''കേരളം എന്റേതു കൂടിയാണ്''

ഡോ. സബ്രീന ലേയ്/ അശ്റഫ് കീഴുപറമ്പ് No image

എന്റെ ഭര്‍ത്താവ് ഡോ. അബ്ദുല്ലത്വീഫില്‍ നിന്നാണ് ഞാന്‍ ആദ്യമായി ആരാമം മാസികയെക്കുറിച്ച് കേള്‍ക്കുന്നത്. പിന്നീട് ഞാനുമായി നടത്തിയ വിശദമായ അഭിമുഖങ്ങളും ആരാമത്തില്‍ വരികയുïായി. അതില്‍ ഞാന്‍ കൃതാര്‍ഥയാണ്. പുതിയ ലക്കത്തില്‍ ഇങ്ങനെയൊരു കുറിപ്പെഴുതാന്‍ അവസരം തന്നതിലും എനിക്ക് അതിയായ സന്തോഷമുï്. ഇസ്ലാമിക ഉള്ളടക്കമുള്ള മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാ മാഗസിനായിരുന്നു ആരാമം എന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഇതില്‍ പ്രചോദിതരായി മറ്റു പല കൂട്ടായ്മകളും വനിതാ മാസിക പുറത്തിറക്കുകയുïായി. ഇങ്ങനെയൊരു മാസിക തുടങ്ങാനുള്ള ചിന്ത തൊള്ളായിരത്തി എഴുപതുകളില്‍ തന്നെ സജീവമായിരുന്നുവെന്ന് എന്റെ ഭര്‍ത്താവ് എന്നോട് പറഞ്ഞിട്ടുï്.  തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ അത് പുറത്തിറക്കാനും കഴിഞ്ഞു. വിപ്ലവാത്മക ചുവട് വെപ്പ് എന്ന് തന്നെ ഞാനതിനെ വിശേഷിപ്പിക്കട്ടെ.
ആരാമത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഭര്‍ത്താവില്‍നിന്ന് മനസ്സിലാക്കിയ ചില കാര്യങ്ങള്‍ കുറിക്കാം. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ഇടപെടല്‍ തന്നെയാണ് മാസികക്ക് സ്വന്തമായി ഒരിടം ഉïാക്കിക്കൊടുത്തത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും പൊതു-സ്വകാര്യ മണ്ഡലങ്ങളില്‍ അവര്‍ക്കുള്ള സ്ഥാനത്തെക്കുറിച്ചും മാസിക ധീരമായി സംസാരിച്ചു. മിതവും സന്തുലിതവുമായ ഒരു സംവാദ ശൈലിയും അത് രൂപപ്പെടുത്തി. അത് റാഡിക്കല്‍ ഫെമിനിസത്തിന്റെയോ പിന്തിരിപ്പന്‍ പുരുഷ മേല്‍ക്കോയ്മാ വാദത്തിന്റെയോ ശബ്ദമായിരുന്നില്ല. ഇങ്ങനെ അന്യാദൃശമായ ഒരു റോള്‍ ആരാമത്തിന് വഹിക്കാന്‍ കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷമുï്. ഒരു സമ്പൂര്‍ണ്ണ ഇസ്ലാമിക കുടുംബ മാസികയായി റീബ്രാന്‍ഡ് ചെയ്യാനുള്ള ആരാമത്തിന്റെ ഉദ്യമത്തിന് എന്റെ എല്ലാവിധ ആശംസകളും.
