മക്കള്‍ക്കൊപ്പം വളരേï മാതാപിതാക്കള്‍

സി.ടി സുഹൈബ് No image

ജീവിതത്തിലെ മഹത്തായ അനുഗ്രഹവും അലങ്കാരവുമാണ് മക്കള്‍. മക്കള്‍ നന്നായി കാണണമെന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹവും പ്രാര്‍ഥനയുമാണ്. അവരുടെ ഓരോ വളര്‍ച്ചയെയും കൗതുകത്തോടെ നോക്കിയിരിക്കും. വളരുംതോറും പ്രതീക്ഷകളും അതോടൊപ്പം ആശങ്കകളും കൂടി വരും. മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ നല്‍കി സാമൂഹികമായും സാമ്പത്തികമായും നല്ലൊരു സ്ഥാനത്ത് എത്തിക്കാണണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കാറുï്. ഭൗതികമായ വളര്‍ച്ചയും നേട്ടങ്ങളും സ്വപ്‌നം കാണുകയും അത് സാക്ഷാത്കരിക്കാനുള്ള എല്ലാ പിന്തുണയും ശ്രദ്ധയും കൊടുക്കുന്നവര്‍ മക്കളുടെ ദീനീ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ കാര്യങ്ങള്‍ എത്രമാത്രം ശ്രദ്ധിക്കാറുï് എന്നാലോചിക്കേïതുï്.
മക്കളുടെ തര്‍ബിയത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുï്. പ്രത്യേകിച്ച് ചെറുപ്പത്തില്‍, ആ പ്രായത്തില്‍ മാതാപിതാക്കളെ നോക്കിയും കïുമാണ് മക്കള്‍ പഠിക്കുന്നതും വളരുന്നതും. 'അയ്യുഹല്‍ വലദ്' എന്ന പ്രസിദ്ധമായ പുസ്തകത്തില്‍ ഇമാം ഗസ്സാലി ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേï ചില സുപ്രധാന കാര്യങ്ങള്‍ സൂചിപ്പിക്കുന്നുï്. ഉല്‍കൃഷ്ടമായ ഗുണങ്ങള്‍ കുട്ടിയുടെ മനസ്സില്‍ ഉറപ്പിക്കണം. സത്യസന്ധത, ആത്മാര്‍ഥത, കാരുണ്യം, വിനയം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തണം. സംസാരം, ആഹാരം, വേഷം തുടങ്ങിയവയില്‍ കാണിക്കേï മര്യാദകള്‍ പകര്‍ന്നു നല്‍കണം. കുട്ടികളെ തിരുത്തുമ്പോള്‍ അവരുടെ ആത്മാഭിമാനത്തിന് പരിക്കേല്‍ക്കാതെ സൂക്ഷിക്കണം. ബുദ്ധിപരവും വൈകാരികവുമായ സന്തുലിത വളര്‍ച്ച നേടാന്‍ പര്യാപ്തമാക്കണം. സമ്പത്തിനോട് അമിതമായ താല്‍പര്യമുïാക്കാത്ത തരത്തിലുള്ള ബോധനങ്ങള്‍ നല്‍കണം. ഇങ്ങനെ ഇരുപതോളം കാര്യങ്ങള്‍ അദ്ദേഹം പറയുന്നുï്.
കുട്ടികള്‍ തെറ്റ് ചെയ്യുമ്പോഴും അത് ആവര്‍ത്തിക്കുമ്പോഴും അവരെ തിരുത്തുന്നതിനെക്കുറിച്ച് ഇബ്നുസീന പറയുന്നത് ഇങ്ങനെയാണ്: 'വളരെയധികം സൂക്ഷ്മത പാലിക്കേï മേഖലയാണിത്. ഹിക്മത്തോടുകൂടി കൈകാര്യം ചെയ്യണം. കാര്‍ക്കശ്യം ഒഴിവാക്കി സൗമ്യതയോടെ തിരുത്തുന്നതാണ് ഗുണകരം. പേടിപ്പിച്ച് പിന്തിരിപ്പിക്കുന്നതിനുപകരം നല്ല വാഗ്ദാനങ്ങള്‍ നല്‍കി തെറ്റില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണം. എല്ലാ വഴികളും അടയുമ്പോള്‍ അവസാനം സ്വീകരിക്കാവുന്ന വഴി മാത്രമാകണം ശിക്ഷിക്കുക എന്നത്.'
