കെട്ടിക്കിടക്കാതെ  പരന്നൊഴുകിക്കൊïിരിക്കുക

സി.ടി സുഹൈബ് No image

അങ്ങനെ മറ്റൊരു നോമ്പുകാലം കൂടി തീരുകയാണ്. എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കഴിഞ്ഞ് പോയത്! റമദാന്‍ ആരംഭിക്കാനേ കാത്തിരിക്കേïി വന്നുള്ളൂ അതിലെ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയത് എണ്ണാന്‍ പോലും കഴിഞ്ഞിട്ടുïാവില്ല പലര്‍ക്കും. കഴിഞ്ഞ് പോയതൊക്കെ പോട്ടെ എന്ന് വെക്കാന്‍ ഇതൊന്നും സാധാരണ ദിനങ്ങളല്ലല്ലോ. നമ്മുടെയൊക്കെ ജീവിതത്തിലെ ആത്യന്തിക വിജയത്തിനായി ഒരുക്കൂട്ടി വെക്കാന്‍ നല്‍കപ്പെട്ട അസുലഭ അവസരങ്ങളായിരുന്നല്ലോ. ആ നിലക്ക് എത്രമാത്രം ഈ റമദാനിനെ പ്രയോജനപ്പെടുത്തിയെന്ന ആലോചനകള്‍ പ്രധാനമാണ്.
പടച്ചോന്‍ ഈ മാസത്തില്‍ നമ്മെ പരിഗണിച്ചത് പോലെ അവനെ നമുക്ക് പരിഗണിക്കാന്‍ കഴിഞ്ഞിട്ടുïോ? കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും കവാടങ്ങളൊക്കെയും തുറന്നുവെച്ച് ഒരുപാട് ഇരട്ടിയായി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്ത്, ഖേദിച്ച് മടങ്ങുന്നവര്‍ക്കൊക്കെയും പൊറുത്ത് കൊടുക്കാമെന്നേറ്റ് അക്ഷരാര്‍ഥത്തില്‍ അവന്‍ സ്‌നേഹം കൊï് പൊതിഞ്ഞ് നില്‍ക്കുകയായിരുന്നു. നമ്മളാരും ആ പരിഗണനകളോട് മുഖം തിരിച്ചിട്ടുïാവില്ല. നമ്മളാല്‍ കഴിയുംവിധം അവനേകിയ വിശിഷ്ടാവസരത്തെ നന്മകളില്‍ നിറക്കാന്‍ ശ്രമിച്ചിട്ടുï്.
നോമ്പെടുത്തും തറാവീഹ് നമസ്‌കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റുകള്‍ വര്‍ധിപ്പിച്ചും സ്വദഖകള്‍ ചെയ്തും പതിവില്‍നിന്നും വ്യത്യസ്തമായി ചെയ്തുവെച്ച നന്മകള്‍ പടച്ചോന്‍ സ്വീകരിക്കാനായി പ്രാര്‍ഥിക്കണം. നമ്മള്‍ ചെയ്തുവെച്ചു എന്നതുകൊï് മാത്രം അത് സ്വീകാര്യമാവണമെന്നില്ലല്ലോ. ദുര്‍ബരലാണ് നമ്മള്‍. ചെയ്തവയില്‍ പല ന്യൂനതകളുമുïാകും. മറ്റുള്ളവരില്‍നിന്നൊരു നന്ദിവാക്ക് പോലും ആഗ്രഹിക്കാതെ അവര്‍ കാണണമെന്നോ അറിയണമെന്നോ നല്ല അഭിപ്രായം പറയണമെന്നോ ആഗ്രഹിക്കാതെ നാഥന്റെ പിരിശം മാത്രം പ്രതീക്ഷിക്കലാണ് ഇഖ്ലാസ്. എത്ര ചെറുതാണെങ്കിലും ഒരു ബാധ്യത ചെയ്ത് തീര്‍ക്കുന്ന പോലെയല്ലാതെ ഏറെ പ്രിയത്തില്‍ ഭംഗിയോടെ ചെയ്യലാണ് ഇഹ്സാന്‍. ഇഖ്ലാസും ഇഹ്‌സാനുമൊക്കെ തികഞ്ഞതാണെന്റെ കര്‍മങ്ങളൊക്കെയും എന്നുറപ്പിക്കാന്‍ നമുക്കാകുമോ? അതങ്ങനെയല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ അതെങ്ങനെ സ്വീകാര്യമാകും. അതിലെ ന്യൂനതകള്‍ പൊറുത്ത് സ്വീകരിക്കപ്പെടണമെന്ന നിറഞ്ഞ പ്രാര്‍ഥനകളുïാകണം. അവന്റെ കാരുണ്യത്താല്‍ സ്വീകരിക്കപ്പെടുമ്പോഴാണ് അതെല്ലാം പ്രതിഫലങ്ങളായി തിരിച്ച് കിട്ടുന്നത്. റസൂലുല്ലാഹ് (സ) പറഞ്ഞു ഒരാളെയും അവരുടെ കര്‍മങ്ങള്‍ മാത്രമായി സ്വര്‍ഗത്തിലേക്കെത്തിക്കില്ല. അങ്ങയുടെ കാര്യവും അങ്ങനെത്തന്നെയാണോ? സ്വഹാബിമാര്‍ ചോദിച്ചു. അതെ എന്റെ കാര്യവും അങ്ങനെത്തന്നെയാണ്, അവന്റെ കാരുണ്യം കൊïും ഔദാര്യം കൊïും പൊതിഞ്ഞാലല്ലാതെ.
