുറമേയാണ് ഖത്തറിന് പുറത്ത് ഖത്തര്‍ നേതൃത്വം വഹിച്ചുകൊïിരിക്കുന്ന മഹത്തായ വൈജ്ഞാനിക സംരംഭങ്ങളും സംഭാവനകളും.

ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയും കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസും
ഖത്തര്‍ ഫൗïേഷന്റെ അരുമ സന്തതി എന്ന് കണക്കാക്കപ്പെടുന്ന ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി വളര്‍ന്നുകൊïിരിക്കുന്ന ഗവേഷണ സംസ്‌കാരത്തിന്റെ പേര് കൂടിയാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും തേട്ടങ്ങളോട് ക്രിയാത്മകമായി കൃത്യതയോടെ സംവദിക്കാന്‍ കഴിയുന്ന ഒരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെടുന്നുï്. അവര്‍ക്ക് ഗവേഷണത്തിനുള്ള മണ്ണൊരുക്കുകയാണ് ഒആഗഡവിനു കീഴിലുള്ള ഖത്തര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ കമ്പ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഖത്തര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുതലായവ.
വ്യത്യസ്ത തലത്തിലുള്ള ആറ് കോളേജുകളാണ് ഒആഗഡവിന് കീഴില്‍ ഉള്ളത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന സ്റ്റൈപെന്റോട് കൂടി മാസ്റ്റേഴ്സ് ചെയ്യാനുള്ള അവസരവും ഇവിടങ്ങളിലുï്. ഖത്തറില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് പ്രാദേശിക സ്‌കോളര്‍ഷിപ്പ് ലഭിച്ചാല്‍ 25 ശതമാനം മുതല്‍ 50 ശതമാനം വരെ സാമ്പത്തിക സഹായം നേടിയെടുക്കാവുന്നതാണ്.
ഇനി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലേക്ക് വരാം. എം.എസ്.സി ഇസ്ലാമിക് ഫിനാന്‍സിന് പുറമെ, ഇസ്ലാമിലും ആഗോള കാര്യങ്ങളിലും മാസ്റ്റര്‍ ഓഫ് ആര്‍ട്സ്, അപ്ലൈഡ് ഇസ്ലാമിക് എത്തിക്സില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ്, സമകാലിക ഇസ്ലാമിക് സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ്, ഇസ്ലാമിക് ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് അര്‍ബേറിയം എന്നിവയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്, ഇസ്ലാമിക് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിയില്‍ പിഎച്ച്ഡി എന്നിവയാണ് മറ്റു കോഴ്സുകള്‍. ശ്രദ്ധയോടെ തെരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ ഫാക്കല്‍റ്റി, പ്രത്യേകമായ അടിസ്ഥാന സൗകര്യങ്ങള്‍, ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊïുപോകാന്‍ സഹായിക്കുന്ന ടൈമിംഗ്, ഇകടന് മാത്രമായുള്ള വിശാലവും സമ്പന്നവുമായ ലൈബ്രറി തുടങ്ങിയവയെല്ലാം വിജ്ഞാനകുതുകികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇടക്കിടെ നടന്നുവരാറുള്ള അന്താരാഷ്ട്ര, പ്രാദേശിക അക്കാദമിക് കോണ്‍ഫറന്‍സുകള്‍ നമ്മുടെ അക്കാദമിക സ്വത്വത്തെ ഉണര്‍ത്തിക്കൊïിരിക്കുന്നതാണ്.
ഇകടന് കീഴില്‍ 2012 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഇലിേൃല ളീൃ കഹെമാശര ഘലഴശഹെമശേീി മിറ ഋവേശര െ(ഇകഘഋ) എടുത്തുപറയേï ഒരു ഗവേഷണ സ്ഥാപനമാണ്. മതപണ്ഡിതന്മാരെയും പ്രത്യേക ശാസ്ത്രമേഖലകളിലെ പണ്ഡിതന്മാരെയും ഒരേ മേശക്ക് ചുറ്റുമിരുത്തി കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു ഇസ്ലാമിക ചട്ടക്കൂട് ഉïാക്കുക എന്നതാണ് ഇകഘഋ ചെയ്തുകൊïിരിക്കുന്ന ധര്‍മം. ഒട്ടനവധി മേഖലകളില്‍ കൃത്യമായ ദിശാബോധം നല്‍കുന്നതോടൊപ്പം ലോകം നേരിട്ടുകൊïിരിക്കുന്ന ന്യൂനപക്ഷ വിഷയങ്ങള്‍ മുതല്‍ ശാസ്ത്രലോകം എത്തിനില്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ ഇവിടെ ചര്‍ച്ചയാവുന്നു.
