സാറ പുനരവതരിക്കുന്നു

ഹഫീദ് നദ്‌വി No image

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ് അമേരിക്കയിലെ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കാലിഫോര്‍ണിയക്കാരിയായ സാറ എല്‍ദീന്‍ എന്ന സാറ അലാഉദ്ദീന്‍ എന്ന ഇരുപത്തെട്ടുകാരി. ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും തന്റെ ശിഷ്യര്‍ക്ക് തായ്ക്വോïോ പരിശീലിപ്പിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിക്കളഞ്ഞിരിക്കുകയാണവര്‍. ഹിജാബ് ഏറെ വിവാദം സൃഷ്ടിച്ച ഒരു കാലത്താണ് ഇങ്ങനെയൊരു വാര്‍ത്ത അമേരിക്കയില്‍നിന്ന് വരുന്നത്.
പുരുഷ കായിക ഇനമായി കാണുന്ന തായ്ക്വോïോ പരിശീലിപ്പിക്കാന്‍ പ്രത്യേക മെയ്ക്കരുത്തും നല്ല മനോബലവും വേണം. സിറിയയിലെ ഡമാസ്‌കസില്‍ നിന്നുള്ള സാറക്ക് അതൊട്ടും വിഷമകരമായിരുന്നില്ല. ശക്തമായ ഏതു കിക്കുകളും വളരെ സൂക്ഷ്മമായി ബ്ലോക്ക് ചെയ്യുന്ന അതേ വഴക്കത്തോടെയാണ് പത്രപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ക്കും സാറ മറുപടി പറയുന്നത്.
തനിക്കും തന്റെ മകള്‍ക്കും കൂടി അവകാശപ്പെട്ടതാണീ ഭൂമി എന്ന് തെളിയിക്കാനുള്ള സാറയുടെ ആവേശം എല്ലാ തരം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനും വിമര്‍ശകരെ നിശബ്ദരാക്കാനും പോന്നതായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഒരു ആയോധനകല അഭ്യസിച്ച് പരിശീലനം നല്‍കുകയോ എന്ന ആശങ്കപ്പെടലുകള്‍ക്കും സരസമായി മറുപടി പറയാന്‍ സാറക്കാവുന്നു. 'എന്റെ മകളാണ് എന്റെ ശക്തി. അവള്‍ എന്നെക്കുറിച്ച് അഭിമാനിക്കുകയും അവളെന്നെ അങ്ങനെ കാണുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു.' തന്റെ നേട്ടത്തെ കുറിച്ച് സാറ എല്‍ദീന്‍ മനസ്സുതുറന്നു.
ഓരോ ശക്തയായ സ്ത്രീക്കും സൗമ്യമായി താങ്ങ് ആവുന്ന ഒരു പുരുഷനുïെന്ന പാഠമാണ് എന്റെ മുഴുവന്‍ സപ്പോര്‍ട്ടും എന്റെ ഇക്കാക്കയാണ് 'എന്ന് പറയുന്നതിലൂടെ സാറ നല്‍കുന്നത്. സ്ത്രീ-പുരുഷ പാരസ്പര്യത്തിലേ പൂര്‍ണതയുള്ളൂ എന്ന സന്ദേശം നല്‍കുകയാണ് അതിലൂടെ. ആഗോളതലത്തില്‍ പല ഫെമിനിസ്റ്റുകളും വിശ്വാസങ്ങള്‍ കാലഹരണപ്പെട്ടെന്ന് പറഞ്ഞ് കലഹിക്കാന്‍ ശ്രമിക്കുമ്പോള്‍ മതാധ്യാപനങ്ങള്‍ തങ്ങളുടെ മെല്ലെപ്പോക്കിന് ന്യായീകരണമേയല്ല എന്നാണ് സാറ മൗനമായി വിളിച്ചു പറയുന്നത്.
