മെഡലുകള്‍ മേടിച്ച് മേടിച്ച്....

ജല്‍വ അസ്ലം സിബ No image

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തിളക്കമാര്‍ന്ന വിജയം നേടി അടുത്ത കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയ പേരാണ് ബുഷ്‌റ മതീന്‍. അക്കാദമിക മെഡല്‍ വേട്ടയില്‍ ചരിത്രം സൃഷ്ടിച്ച  മിടുക്കിയായ ബുഷ്റ കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിനിയാണ്. 2022- മാര്‍ച്ചില്‍ വിശ്വേശ്വരയ്യ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ  കീഴിലുള്ള എസ്.എല്‍.എന്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്നും 16 മെഡലോടു കൂടി സിവില്‍ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കി. ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ല, വിദ്യാഭ്യാസ മന്ത്രി അശ്വധ നാരായണന്‍, ഗവര്‍ണര്‍ ത്വച്ചന്‍ത് ഗഹ്‌ലോട്ട് തുടങ്ങിയ മുതിര്‍ന്ന നേതാക്കളില്‍ നിന്നാണ് ബുഷ്‌റ അവാര്‍ഡ് ഏറ്റുവാങ്ങിയത്. 21 വര്‍ഷത്തെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി എല്ലാ  റെക്കോര്‍ഡുകളും മറികടന്ന് ഇത്തരത്തില്‍  തിളക്കമാര്‍ന്ന വിജയത്തിന് അര്‍ഹയാകുന്നത്.
ബുഷ്റ സ്വയം പരിചയപ്പെടുത്തുന്നു: 'ഞാന്‍ ബുഷ്‌റ മതീന്‍. എന്റെ പിതാവ് ശൈഖ് സാഹിറുദ്ദീന്‍, പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (ഖഋജങഏടഥ) വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. ഉമ്മ ശബ്‌ന പര്‍വീന്‍ വീട്ടമ്മയാണ്. മൂത്ത ജ്യേഷ്ഠനും ഇളയ സഹോദരിയുമടക്കം ഞങ്ങള്‍ 3 മക്കളാണ്. ജ്യേഷ്ഠന്‍ ശൈഖ് തന്‍വീറുദ്ദീന്‍ സിവില്‍ എഞ്ചിനീയറാണ്. അനുജത്തി ഖവി ഖസീര്‍ സെക്കന്റ് ഇയര്‍ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും.'
പഠനരംഗത്ത് ആരും കൊതിക്കുന്ന നേട്ടം കൈപ്പിടിയിലൊതുക്കിയ ബുഷ്റ പഠിച്ച സ്ഥാപങ്ങള്‍, പഠന രീതി എന്നിവയെക്കുറിച്ച് വളരെ ലളിതമായി പറയുന്നു. 'പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് റായ്ച്ചൂരിലെ വീടിനടുത്തുതന്നെയുള്ള സെന്റ് മേരി കോണ്‍വെന്റ് സ്‌കൂളില്‍ നിന്നാണ്. പരമ പ്രീ യൂനിവേഴ്‌സിറ്റി സ്‌കൂളില്‍നിന്നും പ്ലസ് ടുവും എസ്.എല്‍.എന്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും നേടി. എസ്.എസ്.എല്‍.സിക്ക് 95 ശതമാനവും പ്ലസ് ടുവിന് 94 ശതമാനവും ഡിഗ്രി സിവില്‍ എഞ്ചിനീയറിംഗ് ബിരുദത്തില്‍ ജി.പി.എ 9.73 മാര്‍ക്കും കരസ്ഥമാക്കിയിട്ടുï്. കുട്ടിക്കാലം മുതല്‍ വളരെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമാണ്. തഹജ്ജുദ് നമസ്‌കരിച്ചാണ് പഠിക്കാനിരിക്കുക. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളില്‍നിന്നാണ് പഠിച്ച് തുടങ്ങുന്നത്. കടുപ്പമേറിയ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലാണ് ദിവസേനയുള്ള പഠനം മുന്നോട്ട് പോകുന്നത്.
അര്‍പ്പണബോധവും ലക്ഷ്യബോധവുമുള്ള വിദ്യാര്‍ഥി എന്ന നിലക്ക്, 'വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്. തനിക്ക് ഇഷ്ടമുള്ള മേഖലയില്‍ പഠിക്കാനും കഴിവ് തെളിയിക്കാനും എല്ലാവര്‍ക്കും അവസരം നല്‍കണം. അതിനുള്ള  ആത്മവിശ്വാസം ഓരോരുത്തര്‍ക്കും ഉïായിരിക്കണം. നമ്മുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എപ്പോഴും എല്ലാവര്‍ക്കും ഉറച്ച നിശ്ചയദാര്‍ഢ്യം വേണം' എന്ന് ബുഷ്റ ഉറപ്പിച്ചു പറയുന്നു. ഇപ്പോള്‍ ഓണ്‍ലൈനായി ഐ.എ.എസ് സിവില്‍ സര്‍വീസ് ക്ലാസ് അറ്റന്‍ഡ് ചെയ്തുകൊïിരിക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ സിവില്‍ സര്‍വീസ് പരിശീലനം പൂര്‍ത്തിയാക്കി ഐ.എ.എസ് ഓഫീസറാകണമെന്നാണ് ആഗ്രഹം. പഠനവിഷയങ്ങള്‍ക്ക് പുറമെ സര്‍ഗാത്മക സാഹിത്യങ്ങള്‍ വായിക്കാനാണ് കൂടുതല്‍ ഇഷ്ടം. പഠനവും വായനയും പോലെ തന്നെ യാത്രയോട് താല്‍പര്യമുള്ള ബുഷ്‌റ പഠന തിരക്കിനിടയിലും യാത്രക്ക് സമയം മാറ്റിവെക്കാറുï്.
