ഹൂദിന്റെ രാത്രി സഞ്ചാരം

ഷറഫുദ്ദീന്‍ കടമ്പോട്ട് (കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റ്) No image

രാത്രി ഏതാï് 12 മണിയായിക്കാണും. ചിങ്ങമാസത്തിലെ ചിന്നിപ്പെയ്യുന്ന മഴ പുറത്ത് പൊടിയുന്നുï്. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിലെ ടാറിട്ട പഞ്ചായത്ത് റോഡിന് വക്കിലാണ് സാമ്പത്തികമായ മെച്ചപ്പെട്ട ഹൂദിന്റെ വീട്. ഒന്നാം നിലയില്‍നിന്ന് ഒമ്പതാം ക്ലാസ്സുകാരി ഫാത്തിമ ഹൂദ് പതിയെ മുറിയില്‍നിന്ന് പുറത്ത് ഹാളിലൂടെ ടെറസിലേക്ക് കടന്ന് പുറത്തേക്ക് വെച്ചിരുന്ന ഗോവണിയിലൂടെ ശബ്ദമുïാക്കാതെ താഴേക്ക് ഇറങ്ങി. അവളുടെ വീടിന്റെ അടുത്തുïായിരുന്ന ചെറിയ പൊട്ടിപ്പൊളിഞ്ഞ ആ പഞ്ചായത്ത് റോഡില്‍ ചാര നിറമുള്ള ഹോï അമേസ് നിര്‍ത്തിയിട്ടിരുന്നു. ഹെഡ്‌ലൈറ്റും ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും ഓഫ് ചെയ്തു മരച്ചുവട്ടില്‍ കിടന്നിരുന്ന കാറിനകത്തുനിന്നുള്ള മൊബൈല്‍ ഫോണിന്റെ നീല വെളിച്ചത്തെ ലക്ഷ്യമാക്കി അവള്‍ നടന്നടുത്തു. ദൂരെയുള്ള ഒരു സോഡിയം വേപ്പര്‍ ലാമ്പ് വെളിച്ചത്തിന്റെ നിഴലില്‍ ആ കാര്‍ അവ്യക്തമായി കാണാമായിരുന്നു.
പ്രദേശങ്ങളില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം അവള്‍ പതിയെ റോഡിലേക്ക് നടന്നു.  കാറിന് അരികിലെത്തി ഡോര്‍ വലിച്ച് തുറന്നു അകത്തു കയറി. അവര്‍ക്ക് സമാധാനമായി. കൂട്ടുകാരി നഹ്ന വïിയില്‍ ഉïായിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം പദ്ധതി പകുതി വിജയിച്ച ആഹ്ലാദത്താല്‍ നാലുപേരും കൈകള്‍ ചേര്‍ത്ത് ചിയേഴ്സ് പറഞ്ഞു.
വïി ഓടിച്ചിരുന്ന ഇരുപത്തിമൂന്നുകാരന്‍ ഫഹദും കൂട്ടുകാരന്‍ സരണും പദ്ധതി വിജയത്തിലുള്ള ആഹ്ലാദത്തിലായിരുന്നു. വïി അല്‍പം മുമ്പോട്ട് പോയശേഷം അടുത്ത ജംഗ്ഷനില്‍നിന്ന് തിരിച്ച് നേരെ കോഴിക്കോട് കടപ്പുറത്തേക്ക് തിരിച്ചു. ചില്ലുകള്‍ ഉയര്‍ത്തി നല്ല ഉച്ചത്തില്‍ ഇംഗ്ലീഷ് ഹെവി മെറ്റല്‍ പാട്ടുകള്‍ വെച്ച് സ്ട്രീറ്റ് ലൈറ്റുകള്‍ പിന്നോട്ട് പായിച്ചുകൊï് അവര്‍ കുതിച്ചു നീങ്ങി. മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിര്‍ത്തിയശേഷം തട്ടുകടയില്‍നിന്ന് കട്ടന്‍ചായയും ഓംലെറ്റും കഴിച്ചു. കടപ്പുറത്തേക്ക് യാത്ര തുടര്‍ന്നു. ഏതാï് ശൂന്യമായി തുടങ്ങിയിരുന്ന ബീച്ച് റോഡിലൂടെ കാറോടിച്ച്  ഡ്രൈവിംഗ് ആസ്വദിച്ചു. ദൂരെ യാത്രികരെ പരിശോധിച്ചിരുന്ന പോലീസ് വാഹനം കï് പതിയെ അവിടെനിന്നും ഫഹദ് വïി തിരിച്ചു.