വേഗതയും ചടുലതയും ഏറെ ഇഷ്ടപ്പെടുന്ന പരിശീലകയാണ് സാറ. ഗര്‍ഭത്തിന്റെ ഒമ്പതാം മാസത്തിലും കിക്കിന്റെ വേഗത കുറക്കാന്‍ ഇഷ്ടമില്ലാത്ത ആശാത്തി. വെറൈറ്റി കിക്കുകള്‍ ഉള്‍പ്പെടുന്ന സ്റ്റïുകള്‍ പരിശീലിപ്പിക്കുന്ന സാറയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭാവസ്ഥയുടെ എല്ലാ ഘട്ടത്തിലും എങ്ങനെ പ്രാക്ടീസ് ചെയ്തിരുന്നുവെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുï്. പ്രസവാനന്തരം സാറ വീïും തന്റെ വ്യവഹാരങ്ങളിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധി ശ്രീമതി പ്രേരണ മിത്രയുമായി നടത്തിയ ഇന്റര്‍വ്യൂവില്‍, കായികരംഗത്ത് കടന്നുവന്നതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നുï്. 2013-ല്‍ സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍നിന്ന് പലായനം ചെയ്തുവന്ന ഒരു അഭയാര്‍ഥി കുടുംബത്തിലെ പെണ്‍കുട്ടി തന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കേïിവന്ന കഷ്ടപ്പാടുകളുടെ നാള്‍വഴികള്‍ അതില്‍ പറയുന്നുï്. ഗൃഹാതുരത്വം അലട്ടിയ സാറയെ സമ്മര്‍ദവും വിഷാദവും വല്ലാതെ തളര്‍ത്തിയ ഘട്ടത്തിലാണ് അവള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം ഒരു തായ്ക്വോïോ പരിശീലന കേന്ദ്രം കïെത്തിയത്. മാനസികമായും ശാരീരികമായും കൂടുതല്‍ ശക്തയാകണമെന്ന തീരുമാനമാണ് മുന്നോട്ട് പോകാന്‍ സാറയെ സഹായിച്ചത്. പുതിയ സുഹൃത്തുക്കളെ കïെത്താനും ആത്മവിശ്വാസം വളര്‍ത്താനും തായ്ക്വോïോ സഹായകമായി. ആത്മസംഘര്‍ഷത്തില്‍നിന്നും രക്ഷിച്ച തായ്ക്വോïോ അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. തന്റെ നവജാത ശിശു തനിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുïെന്നും അവള്‍ അവളുടെ ഉമ്മയെക്കുറിച്ച് ഭാവിയില്‍ അഭിമാനിക്കുമെന്നും കരുതാനാണ് സാറക്കിഷ്ടം. ജീവിതത്തില്‍ ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ കഴിയുമെന്ന് അവള്‍ക്ക് കാണിച്ചു കൊടുക്കാന്‍ തന്റെ ജീവിതം മതിയെന്നും അവര്‍ ചേര്‍ത്തു പറഞ്ഞു.
വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തും തമാശകള്‍ പറഞ്ഞും കായിക പരിശീലനം തനിക്ക് നല്‍കുന്ന സന്തോഷവും സമാധാനവും ചാരത്ത് നിന്ന് കാണുകയും ഒരു യുവതി തന്റെ ഗര്‍ഭകാലം ആസ്വാദ്യകരമാക്കുന്നത് എങ്ങനെയെന്ന് കൂടെ നിന്ന് പഠിക്കുകയും ചെയ്ത ഭര്‍ത്താവിന്റെ പ്രോത്സാഹനത്തെ കുറിച്ചും സാറ മനസ്സ് തുറക്കുന്നു.
എല്ലാ മാസവും ഡോക്ടറുടെ അടുത്ത് പോയി കുഞ്ഞ് നന്നായി വളരുന്നുïെന്നും  ആരോഗ്യവതിയാണെന്നും ഉറപ്പാക്കിക്കൊïിരുന്നു. ആദ്യ ഗര്‍ഭത്തിന്റെ എല്ലാ ടെന്‍ഷനും ഒരു ഭാഗത്ത്, ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വിശ്രമം വേറൊരു ഭാഗത്ത്, സ്വന്തം ആഗ്രഹത്തിനൊത്ത് ശരീരത്തിന് ആവശ്യമായ വ്യായാമം വേണമെന്ന തിരിച്ചറിവ് മറ്റൊരു ഭാഗത്ത്. ഈ സമ്മര്‍ദ്ദങ്ങളെല്ലാം തരണംചെയ്ത് ഗര്‍ഭവും പ്രസവവുമെല്ലാം ലളിതമായി കഴിഞ്ഞതില്‍ സാറ ഇന്ന് ഏറെ സന്തോഷവതിയാണ്. ചില വേളകളിലെങ്കിലും ഡോക്ടര്‍ പ്രാക്ടീസിനിറങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചതും വളരെ ശ്രദ്ധയോടെ മാത്രം അത്തരം സന്ദര്‍ഭങ്ങളില്‍ പ്രാക്ടീസിനിറങ്ങിയതുമെല്ലാം സാറ ഓര്‍ക്കുന്നു. മതമേഖലകളില്‍ നിന്നുള്ള ചില പുരുഷന്മാരില്‍നിന്ന് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താന്‍ ഒരു പ്രാക്ടീസിങ് മുസ്ലിം അല്ലെന്നും തന്റെ വസ്ത്രം ഇസ്ലാമിക വേഷമല്ലെന്നും പറഞ്ഞവരുï്. വളരെ വേദനാജനകമാണെങ്കിലും അത്തരം വര്‍ത്തമാനങ്ങളെ അവഗണിക്കുകയായിരുന്നു. വിമര്‍ശകര്‍ക്ക് നല്ല ബുദ്ധി തോന്നിക്കാന്‍ പ്രാര്‍ഥിക്കുകയാണ് സാറ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top