കനല്‍പഥം താïണ്ടി സൈനബ്

ഡോ. നജീബ് കീലാനി വിവ: അശ്റഫ് കീഴുപറമ്പ് No image

കീറിപ്പറിഞ്ഞ വിരിപ്പിലാണ് പ്രവാചക പുത്രി സൈനബ് കിടക്കുന്നത്. വിളറി മെലിഞ്ഞ അവരുടെ മുഖത്ത് വേദനയുടെ അടയാളങ്ങളേ കാണാനുള്ളൂ. കണ്ണുകള്‍ സജലങ്ങളാണ്. ഉള്ളിലൊതുക്കിയ ദുഃഖങ്ങള്‍ ആ കണ്ണുകള്‍ പ്രതിഫലിപ്പിക്കുന്നു. ഇടക്കിടെ ആഹ്... എന്ന മുറിഞ്ഞു മുറിഞ്ഞുപോകുന്ന ഞരക്കങ്ങള്‍. ശ്വാസമെടുക്കാന്‍ അവര്‍ നന്നായി പ്രയാസപ്പെടുന്നുï്. വിരിപ്പില്‍ സ്വാതന്ത്ര്യത്തോടെ ശരീരമനക്കാന്‍ പോലും വയ്യ. അനങ്ങുമ്പോള്‍ വയറിനകത്ത് ധാരാളം കൊളുത്തുകള്‍ വലിഞ്ഞു മുറുകുന്നത് പോലെ.
വെയില്‍ താണ് പ്രകാശം മങ്ങിയിരിക്കുന്നു. അത്യാവശ്യ ഉരുപ്പടികള്‍ പോലുമില്ലാത്ത തന്റെ ഇടുങ്ങിയ മുറിയിലേക്ക് ഇരുട്ട് അരിച്ചെത്തുകയാണ്. ഇരുട്ടിനോട് എന്നും തനിക്ക് അലര്‍ജിയായിരുന്നല്ലോ. ഇരുട്ട് വീഴുന്നത് കാണുമ്പോഴേ താന്‍ തളര്‍ന്ന് പോകും. ഹൃദയത്തിലും ആത്മാവിലും ഭാരക്കൂടുതല്‍ പോലെ തോന്നും. വേദനകളെയും സങ്കടങ്ങളെയും അത് പെരുപ്പിക്കും. കുറച്ചപ്പുറത്ത് സൈത്തൂന്‍ വിളക്കുï്. കത്തിക്കണമെങ്കില്‍ അങ്ങോട്ട് നടക്കണം. അതിന് പോലും ഇപ്പോള്‍ ശരീരം വഴങ്ങുന്നില്ല. മക്കളൊന്നും ഇപ്പോള്‍ അടുത്തില്ല. ഭര്‍ത്താവ് അബുല്‍ ആസ്വ്ബ്നു റബീഅ് മസ്ജിദുന്നബവിയില്‍നിന്ന്/പ്രവാചകന്റെ പള്ളിയില്‍നിന്ന് ഇനിയും മടങ്ങിയെത്തിയിട്ടില്ല. ക്ഷമയോടെ കാത്തിരിക്കുകയേ മാര്‍ഗമുള്ളൂ.
അല്‍പം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അബുല്‍ ആസ്വ് എത്തി. സലാം പറഞ്ഞു. മികച്ച രീതിയില്‍ സൈനബ് പ്രത്യഭിവാദ്യം ചെയ്തു. ഇപ്പോള്‍ സൈനബിന് അല്‍പം ആശ്വാസം തോന്നുന്നുï്.
''എന്റെ പ്രിയതമേ, ഇതുവരെ ഒന്നും നീ എന്നോട് പറഞ്ഞില്ല. എന്തിനാണ് ഈ മൗനം?''