കുട്ടികളെ പഠിപ്പിക്കുമ്പോഴും സല്‍സ്വഭാവങ്ങള്‍ പകര്‍ന്നു നല്‍കുമ്പോഴും ക്രമപ്രവൃദ്ധമായി ചെയ്യണമെന്നുണര്‍ത്തുന്നുï് ഇബ്നു ഖല്‍ദൂന്‍. ഒറ്റയടിക്ക് ഒന്നിച്ച് കാര്യങ്ങള്‍ പഠിപ്പിക്കുന്നത് അത് ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കുട്ടികളില്‍ പ്രയാസം സൃഷ്ടിക്കും. കുട്ടികളോടുള്ള പെരുമാറ്റത്തില്‍ അലിവും കാരുണ്യവും പ്രധാനമാണ്. പരുഷമായ തിരുത്തലുകളും പെരുമാറ്റവും മക്കളില്‍ നെഗറ്റീവായ പ്രതിഫലനങ്ങള്‍ ഉïാക്കുമെന്നും അവരുടെ സ്വഭാവ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നുï്.
തര്‍ബിയത്തിന്റെ പ്രധാന തലമാണ് മക്കളില്‍ വിശ്വാസ ദാര്‍ഢ്യം ഉïാക്കുക എന്നത്. അല്ലാഹുവിലുള്ള പ്രതീക്ഷയും അവന്റെ സഹായത്തിലുള്ള വിശ്വാസവും അവന്‍ നിരീക്ഷിക്കുന്നുïെന്ന ബോധവും ഒക്കെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രൂപത്തില്‍ പകര്‍ന്നു നല്‍കണം. പ്രവാചക ചരിത്രങ്ങളും അവരിലൂടെ അല്ലാഹു നടത്തിയ ഇടപെടലുകളും മനസ്സില്‍ പതിയുന്ന രൂപത്തില്‍ വിവരിച്ച് നല്‍കണം. സ്വര്‍ഗത്തെക്കുറിച്ചുള്ള മോഹവും അവിടെ എത്താനുള്ള ആഗ്രഹവും നിറക്കണം. ചെറിയ കുട്ടിയായിരുന്ന അബ്ദുല്ലാഹിബ്നു അബ്ബാസ് (റ )വിന് റസൂല്‍ (സ)പഠിപ്പിക്കുന്ന ചില അധ്യാപനങ്ങള്‍ ഹദീസുകളില്‍ കാണാം. ഇബ്നു അബ്ബാസ് (റ ) പറയുന്നു: ഒരിക്കല്‍ റസൂല്‍ (സ )യുടെ കൂടെ നടക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: 'മോനേ, ഞാന്‍ നിനക്ക് ചില കാര്യങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവിനെ മനസ്സില്‍ കൊïുനടന്നാല്‍ അവന്റെ സംരക്ഷണം ഉïാകും നിനക്ക്. അല്ലാഹുവെ കുറിച്ച വിചാരങ്ങളുമായി ജീവിച്ചാല്‍ നിന്റെ മുന്നില്‍ അവനെ കാണാന്‍ കഴിയും. നീ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അത് അല്ലാഹുവോട് ചോദിക്കുക. നീ ആരോടെങ്കിലും സഹായാഭ്യര്‍ഥന നടത്തുകയാണെങ്കില്‍ അവനോട് മാത്രം നടത്തുക. നീ അറിയണം, നിനക്ക് ചുറ്റുമുള്ള ആളുകള്‍ എല്ലാം ചേര്‍ന്ന് നിനക്ക് ഒരു ഉപകാരം ചെയ്യാന്‍ തീരുമാനിക്കുകയാണ്. അത്തരം ഒരു ഉപകാരം അല്ലാഹു നിനക്ക് വിധിച്ചിട്ടില്ല എങ്കില്‍ അവരെല്ലാവരും ശ്രമിച്ചാലും അത് നിനക്ക് ലഭിക്കില്ല. നിനക്ക് ചുറ്റുമുള്ള മുഴുവന്‍ ആളുകളും നിന്നെ ഉപദ്രവിക്കാന്‍ തീരുമാനിക്കുകയാണ്. അല്ലാഹു അത്തരം ഒരു ഉപദ്രവം നിനക്ക് സംഭവിക്കാന്‍ വിധിച്ചിട്ടില്ല, എങ്കില്‍ അവരെത്ര ശ്രമിച്ചാലും നിന്നെ ഒന്നും ചെയ്യാനാകില്ല തന്നെ.'