   സമൂഹത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും അടിത്തറയാണ് കുടുംബം എന്ന സ്ഥാപനം. പക്ഷെ ഇന്നത്തെ അതിസങ്കീര്‍ണമായ ലോകത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളിക്കപ്പെടുന്ന സ്ഥാപനവും കുടുംബം തന്നെയാണ്. കുടുംബം എന്ന മഹിതാശയത്തിന് വലിയ തോതില്‍ സംഭാവനകള്‍ നല്‍കാന്‍ ആരാമത്തിന്റെ പുതിയ ഉള്ളടക്കത്തിന് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

വേറിട്ടുള്ള നടത്തം
    ഇറ്റലിയിലെ പാരമ്പര്യമുള്ള ഒരു വരേണ്യ കുടുംബത്തില്‍ ജനിച്ച എന്റെ മാറ്റം പലരെയും അത്ഭുതപ്പെടുത്തുന്നുïെന്ന് എനിക്കറിയാം. ഒരു കലഹ മനസ്സ് എനിക്കുïെന്ന് അവര്‍ സംശയിക്കുന്നു. പാരമ്പര്യമായി കലഹിക്കുന്ന ഒരു പ്രകൃതം എനിക്ക് കിട്ടിയിരിക്കാം. എന്റെ മാതാവ് വഴി തെക്കന്‍ ഇറ്റലിയിലെ ഒരു പൗരാണിക കുടുംബത്തിലെ അംഗമാണ് ഞാന്‍. എന്റെ അമ്മൂമ്മയുടെ അമ്മൂമ്മ ആരെയും അനുസരിക്കാത്ത പ്രകൃതക്കാരിയായിരുന്നു എന്ന് കേട്ടിട്ടുï്. മുഴുവന്‍ കുടുംബ കീഴ്‌വഴക്കങ്ങളും ലംഘിച്ച് അവര്‍ ഒരു സാധാരണക്കാരനെയാണ് വിവാഹം കഴിച്ചത്. അതോടെ പ്രഭ്വി അല്ലാതായി. പത്തൊമ്പതാം നൂറ്റാïിന്റെ അവസാന ദശകങ്ങളിലാണ് അവരുടെ സജീവ ജീവിതം. അവരുടെ മകളും ആചാരങ്ങളോടും കീഴ്വഴക്കങ്ങളോടും കലഹിച്ചു. ഈ കഥകളൊക്കെ കേട്ട് വളര്‍ന്ന എനിക്ക് പുതുവഴികളിലൂടെ നടക്കാന്‍ കൗതുകമുïാവുക സ്വാഭാവികം മാത്രം. തീര്‍ത്തും മറ്റൊരു സംസ്‌കാരത്തില്‍ വളര്‍ന്നു വന്നയാളെയാണല്ലോ ഞാന്‍ വിവാഹം കഴിച്ചത്. എനിക്കൊട്ടും പരിചിതമല്ലാതിരുന്ന ഒരു ആധ്യാത്മിക ജീവിതത്തിന് ഞാന്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ഒരു ഫിലോസഫര്‍ എന്ന നിലക്ക് ഞാന്‍ കൈകാര്യം ചെയ്യുന്ന ഒട്ടു മുക്കാല്‍ വിഷയങ്ങളും സാധാരണ ഇറ്റലിക്കാരുടെ ഭാവനയില്‍ പോലും വരാത്തതാണ്.