കര്‍ണാടകയിലെ ഹിജാബ് വിവാദവും അതിനോടനുബന്ധിച്ചുളള കോടതി വിധിയുമൊക്കെ വന്ന പശ്ചാത്തലത്തിലാണ് തട്ടമിട്ട പെണ്‍കുട്ടി വിസ്മയകരമായ വിജയം നേടിയത് വാര്‍ത്തയായത്. ഹിജാബ് ധരിക്കുന്ന മുസ്ലിം എന്ന നിലക്ക് ഈ വിധിയെ കുറിച്ച് വ്യക്തമായ നിലപാടുകളുï് ബുഷ്റക്ക്. മുസ്ലിം പെണ്‍കുട്ടികള്‍ ഇപ്പോഴും വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നതിനെ വിലക്കുന്ന നമ്മുടെ സമുദായത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് ഇപ്പോഴും അത്രകï് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്ന അഭിപ്രായമാണ് അവളുടേത്. ചില കുടുംബങ്ങളില്‍ അത് തീരെ കാണാറില്ലെന്നു മാത്രമല്ല, പഠിക്കാന്‍ അയക്കുന്നവര്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അത്ര നിര്‍ബന്ധമല്ല എന്ന് കരുതുന്നവരാണ്. പല പെണ്‍കുട്ടികളും ഇടക്ക് പഠിപ്പ് നിര്‍ത്തിപ്പോകുന്നതായിട്ടാണ് അവള്‍ക്കനുഭവപ്പെട്ടത്. അതിനാല്‍ പെണ്‍കുട്ടികള്‍ ഈ പ്രതിസന്ധി മറികടന്ന് മുന്നോട്ട് വരണമെന്നും ഏറ്റവും വിജയിയായ വ്യക്തികളായി മാറാന്‍ അവര്‍ ശ്രമിക്കണമെന്നും ബുഷ്റ ഉപദേശിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് തട്ടമിട്ടതിന്റെ പേരില്‍ കുട്ടികളെ തടയുകയും പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒരു മുസ്ലിം എന്ന നിലക്കും ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥി എന്ന നിലക്കും കോളേജില്‍ നിന്നും പൊതു സമൂഹത്തിന്നും ഒരു തരത്തിലുള്ള വേര്‍തിരിവും ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ലെങ്കിലും ഹിജാബുമായി ബന്ധപ്പെട്ട വിധിയും നിയന്ത്രണങ്ങളും മുസ്ലിം പെണ്‍കുട്ടികളുടെ ഉപരിപഠനത്തിനും വളര്‍ച്ചക്കും തടസ്സമാകും. ഇത്തരത്തിലുള്ള വിധികള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുമെങ്കിലും സര്‍വശക്തനായ അല്ലാഹു നമ്മെ ഒരു തരത്തിലും തളര്‍ത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യില്ല എന്ന ആത്മവിശ്വാസമുï്.
തന്റെ എല്ലാ വളര്‍ച്ചക്കും നേട്ടത്തിനും പിന്നില്‍ അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണെന്ന ദൃഢവിശ്വാസമാണ് ബുഷ്റയുടെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍. 'ഞാന്‍ എന്നും അല്ലാഹുവിനോട് പ്രാര്‍ഥിക്കാറുള്ളത് ഒരു മഹാസമുദ്രത്തിലെ ഒരു തുള്ളി വെള്ളം പോലെ എനിക്ക് അറിവും അനുഗ്രഹവും നല്‍കാനായിരുന്നു. എന്നാല്‍ അല്ലാഹു എനിക്ക് കടലോളം ഒരനുഗ്രഹം ചൊരിഞ്ഞു തന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് മറ്റുള്ള വിദ്യാര്‍ഥികളുടെ മുന്നില്‍ മാതൃകയാവാന്‍ സാധിച്ചു' അവള്‍ നന്ദിയോടെ സ്മരിക്കുന്നു.
എപ്പോഴും കഠിനാധ്വാനം ചെയ്തും സെല്‍ഫ് മോട്ടിവേറ്റഡ് ആകാന്‍ ശ്രമിച്ചും മുന്നോട്ടുപോവാനാണ് പുതു തലമുറയിലെ കുട്ടികളെ ബുഷ്റ ഉപദേശിക്കുന്നത്. കഠിനമായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്ന വിശ്വാസം സ്വന്തം ജീവിതത്തെ മുന്‍നിര്‍ത്തി അവള്‍ മുന്നോട്ടുവെക്കുന്നു. ബുഷ്റയുടെ മാതാപിതാക്കളും ഈ നേട്ടത്തില്‍ വലിയ സന്തോഷത്തിലാണ്.
ഇപ്പോള്‍ ഇന്ത്യ ഭരിച്ചുകൊïിരിക്കുന്ന പാര്‍ട്ടിക്കും അവരുടെ നേതാക്കള്‍ക്കും അവരുടെതായ അജïയുï്. ഒരു സമുദായത്തെ ഉന്നംവെച്ച് അവരെ പാര്‍ശ്വവല്‍ക്കരിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ഇത്തരം വിദ്വേഷ രാഷ്ടീയത്തെ മറികടക്കാന്‍ കെല്‍പ്പുള്ളതാണ് നമ്മുടെ ഭരണഘടന. അതിലാണ് പ്രതീക്ഷ. ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചും ബഹുമാനിച്ചും പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും മുന്നോട്ടുപോകണമെന്നാണ് ബുഷ്റക്ക് പറയാനുള്ളത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top