''എന്റെ അവസ്ഥ പടച്ചവനറിയാം... തിരിയാനോ മറിയാനോ പറ്റാത്ത ഈ കിടപ്പ്.... അബുല്‍ ആസ്വ്, എന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ താങ്കള്‍ എല്ലായ്പ്പോഴും എന്നോടൊപ്പമുï്. വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും താങ്കള്‍ ശ്രദ്ധിക്കുന്നു. പക്ഷെ, എന്റെ മനസ്സിനെ കീറിമുറിക്കുന്ന ആ കഠിന ദുഃഖം.....''
പിരിമുറുക്കം ഒന്ന് അയക്കാന്‍ അബുല്‍ ആസ്വ് വിഷയം മാറ്റി.
''നമ്മള്‍ വെറും ഭാര്യാഭര്‍ത്താക്കന്മാരല്ല.... നീ എന്റെ അമ്മായി ഖദീജ ബീവിയുടെ മകളാണ്. ഉമ്മ ഖദീജയെ അല്ലാഹു അനുഗ്രഹിക്കട്ടെ. നിന്റെ പിതാവ് റസൂലുല്ലയെയും അല്ലാഹു കാക്കട്ടെ. സൈനബ്, നമ്മുടെ ഹൃദയങ്ങളെ കോര്‍ത്തിണക്കുന്ന എന്തെല്ലാം മഹത്തായ കാര്യങ്ങളുï്...!''
സൈനബിന്റെ നോട്ടങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു. ''എല്ലാം ദൈവനിശ്ചയം... അതിന് വിധേയപ്പെട്ട് ക്ഷമയോടെ കാത്തിരിക്കാനല്ലേ നമുക്ക് കഴിയൂ..''
സൈനബിന്റെ മനസ്സിനെ മഥിക്കുന്നത് എന്താണെന്ന് അബുല്‍ ആസ്വിന് നന്നായിട്ടറിയാം. പഴയ ഓര്‍മകള്‍ ആ മനസ്സിലേക്ക് തള്ളിത്തിരക്കി വരികയായിരിക്കും. തന്റെ പിതാവ് മുഹമ്മദ് നബി (സ) സത്യസന്ദേശവുമായി വന്നപ്പോള്‍ അത് വിശ്വസിക്കാനോ അംഗീകരിക്കാനോ കൂട്ടാക്കിയില്ല തന്റെ ഭര്‍ത്താവ്. എന്നാല്‍ തന്നെ ത്വലാഖ് ചൊല്ലിയതുമില്ല. തന്റെ സഹോദരിമാരായ റുഖിയ്യക്കും ഉമ്മുകുല്‍സൂമിനും ഉïായ ദുരനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അബൂലഹബിന്റെ രï് മക്കളുമായാണ് അവരുടെ വിവാഹം പറഞ്ഞുറപ്പിച്ചിരുന്നത്. മക്കയിലെ ഖുറൈശി പ്രമാണികള്‍ പറയേï താമസം, ഇരുവരും റുഖിയയെയും ഉമ്മുകുല്‍സൂമിനെയും ഒഴിവാക്കി.... അബുല്‍ ആസ്വിന് തന്നെ അങ്ങേയറ്റത്തെ സ്നേഹമായിരുന്നു. തന്നെ കൂടാതെ ഒരു ജീവിതം സങ്കല്‍പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. തന്റെ പിതാവിന്റെ നിയോഗ ദൗത്യത്തില്‍ അബുല്‍ ആസ്വ് വിശ്വസിച്ചില്ലെന്നത് നേര്. പക്ഷെ, തന്റെ പിതാവിനോട് വലിയ ഇഷ്ടമാണ്. ഇതെല്ലാം കാരണമായി അബുല്‍ ആസ്വിനോട് തനിക്കുള്ള പ്രണയത്തിന്റെ ആഴമളക്കാനാവില്ല. താന്‍ വിശ്വാസിനിയായി; അബുല്‍ ആസ്വ് ആയില്ല. ഇതാണ് തന്റെ മനസ്സിനെ മുറിപ്പെടുത്തിക്കൊïിരിക്കുന്നത്. വിശ്വാസിനിയും അവിശ്വാസിയും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്ന ഖുര്‍ആനിക സൂക്തം അവതരിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും ഭാര്യാഭര്‍ത്താക്കന്മാരായി തുടരുന്നു. താന്‍ മറ്റൊരു ആദര്‍ശക്കാരിയാണെങ്കിലും ഭര്‍ത്താവുമായുള്ള അടുപ്പത്തിന് ഒരു കുറവും വന്നിട്ടില്ല.