സവിശേഷ രീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ചു എന്നത് എന്റെ ജീവിത വഴിയില്‍ വളരെ നിര്‍ണായകമായിട്ടുï്. എട്ടാം വയസ്സില്‍ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ എന്റെ മാതാപിതാക്കള്‍ എനിക്ക് ലാറ്റിന്‍, ഗ്രീക്ക് ഭാഷകളില്‍ ട്യൂഷന്‍ ഏര്‍പ്പാടാക്കിയിരുന്നു. പാശ്ചാത്യ സംഗീതത്തിലും എനിക്ക് ക്ലാസുകള്‍ ലഭിച്ചുകൊïിരുന്നു. അഞ്ച് വര്‍ഷത്തോളം തുടര്‍ന്നു ഈ ട്യൂഷന്‍ ക്ലാസുകള്‍. അങ്ങനെ ഇരു ക്ലാസിക്കല്‍ ഭാഷകളിലും എനിക്ക് വ്യുല്‍പത്തി നേടാനായി. ഒപ്പം ഞാന്‍ നല്ലൊരു പിയാന വായനക്കാരിയുമായി. ക്ലാസിക്കല്‍ കൃതികള്‍ ആഴത്തില്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ (ഘശരലീ ഇഹമശൈരീ) ചേര്‍ന്ന് പഠിക്കാന്‍ എന്നെ യോഗ്യയാക്കിയത് ചെറുപ്പത്തിലേ ലഭിച്ച ഈ ശിക്ഷണമാണ്. നവീന ലാറ്റിന്‍, ഗ്രീക്ക് വ്യാകരണവും സാഹിത്യവും തത്ത്വചിന്തയും പഠിക്കാനായി വേറൊരു അഞ്ച് വര്‍ഷം കൂടി 'ക്ലാസിക്കോ' യില്‍ ചെലവിട്ടു. ലാറ്റിനില്‍ നിന്നും ഗ്രീക്കില്‍ നിന്നും ഇറ്റാലിയനിലേക്കും തിരിച്ചും തത്ത്വചിന്താ രചനകള്‍ വിവര്‍ത്തനം ചെയ്യാനുള്ള പ്രത്യേക ശിക്ഷണം തന്നെ എനിക്ക് ലഭിക്കുകയുïായി. ബൈബിള്‍ പഠനങ്ങളില്‍ മുഴുകുന്നതും ഇക്കാലത്താണ്. ഈ പഠനങ്ങളെല്ലാം യൂറോപ്യന്‍ സാഹിത്യത്തിലും തത്ത്വചിന്തയിലും ആഴത്തില്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കാന്‍ പര്യാപ്തമായി. ബി.സി ആറാം നൂറ്റാïില്‍ ജീവിച്ച അല്‍ക്കേയസിന്റെയും സാഫോയുടെയും ചില കവിതകള്‍ ഗ്രീക്കില്‍നിന്ന് ഇറ്റാലിയനിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ഇക്കാലത്താണ്. ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് സാഹിത്യവും ധാരാളമായി വായിച്ചു. ഇറ്റാലിയന്‍ പരിഭാഷകളിലൂടെ ടാഗോറിനെയും ഗാന്ധിയെയും നെഹ്റുവിനെയും പരിചയപ്പെട്ടു. ഭാഷാ തത്ത്വശാസ്ത്രത്തില്‍ സാപിയന്‍സ യൂനിവേഴ്സിറ്റിയില്‍നിന്ന് സവിശേഷ പഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് അരിസ്റ്റോട്ടില്‍ തത്ത്വദര്‍ശനത്തിന്റെ പൊതുവെ ആരും കടന്നുചെന്നിട്ടില്ലാത്ത ഒരു മേഖലയെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന് റോമിലെ ഒരു പ്രശസ്ത യൂനിവേഴ്സിറ്റി എനിക്ക് പി.എച്ച്.ഡി ബിരുദം സമ്മാനിക്കുന്നത്.

തുടക്കം മുതലേ 
ആത്മീയതയുടെ 
പാതയില്‍ 
ഇതിനൊരു മറുവശവും ഉï്. മാതാവ് വഴിയുളള എന്റെ കുടുംബം കത്തോലിക്ക ചര്‍ച്ചുമായി വളരെ അഗാധ ബന്ധം പുലര്‍ത്തുന്നവരായിരുന്നു. പത്തൊമ്പതാം നൂറ്റാïിലും ഇരുപതാം നൂറ്റാïിലും ജീവിച്ച ആ കുടുംബത്തിലെ ചിലര്‍ക്കു വത്തിക്കാനില്‍ കര്‍ദിനാള്‍ പോലുള്ള ഉയര്‍ന്ന പൗരോഹിത്യ പട്ടങ്ങള്‍ ലഭിച്ചിരുന്നു. കത്തോലിക്ക മതവിശ്വാസി എന്ന നിലയില്‍ തന്നെയായിരുന്നു എന്റെ വിദ്യാഭ്യാസവും. പില്‍ക്കാലത്ത് ഇറ്റാലിയന്‍ സമൂഹത്തില്‍ വലിയ തോതില്‍ വിശ്വാസതകര്‍ച്ചയുïായി. അങ്ങനെയാണ് എന്റെ മാതാപിതാക്കളും മറ്റു ചില ബന്ധുക്കളും മതരഹിതരോ നാമമാത്ര ക്രിസ്ത്യാനികളോ ആയത്. അപ്പോഴും ബൈബിളിന്റെ ആത്മീയ പാതയില്‍ തന്നെയായിരുന്നു എന്റെ സഞ്ചാരം.
