വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും  സാന്ത്വന സ്പര്‍ശം

ഡോ. ജാസിം അല്‍ മുത്വവ്വ No image

വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായതോടെ പ്രശസ്തയായ ഒരു വനിത അവരുടെ തല മുണ്ഡനം ചെയ്തു. ദാമ്പത്യം തകര്‍ന്നതിലുള്ള ദുഃഖം രേഖപ്പെടുത്താനായിരുന്നു അവരങ്ങനെ ചെയ്തത്. മറ്റൊരു സ്ത്രീ തന്റെ വിവാഹ മോചനം ആഘോഷിച്ചത് മധുര പലഹാരം വിതരണം ചെയ്താണ്. ദമ്പതികള്‍ ഇരുവരുടെയും ആഗ്രഹ പ്രകാരമാണ് വിവാഹമോചനം നടന്നതെങ്കില്‍ യാതനാപൂര്‍ണമായ ജീവിതത്തിന് വിരാമം ഇടലായിരിക്കും അത്. ദമ്പതികളില്‍ ഒരാളുടെ മാത്രം നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹമോചനമെങ്കില്‍ മൗനനൊമ്പരങ്ങളുടെ തുടക്കമായിരിക്കും. വിവാഹമോചന വിഷയത്തിലെ ഏറ്റവും ദുഃഖകരമായ വശം, ഇരു കക്ഷികളുടെയും പൂര്‍ണ സമ്മതത്തോടെയാണ് അത് നടന്നതെന്നിരുന്നാലും ഇരുവരും തങ്ങളുടെ ഇനിയുള്ള ജീവിതം പ്രാരംഭ ബിന്ദുവില്‍നിന്ന് ആരംഭിക്കണമെന്നതാണ്. അഥവാ അങ്ങനെ ഒരു പുതിയ തുടക്കത്തിന് അവര്‍ നിര്‍ബന്ധിതരാകും. മക്കള്‍, പാര്‍പ്പിടം, ജീവിത ചെലവുകള്‍, സുരക്ഷിതത്വം, ജനങ്ങളുടെ അഭിപ്രായങ്ങള്‍, തുറിച്ചുനോട്ടം, പുറംലോകത്തിന്റെ വിലയിരുത്തല്‍, കുട്ടികളുടെ സംരക്ഷണം തുടങ്ങി പുതിയ നിരവധി വെല്ലുവിളികളെ നേരിടേïതായി വരും. ഇനി ഇരുവരും പുതിയ ഇണകളെ വരിച്ചെന്നിരിക്കട്ടെ, അപ്പോള്‍ ഒരു പുതിയ പ്രശ്നം ഉയര്‍ന്നുവരും. ഇരുവരും തങ്ങളുടെ പൂര്‍വ ദാമ്പത്യ ജീവിതത്തിലെ അനുഭവങ്ങളെ താരതമ്യം ചെയ്തായിരിക്കും പുതിയ ദാമ്പത്യ ജീവിതം. ഈ താരതമ്യപ്പെടുത്തലില്‍ വ്യാപൃതമായിരിക്കും മനസ്സ് ഓരോ നിമിഷവും.
പ്രായം നോക്കിയാല്‍ ഇരുപതുകളുടെ അവസാനത്തില്‍ കഴിയുന്ന രï് വിധവകളെ എനിക്കറിയാം. ഒന്നാമത്തവള്‍, മക്കളുടെ ഭാവിക്കും അവരുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചക്കും വിഘാതമായിരിക്കുമെന്ന് ആശങ്കിച്ച് രïാമതൊരു വിവാഹം എന്ന ആവശ്യം ത്യജിച്ചവളും നിരാകരിച്ചവളുമാണ്. വന്ന ആലോചനകളെല്ലാം അവള്‍ തട്ടിക്കളഞ്ഞു. രïാമത്തവള്‍ രഹസ്യമായി വിവാഹം ചെയ്തു. അയാള്‍ക്ക് വേറെ ഭാര്യയുï്. ഭര്‍ത്താവിനോടൊപ്പം രാപാര്‍ക്കാനുള്ള അവകാശം അവള്‍ വേïെന്നു വെച്ചു. മരിച്ചുപോയ ഭര്‍ത്താവിന്റെ കുടുംബത്തില്‍നിന്നും തന്റെ വിവാഹ വാര്‍ത്ത അവള്‍ മറച്ചുവെച്ചു. കുട്ടികള്‍ക്ക് അവരില്‍നിന്ന് ലഭിക്കുന്ന സംരക്ഷണം നിലച്ചുപോകുമോ എന്നായിരുന്നു അവരുടെ ഭീതി.
ഈ കാരണങ്ങളാലാവാം വിശുദ്ധ ഖുര്‍ആന്‍ വിധവകളുടെയും വിവാഹമോചിതകളുടെയും വൈകാരികവും മാനസികവുമായ പ്രശ്നങ്ങളെ സഗൗരവം കണക്കിലെടുത്തത്. ത്വലാഖ് സംബന്ധിച്ച ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. വിധവകളുടെയും വിവാഹമോചിതകളുടെയും സംരക്ഷണ ഉത്തരവാദിത്വം അല്ലാഹു ഏറ്റെടുത്തിട്ടുï് എന്നതാണ് ഒരു വസ്തുത. തങ്ങള്‍ അക്രമത്തിനും ദുഃഖത്തിനും ഇരയായേക്കുമോ എന്ന ഭീതി അല്ലാഹു അകറ്റുന്നുï്. ''ഇനി ദമ്പതികള്‍ വേര്‍പിരിയുക തന്നെയാണെങ്കില്‍, അപ്പോള്‍ അല്ലാഹു അവന്റെ അപാരമായ അനുഗ്രഹത്താല്‍ ഓരോരുത്തരെയും പരാശ്രയത്തില്‍നിന്ന് മുക്തരാക്കുന്നതാണ്. അല്ലാഹുവിന്റെ ഔദാര്യം അതിവിശാലമാകുന്നു. യുക്തിജ്ഞനാകുന്നു അവന്‍'' (അന്നിസാഅ് 130). ഈ സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കുന്ന ഒരു വസ്തുതയുï്. എന്ത് കാരണമായാലും വിവാഹമോചനം സംഭവിച്ചിരിക്കും. എന്നാല്‍ ആശ്വാസം നല്‍കുന്ന കാര്യം പുരുഷനും സ്ത്രീക്കും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ കനിഞ്ഞ് നല്‍കി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കും എന്നതാണ്. വൈധവ്യം വിവാഹമോചനത്തെത്തുടര്‍ന്നായാലും മരണത്തെ തുടര്‍ന്നായാലും ഇതില്‍ മാറ്റമില്ല. എന്നു വെച്ചാല്‍, ആഹാരത്തിന്റെയും ജീവിതത്തിന്റെയും ഭാവിയോര്‍ത്ത് വ്യാകുലപ്പെടേïതില്ലെന്ന് സാരം. വേര്‍പിരിയലില്‍ ഒരു യുക്തിയുïാവും. അതിന്റെ യുക്തി ഉടനെയോ പിന്നീടോ വെളിവായേക്കാം.
രïാമത്തെ വസ്തുത, വിവാഹമോചനമോ ഇണകളില്‍ ഒരാളുടെ മരണത്തെത്തുടര്‍ന്നുള്ള വേര്‍പാടോ ജീവിതത്തിന്റെ അവസാനമല്ല എന്നുള്ളതാണ്. ഒരുവേള അത് കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു ജീവിതത്തിന്റെ തുടക്കമാവാം. ''ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേയവസരം അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുïെന്നും വരാം'' (അന്നിസാഅ്: 19). ''നിങ്ങള്‍ക്ക് ഗുണകരമായ ഒരു കാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല'' (അന്നിസാഅ് 216). ഈ നിയമം വിവാഹത്തിനും വിവാഹമോചനത്തിനും ഒരുപോലെ ബാധകമാണ്. ഏതെങ്കിലും കാര്യങ്ങളെക്കുറിച്ചുള്ള വിധിതീര്‍പ്പിന് ധൃതി പിടിച്ച് മുതിരരുത് എന്നാണ് അല്ലാഹു ആജ്ഞാപിക്കുന്നത്. ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും മനഃക്ലേശങ്ങളും എല്ലാം മാറി അവസ്ഥ വ്യത്യാസപ്പെടും, നന്നാവും, മെച്ചപ്പെടും. അതിലെല്ലാം ധാരാളം നന്മകളും ഗുണങ്ങളും ഉïെന്ന് കാലം തെളിയിക്കും.
മൂന്നാമത്തെ വസ്തുത, വിവാഹമോചനത്തെയോ മരണത്തെയോ തുടര്‍ന്നുള്ള വൈധവ്യം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കേïത് തഖ്വയും തവക്കുലും കൊïാണ്. ''ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചാല്‍ അവന്റെ വിഷമങ്ങളില്‍നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗം ഉïാക്കിക്കൊടുക്കും, ഊഹിക്കുക പോലും ചെയ്യാത്ത മാര്‍ഗത്തിലൂടെ അവന് വിഭവം അരുളുകയും ചെയ്യും. അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവര്‍ക്ക് അവന്‍ തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. സകല കാര്യത്തിനും അല്ലാഹു ഒരു കണക്ക് നിശ്ചയിച്ചു വെച്ചിട്ടുï്'' (അത്തലാഖ് 2,3). വൈധവ്യത്തെ തുടര്‍ന്നുള്ള ദുഃഖം, നിരാശ, മോഹഭംഗം, പരിഭ്രമം, ആധി, ഭയാശങ്കകള്‍ എന്നിവക്കെല്ലാമുള്ള പരിഹാരം തഖ്വയും തവക്കുലും ആകുന്നു.