നമ്മള്‍ ചെയ്തു എന്നതുകൊï് അല്ലാഹു അതിന് പ്രതിഫലം നല്‍കണമെന്ന് ഉറപ്പിക്കാനാകില്ല. അവന്റെ ഔദാര്യമാണ് നന്മ ചെയ്യാനുള്ള സാഹചര്യമൊരുക്കിത്തന്നത്. അതേ ഔദാര്യത്താല്‍ തന്നെയാണ് അവയൊക്കെയും സ്വീകരിക്കപ്പെടുന്നത്.
ആത്മാര്‍ഥമായി ചോദിച്ചാല്‍ അവന്‍ തട്ടിമാറ്റുകയില്ല. ആവശ്യങ്ങള്‍ കേള്‍ക്കാന്‍ അവനൊരു മടിയുമില്ല. നമുക്ക് മടുക്കുവോളം അവന് മടുക്കുകയില്ല. നമ്മള്‍ സമയം കാണണം, അവന്റെ ഖജനാവില്‍ അനന്തമായ സമയമുï്. നോമ്പിനെ കുറിച്ചുള്ള കാര്യങ്ങള്‍ വിവരിച്ച് തരുന്നതിനിടയിലാണല്ലോ അല്ലാഹു ഇങ്ങനെ പറഞ്ഞത്; 'നിന്നോട് എന്റെ ദാസന്മാര്‍ എന്നെ ചോദിച്ചാല്‍ ഞാന്‍ അവരോടടുത്തുïെന്ന് പറയുക. പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്.' (2:186)
പടച്ചവനോട് ഒരുപാട് കാര്യങ്ങള്‍ ഈ നോമ്പുകാലത്ത് നമ്മള്‍ ചോദിച്ചിട്ടുï്. അതിലേറെയും അവന്റെ കാരുണ്യത്തിനായും വിട്ടുവീഴ്ചക്കായും പരിഗണനക്കായുമുള്ള തേട്ടങ്ങളാണ്. അവന്റെ ചില ഗുണവിശേഷണങ്ങളുï്, അവന്‍ നമ്മെ അതുകൊïൊക്കെയും പൊതിഞ്ഞ് വെക്കണമെന്ന് നമ്മളാഗ്രഹിക്കുന്ന ചിലത്. കാരുണ്യം പോലെ, വിട്ടുവീഴ്ച പോലെ, സ്‌നേഹം പോലെ അതൊക്കെയും നമ്മളിലേക്ക് കൂടി ചേര്‍ത്ത് വെക്കാനാകണം. അവനോട് നമ്മള്‍ കരുണക്കായി തേടിയിട്ടുï്. നമുക്ക് ചുറ്റുമുള്ളവരോട് കാരുണ്യം കാണിക്കാനാകുമ്പോഴല്ലേ അല്ലാഹുവിന്റെ കാരുണ്യത്തിന് നാമര്‍ഹരാകുകയുള്ളൂ. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കുമെന്ന് റസൂല്‍(സ) പറഞ്ഞതിന്റെ പൊരുള്‍ അതല്ലേ. അവന്‍ നമ്മുടെ വീഴ്ചകളെല്ലാം പൊറുത്ത് വിട്ടുവീഴ്ച ചെയ്യണമെന്ന് നമുക്കാഗ്രഹമുï്. നമ്മളോടപരാധം ചെയ്തവര്‍ക്ക് മടികൂടാതെ വിട്ടുകൊടുക്കാനാകുമ്പോഴല്ലേ നാഥന്‍ വിട്ടുവീഴ്ചയുടെ കവാടങ്ങള്‍ നമുക്കായി തുറന്ന് വെക്കുകയുള്ളൂ. അല്ലാഹു സ്‌നേഹിക്കണമെന്നാഗ്രഹിക്കാത്ത അതിനായി പ്രാര്‍ഥിക്കാത്ത വിശ്വാസികളുïാകുമോ... മറ്റു പലരോടും ദേഷ്യവും കുശുമ്പും അസൂയയും ശത്രുതയും സൂക്ഷിക്കുന്നവര്‍ക്കെങ്ങനെയാണ് പടച്ചോന്റെ സ്‌നേഹം ലഭിക്കുക.