റസൂലി (സ )നോടുള്ള സ്നേഹവും ഇഷ്ടവും കടപ്പാടുകളും എല്ലാം മക്കളുടെ മനസ്സില്‍ ജനിപ്പിക്കണം. റസൂല്‍ (സ) അവരുടെ മനസ്സിലെ ഒരു ഹീറോ ആയി കരുതാന്‍ പാകത്തിലുള്ള ചിത്രങ്ങള്‍ മനസ്സില്‍ പതിപ്പിച്ച് നല്‍കണം. ആരാധനാ അനുഷ്ഠാനങ്ങളില്‍ ഉള്ള ശ്രദ്ധയും അത് താല്‍പര്യപൂര്‍വം നിര്‍വഹിക്കാന്‍ സാധിക്കുന്ന മാനസികാവസ്ഥയും ഉïാക്കി കൊടുക്കണം. നമസ്‌കാരവും നോമ്പും തന്നിഷ്ടം ഉïാക്കുന്ന രൂപത്തില്‍ അടിച്ചേല്‍പ്പിക്കാതെ അവരുടെ മാനസിക അവസ്ഥകളെ കൂടി പരിഗണിച്ച് ആവണം പരിശീലിപ്പിക്കേïത്. നിര്‍ബന്ധ ബാധ്യത എത്താത്ത പ്രായത്തില്‍ ആരാധനാ കാര്യങ്ങളില്‍ വല്ലാത്ത കാര്‍ക്കശ്യം കാണിക്കലും നിര്‍വഹിക്കാതെ ഇരുന്നാല്‍  ദേഷ്യപ്പെടുന്നതുമൊക്കെ  പോസിറ്റീവായ ഫലങ്ങളല്ല സൃഷ്ടിക്കുക. 
സത്യസന്ധത, വിശ്വസ്തത, സ്നേഹം, കരുണ മറ്റുള്ളവരെ സഹായിക്കുക, പങ്കുവെക്കുക, ക്ഷമ പാലിക്കുക തുടങ്ങിയ പെരുമാറ്റ ശീലങ്ങളും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. മക്കളില്‍ ഒരു ഘട്ടത്തില്‍ ഉïാകുന്ന ചില മോശം ശീലങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ മാറുന്നതാണ്. ചിലത് സമയമെടുത്തേ ശരിയാവുകയുള്ളൂ. ഇതു മനസ്സിലാക്കി വേണം മുന്നോട്ടു പോകാന്‍. എത്ര ശ്രമിച്ചിട്ടും നിയന്ത്രണത്തില്‍ കൊïുവരാന്‍ കഴിയാത്ത ഘട്ടത്തില്‍ വിദഗ്ധരായ ആളുകളുടെ സഹായം തേടുന്നത് നല്ലതാണ്.
