ലക്ഷദ്വീപ് എന്ന  സ്വപ്‌നഭൂവിലേക്ക്

നഹീമ പൂന്തോട്ടത്തില്‍ No image

ലക്ഷദ്വീപ്. കുട്ടിക്കാലത്തെല്ലാം ലക്ഷം ദ്വീപുകളാണോ അതെന്നു കരുതിയിരുന്ന, കാലങ്ങളായി ഒരിക്കലെങ്കിലും പോവണമെന്ന് ഉള്ളില്‍ സ്വപ്‌നം കïിരുന്ന, കേരളത്തില്‍ നിന്ന് ഒരു കടല്‍ദൂരത്തിനപ്പുറം നമ്മളെ മാടിവിളിച്ചുകൊïിരിക്കുന്ന വിസ്മയ സുന്ദര നാട്. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവില്‍ ആ അവസരം വന്നുചേര്‍ന്നു, സ്വപ്‌നദ്വീപിലേക്കൊരു യാത്ര.
മീഡിയവണ്‍ ചാനലിലെ കൊച്ചി റിപ്പോര്‍ട്ടര്‍ ഷബ്ന സിയാദിനൊപ്പം കഴിഞ്ഞ ഒക്ടോബറിലൊരു ദിനം കൊച്ചിയില്‍നിന്ന് എം.വി കോറല്‍സ് എന്ന കപ്പലിലായിരുന്നു ആ സ്വപ്‌നതീരത്തേക്കുള്ള യാത്ര. അഡ്മിനിസ്ട്രേറ്ററുടെ വികല നയങ്ങളുടെ പ്രതിഫലനമെന്നോണം ലക്ഷദ്വീപിലാകെ മുഴങ്ങിയ പ്രതിഷേധത്തിന്റെ അലയൊലികള്‍ മാഞ്ഞു തുടങ്ങിയിട്ടില്ല അന്ന്. കപ്പലില്‍ നിന്നേ ദ്വീപുകാരുടെ സ്നേഹവും ആതിഥ്യമര്യാദയും അനുഭവിക്കാന്‍ തുടങ്ങിയിരുന്നു. പരിചയപ്പെടുന്നവരെല്ലാം 'ഞങ്ങളുടെ വീട്ടിലേക്ക് വരണേ' എന്ന സ്നേഹക്ഷണം മുന്നോട്ടുവെച്ചു. ഒടുവില്‍ ഒരു രാത്രിയിരുട്ടി വെളുത്ത ശേഷം കപ്പല്‍ ആദ്യ ലക്ഷ്യസ്ഥാനമായ കവരത്തിയിലെത്തി. ഏകദേശം 16 മണിക്കൂറിലേറെ പിന്നിട്ടിരുന്നു അപ്പോഴേക്കും യാത്ര. കപ്പലില്‍ നിന്നിറങ്ങാനും ലഗേജ് ഇറക്കിവെക്കാനുമെല്ലാം അന്നാട്ടുകാര്‍ കൈപിടിച്ചു. കപ്പലിറങ്ങിയപ്പോഴേക്ക് ഷബ്നത്തയുടെ സുഹൃത്ത് ബാനു കാറുമായി കാത്തിരിപ്പുïായിരുന്നു. ബാനുവും ലക്ഷദ്വീപിലെ അഗത്തിയിലെ സലാം ഇക്കയും വീട്ടുകാരുമെല്ലാമാണ് പിന്നീടുള്ള ദിവസങ്ങളില്‍ ദ്വീപില്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായത്.
അറിയാം ലക്ഷദ്വീപിനെ കുറിച്ച്...
കവരത്തിയാണ് ലക്ഷദ്വീപിന്റെ ആസ്ഥാനം. ജനവാസമുള്ളതും ഇല്ലാത്തതുമായ 36 ദ്വീപസമൂഹങ്ങള്‍ ഉള്‍ച്ചേരുന്ന ലക്ഷദ്വീപിന്റെ ആകെ വിസ്തീര്‍ണം 32 ചതുരശ്ര കി.മീ മാത്രം.
അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ബംഗാരം, ചെത്ത് ലാത്ത്, കടമത്ത്, കല്‍പേനി, കവരത്തി, കില്‍ത്താന്‍, മിനിക്കോയ് എന്നിവിടങ്ങളില്‍ മാത്രമാണ് ജനവാസമുള്ളത്. മറ്റുള്ളവ പവിഴ ദ്വീപുകളായും പാറക്കെട്ടുകളായും നിറഞ്ഞുനില്‍ക്കുന്നു. കടല്‍ത്തീരങ്ങളുടെ സൗന്ദര്യം തന്നെയാണ് ലക്ഷദ്വീപിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം. പിന്നെയീ നാട്ടുകാരുടെ നിഷ്‌കളങ്കവും സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞതുമായ ഇടപഴകലുകളും. തിരക്കുകളോ തിടുക്കങ്ങളോ ഇല്ലാതെ, സ്വച്ഛമായും ലളിതമായും മുന്നോട്ടുനീങ്ങുന്നൊരു ജനത. ദ്വീപില്‍ ജോലി ചെയ്യാന്‍ കേരളത്തില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരൊഴികെയുള്ള തനത് ദ്വീപുവാസികളെല്ലാം മുസ്‌ലിംകളാണെന്നു പറയാം.
കവരത്തിയെ കൂടാതെ അഗത്തി, ബംഗാരം എന്നീ ദ്വീപുകളിലും പോവാനായി. ആന്ത്രോത്തിലെ സുഹൃത്തായ തംജിയുടെ വിവാഹക്ഷണവുമുïായിരുന്നെങ്കിലും ആന്ത്രോത്തിലെത്താനും വിവാഹത്തില്‍ പങ്കെടുക്കാനും സാധിച്ചില്ല. മൂന്നു ദ്വീപുകളില്‍ കറങ്ങിയെങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ തങ്ങിനില്‍ക്കുന്നത് ബംഗാരം ദ്വീപിലെ കാഴ്ചകളാണ്. പൂര്‍ണമായും ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. നീല പുതപ്പണിഞ്ഞ കടലും മഞ്ഞുകണങ്ങള്‍ പോലുള്ള മണല്‍ത്തരികളും തെങ്ങുകളുടെ പച്ചപ്പില്‍ തിങ്ങിവിളങ്ങുന്ന കരയുമെല്ലാം ബംഗാരത്തെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാക്കി മാറ്റി. വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി ഹട്ടുകള്‍, കോട്ടേജുകള്‍ എന്നിവ പണിതിട്ടുï് ഇവിടം നിറയെ.

പിറവി തേടി..
ദ്വീപില്‍ ആള്‍താമസമുïായതിനെ കുറിച്ച് നിരവധി വിശ്വാസങ്ങളും ഐതിഹ്യങ്ങളുമുï്. കേരളത്തിലെ അവസാന ചക്രവര്‍ത്തി ചേരമാന്‍ പെരുമാളിന്റെ കാലത്താണ് ലക്ഷദ്വീപിലാദ്യമായി കുടിയേറ്റമുïായതെന്നാണ് ഇതിലൊന്ന്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ കാണാനായി കപ്പലിലേറി പോയ ചേരമാന്‍ ചക്രവര്‍ത്തിയെ കാണാതാവുകയും പിന്നീട് അദ്ദേഹത്തെ തിരഞ്ഞുപോയ സംഘങ്ങളിലൊന്ന് വീശിയടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്ന് കപ്പല്‍ച്ചേതത്തിനിരയായി ഇന്നത്തെ ബംഗാരം ദ്വീപില്‍ കുടുങ്ങിപ്പോവുകയുമായിരുന്നുവത്രേ. എന്നാലീ ഐതിഹ്യത്തിന് ആധികാരികമായ അടിത്തറയില്ല.
പ്രവാചകന്റെ ആത്മമിത്രവും ഒന്നാം ഖലീഫയുമായ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ പേരമകന്‍ ഉബൈദുല്ല(റ) നബിയുടെ നിര്‍ദേശപ്രകാരം ഇസ്ലാമിക പ്രബോധനത്തിന് പുറപ്പെടുകയും അമിനി ദ്വീപിനടുത്ത് വെച്ച് അദ്ദേഹത്തിന്റെ പായക്കപ്പല്‍ തകരുകയും ചെയ്തതായി മറ്റൊരു പ്രബല വിശ്വാസമുï്. അമിനിയില്‍ തന്റെ പ്രബോധനം അംഗീകരിക്കാന്‍ ഒരു യുവതിയൊഴികെ ആരും തയ്യാറാവാത്തതിനെ തുടര്‍ന്ന് ആ യുവതിയെ ഹമീദത്ത് ബീവി എന്ന പേരുനല്‍കി വിവാഹം ചെയ്ത് ആന്ത്രോത്തിലേക്ക് വരികയും ഇവിടെ നിരവധി പേര്‍ അദ്ദേഹത്തെ ശ്രവിച്ച് ഇസ്ലാമിലേക്ക് വരികയും ചെയ്തു. മറ്റു ദ്വീപുകളിലേക്കും ഇസ്ലാമിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഉബൈദുല്ല ആന്ത്രോത്ത് ദ്വീപില്‍ ആദ്യമായി ഒരു ജുമാ മസ്ജിദ് പണിതു. ഈ മസ്ജിദിനോടു ചേര്‍ന്നു തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും. ദ്വീപുകാരെ സംബന്ധിച്ചിടത്തോളം വിശുദ്ധകേന്ദ്രമാണ് അദ്ദേഹത്തിന്റെ മഖ്ബറ.