ജീവിതത്തില്‍ അല്ലാഹുവിന്റെ ഇഷ്ടങ്ങളെ പരിഗണിക്കാനും അവന് മുന്‍ഗണന നല്‍കാനും കഴിയുമെന്ന് നമ്മള്‍ തെളിയിച്ച ദിനരാത്രങ്ങളാണ് കടന്ന് പോയത്. 'പടച്ചോന്‍ പറയുന്നത് പോലൊക്കെ ജീവിക്കാന്‍ നമ്മളെക്കൊïാകുമോ' എന്ന ന്യായങ്ങള്‍ക്കൊന്നും വകുപ്പില്ലെന്ന് നമ്മള്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. നമ്മുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും ആഗ്രഹങ്ങളുമെല്ലാം അവന് വേïി മാറ്റിവെച്ചിട്ടുï്. അല്ല, അവന്റെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും നമ്മുടെ ഇഷ്ടങ്ങളാക്കി നമ്മള്‍ മാറ്റി. ഇത് താല്‍ക്കാലികമായൊരു മാറ്റമാണോ അതല്ല ആത്മാര്‍ഥമായും അല്ലാഹുവോടുള്ള സ്‌നേഹത്തില്‍ നിന്നുള്ളതാണോ എന്ന് തീരുമാനിക്കപ്പെടുന്നത് റമദാനിന് ശേഷമുള്ള ജീവിത കാലമാണ്. റമദാനില്‍ നേടിയെടുത്ത ഈമാനിന്റെ മാധുര്യവും തഖ്വയുടെ കരുത്തും ഊര്‍ജമാകേïത് വരുന്ന പതിനൊന്ന് മാസത്തേക്ക് കൂടിയാണ്. റമദാന്‍ വിടപറയുമ്പോള്‍ ഊതിവീര്‍പ്പിച്ചൊരു ബലൂണ്‍ കാറ്റഴിച്ച് വിട്ടത് പോലാകരുത് നമ്മുടെ ജീവിതം. ഫലഭൂയിഷ്ടമായ മണ്ണില്‍ നമ്മളൊരു വിത്ത് കുഴിച്ചിട്ടുï്. അതിന് വെള്ളവും വളവുമൊക്കെ നല്‍കി വളരാന്‍ പാകത്തിലുള്ള അന്തരീക്ഷമൊരുക്കിയിട്ടുï്. റമദാന്‍ തീരുമ്പോഴേക്ക് അതില്‍ പുതുനാമ്പുകള്‍ വന്നു തുടങ്ങിയിട്ടുï്. ഇനി അതില്‍ ഇലയും ശിഖരങ്ങളും വളരണം .പൂക്കളും കായും നിറയണം. മറ്റുള്ളവര്‍ക്ക് തണലും തണുപ്പും ഫലങ്ങളുമാകണം.
'ഉറപ്പോടെ നൂല്‍ നൂറ്റശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞവളെ പ്പോലെ നിങ്ങളാവരുത്' (16:92).