അതെങ്ങനെ മറക്കും? ബദ്ര്‍ യുദ്ധം നടക്കുന്ന സന്ദര്‍ഭമാണ്. മുസ്ലിംകള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ അബുല്‍ ആസ്വ് പങ്കെടുത്തേ മതിയാവൂ എന്ന് ഖുറൈശി പ്രമാണിമാര്‍ക്ക് ഒരേയൊരു വാശി. യമനില്‍നിന്ന് കച്ചവടച്ചരക്കുകളുമായി വരികയായിരുന്നല്ലോ തന്റെ ഭര്‍ത്താവ് അബുല്‍ ആസ്വ്. അതിന് സംരക്ഷണമൊരുക്കാനെങ്കിലും അദ്ദേഹം ബദ്റില്‍ ഖുറൈശി പക്ഷത്ത് അണിനിരക്കണം. വല്ലാത്ത പിരിമുറുക്കമുള്ള ദിനങ്ങളായിരുന്നു അത്. ഒരു പക്ഷത്ത് തന്റെ ഉപ്പ; എതിര്‍പക്ഷത്ത് തന്റെ ഭര്‍ത്താവ്. യുദ്ധമല്ലേ, എന്തൊക്കെ സംഭവിക്കാം!
എന്തൊരു കാളരാത്രിയായിരുന്നു അത്! ആ രാത്രി അബുല്‍ ആസ്വിന് ഉറക്കമേ വന്നില്ല. വിരിപ്പില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അദ്ദേഹത്തിന്റെ മനസ്സിലെ സംഘര്‍ഷങ്ങള്‍ തനിക്ക് മനസ്സിലാക്കാനാവുന്നുï്. അപ്പോഴും സ്നേഹക്കുറവോ അകല്‍ച്ചയോ ഒന്നും ഉïായില്ല. സമര്‍പ്പിതയായ ഇണയായി തന്നെ താന്‍ നിലകൊïു. പിറ്റേന്ന് രാവിലെ ഖുറൈശികള്‍ക്കൊപ്പം യുദ്ധത്തിന് പോകുമ്പോള്‍ അബുല്‍ ആസ്വിന്റെ മുഖഭാവം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ നോട്ടം എങ്ങും ഉറക്കുന്നുïായിരുന്നില്ല. ഹൃദയം ഇളകിമറിയുകയാണ്. അദ്ദേഹം ഖുറൈശികളുടെ കൂടെപ്പോകുന്നത് ഒരു പ്രതിമ കണക്കെ. യുദ്ധാരവങ്ങളൊന്നും അദ്ദേഹം കേള്‍ക്കുന്നേ ഉïായിരുന്നില്ല. ലഹരിക്കടിപ്പെട്ട് ബോധം മറഞ്ഞവനെപ്പോലെ. തന്റെയൊരു അവസ്ഥ! ഈമാനിനും കുഫ്റിന്നുമിടയില്‍ താന്‍ കുടുങ്ങിപ്പോയി. ഒരുവശത്ത് ഏകദൈവവിശ്വാസത്തിന്റെ തേര് തെളിക്കുന്ന പിതാവ്; മറുവശത്ത് എതിരാളികളായ ബഹുദൈവവിശ്വാസികള്‍ക്കൊപ്പം ചേര്‍ന്ന ഭര്‍ത്താവ്. ക്ഷമാപൂര്‍വം കാത്തിരിക്കുകയല്ലാതെ നിവൃത്തിയില്ല.