നേരത്തെ ബുദ്ധമതക്കാരായിരുന്നു ഇവിടെയുïായിരുന്നതെന്നും പിന്നീടിവര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നുവെന്നും ദ്വീപുകാര്‍ വിശ്വസിക്കുന്നു. 15-ാം നൂറ്റാïില്‍ ഇന്ത്യയിലേക്ക് കടന്നുവന്ന പോര്‍ച്ചുഗീസുകാര്‍ ലക്ഷദ്വീപിലും തങ്ങളുടെ ആധിപത്യം സ്ഥാപിച്ചതായി രേഖകളില്‍ കാണാം. പിന്നീട് ചിറക്കല്‍ രാജവംശം, കണ്ണൂരിലെ അറക്കല്‍ രാജവംശം തുടങ്ങിയവരെല്ലാം ഇന്നാടിനെ ഭരിച്ചു. ഒടുവില്‍ ബ്രിട്ടീഷുകാരാലും ഏറെക്കാലം ദ്വീപ് ഭരിക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരെ പോലെ ദ്വീപിന്റെ സാമ്പത്തിക ഗുണങ്ങളിലും വരുമാന സ്രോതസ്സിലുമായിരുന്നു ബ്രിട്ടീഷുകാരുടെയും കണ്ണ്. എല്ലാത്തിനുമൊടുവില്‍ 1956-ലാണ് ലക്ഷദ്വീപിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത്, 1973-ല്‍ ലക്ഷദ്വീപ് എന്ന നാമവും നല്‍കി. കേരളത്തോട് ഏറെ അടുത്തുനില്‍ക്കുന്ന നാടാണെങ്കിലും സംസ്‌കാരികമായും മറ്റും നിരവധി വ്യത്യാസങ്ങളിവിടെ പ്രകടമാണ്. മിക്ക ദ്വീപുകളിലും മലയാളത്തോട് സാമ്യമുള്ള ജസരി എന്ന ഭാഷയാണ് സംസാരിക്കുന്നത്, ദ്വീപിന്റെ ഔദ്യോഗിക ഭാഷയും ഇതു തന്നെ. എന്നാല്‍ മിനിക്കോയ് ദ്വീപില്‍ സമീപ രാജ്യമായ മാലി ദ്വീപിലെ ഭാഷയോട് സാമ്യമുള്ള മഹല്‍ ആണ് സംസാരിക്കുന്നത്. ഏറെ രസകരമാണ് ലക്ഷദ്വീപിലുള്ളവരുടെ സംസാരം കേള്‍ക്കാന്‍.

സ്ത്രീയാണ് ധനം
ദ്വീപിലെ ആചാരരീതികള്‍ കേട്ടാല്‍ മറ്റുള്ളവര്‍ക്ക് കൗതുകം തോന്നും, ഇതിലേറെ പ്രധാനം വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളും രീതികളുമാണ്. നിയമം മൂലം നിരോധിക്കപ്പെട്ട നമ്മുടെ നാട്ടിലെ സ്ത്രീധനത്തില്‍ നിന്നു വ്യത്യസ്തമായി ലക്ഷദ്വീപില്‍ സ്ത്രീക്ക് പുരുഷനാണ് സ്ത്രീധനം നല്‍കുന്നത്. പണവും സ്വര്‍ണവും വസ്ത്രങ്ങളുമെല്ലാം വിവാഹവേളയില്‍ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് മഹ്റായി നല്‍കുന്നുï്. നമ്മുടെ നാട്ടില്‍ സ്ത്രീധം കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ എത്രയോ പെണ്‍കുട്ടികള്‍ വിവാഹ സ്വപ്നമായി ജീവിക്കുന്നുïെന്നും, സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ പീഡനങ്ങള്‍ സഹിച്ച് ജീവനൊടുക്കുന്നുവെന്നും എത്രയോ കുടുംബങ്ങള്‍ ഈ ദുരാചാരത്താല്‍ തകരുന്നുïെന്നും ആലോചിക്കുമ്പോഴാണ് ദ്വീപിലെ 'സ്ത്രീക്കു കിട്ടുന്ന ധന'ത്തിന്റെ മൂല്യവും പ്രാധാന്യവും തിരിച്ചറിയുക. മാത്രമല്ല, പെണ്ണിനെ കെട്ടിച്ചയക്കുന്ന പതിവും ഇവിടെയില്ല. പകരം വിവാഹശേഷം പുരുഷന്‍ സ്ത്രീയുടെ വീട്ടിലാണ് താമസിക്കുക. ജോലി സംബന്ധമായും മറ്റും സ്വന്തം വീട്ടിലേക്കും പ്രദേശത്തേക്കും പോവുമെങ്കിലും വൈകീട്ടോടെ പെണ്ണിന്റെ വീട്ടിലെത്തും. നമ്മുടെ കണ്ണൂരിലെ വിവാഹരീതിയുമായി സാമ്യമുïിതിന്. വിവാഹ ചെലവുകള്‍ പുരുഷന്‍ വഹിക്കുമ്പോള്‍ വധുവിന്റെ വീട്ടില്‍ വരന് മുറിയൊരുക്കണം. കല്യാണ ദിവസം ആദ്യം കുടുംബത്തിലെ മുതിര്‍ന്നവരുടെ ഒരു സംഘം വധൂഗൃഹത്തിലേക്ക് നീങ്ങും, അവരുടെ സല്‍കാരം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ കൂട്ടവും. ഏറ്റവുമൊടുവില്‍ രാത്രിയിലാണ് വരനും കൂട്ടരും പെണ്‍വീട്ടിലേക്ക് പുറപ്പെടുന്നത്. കല്യാണത്തിന്റെ ആഘോഷവും ആവേശവുമെല്ലാം രാത്രിയിലാണ്. നമ്മുടെ നാട്ടില്‍ വിവാഹിതയായ പെണ്‍കുട്ടിയെ സങ്കടവും കണ്ണീരുമായി ഭര്‍തൃഗൃഹത്തിലേക്ക് യാത്രയയക്കുന്ന മാതാപിതാക്കളെയാണ് കാണുകയെങ്കില്‍ അവിടെ നേരെ തിരിച്ച് വരന്റെ ഉമ്മയായിരിക്കും മകനെ പറഞ്ഞയക്കുന്നതില്‍ കണ്ണീരണിയുക. വിവാഹത്തിനായി വരന്‍ നാളുകളായി സൂക്ഷിച്ചുവച്ച കിഴിപ്പണവുമായി ചെറിയ കുട്ടി വീടിന് ചുറ്റും ഓടുകയും ഒടുവില്‍ എല്ലാ കുട്ടികളും ചേര്‍ന്ന് അത് വീതിച്ചെടുക്കുകയും ചെയ്യുന്ന ചടങ്ങുമുïെന്ന് കവരത്തിയിലെ വീട്ടമ്മമാര്‍ പറയുന്നു.
ഇസ്ലാമിക നിയമങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്നതില്‍ ദ്വീപിലുള്ളവര്‍ ഒരു മുടക്കവും വരുത്താറില്ല. നമസ്‌കാരവും നോമ്പുമെല്ലാം ചിട്ടയോടെ പാലിക്കുന്നുï്. ചെറിയ സന്തോഷങ്ങള്‍ പോലും വലിയ ആഘോഷമാണിവര്‍ക്ക്. നബി ദിനമാണ് ആഘോഷത്തില്‍ പ്രധാനം. റബ്ബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ ഒരുമാസം വരെ നീïുനില്‍ക്കുന്ന ആഘോഷമാണ്. ഇതില്‍ ഒന്നുമുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ എല്ലാ വീടുകളില്‍ നിന്നും പരിപാടികള്‍ വര്‍ണാഭമാക്കാനുള്ള ധനസമാഹരണം നടത്തുന്നു. പണം മാത്രമല്ല പുതിയ ഉടുപ്പുകളും വിലപിടിപ്പുള്ള സാധനങ്ങളുമെല്ലാം ഇങ്ങനെ ഓരോ വീട്ടുകാരും നല്‍കാറുï്. രാവിലെ മദ്രസകളില്‍ മൗലൂദ് പാരയണമുïാകും, റബ്ബീഉല്‍ അവ്വല്‍ 12-ന് പ്രത്യേക അന്നദാനം. ഇത് എല്ലാ വീടുകളിലും എത്തിച്ചുനല്‍കും. അടുത്ത ദിവസം പ്രത്യേകിച്ചൊന്നുമുïാവില്ല, അതിനടുത്തുള്ള ഒരാഴ്ച മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളുമായി ദ്വീപിലെങ്ങും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനരാത്രങ്ങളായിരിക്കും. അവസാന ദിവസം മതപ്രഭാഷണമുള്‍പ്പടെയുള്ള വിപുലമായ പരിപാടികളോടെ ആഘോഷത്തിന് പരിസമാപ്തി കുറിക്കും. ഓരോ ദ്വീപുകളെയും ഒരു മഹല്ല് ആയാണ് പരിഗണിക്കുന്നത്. എ.പി, ഇ.കെ സുന്നി വിഭാഗങ്ങള്‍ക്കാണ് ദ്വീപില്‍ പ്രാമുഖ്യം. ഇരു കൂട്ടര്‍ക്കും പ്രത്യേകം ഖാസിമാരുമുï്. ദ്വീപിലെ തന്നെ മതാധ്യാപകരെ കൂടാതെ കേരളത്തില്‍ നിന്നെത്തുന്ന ഉസ്താദുമാരും മദ്രസകളില്‍ പഠിപ്പിക്കുന്നു.