എന്റെ ഇസ്ലാമാശ്ലേഷത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം പ്രത്യേകമായി ചൂïിക്കാട്ടാറുï്. വിട്ടു വന്ന മതത്തിന്റെ ഏതെങ്കിലും കുറ്റങ്ങളോ കുറവുകളോ അല്ല എന്നെ മനം മാറ്റത്തിന് പ്രേരിപ്പിച്ചത്. ഇസ്ലാമിലെത്തുന്ന പലരും ആ രീതിയാലാണല്ലോ സംസാരിക്കാറുള്ളത്. അങ്ങനെയൊരു പ്രശ്നം എന്റെ പൂര്‍വമതമായ കത്തോലിക്കാ ക്രൈസ്തവതയുമായി ഉïായിട്ടില്ല. കത്തോലിക്കാ മതസ്ഥയായിരിക്കുമ്പോഴും ദൈവം ഏകനാണെന്നും ദൈവത്തിലേക്കെത്താന്‍ ഒരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലെന്നും എനിക്ക് ഉറച്ച ബോധ്യമുïായിരുന്നു. ഇസ്ലാമിനെ പഠിച്ചപ്പോള്‍ ഈ ബോധ്യത്തെ തൃപ്തിപ്പെടുത്തുന്ന ദര്‍ശനമാണ് അതില്‍ കാണാന്‍ കഴിഞ്ഞത്. അതിനാല്‍ എന്റെ ഇസ്ലാം ആശ്ലേഷം എന്റെ മതപരമായ അഭിലാഷങ്ങളുടെ സഫലീകരണമാണ്. എന്റെ ആത്മീയ യാത്രയുടെ സമ്പൂര്‍ണ്ണതയാണ്. ഏതെങ്കിലും മതത്തോടുള്ള പ്രതിഷേധമോ കലഹമോ ഒന്നുമല്ല അതിന് കാരണം. എന്റെ പൂര്‍വകാല ജീവിതത്തെ ഒരിക്കലും അവജ്ഞയോടെയല്ല ഞാന്‍ കാണുന്നത്. ആ ഒരു ജീവിതമില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ല. ഞാന്‍ പഠിച്ചിരുന്നത് സ്റ്റേറ്റ് സ്‌കൂളിലായിരുന്നില്ല, കത്തോലിക്കാ സ്‌കൂളിലായിരുന്നു. ഗ്രീക്ക് ബൈബിളിനെക്കുറിച്ചൊക്കെ എനിക്ക് നന്നായിട്ടറിയാമായിരുന്നു. എന്നെ പഠിപ്പിച്ചിരുന്ന പുരോഹിതന്‍മാരും കന്യാസ്ത്രീകളും നല്ലവരായിരുന്നു. അവരുടെയൊക്കെ സ്വാധീനം എന്റെ ജീവിതത്തിലുടനീളമുï്. ആ പൈതൃകത്തെ ഞാനൊരിക്കലും തള്ളിപ്പറയില്ല. എന്റെ ഇസ്ലാമാശ്ലേഷം ഒരു വികാസമാണ്, ആരെയും ഒഴിവാക്കിക്കൊïുള്ള വികാസമല്ല. ക്രിസ്ത്യന്‍ സമൂഹവുമായുള്ള ആ നല്ല ബന്ധങ്ങള്‍ ഇപ്പോഴും തുടരുകയും ചെയ്യുന്നു.