പിതാവിനെതിരെ ഭര്‍ത്താവ് അണിനിരന്ന യുദ്ധം. ബദ്റില്‍ അത് അവസാനിച്ചിരിക്കുന്നു. തോറ്റോടിവരുന്ന ഖുറൈശിപ്പട. അവരോട് സൈനബ് ഉച്ചത്തില്‍ ചോദിച്ചു.
''എന്റെ ഭര്‍ത്താവ് എവിടെ? അദ്ദേഹത്തിന് വല്ലതും പറ്റിയോ?''
''നിന്റെ പിതാവ് നയിച്ച യുദ്ധത്തില്‍ ഖുറൈശി പ്രമാണികളൊക്കെയും വീണിരിക്കുന്നു. ഒരുപാട് പേരെ തടവുകാരായും പിടിച്ചിട്ടുï്.''
ചിരിക്കണോ കരയണോ? വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ചെന്ന് പെട്ടിരിക്കുന്നത്. തന്റെ പിതാവ് വാഗ്ദാനം ചെയ്ത വിജയമാണ് ഇവിടെ പുലര്‍ന്നിരിക്കുന്നത്. അധര്‍മകാരികള്‍ പിഴുത് മാറ്റപ്പെട്ടിരിക്കുന്നു. സന്തോഷിക്കേï സന്ദര്‍ഭമാണ്. പക്ഷെ സൈനബിന്റെ ശബ്ദം അലര്‍ച്ച പോലെ തോന്നിച്ചു.
''പറയൂ, എന്റെ ഭര്‍ത്താവിന് എന്ത് പറ്റി?''
''നിന്റെ പിതാവ് അദ്ദേഹത്തെ തടവുകാരനായി പിടിച്ചിരിക്കുന്നു.''
സൈനബിന്റെ കവിളുകളില്‍ കണ്ണുനീര് നിറഞ്ഞൊഴുകി. ഇത് സന്തോഷത്തിന്റെ കണ്ണുനീരാണോ? തന്റെ പിതാവിന്റെ പടയാളികളുടെ വാളാല്‍ തന്റെ പുരുഷന്‍ നിലംപറ്റിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി! തന്റെ ഉപ്പയോളം സ്നേഹനിധിയായ മറ്റൊരാളുമില്ല. ഏതായാലും സുരക്ഷിതമായ കൈകളിലാണ് തന്റെ ഭര്‍ത്താവ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരുകാര്യം ഉറപ്പ്. ഒട്ടും മനസ്സാന്നിധ്യമില്ലാതെയാണ് തന്റെ ഭര്‍ത്താവ് ഖുറൈശികള്‍ക്കൊപ്പം നിന്നത്. താന്‍ ചെയ്യുന്നതിലൊന്നും അദ്ദേഹത്തിന് ഒരു ബോധ്യവുമുïായിരുന്നില്ല. പക്ഷെ, അധര്‍മികളുടെ ആ കുത്തൊഴുക്കില്‍ അദ്ദേഹം പെട്ടുപോയി. താന്‍ പുതിയ മതം സ്വീകരിക്കുന്നത് വാപ്പ ഉപ്പാപ്പമാരുടെ മതപാരമ്പര്യങ്ങളോടുള്ള ധിക്കാരമായിരിക്കുമെന്ന് അദ്ദേഹം ധരിച്ചു വശായിട്ടുïാവും.