വീïും എതിര്‍ദിശയിലേക്ക് ദീര്‍ഘദൂരം കാറോടിച്ചു. ഈ യാത്രക്കിടെ വïിയില്‍ വെച്ചിരുന്ന കോക്കക്കോള കുപ്പിയിലെ ദ്രാവകം ഇരുവര്‍ക്കുമായി സുഹൃത്തുക്കള്‍ പകര്‍ന്നുനല്‍കി. എന്തെന്നില്ലാത്ത ആനന്ദവും ആഹ്ലാദവും അനുഭവിച്ച യാത്രയായിരുന്നു അത്. മറ്റൊരാള്‍ക്ക് പങ്കുവെച്ചുകൊടുക്കാനാവാത്ത അനുഭൂതിയായിരുന്നു ആ രാത്രിയില്‍ അവര്‍ക്ക്. വീടിന്റെ തളച്ചിടലില്‍നിന്നും മാതാപിതാക്കളുടെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് പറന്നു പോവാന്‍ സാധിച്ച ഉല്ലാസത്തിമര്‍പ്പില്‍ ആയിരുന്നു അവര്‍. ഏതാï് നാലേമുക്കാല്‍ മണിയോടുകൂടി ഇരുവരും തിരിച്ച് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നു. കോവിഡ് കാലത്തെ തെറ്റിയ ദിനചര്യയുടെ ഭാഗമായി മാത്രമേ മാതാപിതാക്കള്‍ അവരുടെ വൈകി എഴുന്നേല്‍ക്കലും മറ്റും കരുതിയുള്ളൂ.
വാതിലുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എന്ന വ്യാജേനയാണ് വീഡിയോ കോളുകളും ചാറ്റുകളും. പഠനം തടസ്സപ്പെടുത്തേï എന്ന് കരുതി ഉമ്മ വാതിലില്‍ മുട്ടാറില്ല. അത്രക്ക് വിശ്വാസമാണ് അവളെ.
വിദേശത്ത് ജോലി ചെയ്യുന്ന ഉപ്പ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഉപ്പയെ പ്രയാസപ്പെടുത്താതിരിക്കാന്‍ 'അവള്‍ പഠിക്കുകയാണ്. ഉറക്കമാണ്, പണികളിലാണ് എന്നെല്ലാം പറഞ്ഞ് ഉമ്മ സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്ത് പോന്നു. കേവലം ഒമ്പതാം ക്ലാസുകാരികളായ ഹൂദും ഹനയും അവരുടെ മാതാപിതാക്കളെ കബളിപ്പിച്ച്  ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഇരുവരെയും ക്ലിനിക്കില്‍ കൊïുവരുമ്പോഴേക്കും ഏകദേശം ഒന്നേമുക്കാല്‍ വര്‍ഷം കടന്നുപോയിരുന്നു.
