ചരിത്രം നിലനില്‍പ്പിന്റെ ഭാഗമാണ്

ഷംഷാദ് ഹുസൈന്‍/ഫൗസിയ ഷംസ്‌ No image

ഖിലാഫത്ത് സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിന് വേïി നടന്ന സമരമല്ല, മുസ്ലിംകള്‍ക്കെതിരെ എന്തോ ഗൂഢാലോചന ലോകത്ത് നടക്കാന്‍ പോകുന്നു. അതിന്റെ പേരിലാണ് ലഹള. ഇതാണ് ചിലരുടെ വാദം?
അത് ശരിയല്ല. ഖിലാഫത്ത് സമരം ഇന്ത്യയില്‍ നടന്നത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ട് തന്നെയാണ്. അത് ഏതെങ്കിലും ഒരു വിഭാഗം മാത്രം പങ്കെടുത്തതായിരുന്നില്ല. ബ്രിട്ടീഷ് വിരുദ്ധ സമരമായി അതിവിടെ ഉïാക്കിയത് കോണ്‍ഗ്രസ് തന്നെയാണ്. ഖിലാഫത്ത് മൂവ്മെന്റ് രൂപീകരിച്ചത് ഗാന്ധിയും ഷൗക്കത്തലിയും ചേര്‍ന്നാണ്. 1920 ആഗസ്റ്റ് 18-ന് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഗാന്ധിയും ഷൗക്കത്തലിയും ചേര്‍ന്ന് ഖിലാഫത്ത് മൂവ്മെന്റിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്നത്. വിഭക്ത (രാജേന്ദ്ര പ്രസാദ്) ഭാരതം എന്ന പുസ്തകം കണിശമായി പറയുന്നത് എല്ലായിടത്തും എന്ന പോലെ ഇവിടെയും ഖിലാഫത്ത് മൂവ്മെന്റില്‍ മുസ്ലിംകള്‍ മാത്രമായിരുന്നില്ല എന്നാണ്. ഖിലാഫത്ത് പ്രസ്ഥാനവും കുടിയാന്‍ പ്രസ്ഥാനവും തോളോട് തോള്‍ ചേര്‍ന്നാണ് സ്വാതന്ത്ര്യത്തിനായി ബ്രിട്ടനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്തത്. എന്റെ പഠനം സാധാരണ ജനങ്ങളെ പങ്കെടുപ്പിച്ചുള്ളതാണ്. അവരെ സംബന്ധിച്ചേടത്തോളം മുസ്ലിം ഹിന്ദു എന്ന ഇന്നത്തെ പൊതുബോധം സൃഷ്ടിച്ച ബൈനറി പോലും അതിനകത്തേക്ക് വരുന്നില്ല. പാടത്ത് പണിയെടുക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ വരുന്നത് കï് പണിയായുധങ്ങളുമായി അവരെ പ്രതിരോധിച്ചു എന്നാണ് അവര്‍ സമരത്തെക്കുറിച്ച് പറഞ്ഞത്. ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥയുടെ പേര് 'ഖിലാഫത്ത്' സ്മരണകള്‍' എന്നാണ്. അന്ന് കുടിയാന്‍ പ്രസ്ഥാനം ഉïെങ്കിലും അതിനേക്കാളൊക്കെ ശക്തമായി ജനങ്ങളെ സ്വാധീനിച്ചതും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നതിനുള്ള ശക്തമായ പ്രേരണ നല്‍കിയതും ഖിലാഫത്ത് മൂവ്മെന്റ് തന്നെയാണ്.
ചരിത്രമെഴുത്തിന്റെ പൊതു രീതിയില്‍നിന്നും മാറി ഒരു ജനതയുടെ ചരിത്രത്തെ അവര്‍ പറയുന്നതുപോലെ തന്നെ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ. സ്വാതന്ത്ര്യ സമരവുമായി ഏതെങ്കിലും തരത്തില്‍ നേരിട്ട് ബന്ധമുള്ളവരെയും അവരെക്കുറിച്ച് അറിയുന്നവരെയും കïാണ് ഗവേഷണ പ്രബന്ധം തയാറാക്കിയത്. അക്കാദമിക രംഗത്തുനിന്നോ പൊതു ഇടങ്ങളില്‍നിന്നോ വല്ല വെല്ലുവിളിയും നേരിട്ടോ?