അബ്ദുല്ല യൂസുഫലിയുടെയും മുഹമ്മദ് അസദിന്റെയും ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനവും, ഇമാം ഗസ്സാലിയുടെ ഇഹ്യാഇല്‍ നിന്നുള്ള ചില ഭാഗങ്ങള്‍, അല്ലാമാ ഇഖ്ബാലിന്റെ റികണ്‍സ്ട്രക്ഷന്‍ ......., മൗലാനാ മൗദൂദിയുടെ ചില പുസ്തകങ്ങള്‍ ഇവയുടെ വായന എന്നെ ഇസ്ലാമിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുï്. ഈ പണ്ഡിതാഭിപ്രായങ്ങളെയും ദര്‍ശനങ്ങളെയും ഖുര്‍ആനും തിരുചര്യയും വെച്ച് ഞാന്‍ മാറ്റുരച്ച് നോക്കും. പ്രവാചക ജീവിതം തന്നെയാണ് എന്റെ മാതൃക. ആ ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്താനും ഞാന്‍ ശ്രമിച്ചിട്ടുï്.
മുസ്ലിമാകുന്നതിന് മുമ്പ് മൂന്നു വര്‍ഷത്തോളം ഞാന്‍ റമദാനിലെ നോമ്പ് അനുഷ്ഠിച്ചിരുന്നു. മൂന്നാം വര്‍ഷത്തെ നോമ്പ് കാലത്ത് ഒരു സംഭവമുïായി. ഞങ്ങള്‍ക്ക് ഒരു പൂച്ചയുïായിരുന്നു. പേര് ഹുറയ്റ. തൊട്ടയല്‍പക്കത്തുള്ള ഒരു വൃദ്ധ സ്ത്രീ അതിനെ കല്ലെടുത്തെറിയുകയും പല രീതിയില്‍ ദ്രോഹിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം പൂച്ച പറ്റെ അവശയായി കാണപ്പെട്ടു. അയല്‍വാസിയായ മൃഗ ഡോക്ടര്‍ വന്നു പരിശോധിച്ച് പറഞ്ഞു. പൂച്ചക്ക് ഒന്നുകില്‍ ശക്തമായ അടിയേറ്റിരിക്കുന്നു. അല്ലെങ്കില്‍ വിഷ പദാര്‍ഥങ്ങള്‍ വല്ലതും അകത്ത് ചെന്നിരിക്കുന്നു. ഒന്നും ചെയ്യാനില്ല. പൂച്ച ഉടനെ ചാവും. എനിക്ക് വലിയ സങ്കടമായി. വിവരമറിഞ്ഞ ഒരു മുസ്ലിം സുഹൃത്ത് വന്നു പറഞ്ഞു. ഞാന്‍ രï് റക്അത്ത് നമസ്‌കരിച്ച ശേഷം ഈ പൂച്ചയെ രക്ഷിക്കാന്‍ വേïി അല്ലാഹുവോട് പ്രാര്‍ഥിക്കാം. പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചാല്‍ അതിലൊരു ദൃഷ്ടാന്തമുïാവുമെന്ന് സബ്രീന മനസ്സിലാക്കുമല്ലോ. ഞാന്‍ സമ്മതിച്ചു. മുസ്ലിം സഹോദരന്‍ പൂച്ചക്ക് വേïി മനമുരുകി പ്രാര്‍ഥിച്ചു. പ്രാര്‍ഥനയുടെ ഫലമാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു; ഒരു മണിക്കൂറിനകം പൂച്ച മുമ്പത്തെപ്പോലെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. പിന്നെ നാല് വര്‍ഷത്തോളം ആ പൂച്ച ഞങ്ങളോടൊപ്പമുïായിരുന്നു. ഇതിനെക്കുറിച്ച് പലര്‍ക്കും പല വീക്ഷണമായിരിക്കാം. യുക്തിക്ക് നിരക്കുന്നതല്ലെന്ന് പറയുന്നവരുïാവാം. എന്നെ സംബന്ധിച്ചിടത്തോളം അത് ദൈവത്തില്‍ നിന്നുള്ള ദൃഷ്ടാന്തമായിരുന്നു. ഇസ്ലാമിലേക്ക് പൂര്‍ണ്ണമായി കടന്നുവരുന്നത് ഇതിന് ശേഷമാണ്. ഇതുപോലൊരു അനുഭവമാണ് തന്നെയും മാറ്റിച്ചിന്തിപ്പിച്ചത് എന്ന് മുഹമ്മദ് അസദ് തന്റെ മക്കയിലേക്കുള്ള പാതയില്‍ എഴുതുന്നുï്.