ഈ നിശാ സഞ്ചാരം നിരവധിതവണ അവര്‍ ആവര്‍ത്തിച്ചു. ചില ദിവസങ്ങളില്‍ അവരുടെ യാത്ര വയനാട് ചുരത്തിലും ലക്കിടിയിലും ചുïയിലും വരെ എത്തി. ഈ യാത്രയില്‍ അവര്‍ക്ക് ആനന്ദം നല്‍കുന്നത്  എം.ഡി.എം.എ (ങലവ്യേഹലിലറശീഃ്യാലവേമാുവലമോശില) ലഹരിയാണ്. ലബോറട്ടറിയില്‍ നിര്‍മിച്ചെടുക്കുന്ന രാസവസ്തുവാണ് മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് ആനന്ദം പകരുന്ന ഈ ലഹരിപദാര്‍ഥം. ചില മനോരോഗ ചികിത്സകള്‍ക്കും കാന്‍സര്‍ വേദന സംഹാരിയായും മുമ്പ് അമേരിക്കയില്‍ ഉപയോഗിച്ചു വന്നിരുന്നു. പൊടി രൂപത്തിലോ ക്യാപ്സൂള്‍ ടാബ്ലറ്റ്  രൂപത്തിലോ കുറഞ്ഞ ചെലവില്‍ ലഭ്യമാവുന്നതാണ് ഇതിന്റെ പ്രചാരണത്തിന് കാരണം. ഇവയെല്ലാം താല്‍ക്കാലികമായി തലച്ചോറില്‍ ഉïാക്കുന്ന രാസ വ്യതിയാനങ്ങള്‍ നല്‍കുന്ന മതിഭ്രമങ്ങളാണ് ഇതിലേക്ക്  പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത്. ഇത്തരം ലഹരി ഉപയോഗത്തിന്റെ  വരും വരായ്കകളെ കുറിച്ച് അല്‍പം പോലും ധാരണയില്ലാതെയാണ് നൈമിഷിക സന്തോഷമായോ സൗഹൃദങ്ങളുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടോ ഇവ തുടങ്ങുന്നത്. പിന്നീട് ഒരു തിരിച്ച് വരവ് സാധ്യമല്ലാത്ത വിധം അവരെ അത് കീഴ്പ്പെടുത്തും. തുടര്‍ച്ചയായ ലഹരി ഉപയോഗം കടുത്ത മനോരോഗങ്ങള്‍ക്ക് വരെ കാരണമാവുന്നു. ലഹരിവസ്തുക്കളുടെ വിതരണക്കാരാണ് ഹൂദിന്റെയും ഹനയുടെയും സുഹൃത്തുക്കളായ ഈ ചെറുപ്പക്കാര്‍.
ക്ലിനിക്കില്‍ സ്വകാര്യമായി ഹൂദിനെ മാത്രം ഇരുത്തി കൂടുതല്‍ ചോദിച്ചറിഞ്ഞു. അവള്‍ കണ്ണുകള്‍ നിറച്ച് അനുഭവങ്ങള്‍ പങ്കുവെച്ചു. കുറ്റസമ്മതം പോലെ ഓരോന്നോരോന്നായി പറയാന്‍ ആരംഭിച്ചു. ''എം.ഡി.എം.എം ഉപയോഗിക്കുന്ന ദിനങ്ങളില്‍ ഞങ്ങള്‍ ഉറങ്ങാറില്ല. ഉറക്കം വരാറില്ല. എന്തെന്നില്ലാത്ത ആനന്ദവും ഉന്മേഷവുമാണ്. ചില ദിവസങ്ങളില്‍ എടുക്കുന്ന 'മരുന്നുകള്‍' പാടെ തളര്‍ത്തും. ഞാന്‍ തളര്‍ന്ന്  ഉറങ്ങിപ്പോകും. അതിനിടയില്‍ എന്താണ് സംഭവിച്ചത് എന്ന് അറിയാറില്ല.''