ചരിത്രത്തിന്റെ പൊതുരീതിയില്‍നിന്നുള്ള പൊളിച്ചെഴുത്ത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് അനുഭവിച്ച ഒരു സാമാന്യ ജനത എങ്ങനെയാണ് ഇതിനെ കാണുന്നത് എന്ന് അന്വേഷിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. ഒട്ടനേകം ചരിത്ര പുസ്തകങ്ങള്‍ ഉള്ളതുകൊïും ചരിത്രം ആക്കുക എന്നത് എന്റെ ലക്ഷ്യമല്ലാത്തതുകൊïും ആ മേഖലയില്‍നിന്ന് വെല്ലുവിളി നേരിട്ടിരുന്നില്ല. അതേസമയം ഇതൊരു ഭാരിച്ച പണിയാണ്. ഇതൊരു ഫീല്‍ഡ് വര്‍ക്കാണ്. അതിന് സംസാരിക്കാന്‍ തയാറുള്ള അനുയോജ്യരായവരെ കïെത്തല്‍ വലിയ പ്രയാസമായിരുന്നു. ചിലരെ അന്വേഷിക്കുന്ന സമയത്ത് വിദ്യാഭ്യസമുള്ളവരെയും അധ്യാപകരെയും മറ്റുമാണ് ചൂïിക്കാണിച്ചു തരിക. എനിക്ക് വേïത് അവരില്‍ നിന്നുള്ള  വിവരമായിരുന്നില്ല. 
ഇത് അനുഭവിച്ചവരെ കാണുക പ്രയാസമായിരുന്നു. കïെത്തിക്കഴിഞ്ഞാല്‍ തന്നെ മലബാര്‍ കലാപം എന്ന് ചോദിച്ചാല്‍ അവര്‍ പറയും, നമ്മള്‍ പഠിച്ചിട്ടില്ലല്ലോ എന്ന്. അതുകൊï് മലബാര്‍ കലാപം എന്നൊന്നും ചോദിക്കാന്‍ പറ്റില്ല. അതുകൊï് ഞാനവരോട് പഴയ കഥ കേള്‍ക്കാന്‍ വേïി വന്നതാണ് എന്ന് പറഞ്ഞു. അങ്ങനെ പഴയ കഥകളെന്ന രൂപേണ അവര്‍  പറയുന്നതിനിടക്ക് ഖിലാഫത്തന്റെ കാലത്ത് ഉïായ കഥകളൊക്കെ പറഞ്ഞുതരാന്‍ പറയും. പക്ഷേ അവര്‍ സംസാരിക്കുന്ന സമയത്ത് നമ്മുടെ അതുവരെയുള്ള  ചരിത്ര ധാരണകളെ തകിടം മറിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. അനുഭവിച്ചവരുടേതു മാത്രമാണ് ചരിത്രം എന്നുപറയാന്‍ പറ്റില്ല. അവരെങ്ങനെ അതിനെ കാണുന്നു എന്നതും പ്രധാനമാണ്. അതോടൊപ്പം തന്നെ ഇതിനെക്കുറിച്ച പല തരത്തിലുള്ള ചരിത്ര നിലപാടുകളുï്. ഞാന്‍ വിചാരിക്കുന്നത് ഇതിലൂടെയൊക്കെ എത്തിച്ചേരേï ഒന്നാണ് ചരിത്രം.
ഇത് കാര്‍ഷിക കലാപമല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനു വേïിയുള്ള സമരം തന്നെയാണ്. കാരണം ഇവിടുത്തെ ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ട് മാത്രം ഉപജീവനം നടത്തിയവരല്ല, എന്ന് സ്ത്രീകള്‍ പറഞ്ഞതായി പുസ്തകത്തില്‍ ഉï്. എന്താണ് മനസ്സിലായത്?
കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടവരാണ് എന്ന് പൂര്‍ണമായും പറയാന്‍ പറ്റില്ല. ഓരോ പ്രദേശത്തും വ്യത്യസ്ത കാരണങ്ങളിലാണ് കലാപം നടന്നത്. തിരൂരങ്ങാടിയില്‍ ആലി മുസ്ലിയാരും കൂട്ടരും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നീങ്ങിയത് തിരൂരങ്ങാടി പള്ളി പൊളിക്കാനുള്ള ബ്രിട്ടീഷ് ശ്രമം തടഞ്ഞതു കൊïായിരുന്നു. നിലമ്പൂരില്‍ മുഹമ്മദ് എന്ന ആളുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ്. താനൂര്‍ ഭാഗത്ത് ഗവണ്‍മെന്റിന്റെ സ്ഥലത്ത് കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ.് കൃഷിയുമായി ബന്ധപ്പെട്ട ധാരാളം പ്രശ്നങ്ങള്‍ ഉïായിട്ടുï്. കാര്യസ്ഥന്മാരോടൊപ്പം തന്നെ കുടിയാന്മാരായവരും ഒരുപാട് മുസ്ലിംകള്‍ ഉï്. അസംതൃപ്തരായ കുടിയാന്മാരുടെ പ്രശ്നങ്ങള്‍ വലിയ തോതില്‍ പങ്കുവഹിച്ചിട്ടുï് എന്നു കെ.എന്‍ പണിക്കര്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുï്. 1800 മുതല്‍ക്ക് തന്നെ ഇവിടെ ആരംഭിച്ച അനേകം  കാര്‍ഷിക സമരങ്ങളുടെ തുടര്‍ച്ച തന്നെയാണ് 1921-ലെ കലാപം എന്നാണ് അദ്ദേഹം പറഞ്ഞത്.