ഇകടനെക്കുറിച്ച് ഒരുകാര്യം കൂടെ പറയാതെ നിര്‍ത്താന്‍ വയ്യ. എഡ്യുക്കേഷന്‍ സിറ്റിക്കകത്തെ ങശിമൃമമേശി ങീൂൌല (ഋഇ ങീൂൌല) ബില്‍ഡിംഗിലാണ് ഇകട സ്ഥിതി ചെയ്യുന്നത്. എഡ്യുക്കേഷന്‍ സിറ്റിക്കകത്തുള്ള മനോഹരമായ പള്ളിയാണ് ങശിമൃമലേശി ങീൂൌല. അതിനോടൊട്ടിനില്‍ക്കുന്ന ക്ലാസ് മുറികള്‍ വിജ്ഞാനവും വിദ്യാഭ്യാസവും എത്രത്തോളം വിശ്വാസത്തോട് ബന്ധപ്പെട്ട് കിടക്കുന്നു എന്നു വിളിച്ചോതുന്നതാണ്.

എഡ്യുക്കേഷന്‍ സിറ്റിയും പൊതുജനവും
എഡ്യുക്കേഷന്‍ സിറ്റി നമ്മുടെ മനസ്സിലേക്ക് പൊടുന്നനെ വരുന്ന ചിത്രങ്ങളെ ഉടച്ചു വാര്‍ക്കുന്നതാണ്. പൊതുസമൂഹത്തെ കൂടി വൈജ്ഞാനിക പുനരുത്ഥാനത്തില്‍ ഭാഗവാക്കാക്കുന്നതിന്നാകണം ഖത്തറിലെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറിയായ ഖത്തര്‍ നാഷ്നല്‍ ലൈബ്രറി എജുക്കേഷന്‍ സിറ്റിക്കകത്താണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഛഃ്യഴലി ജമൃസ പൊതുസമൂഹത്തെയും എജുക്കേഷന്‍ സിറ്റിയിലേക്ക് മാടിവിളിക്കുന്നു. എഡ്യുക്കേഷന്‍ സിറ്റിക്കകത്തു തന്നെയുള്ള സെറിമോണിയല്‍ കോര്‍ട്ട്, അല്‍ ഷഖാബ്, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ഖുര്‍ആന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എല്ലാം തന്നെ സിറ്റിക്ക് എല്ലാവരുടെയും മനസ്സില്‍ പ്രത്യേക സ്ഥാനം നല്‍കുന്നു.
ഋഇയില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള താമസ സൗകര്യങ്ങള്‍ മികച്ച രീതിയിലുള്ളതാണ്. 'മുല്‍തഖ' എന്ന പ്രധാന വിദ്യാര്‍ഥി കേന്ദ്രം വിദ്യാര്‍ഥികള്‍ക്ക് മറ്റു യൂനിവേഴ്സിറ്റികളിലുള്ളവരെ കാണുന്നതിനും സാംസ്‌കാരിക വിനിമയം നടത്തുന്നതിനും സഹായിക്കുന്നു. വ്യത്യസ്ത ഇന്‍ഡോര്‍ ഗെയ്മുകളും സ്പോര്‍ട്സ് ആക്ടിവിറ്റികളും ഇവിടെ സാധ്യമാണ്. ബിരുദധാരി ആകുന്നതോടൊപ്പം ലഭിക്കുന്ന അലുംനി കാര്‍ഡ് ഉള്ളവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.

അറബിക് ഫോര്‍ നോണ്‍നാറ്റീവ് സ്പീക്കേഴ്സ് സെന്റര്‍
1977-ല്‍ സ്ഥാപിതമായ ഖത്തര്‍ യൂനിവേഴ്സിറ്റി ദോഹയിലെ പകരം വെക്കാനാവാത്ത മറ്റൊരു വൈജ്ഞാനിക വിസ്മയമാണ്. 10 കോളേജുകളാണ് ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഉള്ളത്. 48 ബാച്ച്ലേഴ്സ്, 32 മാസ്റ്റേഴ്സ്, ഒന്‍പത് പി.എച്ച്.ഡി പ്രോഗ്രാമുകള്‍, നാല് ഡിപ്ലോമകള്‍, ഒരു ഡോക്ടര്‍ ഓഫ് ഫാര്‍മസി എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് ഇവിടുത്തെ കോഴ്സുകള്‍.
കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അറബിക് ഫോര്‍ നോണ്‍നാറ്റീവ് സ്പീക്കേഴ്സ് സെന്റര്‍ മുഖ്യമായും ലക്ഷ്യമിടുന്നത് അറബി മാതൃഭാഷയല്ലാത്ത വിദേശ വിദ്യാര്‍ഥികളെയാണ്. ഇതിനകം 30-ലധികം അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുï്. വര്‍ഷം തോറും ഇത്തരം യൂനിവേഴ്സിറ്റികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള കുട്ടികളെ സ്‌കോളര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ഈ സെന്ററില്‍ പഠിപ്പിക്കുന്നുï്. ഇതിന് പുറമെയാണ് 2019 മുതല്‍ ഖത്തര്‍ വികസന ഫï് സ്‌കോളര്‍ഷിപ്പുകള്‍ വഴി അഡ്മിഷന്‍ ലഭിച്ച് ഫുള്‍ പേയ്മെന്റോടെ പഠിക്കുന്ന ദേശീയ അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ആര്‍ക്കും ലിംഗ, മത വ്യത്യാസമന്യേ ഈ പ്രോഗ്രാമില്‍ ചേരാമെന്നതും ഈ കോഴ്സിനെ വ്യതിരിക്തമാക്കുന്നു. എല്ലാ വര്‍ഷവും ആറു ലെവലുകളായിട്ടാണ് ക്ലാസുകള്‍. സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ് വിദ്യാര്‍ഥികളെ അവര്‍ക്കനുയോജ്യമായ ലെവലുകളിലേക്ക് ആക്കുന്നത്. ഭാഷാപഠനത്തിന്റെ അടിസ്ഥാനമായ ഘടഞണ (ഘശേെലിശിഴ, ടുലമസശിഴ, ഞലമറശിഴ, ണൃശശേിഴ) പ്രിന്‍സിപ്പ്ള്‍ അനുസരിച്ചാണ് അധ്യാപനം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇന്റര്‍നാഷ്നല്‍ സ്‌കോളര്‍ഷിപ്പോടുകൂടിയും ലോക്കല്‍ ആയിട്ടും (പെയ്മെന്റോടുകൂടി) ഇവിടെ പഠിച്ചുകൊïിരിക്കുന്നു. ടുലമസശിഴ അല്ലാത്ത മറ്റ് മൂന്ന് മേഖലകളിലും മലയാളി വിദ്യാര്‍ഥികള്‍ മികവു പുലര്‍ത്താറുമുï്. ഈ വര്‍ഷം മാത്രം മലയാളികളായ എട്ടുപേര്‍ നേറ്റീവ് സ്പീക്കേഴ്സ് അറബിക് പ്രോഗ്രാം ചെയ്യുന്നവരായി ഇവിടെയുï്. അതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ് എന്നത് സന്തോഷകരമാണ്. കേരളത്തില്‍നിന്നും അല്‍ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം, റൗദത്തുല്‍ ഉലൂം അറബിക് കോളേജ് ഫാറൂഖ്, കേരള യൂനിവേഴ്സിറ്റി തിരുവനന്തപുരം എന്നിവക്ക് സെന്ററുമായി ധാരണാപത്രം നിലവിലുï്. അറബി ഭാഷാ പ്രാവീണ്യം നേടുന്നതോടൊപ്പം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുമായി ഇടപഴകാനും സംസ്‌കാരങ്ങളെ അടുത്തറിയാനുമുള്ള മികച്ച അവസരമാണ് ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ അറബിക് ഫോര്‍ നോണ്‍നേറ്റീവ് സ്പീക്കേഴ്സ് പ്രോഗ്രാം. ഖത്തറിലെ സ്‌കൂളുകളില്‍ നോണ്‍നേറ്റീവ് സ്പീക്കേഴ്സിന് അറബി പഠിപ്പിക്കുവാന്‍ ഈ യോഗ്യത ഉപകാരപ്രദമാണ്. ഭാവിയില്‍ അന്താരാഷ്ട്ര തലത്തില്‍ ഡിപ്ലോമാറ്റിക് പദവികള്‍ ലക്ഷ്യം വെക്കുന്നവര്‍ക്കും ഈ കോഴ്സ് ഒരു മുതല്‍ക്കൂട്ടാണ്. പ്ലസ് ടു പഠനം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഖത്തര്‍ ഡവലപ്മെന്റ് ഫïിന്റെ തന്നെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളാണ് ലുസൈല്‍ യൂനിവേഴ്സിറ്റിയും, ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസും. ഒട്ടനവധി ദേശീയ അന്തര്‍ദേശീയ യൂനിവേഴ്സിറ്റികള്‍ വേറെയുമുï് ദോഹയില്‍. കഋഘഠട, ഠഛഎഋഘ, ടഅഠ തുടങ്ങിയ ഏതെങ്കിലും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് സ്‌കോറുകള്‍ മിക്ക യൂനിവേഴ്സിറ്റികളും ചോദിക്കുന്നുï് എന്നതൊഴിച്ചാല്‍ ഒരുപാട് ക്രൈറ്റീരിയകളൊന്നും ഈ യൂനിവേഴ്സിറ്റികള്‍ വെക്കുന്നില്ല. സാധാരണയായി സ്‌കോളര്‍ഷിപ്പോടു കൂടിയ അഡ്മിഷന്‍ ഫാള്‍ സെമസ്റ്ററിലേക്കാണ് ലഭിക്കാറുള്ളത്. ഇതിനുള്ള അപേക്ഷകള്‍ ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഉïാവാറുള്ളത്. ഒന്നോ രïോ തവണ അപേക്ഷിച്ച് ശ്രമം നിര്‍ത്തരുത്. പരിശ്രമം തുടര്‍ന്നുകൊïിരിക്കുക. ഖത്തറിലേക്ക് വിമാനം കയറുന്നത് വരെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top