ഞങ്ങള്‍ പലപ്പോഴും കാറുകളില്‍നിന്ന് ഇറങ്ങാറില്ല. രïുമൂന്നു തവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും കൃത്യമായ ധാരണകള്‍ ഉïായതിനാല്‍ രക്ഷപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വന്നതാണെന്നോ ബീച്ച് ആശുപത്രിയില്‍ പതിവ് രക്തം കൊടുക്കാന്‍ വേïി വന്നതാണെന്നോ പറയും. ''എന്‍.എസ്.എസ് വളïിയര്‍മാരാണ് എന്ന് പറഞ്ഞും രക്ഷപെട്ടിട്ടുï്.'' സാമാന്യം ശരീരവളര്‍ച്ചയുള്ള ഇരു കുട്ടികളും ഒമ്പതാം ക്ലാസ്സുകാരികളാണ് എന്ന് പറയുകയില്ല. അത്ഭുതകരമായി തോന്നിയത് ഒന്നര വര്‍ഷത്തിനു മേലെ ഈ കുട്ടികള്‍ക്ക് ഇത്രയധികം തവണ വീട്ടില്‍നിന്ന് ആരുമറിയാതെ എങ്ങനെ പുറത്തു പോകാന്‍ സാധിച്ചു എന്നുള്ളതാണ്! അത്ര സൂക്ഷ്മതയോടും കരുതലോടും കൂടിയായിരുന്നു ഇവരുടെ പദ്ധതികളുടെ ആസൂത്രണം.
മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ സുരക്ഷിതമായി വീടുകള്‍ക്കകത്ത് ഉറങ്ങുന്നുï് എന്ന് ഉറപ്പിക്കുമ്പോള്‍ തന്നെയാണ് അവര്‍ വിദഗ്ധമായി ഇറങ്ങിപ്പോകുന്നത്. ക്ലിനിക് അനുഭവത്തിലെ ഏറെ ഞെട്ടിക്കുന്ന സംഭവമായിരുന്നു 'ഹൂദിന്റെ രാത്രി സഞ്ചാരം'.
കുട്ടികളുടെ മേല്‍ രക്ഷിതാക്കളുടെ കരുതല്‍ എത്രമാത്രം ഉïായിരിക്കണം എന്നുള്ളതിന് തെളിവാണ് ഇത്തരം സംഭവങ്ങള്‍. നമ്മുടെ കരുതലിനും സൂക്ഷ്മതക്കും എത്രയോ മേലെ ബുദ്ധിയും വൈദഗ്ധ്യവും അവര്‍ നേടിയിരിക്കുന്നു.
എത്ര വലിയ സാഹസങ്ങളാണ് കുഞ്ഞു പെണ്‍കുട്ടികള്‍ പോലും ചെയ്യുന്നത് എന്നത് നമ്മെ ഏറെ ആശങ്കാകുലരാക്കുന്നു.
ഇത്രയൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും ഒരു ചെയ്ഞ്ച്, അഡ്വഞ്ചര്‍. അത്രയേ ആദ്യം പറഞ്ഞപ്പോള്‍ ആലോചിച്ചുള്ളൂ. പക്ഷേ അത് ഒന്നില്‍നിന്ന് രïിലേക്കും പിന്നെ പലതിലേക്കും തുടര്‍ന്നത് ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അവസാനം പോലീസ് പിടിയില്‍ ആകുന്നതുവരെ ഈ സൈ്വരവിഹാരം അവര്‍ തുടര്‍ന്നുകൊïേയിരുന്നു. ഇന്നിപ്പോള്‍ പോലീസ് സ്റ്റേഷനിലും കോടതിയിലും കൗണ്‍സലിംഗ് സെന്ററുകളിലും മാറി മാറി കയറിയിറങ്ങുകയാണ്.
മനസ്സും ശരീരവും ആനന്ദിക്കുന്ന എല്ലാ അവസരങ്ങളും തുറന്നു കിട്ടിയ കുട്ടികള്‍ വരുംവരായ്കകളെക്കുറിച്ച് അറിവില്ലാതെ ഇരുï ഇടവഴികളിലൂടെ ഏറെ സഞ്ചരിച്ചു കഴിഞ്ഞു.
ഇന്ന് ഏറെ ദു:ഖത്തോടെ മുഖം താഴ്ത്തി കഴിഞ്ഞകാല പ്രവൃത്തികള്‍ ഓര്‍ത്ത് സങ്കടപ്പെട്ടിരിക്കയാണ്.
കൗണ്‍സലിംഗിലൂടെ ഫാത്തിമ ഹൂദും നഹനയും പതിവ് ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊïിരിക്കുകയാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top