ഇസ്ലാം പഠിച്ചത് കൊï് മാത്രം ആ സത്യപാതയില്‍ എത്തിച്ചേരണമെന്നില്ല. ഇസ്ലാമിനെ ആഴത്തില്‍ പഠിച്ച എത്രയോ പാശ്ചാത്യ പണ്ഡിതന്‍മാര്‍ക്ക് ആ ദര്‍ശനത്തെ പുല്‍കാനുള്ള ഭാഗ്യമുïായില്ല. ആ ഭാഗ്യമുïായവരില്‍ ഒരാളാണ് മുഹമ്മദ് അസദ്. ഞാനും അദ്ദേഹവും ഇസ്ലാം സ്വീകരിക്കുന്നത് ഇരുപത്തിയാറാം വയസ്സിലാണ്. ഹിദായത്ത് / സത്യപാത പുല്‍കല്‍ അല്ലാഹു ചൊരിയുന്ന ഒരു അനുഗ്രഹമാണ്, കാരുണ്യമാണ്. ഇസ്ലാമിലെത്തുന്നതോടെ ഒരാളുടെ അന്വേഷണം അവസാനിക്കുന്നില്ല. അന്വേഷണവും ഗവേഷണവും പൂര്‍വോപരി കരുത്തോടെ തുടരുകയാണ് ചെയ്യുക. അത് നമ്മുടെ ജീവിതത്തെ നിരന്തരം നവീകരിക്കും, പുതുമയുള്ളതാക്കും, കര്‍മനിരതമാക്കും. ചിന്താബന്ധുരവും കര്‍മനിരതവുമായ ആ ജീവിതം അവസാന ശ്വാസം വരെ തുടരാന്‍ കഴിയേണമേ എന്നു ഞാന്‍ സദാ പ്രാര്‍ഥിക്കുന്നു.
     
കേരളത്തിന്റെ മരുമകള്‍
   അതെ, എനിക്ക് കേരളവുമായി ആഴത്തിലുള്ള വൈകാരിക ബന്ധമുï്. മലയാള സാഹിത്യത്തെ അറിഞ്ഞ് സ്നേഹിക്കുന്നയാളുമാണ്. ഡോ.അബ്ദുല്ലത്വീഫ് ചാലിക്കïിയുമായുള്ള ഹൃദ്യമായ ദാമ്പത്യ- ബൗദ്ധിക ബന്ധങ്ങളിലൂടെയാണ് അത് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ഞാന്‍ റോമില്‍ വെച്ച് അബ്ദുല്ലത്വീഫിനെ ആദ്യമായി കാണുന്നത് ഗവേഷകരും പ്രഫസര്‍മാരും വന്നിരിക്കാറുള്ള ഒരു കഫേയില്‍ വെച്ചാണ്. അപ്പോഴേക്കും ഞാനെന്റെ പി.എച്ച്.ഡി ഏറെക്കുറെ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. മതതാരതമ്യ പഠന പ്രോജക്ടിന്റെ ഭാഗമായി ഇംഗ്ലïില്‍ നിന്ന് റോമില്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രശസ്ത പോസ്റ്റ് കൊളോണിയല്‍ ചിന്തകനും സാഹിത്യനിരൂപകനുമായ എഡ്വേഡ് സൈദിനെക്കുറിച്ച് പി.എച്ച്.ഡി ചെയ്തുകൊïിരിക്കുകയായിരുന്നു അബ്ദുല്ലത്വീഫ്.