'മലബാര്‍ കലാപം വാമൊഴി പാരമ്പര്യം' എന്ന പുസ്തകത്തില്‍ പലപ്പോഴും ഉപയോഗിച്ചത് കലാപം എന്നാണ്. ഞാനൊരു ഭാഷാ വിദ്യാര്‍ഥിയാണ് എന്ന് പറയുന്നുമുï്. എന്താണ് ഈ വാക്ക് തന്നെ ഉപയോഗിക്കാന്‍ കാരണം?
കലാപം എന്ന വാക്കിന് എന്താണ് കുഴപ്പം. കലാപം എന്നത് എപ്പോഴും അധികാരത്തിനെതിരെ, അധികാരമുള്ളവരുടെ മുഷ്‌കിന്നെതിരെ നടത്തുന്ന മുന്നേറ്റം തന്നെയാണ്. കലാപവും സമരവുമായുള്ള വ്യത്യാസമായി ഞാന്‍ കാണുന്നത്, സമരം ഓര്‍ഗനൈസ്ഡ് ആണ്. അതായത് മുന്‍കൂട്ടി തയാറാക്കി നടത്തുന്നത്. കലാപം ഓര്‍ഗനൈസ്ഡ് അല്ല. പെട്ടെന്നാണത് സംഭവിക്കുക. കലാപം പൊട്ടിപ്പുറപ്പെട്ടു എന്നാണല്ലോ പറയാറ്. മലബാര്‍ കലാപം അത്ര ഓര്‍ഗനൈസ്ഡ് അല്ല. പലപ്പോഴും പലയിടത്ത് പല കാരണങ്ങള്‍ കൊï് ഉïാവുകയും അതുമായി മുന്നോട്ട് പോവുകയുമാണ്. അധികാര വിഭാഗത്തിന് എതിരായി നില്‍ക്കുന്നതുകൊï് ഞാന്‍ വിചാരിക്കുന്നത് അത് പോസിറ്റീവ് ആയ വാക്കാണെന്നാണ്. അതിനെ നെഗറ്റീവായി കാണുന്നിടത്താണ് പ്രശ്നം. ആ വാക്കിനാണ് കൂടുതല്‍ കരുത്ത്. കാരണം, അനീതിയും അന്യായവും എപ്പോള്‍ എവിടെ കïാലും പ്രതികരിക്കാനുള്ള ശേഷിയാണത്. സമരം എന്നത് വേണമോ വേïയോ എന്ന ആലോചനക്കു ശേഷം രൂപപ്പെടുന്നതാണ്. ഇത്തരം ചിന്തകള്‍ അലട്ടാതെ അനീതിക്കെതിരെയുള്ള സാധാരണക്കാരുടെ പ്രതിഷേധം. അതുകൊïാണ് കലാപം എന്ന വാക്ക് ബോധംപൂര്‍വ്വം ഉപയോഗിച്ചത്. റെബല്യന്‍ എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ പ്രശ്നം വരുന്നില്ലല്ലോ. കലാപം എന്ന വാക്ക് ഉപയോഗിക്കുമ്പോഴും പ്രശ്നം ഉïാവേïതില്ല.
ചരിത്രകാരന്മാരായ കെ.എന്‍ പണിക്കര്‍, എം.ഗംഗാധരന്‍ എന്നിവര്‍ ഇതിനെക്കുറിച്ച് വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. എന്തുകൊï്?