മതനിരപേക്ഷതക്കും ഇതരമത ബഹുമാനത്തിനും ഒട്ടും കുറവില്ല ഇന്നാട്ടുകാര്‍ക്ക്. മറ്റു നാടുകളില്‍നിന്ന് ഉപജീവനത്തിനായി ദ്വീപിലെത്തുന്ന എല്ലാ മതസ്ഥരെയും ഇവര്‍ സ്വന്തം കുടുംബാംഗങ്ങളെ പോലെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. അനാര്‍ക്കലി എന്ന സിനിമയില്‍ ദ്വീപുകാരുടെ സ്നേഹവും നിഷ്‌കളങ്കതയും നാം കïതാണല്ലോ. 1967-ല്‍ മഹാരാഷ്ട്രാ ആംഡ് ഫോഴ്‌സ് സ്ഥാപിച്ച ഒരു ക്ഷേത്രം കവരത്തിയിലുï്. അവിടെ പൂജാരിമാര്‍ ക്യത്യമായി പൂജ നടത്തുന്നു. 99 ശതമാനം മുസ്ലിംങ്ങള്‍ താമസിക്കുന്ന ദ്വീപില്‍ ജോലിക്കെത്തുന്ന ഹിന്ദു വിശ്വാസികള്‍ക്കു വേïിയാണ് ഈ ശ്രീമഹാദേവ ക്ഷേത്രം. ഇതിനു തൊട്ടടുത്താണ് കവരത്തിയിലെ കേന്ദ്രീയ വിദ്യാലയം. കവരത്തിയിലെ ഹെലിപാഡ്, ക്ഷേത്രം, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയെല്ലാം കïറിഞ്ഞ് അടുത്ത ദിവസമാണ് അഗത്തിയിലേക്ക് നീങ്ങിയത്. ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്ക് സ്പീഡ് ബോട്ടിലോ വെസലിലോ വേണം യാത്ര ചെയ്യാന്‍.
ആതിഥേയത്വത്തിലെ ഊഷ്മളതയെ പോലെ ജീവിത സുരക്ഷയിലും ഇന്നാട് ഏറെ മുന്നിലാണെന്ന് കുറഞ്ഞ ദിവസങ്ങള്‍ കൊïു തന്നെ മനസ്സിലായി. സ്നേഹം കൊï് വിരുന്നൂട്ടുന്നതു പോലെ അതിഥികളെ പൂര്‍ണവിശ്വാസത്തോടെ സ്വീകരിക്കാനും ഇവര്‍ക്ക് പ്രത്യേക മനസ്സുï്. വീടുകളൊന്നും പൂട്ടിയിടാതെ തന്നെ സുരക്ഷിതരാണ് ഇന്നാട്ടുകാര്‍. മത്സ്യബന്ധനം, കേരകൃഷി, വിനോദസഞ്ചാരം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സാമ്പത്തിക സ്രോതസ്സും വരുമാന മാര്‍ഗവും. പാമ്പ്, പട്ടി, ബസ്, വീതിയുള്ള റോഡ് തുടങ്ങിയ നമ്മുടെ നാട്ടില്‍ കാണുന്ന പല കാര്യങ്ങളും ദ്വീപില്‍ കാണില്ല, എങ്ങോട്ടു തിരിഞ്ഞാലും കാണുന്നതോ സുന്ദരമായ പവിഴപ്പുറ്റുകള്‍ ഒളിച്ചിരിക്കുന്ന തെളിനീലക്കടലും അതിനേക്കാള്‍ തെളിഞ്ഞ ആകാശവും, ഒരു പക്ഷേ ആ തെളിമ തന്നെയായിരിക്കാം ദ്വീപു നിവാസികളുടെ ഹൃദയത്തിനുമുള്ളത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top