2005 -ല്‍ ആയിരുന്നു ഞങ്ങളുടെ ആദ്യ സമാഗമം. റോമിലെ പ്രശസ്തമായ ഫെല്‍ട്രിനെല്ലി ബുക് ഷോപ്പ് കഫേയില്‍ വെച്ചും ഞങ്ങള്‍ ഇടക്കിടെ കïു. ആ കഫെയില്‍ പ്രശസ്ത യൂറോപ്യന്‍ ചിന്തകരുടെ കൃതികള്‍ നിരത്തി വെച്ചിട്ടുïാവും. ഒപ്പം അവരുടെ ചിത്രങ്ങളും. തത്ത്വചിന്തകള്‍ ഉരുക്കഴിക്കാന്‍ ഇതിനേക്കാള്‍ ഹൃദ്യമായ ഒരിടം കïെത്തുക പ്രയാസം. ഞങ്ങള്‍ സംസാരിച്ച വിഷയങ്ങള്‍ക്ക് കണക്കില്ല. തത്ത്വചിന്ത, ആത്മീയത, ഇന്ത്യന്‍ സംസ്‌കാരം, ചരിത്രം, മലയാള സാഹിത്യം, ഇന്ത്യയിലെ മത ബഹുസ്വരത ..... മലയാള നടന്‍ പ്രേം നസീര്‍ വരെ ചിലപ്പോള്‍ സംസാരത്തില്‍ കയറി വരും.
അബ്ദുല്ലത്വീഫ് അലിഗര്‍ യൂനിവേഴ്സിറ്റിയില്‍ എല്‍.എല്‍.എം ചെയ്തുകൊïിരുന്നപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങിയതിന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കും. ബോധ ഗയയെ കുറിച്ചും വാരാണസിയെക്കുറിച്ചും സംസാരിക്കും. കന്യാകുമാരിയിലെ പാറയില്‍ ധ്യാനമിരിക്കാനായി വിവേകാനന്ദന്‍ നടത്തിയ ഐതിഹാസിക യാത്രയെക്കുറിച്ച് വാചാലനാകും. അബ്ദുല്ലത്വീഫിന്റെ ഒരു പ്രത്യേകത പറയാം. തന്റെ ആദര്‍ശ വിശ്വാസങ്ങളോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തുമ്പോഴും ക്രൈസ്തവത, ഹിന്ദുയിസം പോലുള്ള എല്ലാ മതധാരകളോടും അദ്ദേഹത്തിന് വല്ലാത്ത ബഹുമാനമാണ്. ഇന്ത്യയില്‍ നിന്ന് വര്‍ഗീയ സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ വന്നു കൊïിരിക്കുമ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ബഹുസ്വരതയെക്കുറിച്ചാണ് അദ്ദേഹം പറയുക. യൂറോപ്യന്‍ തത്ത്വചിന്തയെയും സാഹിത്യത്തെയും കുറിച്ച് ഞാനും എന്റെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കും. അങ്ങനെ കേരളത്തെയും കേരളീയനായ ആ മനുഷ്യനെയും ഞാന്‍ ഇഷ്ടപ്പെട്ടു.
അബ്ദുല്ലത്വീഫ് ഇംഗ്ലïിലേക്ക് തിരിച്ചു പോയി. ഏതാനും മാസങ്ങള്‍ക്കകം ഞാന്‍ ഇംഗ്ലïിലെത്തി. അവിടെ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹം. ഇരു കുടുംബങ്ങളുടെയും ആശീര്‍വാദം ആ വിവാഹത്തിനുïായിരുന്നു. പിന്നെ ഞങ്ങള്‍ റോമില്‍ തിരിച്ചെത്തി അവിടെ താമസമാക്കി. മത, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ ഞങ്ങളുടെതായ എളിയ സേവനങ്ങള്‍ നിര്‍വഹിച്ചുകൊïിരിക്കുന്നു.
(ബാക്കി ഭാഗം അടുത്ത ലക്കത്തില്‍)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top