മറ്റു ചില പ്രശ്നങ്ങളുമുï്. പല ഖുറൈശി പ്രമാണിമാരോടും സാമ്പത്തിക ബാധ്യത തീര്‍ക്കാനുï് അബുല്‍ ആസ്വിന്. ആ ബാധ്യതകള്‍ കൊടുത്തുവീട്ടാതെ ഇസ്ലാം സ്വീകരിച്ച് നബിയോടൊപ്പം ഹിജ്റ ചെയ്തിരുന്നെങ്കില്‍ അബുല്‍ ആസ്വിന്റെ വിശ്വസ്തതയും സത്യസന്ധതയുമല്ലേ ചോദ്യം ചെയ്യപ്പെടുക? ഇതൊക്കെ സൈനബിന് നന്നായിട്ടറിയാം. അതുകൊïൊക്കെയാണ് ഇസ്ലാം ആശ്ലേഷിക്കാതിരുന്നത് സൈനബ് വലിയ വിവാദമാക്കാതിരുന്നത്. കാത്തിരിക്കാം. ഏത് പ്രശ്നത്തെയും സമചിത്തതയോടെ നേരിടാനുള്ള കഴിവ് അദ്ദേഹത്തിനുï്.
തടവുകാരനായിരിക്കെ ഇസ്ലാം ആശ്ലേഷിച്ചാല്‍ തന്റെ ഭര്‍ത്താവ് മോചിപ്പിക്കപ്പെടുമായിരിക്കാം; സൈനബ് ആശ്വസിച്ചു. അപ്പോഴാണ് മോചന ദ്രവ്യമാവശ്യപ്പെട്ട് മക്കയിലുള്ള തന്റെ അടുത്തേക്ക് ആള് വരുന്നത്. മതിയായ മോചന ദ്രവ്യം കൊടുത്താല്‍ അബുല്‍ ആസ്വിനെ വിട്ടയക്കും. അതിനര്‍ഥം അദ്ദേഹം ഇപ്പോഴും ഇസ്ലാം സ്വീകരിച്ചിട്ടില്ല എന്നാണ്. തോറ്റ് പിടിക്കപ്പെട്ട നിലയില്‍ ആദര്‍ശമാറ്റം വേï എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കും. ആ നിലപാടിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എങ്കില്‍ മോചനദ്രവ്യം സംഘടിപ്പിച്ച് കൊടുത്തയക്കുക തന്നെ. കൊടുത്തയച്ച മോചന ദ്രവ്യത്തിന്റെ കൂട്ടത്തില്‍ ഉമ്മ ഖദീജ തന്റെ വിവാഹവേളയില്‍ നല്‍കിയ ഒരു മാലയുïായിരുന്നു. തന്റെ പ്രിയതമ ഖദീജ, മകള്‍ സൈനബിന് വിവാഹ സമ്മാനമായി നല്‍കിയ മാല മോചനദ്രവ്യങ്ങളുടെ കൂട്ടത്തില്‍ കïപ്പോള്‍ റസൂലിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ചുറ്റുമുള്ള അനുയായികളോട് പറഞ്ഞു: 'നിങ്ങള്‍ ഈ തടവുകാരനെ മോചിപ്പിച്ച് ഈ മാല അതിന്റെ ഉടമസ്ഥയെ ഏല്‍പിച്ചെങ്കില്‍ വളരെ നന്നായേനെ.'
അങ്ങനെ അബുല്‍ ആസ്വ് മോചിതനായി. പക്ഷെ അതിന് മുമ്പ് റസൂലുമായി ഒരു വ്യവസ്ഥയില്‍ എത്തേïി വന്നു. ഇനി സൈനബുമായി ബന്ധം പാടില്ല. അത്തരം ബന്ധങ്ങള്‍ ഇസ്ലാം വിലക്കിയിരിക്കുന്നു.
തടവില്‍നിന്ന് മോചിതനായി അബുല്‍ ആസ്വ് മക്കയിലെത്തി. ഭര്‍ത്താവിനെ കïപ്പോള്‍ സൈനബിന്റെ മുഖം സന്തോഷാഹ്ലാദങ്ങളാല്‍ വിടര്‍ന്നു. സൈനബ് ശബ്ദം താഴ്ത്തി ചോദിച്ചു:
''അബുല്‍ ആസ്വ്, എന്തൊക്കെയുï് വിശേഷം?''
