പാഠം പകര്‍ന്ന  പെണ്‍കുട്ടികള്‍

എ.റഹ്‌മത്തുന്നിസ No image

കോവിഡ് മഹാമാരിയും ലോക്ക്ഡൗണും വരുന്നതിന് തൊട്ടുമുമ്പാണ്. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗീര്‍പുരി കോളനിയില്‍ പെണ്‍കുട്ടികള്‍ നടത്തിയ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുïായി. പരിപാടിക്ക് ക്ഷണിച്ചപ്പോള്‍ അവര്‍ പറഞ്ഞു വിഷയം 'ഇദ്ദ' ആണെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു. സാധാരണഗതിയില്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ സെമിനാറും മറ്റും സംഘടിപ്പിക്കുമ്പോള്‍ തെരഞ്ഞെടുക്കാറുള്ള വിഷയമല്ലല്ലോ ഇത്. ഏതായാലും പോയി നോക്കാം. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഡല്‍ഹി ഓര്‍ഗനൈസര്‍ സഹോദരി ശൈസ്ത റഫത്തും ജി.ഐ.ഒ പ്രസിഡï് നിഖത്ത് ഫാത്തിമയുമായിരുന്നു കൂടെ. 
ഒരു ഗൃഹപാഠവും നടത്താതെയാണ് എന്റെ പുറപ്പെടല്‍. അതുകൊïുതന്നെ യാത്രയിലുടനീളം ആ സ്ഥലത്തെക്കുറിച്ചും അവിടെ ജീവിക്കുന്നവരെ കുറിച്ചും സഹയാത്രികരോട് ചോദിച്ച് മനസ്സിലാക്കുവാന്‍ ശ്രമിച്ചു. ഡല്‍ഹിയില്‍നിന്നും ഒട്ടും അകലെയല്ലാതെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജഹാംഗീര്‍പൂരി ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും കുടിയേറി പാര്‍ക്കുന്നവരുടെ വാസസ്ഥലമാണ്. പ്രധാനമായും പഴയ സാധനങ്ങള്‍ പെറുക്കി വിറ്റു ഉപജീവനം നടത്തുന്നവരാണ് അവരില്‍ അധികപേരും. ഭൂരിഭാഗം മുസ്ലികളാല്‍ തിങ്ങിനിറഞ്ഞ ഈ കോളനിയില്‍ വികസനത്തിന്റെ യാതൊരു പരിഗണനയും ശ്രദ്ധയും അധികൃതരുടെ ഭാഗത്തുനിന്നും ഉïാവാറില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യം, നിരക്ഷരത, പകര്‍ച്ചവ്യാധികള്‍, അനാരോഗ്യം, വൃത്തിഹീനമായ അന്തരീക്ഷം തുടങ്ങിയവ ഈ കോളനിയുടെ മുഖമുദ്രകളാണ്.
പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വാഹനം കൊïുപോകാന്‍ സാധ്യമല്ല. അല്‍പം അകലെ വïിനിര്‍ത്തി ഇടുങ്ങിയ ഇടവഴികളിലൂടെ ഞങ്ങള്‍ നടന്നു. അഴുക്കുചാലുകളില്‍നിന്നും ഒഴുകിവരുന്ന ദുര്‍ഗന്ധം വമിക്കുന്ന ജലം, അങ്ങിങ്ങായി വലിച്ചെറിയപ്പെട്ട ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങള്‍. ഈച്ചകളും കൊതുകുകളും യഥേഷ്ടം. അവക്കിടയില്‍ കുഞ്ഞുമക്കള്‍ തെരുവില്‍ ഓടിക്കളിക്കുന്നു. ചിലര്‍ അടികൂടുകയും ചെയ്യുന്നു. അതിനൊന്നും വീടിനകത്ത് സ്ഥലമോ സൗകര്യമോ ഇല്ലാത്തതുകൊï് തന്നെയാണ് അവര്‍ തെരുവില്‍ കളിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം വീടകവും തെരുവും തമ്മില്‍ വലിയ അന്തരം ഉള്ളതായി തോന്നിയില്ല. 
ഞങ്ങള്‍ യോഗസ്ഥലത്ത് എത്തി. നിറഞ്ഞ സന്തോഷത്തോടെ, ആഹ്ലാദത്തോടെ, അകമഴിഞ്ഞ ആത്മാര്‍ഥമായ സ്നേഹത്തോടെയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്. വെറും 20 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ മുറി. അതിനകത്ത് അമ്പതോളം പല പ്രായക്കാരായ സ്ത്രീകളും പെണ്‍കുട്ടികളും. ഓരോരുത്തരും മറ്റുള്ളവരുടെ മടി യിലാണ് ഇരിക്കുന്നത്. ആ ഞെങ്ങിഞെരുങ്ങിയുള്ള ഇരുത്തത്തിന്റെ അസ്വസ്ഥതയൊന്നും അവരുടെ മുഖത്ത് പ്രകടമായിരുന്നില്ല. ആ സഹോദരിമാരെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയപ്പോഴാണ് സെമിനാറിനു വേïി തെരഞ്ഞെടുത്ത വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത്. മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒന്നോ അതിലധികമോ വിധവകള്‍ ഉï്. ഭര്‍ത്താവ് മരിച്ചവര്‍, മൊഴിചൊല്ലപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ കഴിയുന്നവര്‍ തുടങ്ങി പലതരത്തില്‍ വൈധവ്യം പേറുന്നവരായിരുന്നു അക്കൂട്ടത്തില്‍  ഉïായിരുന്നത്.