വസ്തുത കൃത്യമായി കïെടുക്കാന്‍ പാകത്തില്‍ ആരും കൊïുവെച്ച ഒന്നല്ല. ഏത് സംഗതിയെ സംബന്ധിച്ചാണെങ്കിലും നാടന്‍ മട്ടില്‍ അമ്മയെ തല്ലിയാല്‍ രïു ചേരി എന്നു പറയുന്ന പോലെ ഏതൊരു കാര്യത്തിലും വ്യത്യസ്ത ആഖ്യാനങ്ങള്‍ ഉïാകും. അതുപോലെ ചരിത്രത്തെക്കുറിച്ചും വ്യത്യസ്ത നിലപാടുകള്‍ സാധ്യമാണ് എന്ന നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. കെ.എന്‍ പണിക്കരുടെ നിലപാട് കൃത്യമായി കര്‍ഷകരുടെ പക്ഷത്തു നിന്നുള്ളതാണ്. അതേസമയം ബ്രിട്ടീഷ് പടയാളികളോടൊപ്പം സഞ്ചരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ രേഖകളെയാണ് എം. ഗംഗാധരന്‍ അവലംബിച്ചത്. അതുകൊï് തന്നെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് അദ്ദേഹം സ്വീകരിച്ചത്. അതേസമയം കര്‍ഷകരുടെ മൂവ്മെന്റിനെ അംഗീകരിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരു വിഷയത്തെക്കുറിച്ച് വ്യത്യസ്ത രീതികള്‍ അവലംബിക്കുമ്പോള്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉïാകാം എന്നാണ് ചരിത്ര പഠനം തെളിയിക്കുന്നത്. കെ.ടി ജലീലിന്റെ പുസ്തകം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പങ്കാളിത്തത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. ഇതിലൊക്കെ ബ്രിട്ടീഷുകാര്‍ ഇവിടെ ഉïാക്കിയ ഒരു രേഖ ഉï്. അവര്‍ ഇവിടെ ഉïാക്കിയ അതിക്രമം മറച്ചുവെച്ച് ഹിന്ദു മുസ്ലിം ലഹളയാക്കി മാറ്റുന്ന ചരിത്രമാണ്  ഉïാക്കിവെച്ചത്. ഇതിനെ മറികടക്കാന്‍ നമുക്ക് എപ്പോഴാണ് പറ്റുക. നമ്മുടെ ദേശീയ ബോധത്തില്‍ നിന്നുകൊï്  ഇതിനെ എപ്പോഴാണ്  വായിക്കാന്‍ പറ്റുക അപ്പോള്‍ മാത്രമേ ബ്രിട്ടീഷുകാരുïാക്കിയ ചരിത്ര നിലപാടുകള്‍ മറികടക്കാനാവൂ.
ചരിത്രവും പുരാണവും വേര്‍തിരിക്കാനാവാത്തവിധം ഫാഷിസം മിത്തുകളെ ചരിത്രമായി മാറ്റി പുതുതലമുറയെ പഠിപ്പിക്കുകയാണ്. എന്താണ് പരിഹാരം?
ഇവരുടെ ലക്ഷ്യങ്ങളിലൊന്ന് പുരാണങ്ങളെ ചരിത്രമായി മാറ്റി യഥാര്‍ഥ ചരിത്രത്തെ മായ്ച്ചു കളയുക എന്നാണ്. ചരിത്രത്തില്‍ ഭഗവാന്‍ ശ്രീരാമന്‍ ജനിച്ച സ്ഥലമാണ് അയോധ്യ. അതുപറഞ്ഞാണല്ലോ അയോധ്യയിലെ പുരാതന പള്ളി പൊളിച്ചത്. അതുപോലെ രാജ്യത്തിന്റെ പല ഭാഗത്തും ഹൈന്ദവ മിത്തുകളെ ചരിത്രവുമായി ബന്ധിപ്പിച്ച് യഥാര്‍ഥ്യമാണെന്നു വരുത്തിത്തീര്‍ക്കുകയും മിത്തുകളില്‍ പരാമര്‍ശിച്ച സ്ഥലങ്ങള്‍ ഇന്ത്യയിലാണെന്നും ഇന്ത്യ ഹിന്ദുവിന്റേതു മാത്രമാണെന്നും വരുത്തിത്തീര്‍ക്കാനുള്ള അജï രൂപപ്പെട്ടുവരികയാണ്. അത്തരമൊരു അജï തന്നെയാണ് ഇതിലും പ്രവര്‍ത്തിക്കുന്നത്. അത്തരം അജïയുടെ ഭാഗമാണ് മലബാര്‍ സ്വാതന്ത്ര്യ സേനാനികളെ ചരിത്രത്തില്‍നിന്നും ഒഴിവാക്കാനുള്ള ശ്രമം. ഭരണാധികാരികള്‍ക്ക് യഥാര്‍ഥ ചരിത്രബോധം ഇല്ലാത്തതിന്റെ കൂടി പ്രശ്നമാണിത്. ഗൂഢമായി എന്നല്ല അതിനെ പറയേïത്. കൃത്യമായ പ്ലാനോടുകൂടി പരസ്യമായി തന്നെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ഗൂഢമല്ലാത്തതുകൊï് തിരിച്ചറിയാന്‍ പറ്റുന്നുï്. ഈയൊരു അവസ്ഥയില്‍ നാം സത്യസന്ധമായി ചരിത്രത്തെ വായിച്ചെടുക്കുകയും അത് ജനങ്ങളിലെത്തിക്കുകയും വേണം. ചരിത്രം ഒരു സമൂഹത്തിന്റെ നിലനില്‍പിന്റെ ഭാഗം കൂടിയാണ്. അതുകൊï് ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top