''നിന്റെ ഉപ്പ വല്ലാത്ത അലിവുള്ള മനുഷ്യന്‍ തന്നെ. ഇങ്ങനെ മനസ്സലിയുന്ന ആളെ കïിട്ടില്ല...'' 
''എന്നെയത് വളരെയേറെ സന്തോഷിപ്പിക്കുന്നു.''
''പക്ഷെ, രക്ഷയില്ല...''
''നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?''
''നീ മക്കയില്‍നിന്ന് പിതാവിന്റെ അടുത്തേക്ക് പോകണം. അല്ലാഹുവിന്റെ വിധി വന്നിരിക്കുന്നു. ഞാനത് പാലിക്കാമെന്ന് വാക്ക് കൊടുത്തു പോയി. മുസ്ലിമത്തായ പെണ്ണിന് മുശ്രിക്കായ പുരുഷന്‍ ഇനി മേല്‍ ഭര്‍ത്താവാകാന്‍ പാടുള്ളതല്ല.''
അവര്‍ക്കിടയില്‍ നീï നിശ്ശബ്ദത. വീïും അബുല്‍ ആസ്വ്.
''രï് ദൂതന്മാര്‍ എന്റെ കൂടെ വന്നിട്ടുï്. അവര്‍ നിന്നെ മദീനയില്‍ എത്തിക്കും. അബുല്‍ ആസ്വ് പറഞ്ഞ വാക്ക് തെറ്റിക്കില്ല, തിരിച്ചെടുക്കുകയുമില്ല.''
സൈനബിന് അത് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
''എങ്കില്‍ ഈ ദൈവിക ദീനില്‍ നിങ്ങള്‍ക്കങ്ങ് വിശ്വസിച്ചുകൂടേ?''
''സൈനബ്, നിനക്ക് വേïി, നിന്നോടൊപ്പം ജീവിക്കാന്‍ വിലപിടിച്ചതെന്തും ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷെ അല്ലാഹുവിന്റെ വിധിയുïല്ലോ, അതാണ് എല്ലാറ്റിലും മീതെ. ഇപ്പോള്‍ ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലാണ്. അല്ലാഹു ഒരു രക്ഷാമാര്‍ഗം തുറന്നു തരാതിരിക്കില്ല.''
''എന്നാല്‍ പിന്നെ വൈകിക്കേï.''
ഒലിച്ചിറങ്ങുന്ന കണ്ണുനീര് തുടക്കാനായി അബുല്‍ ആസ്വ് തിരക്കിട്ട് അകത്തേക്ക് പോയി. സൈനബിന്റെ യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും അപ്പോള്‍ തന്നെ ചെയ്തു. റസൂല്‍ അയച്ച രï് ദൂതരുമൊത്ത് മദീനയിലേക്ക് സൈനബ് യാത്രതിരിച്ചു. ഹൃദയം നുറുങ്ങുകയാണ്. മുമ്പില്‍ മറ്റൊരു വഴി ഇല്ല. ദൈവനിശ്ചയമാണ്. ആ നിശ്ചയമാണല്ലോ എല്ലാറ്റിനും മുകളില്‍. ഭൗതിക ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ദൈവിക മാര്‍ഗത്തില്‍ സൈനബ് ബലികൊടുക്കുകയാണ്. ഇനി മറ്റൊരു ചിന്തയും പാടില്ല.
