ഒരു അപൂര്‍വ ക്ഷമായാചനം

അബ്ദുറസാഖ് കോടൂര്‍ No image

നബി (സ) ഒരു ദൗത്യ നിര്‍വഹണത്തിനു വേïി നിയോഗിച്ച സ്വഹാബികളുടെ കൂട്ടത്തില്‍ അബൂദര്‍റ് ഗിഫാരിയും ബിലാല്‍ (റ)വും ഉïായിരുന്നു. അതിനിടയില്‍ എന്തോ ഒരു കാര്യത്തെപ്പറ്റി അവര്‍ രïു പേരും തമ്മില്‍ അഭിപ്രായവ്യത്യാസമുïായി. ഈ സന്ദര്‍ഭത്തില്‍ അബൂദര്‍റ് ഗിഫാരി ബിലാല്‍ (റ)വിനെ 'എടോ കറുത്ത സ്ത്രീയുടെ മകനെ' എന്ന് ആക്ഷേപിച്ചു. ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് ഇങ്ങനെ പലരും ബിലാലിനെ കളിയാക്കി വിളിക്കാറുïായിരുന്നെങ്കിലും ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഒരു മുസ്‌ലിമില്‍നിന്ന് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരനുഭവം അദ്ദേഹത്തിനുïാകുന്നത്. അതുകൊïു തന്നെ അത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. 
ഈ സംഭവം നബി (സ)യുടെ ചെവിയിലുമെത്തി. ഇസ്‌ലാമിന്റെ ഏറ്റവും അടിസ്ഥാന മൂല്യങ്ങളിലൊന്ന് മാനുഷിക സമത്വവും സാഹോദര്യവുമാണ്. ഞാന്‍ മറ്റെയാളെക്കാള്‍ മികച്ചവനാണെന്ന ചിന്ത ഒരിക്കലും ഒരു വിശ്വാസിക്ക് ഭൂഷണമല്ല. ഒരാള്‍ മറ്റൊരാളെക്കാള്‍ മികച്ചവനാകുന്നത് അല്ലാഹുവിനോടുള്ള ഭയഭക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതാകട്ടെ അല്ലാഹുവിന് മാത്രം അറിയുന്ന രഹസ്യവുമാണ്. നബി (സ) അബൂദര്‍റ് ഗിഫാരിയെ തന്റെ സവിധത്തിലേക്ക് വിളിച്ചു വരുത്തി.
'ബിലാലിനെക്കുറിച്ച് താങ്കള്‍ മോശമായ രീതിയില്‍ അഭിസംബോധന ചെയ്ത് സംസാരിച്ചെന്ന് ഞാന്‍ കേട്ടത് ശരിയാണോ? 'നബി (സ) അബൂദര്‍റി (റ)നോട് ചോദിച്ചു.
'അതെ റസൂലേ. ആ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ സംസാരിച്ചു പോയി'. അബൂദര്‍റ് (റ) മറുപടി പറഞ്ഞു.
ഇതുകേട്ട നബി (സ) കോപത്തോടെ പറഞ്ഞു: 'ഏയ് അബൂദര്‍റ്..... താങ്കളുടെ വിശ്വാസം ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ല. താങ്കളുടെ മനസ്സില്‍ ജാഹിലിയ്യത്തിന്റെ അംശം ഇപ്പോഴും ബാക്കിയുï്.'
തന്റെ ചെയ്തിയില്‍ അബൂദര്‍റ് ഗിഫാരി (റ)ന് വളരെയധികം പശ്ചാത്താപം തോന്നി. താന്‍ ബിലാല്‍ (റ)നോട് ഒരിക്കലും അങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രവാചകരുടെ അപ്രീതിക്ക് ഇത് കാരണമായിരിക്കുന്നു. ബിലാല്‍ (റ)നെ കï് തന്റെ തെറ്റ് ഏറ്റു പറഞ്ഞ് അദ്ദേഹത്തോട് മാപ്പിരക്കണം. അങ്ങനെ നിശ്ചയിച്ചുറപ്പിച്ചുകൊï് അബൂദര്‍റ് (റ) ബിലാല്‍ (റ)നെ തേടിയിറങ്ങി. മദീനയിലെ ഒരു തെരുവില്‍വെച്ച് അദ്ദേഹത്തെ കïുമുട്ടി. സലാം പറഞ്ഞുകൊï് അബൂദര്‍റ് (റ) അദ്ദേഹത്തെ തെരുവിന്റെ ഒരു മൂലയിലേക്ക് കൂട്ടിക്കൊïു പോയി.