റമദാനില്‍ ശീലിച്ച ചില നല്ല കാര്യങ്ങളുïാകും നമ്മളിലൊക്കെ. പെരുന്നാള്‍ പിറ കാണുന്നതോടെ അത്തരം ശീലങ്ങളില്‍ നിന്നെല്ലാം വിട പറയുന്ന അവസ്ഥയുïാവരുത്. സുന്നത്ത് നമസ്‌കാരങ്ങള്‍, ഖുര്‍ആന്‍ പഠന പാരായണങ്ങള്‍, രാത്രി നമസ്‌കാരം തുടങ്ങി റമദാനില്‍ കൊïു നടക്കുന്ന പലതിലും റമദാന്‍ കഴിയുന്നതോടെ ശ്രദ്ധയില്ലാത്തവരായി മാറാന്‍ സാധ്യതകളുï്. നോമ്പുകാലത്ത് ചെയ്തിരുന്ന ശീലങ്ങളെല്ലാം അതുപോലെ കൊïുനടക്കാന്‍ സ്വാഭാവികമായും സാധിക്കില്ല. കാരണം റമദാനില്‍ അല്ലാഹു ഒരുക്കിത്തരുന്ന സവിശേഷ അന്തരീക്ഷമാണ.് നമുക്ക് ചുറ്റിലുമുള്ളത്. മാത്രമല്ല കൂടെയുള്ളവരെല്ലാം നന്മയുടെ താളത്തിലാകുമ്പോള്‍ ആ ഒഴുക്കില്‍ നമ്മളും നന്മകളൊക്കെ പെറുക്കിയെടുക്കാന്‍ ശ്രദ്ധിക്കും. എന്നാല്‍ ചിലതെങ്കിലും റമദാനിന് ശേഷവും തുടര്‍ന്ന് കൊïുപോകാന്‍ നമുക്കാകണം. അതൊരു തീരുമാനമായി മാറണം. ഇന്‍ശാ അല്ലാഹ,് റമദാന്‍ കഴിഞ്ഞാലും എല്ലാ ദിവസവും കുറച്ച് സമയം ഖുര്‍ആനോടൊത്ത് ചെലവഴിക്കും. എല്ലാ ദിവസവും തഹജ്ജുദിനായി എഴുന്നേല്‍ക്കും. അല്ലെങ്കില്‍ മാസത്തില്‍ ഇത്ര രൂപ ദാനധര്‍മത്തിനായി മാറ്റിവെക്കും. ഇങ്ങനെ ഏതെങ്കിലും ഒരു ശീലം കൊïു നടക്കാനായാല്‍ അതിന്റെ നന്മകള്‍ ജീവിതത്തില്‍ അനുഭവിക്കാനാകും. കുറച്ച് കാലത്തേക്ക് കുറേ കാര്യങ്ങളങ്ങ് ചെയ്യുക എന്നതിനേക്കാള്‍ ചെയ്യുന്നത് കുറച്ചാണെങ്കിലും അത് സ്ഥിരമായി കൊïുനടക്കുന്നതാണ് അല്ലാഹുവിനേറെ ഇഷ്ടമെന്ന് റസൂലില്ലാഹി(സ).
ആത്മീയാനുഭൂതികളുടെയും വൈയക്തിക നന്മകളുടെയും പാഠങ്ങള്‍ മാത്രമല്ല നോമ്പുകാലം പകര്‍ന്ന് നല്‍കിയത്. പരസ്പര സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ, സഹകരണത്തിന്റെ, വലിയ പാഠങ്ങള്‍ നമ്മള്‍ ശീലിച്ചു. ഇസ്ലാമിലെ അനുഷ്ഠാന കര്‍മങ്ങള്‍ ഒരു വശത്ത് അല്ലാഹുവുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തുമ്പോള്‍ മറുവശത്ത് സാമൂഹിക ബന്ധങ്ങളെ വളര്‍ത്തുന്നതുമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളിലെ സജീവതയും പങ്കാളിത്തവും തുടര്‍ന്ന് കൊïുപോകാനാകണം.
ബദ്‌റിന്റെ മാസം കൂടിയായിരുന്നല്ലോ റമദാന്‍. അനീതിക്കും അസത്യത്തിനുമെതിരായ പോരാട്ടത്തിന്റെ വിപ്ലവ പാഠങ്ങള്‍ കൂടി നോമ്പുകാരന്‍ ആര്‍ജിച്ചെടുക്കുന്നുï്. വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ നീതിക്കും സത്യത്തിനും വേïി ശബ്ദിക്കാനും ഇടപെടാനും അതൊക്കെ കരുത്ത് നല്‍കിയിട്ടുïാകണം.
നോമ്പുകാലത്ത് ഒരു നദിയായി ഒഴുകുകയായിരുന്നു നാം. നന്മകളെയും വഹിച്ചുകൊï് മാലിന്യങ്ങളെ തള്ളി മാറ്റി സ്വഛമായൊഴുകിയ നദി. ആ നദി ഇനിയുമൊഴുകണം. കെട്ടിക്കിടന്നാല്‍ അഴുക്ക് നിറയും. ഉപകാരമില്ലാതാകും. നന്മകളെയും വഹിച്ച് മഹാസാഗരത്തിലെത്തും വരെ സുന്ദരമായി ഒഴുകിപ്പരക്കട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top