മദീനയിലേക്കുള്ള പാതയില്‍ ഹുവൈരിസ് എന്ന റൗഡിയും അയാളുടെ ഒന്നുരï് കൂട്ടാളികളും മക്കയുടെ പ്രാന്തത്തില്‍വെച്ച് സൈനബിന്റെ യാത്രാസംഘത്തെ ആക്രമിച്ചു. ഒട്ടകപ്പുറത്തുനിന്നുള്ള വീഴ്ചയില്‍ സൈനബിന്റെ ഗര്‍ഭമലസി. എന്തൊരു ദുരിതം പിടിച്ച ദിനം. രക്തം വാര്‍ന്ന്, വേദനകൊï് പുളഞ്ഞ്.... ശാരീരികമായും മാനസികമായും ആകെ തകര്‍ന്നണ് സൈനബ് മദീനയില്‍ എത്തിച്ചേര്‍ന്നത്.
അന്നു മുതലുള്ള കിടപ്പാണ്. തന്റെ നില കïപ്പോള്‍ റസൂലിനുïായ ആഘാതം, വിഷമം, അമര്‍ഷം... ആ ഹുവൈരിസിനെ കഅ്ബയുടെ കില്ലയില്‍ പിടിച്ച് തൂങ്ങിയ നിലയിലാണെങ്കിലും കൊല്ലണമെന്നാണ് അന്ന് റസൂല്‍ പറഞ്ഞത്.
എല്ലാം സൈനബ് ഓര്‍ത്തെടുത്തു. വെളിച്ചം എത്തിനോക്കാന്‍ മടിക്കുന്ന ഈ കൊച്ചു മുറിയില്‍ കിടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. മുറിയിലേക്ക് കടന്നുവന്ന അബുല്‍ ആസ്വിന്റെ മനസ്സിലൂടെയും ഈ ഭൂതകാല ചിത്രങ്ങളെല്ലാം കടന്നുപോയി. വളരെ അലിവോടെയാണ് അബുല്‍ ആസ്വ് ചോദിച്ചത്.
''എന്ത് പറ്റി സൈനബ്? എന്തൊരു കിടപ്പാണ്!''
''ആ ഹുവൈരിസിന്റെ റൗഡിത്തരമാണ്.''
അബുല്‍ ആസ്വ് പല്ലു ഞെരിച്ചു.
''അവനെ കൈയില്‍ കിട്ടുന്ന ഒരു ദിവസം വരുന്നുï്.''
സൈനബിന് കരച്ചിലടക്കാനായില്ല.
''എല്ലാറ്റിനും കാരണം നിങ്ങളാണ്. തുടക്കത്തില്‍ തന്നെ സത്യസന്ദേശത്തിന് നിങ്ങള്‍ ചെവികൊടുത്തിരുന്നെങ്കില്‍ ഈ ദുരന്തങ്ങളൊന്നും ഉïാകുമായിരുന്നില്ല.''
അബുല്‍ ആസ്വ് തന്റെ നിലപാട് വിശദീകരിച്ചു.
''സൈനബ്, നിനക്കറിയാമല്ലോ. ഖുറൈശികളോട് ഞാന്‍ പലതും വാങ്ങിയിട്ടുï്. അതെല്ലാം തിരിച്ചു കൊടുക്കണം. മോചിതനായി മക്കയിലെത്തിയ ശേഷം കച്ചവടത്തിനായി ഞാന്‍ വീïും സിറിയയിലേക്ക് പോയി. നല്ലൊരു ലാഭവുമായാണ് മക്കയിലേക്ക് തിരിച്ച് വരാനിരുന്നത്. വഴിമധ്യേ മുസ്ലിം സൈന്യം ഞങ്ങളുടെ കച്ചവടച്ചരക്കുകള്‍ പിടികൂടി. ഞാന്‍ അവരുടെ പിടിയില്‍ പെടാതെ ഒളിച്ചോടി, സൈനബ്, ഇവിടെ നീ താമസിക്കുന്ന ടെന്റില്‍ രാത്രി ആരുമറിയാതെ എത്തിയത് ഓര്‍മയില്ലേ? അന്ന് സുബ്ഹ് നമസ്‌കാരം കഴിഞ്ഞയുടനെ പള്ളിയിലുള്ള എല്ലാവരും കേള്‍ക്കെ നീ വിളിച്ചു പറഞ്ഞു: 'ഞാന്‍ അബുല്‍ ആസ്വിന് അഭയം നല്‍കിയിരിക്കുന്നു.' നിന്റെ പിതാവ് നബിതിരുമേനി പോലും ഞാന്‍ വന്ന വിവരം അറിഞ്ഞിട്ടുണ്ടïായിരുന്നില്ല. നബി അനുചരന്മാരുമായി കൂടിയാലോചിച്ച് പിടിച്ചെടുക്കപ്പെട്ട മുതലുകളെല്ലാം തിരിച്ചുനല്‍കി. എനിക്ക് അഭയവും തന്നു. അപ്പോഴൊക്കെ എന്റെ മനസ്സില്‍ ഒരൊറ്റ ചിന്തയേ ഉള്ളൂ. കടം വീട്ടണം, പിന്നെ ഇസ്ലാം സ്വീകരിക്കണം. രïാമതും കച്ചവടച്ചരക്കുകളുമായി സിറിയയിലേക്ക് പോകാന്‍ എനിക്ക് ഉദ്ദേശ്യമുïായിരുന്നില്ല. പക്ഷെ, സൈനബ്, എനിക്ക് എന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കണമായിരുന്നു. മക്കയിലെത്തിയ ശേഷം കൊടുക്കാനുള്ളവര്‍ക്കൊക്കെ അവരുടെ അവകാശങ്ങള്‍ നല്‍കി. എന്നിട്ടു ചോദിച്ചു: 'ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാനായി ബാക്കിയുïോ?' അവര്‍ പറഞ്ഞു: 'താങ്കള്‍ വാക്ക് പാലിക്കുന്നവനും ഔദാര്യവാനുമാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇനിയൊന്നും ബാക്കിയില്ല.''
അവരുടെ മുമ്പില്‍ വെച്ച് ഞാന്‍ എന്റെ ആദര്‍ശമാറ്റം പ്രഖ്യാപിച്ചു. 'അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്....' പിന്നെ കത്തുന്ന വെയിലില്‍ മരുഭൂമി താïി മദീനയിലേക്ക് വരികയായിരുന്നു. വിശ്വാസത്താലും സ്നേഹത്താലും പ്രകാശിച്ചു നില്‍ക്കുന്ന നിന്റെ മുഖം മാത്രമായിരുന്നു ആ യാത്രയില്‍ എന്റെ കൂട്ട്. പക്ഷെ അപ്പോഴും ഒരു ഭയം എന്നെ അലട്ടിക്കൊïിരുന്നു....''
സൈനബ് ചിരിച്ചു.
''എന്ത് ഭയം?''
''ഒരു വീട്ടില്‍ രïാമതും ഒരുമിച്ച് കഴിയാന്‍ സാധിക്കാതെ വരുമോ എന്ന ഭയം.''
''എന്റെ ഉപ്പയുടെ വിട്ടുവീഴ്ച ആകാശഭൂമികളോളം വിശാലമാണല്ലോ.''
അബുല്‍ ആസ്വ് ചൂïുവിരലുയര്‍ത്തി.
''ആ വിശലതയില്‍ റൗഡി ഹുവൈരിസ് പെടുകയില്ല; അയാള്‍ കഅ്ബയുടെ കില്ലയില്‍ തൂങ്ങിയാലും....''
സൈനബ് തലകുലുക്കി
''ശരിയാണ്.''
പിന്നെ മന്ത്രിച്ചു
''നിങ്ങളൊന്ന് വിളക്ക് കത്തിക്കുമോ?''
''എന്റെ ജീവിതത്തെ തന്നെ, പ്രകാശിപ്പിക്കുന്ന വിളക്കാണ് നീ, സൈനബ്....''
അബുല്‍ ആസ്വ് സ്നേഹത്തോടെ സൈനബിന്റെ കൈവിരലുകള്‍ തടവി.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top