സ്മാര്‍ട്ട് ഫോണും ഓണ്‍ലൈന്‍ ഗെയിമും സജീവമായ കാലത്ത് മൊബൈല്‍ ഫോണും മറ്റ് ഗാഡ്ജറ്റുകളും തീരെ നല്‍കാതിരിക്കുന്നതിനു പകരം നിശ്ചിത സമയം നിര്‍ണയിച്ച് നല്‍കുകയും മറ്റ് സമയങ്ങളില്‍ പുറത്തുപോയി കളിക്കാനും സാമൂഹിക ഇടപെടലുകള്‍ക്കും പ്രേരിപ്പിക്കണം. കായികമായി കരുത്തു നേടുന്നതിനെ കുറിച്ച് റസൂല്‍ (സ)യുടെ അധ്യാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേïതാണ്. അമിതമായ ഫാസ്റ്റ്ഫുഡ് ഭ്രമം നിയന്ത്രിക്കല്‍ ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്.
ബുദ്ധിപരമായ തര്‍ബിയത്താണ് മറ്റൊരു മേഖല. മക്കളില്‍ ആലോചനാ ശേഷിയും ചിന്താശേഷിയും വളര്‍ത്താന്‍ ശ്രമിക്കണം. മക്കളുടെ ഇന്റലിജന്‍സ് വര്‍ധിപ്പിക്കാനും വായനാശീലം ഉïാക്കിയെടുക്കാനും ക്രിയാത്മകമായ വഴികള്‍ തേടണം. നമ്മുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം അഭിരുചികള്‍ കïെത്തി പരിപോഷിപ്പിക്കാനാണ് ശ്രമിക്കേïത്.
പുതിയ കാലവും ലോകവും സാഹചര്യങ്ങളും പുതിയ തലമുറയില്‍ പല മാറ്റങ്ങളും ഉïാക്കിയിട്ടുï്. അഭിമാനബോധവും വ്യക്തിത്വവും ഒക്കെ പുതിയ തലമുറയില്‍ കൂടുതലാണ്. മറ്റുള്ളവരുടെ മുന്നില്‍ വച്ചുള്ള ചീത്ത കേള്‍ക്കേïി വരുന്നതും അപമാനിക്കപ്പെടുന്നതും അവര്‍ക്ക് സഹിക്കാനാകില്ല. ചെറിയ അവഗണനകള്‍ പോലും അവരുടെ മനസ്സില്‍ മുറിവുകള്‍ ഉïാക്കും. മക്കളുടെ ലോകവും മാതാപിതാക്കളുടെ ലോകവും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മുമ്പൊക്കെ തങ്ങളെക്കാള്‍ അറിവും കഴിവും പരിചയവും മാതാപിതാക്കള്‍ക്ക് ഉïെന്ന് മക്കള്‍ക്ക് തോന്നിയിരുന്നു. ടെക്നോളജിയുടെ അത്ഭുതകരമായ മുന്നേറ്റത്തില്‍ പുതിയ തലമുറക്ക് സഞ്ചരിക്കാന്‍ ആകുന്നുï്. എന്നാല്‍ മാതാപിതാക്കള്‍ക്ക് പലപ്പോഴും അതിന് അടുത്തെത്താന്‍ ആകുന്നില്ല. 
അതുകൊïുതന്നെ പല കാര്യങ്ങളിലും മാതാപിതാക്കളെക്കാളും അധ്യാപകരെക്കാളും അറിവും വിവരവും തങ്ങള്‍ക്കുïെന്ന് മക്കള്‍ക്ക് തോന്നുന്നത് സ്വാഭാവികമാണ്. അതിനാല്‍ തന്നെ ബഹുമാനവും വിലമതിക്കലും കുറവായിരിക്കും. ഇതൊക്കെ മനസ്സിലാക്കി ബുദ്ധിപരവും ഭൗതികവുമായ വികാസത്തോടൊപ്പം മക്കളുടെ മനസ്സില്‍ വൈകാരികവും ആത്മീയവുമായ ബോധങ്ങള്‍ കൂട്ടിച്ചേര്‍ത്തു വെക്കാന്‍ കഴിയുന്നതിലൂടെ മാത്രമേ ഭൗതികമായ അളവുകോലുകള്‍ക്കപ്പുറത്ത് നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top