'പ്രിയ ബിലാല്‍.... താങ്കളെന്നോട് ക്ഷമിക്കണം. എന്റെ അറിവില്ലായ്മകൊï് ഞാന്‍ താങ്കളോട് വളരെ മോശമായി സംസാരിച്ചു. ഒരിക്കലും പറയാന്‍ പാടില്ലാത്ത തരത്തിലുള്ള വാക്കുകളുപയോഗിച്ച് താങ്കളെ അധിക്ഷേപിച്ചു. അല്ലാഹുവാണ്.... ഇനി അത്തരത്തിലുള്ള ഒരു പെരുമാറ്റം എന്നില്‍ നിന്നുïാവില്ല. താങ്കള്‍ എനിക്ക് പൊറുത്തുതരണം'.
''അല്ലയോ സഹോദരാ..... എനിക്കു താങ്കളോട് ദേഷ്യമൊന്നുമില്ല. ഞാനക്കാര്യം അപ്പോള്‍ തന്നെ മറന്നു കളഞ്ഞു. താങ്കള്‍ക്ക് അല്ലാഹു പൊറുത്തുതരട്ടെ'. ബിലാല്‍(റ) പ്രതിവചിച്ചു.
എന്നാല്‍ അബൂദര്‍റ് (റ) അതുകേട്ട് തൃപ്തനായില്ല. അദ്ദേഹത്തിന്റെ മനസ്സ് പശ്ചാത്താപം കൊï് നീറി. തുടര്‍ന്ന് മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്. മദീനയുടെ മണ്ണിലേക്ക് തലതാഴ്ത്തിക്കൊï് മുഖത്തിന്റെ ഒരു വശം മണ്ണില്‍ ചേര്‍ത്തുവെച്ച് മറ്റെ വശത്ത് കാലുകൊï് ചവിട്ടാന്‍ ബിലാല്‍(റ)നോട് അദ്ദേഹം ആവശ്യപ്പെട്ടു!. ഇതുകï് ബിലാല്‍(റ) സ്തബ്ധനായി നിന്നു.  
'പ്രിയ ബിലാല്‍.... താങ്കള്‍ അങ്ങനെ ചെയ്തെങ്കില്‍ മാത്രമെ എന്റെ മനസ്സ് തൃപ്തമാകൂ.....''  ബിലാല്‍ (റ)നെ അദ്ദേഹം വീïും നിര്‍ബന്ധിച്ചുകൊïിരുന്നു.
ബിലാല്‍ (റ) അബൂദര്‍റി(റ)നെ പിടിച്ചെഴുന്നേല്‍പിച്ചു തന്നോട് ചേര്‍ത്തു നിര്‍ത്തി അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. രïു പേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. ബിലാല്‍ (റ) ഗദ്ഗദത്തോടെ പറഞ്ഞു: 'താങ്കള്‍ പൊയ്ക്കൊള്ളുക. താങ്കള്‍ക്ക് അല്ലാഹു പൊറുത്തുതരട്ടെ!.' അവര്‍ സലാം പറഞ്ഞ് പിരിഞ്ഞു.
നബി(സ) അന്ന് അദ്ദേഹത്തോട് പറഞ്ഞ വാക്ക് അബൂദര്‍റ് (റ)വില്‍ വലിയ മാറ്റങ്ങളാണുïാക്കിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് നബി(സ)യുടെ വഫാത്തിനു ശേഷം ഒരു സ്വഹാബി അബൂദര്‍റ് (റ)നെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കീഴില്‍ ജോലിയെടുക്കുന്ന അടിമകളുമെല്ലാം ഒരേ തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞിരിക്കുന്നത് സ്വഹാബിയില്‍ ആശ്ചര്യമുളവാക്കി. മാത്രമല്ല അവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളും കഴിക്കുന്ന ഭക്ഷണവുമെല്ലാം ഒരേ തരത്തിലുള്ളതായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അബൂദര്‍റ് (റ) പറഞ്ഞു: നബി(സ) ജീവിച്ചിരുന്ന കാലത്ത് എന്റെ ഒരു അനുചരനെ അറിവില്ലായ്മകൊï് ഞാന്‍ അപമാനിക്കുകയുïായി. അന്ന് നബി(സ) എന്നോടു പറഞ്ഞു-'ഏയ് അബൂദര്‍റ്, താങ്കളുടെ മനസ്സില്‍ ഇപ്പോഴും ജാഹിലിയ്യത്തിന്റെ അംശം ബാക്കി നില്‍പുï്. താങ്കളുടെ അടിമകള്‍ താങ്കളുടെ സഹോദരങ്ങളാണ്'. ഈ വാക്കുകളാണ് എന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്.
തിരുനബി(സ)യുടെ വാക്കുകളും പ്രവൃത്തികളും തന്റെ അനുയായികളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നും അവരുടെ ജീവിതത്തെ എപ്രകാരം മാറ്റിമറിച്ചുവെന്നും ഈ സംഭവം നമുക്ക് കാണിച്ചു തരുന്നു.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top