സെമിനാര്‍ ആരംഭിച്ചു. നാലുപേരാണ് വിഷയത്തിന്റെ വിവിധ വശങ്ങളെ അധികരിച്ച് സംസാരിച്ചത്. നാലുപേരും അവര്‍ ഏറ്റെടുത്ത വിഷയം  വളരെ ആഴത്തില്‍ പഠിച്ചിട്ടുണ്ടïായിരുന്നു. അവര്‍ ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നുമുള്ള തെളിവുകള്‍ ഉദ്ധരിക്കുന്നത് കേട്ടാല്‍ ഏതോ അറബി കോളേജില്‍നിന്ന്  ബിരുദം നേടിയവരാണ് എന്നേ തോന്നുകയുള്ളൂ. ഇദ്ദയുമായി ബന്ധപ്പെട്ട് അവരുടെ ഇടയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും എന്തൊക്കെയാണെന്ന് ഏകദേശ ധാരണ സെമിനാറിലൂടെ ലഭ്യമായി. അവരെ അതിന്  കുറ്റപ്പെടുത്താന്‍ സാധ്യമല്ല. അവരുടെ ജീവിത സാഹചര്യം അതാണ്. ഞാന്‍ അപ്പോള്‍ ചിന്തിച്ചത് ഇതിന് സമാനമായ രീതിയിലുള്ള  അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും തന്നെയല്ലേ വളരെയധികം വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചിട്ടുള്ള ആളുകള്‍ക്കിടയിലും സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലടക്കം നിലനില്‍ക്കുന്നത് എന്നാണ്.
കുപ്പയിലെ മാണിക്യം തന്നെയാണ് ആ പെണ്‍കുട്ടികള്‍. വിഷയത്തെക്കുറിച്ചുള്ള നിരീക്ഷണവും അവരുടെ അവതരണശൈലിയും വളരെയേറെ ആകര്‍ഷകമായിരുന്നു. അവര്‍ വലിയ വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അവിടെ കൂടിയവരില്‍ എട്ടാം ക്ലാസിന് മുകളില്‍ പഠിച്ചവര്‍ ആകെ രïു പേരേ ഉïായിരുന്നുള്ളൂ. ഒരാള്‍ മാത്രമാണ് പന്ത്രïാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവരാകട്ടെ ആ കോളനിയില്‍ ജനിച്ചുവളര്‍ന്നവരല്ല. അവിടേക്ക് വിവാഹം കഴിച്ചുകൊïുവന്നതാണ്. ഞാന്‍ അവരോട് ചോദിച്ചു. 'എന്തുകൊïാണ് നിങ്ങള്‍ പഠനം നിര്‍ത്തിയത്?  ഇഷ്ടമല്ലേ പഠിക്കാന്‍?' സംസാരിച്ചപ്പോള്‍ കാര്യം മസ്സിലായി. തെറ്റ് അവരുടേതല്ല. കുടുംബസാഹചര്യം, സാമൂഹിക അന്തരീക്ഷം, അടിസ്ഥാന സൗകര്യമില്ലായ്മ ഇതൊക്കെയാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്. 
ദൂരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോയി പഠനം തുടരാന്‍ ഉതകുന്ന സുരക്ഷിത അന്തരീക്ഷം ഇവിടങ്ങളിലെ പെണ്‍കുട്ടികള്‍ക്കില്ല. ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാരിന്റെ ശ്രദ്ധ എത്താറുമില്ല. ഏതായാലും ആ പെണ്‍കുട്ടികള്‍ എനിക്ക്  പകര്‍ന്നുനല്‍കിയ ഊര്‍ജം വളരെ വലുതാണ്. അവരില്‍നിന്നും പ്രചോദനമുള്‍ക്കൊï് അധ്യക്ഷ എന്ന നിലയിലുള്ള എന്റെ  ഉപസംഹാര പ്രസംഗം ജീവിതത്തില്‍ ആദ്യമായി ഉര്‍ദു ഭാഷയില്‍ തന്നെ നിര്‍വഹിച്ചു. ഞാന്‍ പറഞ്ഞതൊക്കെ അവര്‍ക്ക് മനസ്സിലായി എന്നാണ് അവര്‍ പറഞ്ഞത്. ഇവര്‍ക്കൊക്കെ അന്തസ്സുള്ള ഒരു ജീവിതം ഉïാക്കിക്കൊടുക്കാന്‍ നാം ഇനിയും ഒരുപാട്  അധ്വാനിക്കേïിയിരിക്കുന്നു. അതിനാണ് വിഷന്‍ 2026 പദ്ധതിയിലൂടെ ട്വീറ്റ് (ഠണഋഋഠ: ഠവല ണീാലി ഋറൗരമശേീി മിറ ഋാുീംലൃാലി േഠൃൗേെ) ശ്രമിച്ചുകൊïിരിക്കുന്നത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top