നാലാമത്തെ വസ്തുത, വിവാഹമോചിതയായ സ്ത്രീക്ക് വീïും തന്റെ ഭര്‍ത്താവിലേക്ക് തന്നെ തിരിച്ചുപോകണം എന്ന ആഗ്രഹമുïെങ്കില്‍ തീരുമാനം അവളുടേതാണ്. അവളുടെ കുടുംബത്തിന് തടസ്സം നില്‍ക്കാന്‍ അനുവാദമില്ല. ''സ്ത്രീകളെ ത്വലാഖ് ചൊല്ലുകയും അവര്‍ ഇദ്ദ പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അവര്‍ തെരഞ്ഞെടുക്കുന്ന ഭര്‍ത്താക്കളെ വിവാഹം ചെയ്യുന്നത് നിങ്ങള്‍ മുടക്കരുത് ന്യായമായ രീതിയില്‍ വിവാഹിതരാകുന്നതിന് അവര്‍ പരസ്പരം തൃപ്തിപ്പെടുത്തുന്നുവെങ്കില്‍'' (അല്‍ബഖറ 232). പിതാവിനോ സഹോദരനോ തിരിച്ചുപോകാനുള്ള അവളുടെ ആഗ്രഹത്തിന് തടസ്സം നില്‍ക്കാന്‍ അധികാരമില്ല. തീരുമാനാവകാശം ദമ്പതികള്‍ക്കാണ് പരസ്പര സമ്മതത്തോടെയും പൂര്‍ണമായ സംതൃപ്തിയോടെയും ആവണമെന്നു മാത്രം. അല്ലാഹു പറഞ്ഞു: ''ഇനി അവരുടെ ഭര്‍ത്താക്കന്മാര്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിന് സന്നദ്ധരായാല്‍ അവരെ ഭാര്യയാക്കി തിരിച്ചെടുക്കാനുളള അവകാശം അവര്‍ക്കുള്ളതാകുന്നു'' (അല്‍ബഖറ 228). വിവാഹമോചിതയുടെയും വിധവയുടെയും അവകാശം ഖുര്‍ആന്‍ സംരക്ഷിക്കുന്നു; സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അക്രമത്തില്‍നിന്ന് അവരെ കാക്കുന്നു.
അഞ്ചാമത്തെ വസ്തുത, വിവാഹമോചനത്തെക്കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വിവാഹമോചന തീരുമാനമെടുക്കുന്ന വേളയില്‍ കുട്ടികളുടെ കാര്യം പരിഗണനാ വിഷയമേ ആവുന്നില്ല എന്ന്. മക്കളെച്ചൊല്ലി ദമ്പതികളുടെ വൈവാഹിക ജീവിതം നരകതുല്യമാവരുത് എന്നതാണ് അതിലെ യുക്തി. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം കലഹിച്ച് മക്കളെച്ചൊല്ലി ജീവിതം ഹോമിക്കരുത് എന്ന് സാരം. പുരുഷനും സ്ത്രീയും പരസ്പരം സ്നേഹിച്ച് ജീവിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. മക്കളുടെ സംരക്ഷണ ബാധ്യതക്കും അവരുടെ താല്‍പര്യങ്ങളുടെ നിര്‍വഹണത്തിനും ശരീഅത്ത് വ്യക്തമായ വ്യവസ്ഥകള്‍ വെച്ചിട്ടുï്. മക്കളുടെ ഭാവിയോര്‍ത്ത് ഭാര്യ ക്ഷമിച്ച് ജീവിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ അത് അവളുടെ അവകാശം.
ആറാമത്തെ വസ്തുത, അല്‍ബഖറ അധ്യായത്തിലെ 235-ാം സൂക്തം ശ്രദ്ധാപൂര്‍വം വായിച്ചു നോക്കുക. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് വിധവയായിത്തീരുന്ന സ്ത്രീയുടെ ദുഃഖമകറ്റാനും ഭാവി ജീവിതത്തെക്കുറിച്ച് സ്വപ്നം കാണാനും അവളെ പ്രേരിപ്പിക്കുന്ന വശമാണ് ഞാന്‍ സൂചിപ്പിച്ചത്. ''വിധവകളായ സ്ത്രീകളോട് അവരുടെ ഇദ്ദാ വേളയില്‍ നിങ്ങള്‍ വിവാഹാഭിലാഷം സൂചിപ്പിക്കുകയോ അല്ലെങ്കില്‍ മനസ്സില്‍ മറച്ചുവെക്കുകയോ ചെയ്യുന്നതില്‍ കുറ്റമൊന്നുമില്ല. നിങ്ങളുടെ മനസ്സില്‍ തീര്‍ച്ചയായും അവരെ കുറിച്ച് വിചാരമുïാകുമെന്ന് അല്ലാഹുവിന് അറിയാം...'' (അല്‍ബഖറ 235). ഏറ്റവും ഒടുവില്‍ സൂചിപ്പിക്കാനുള്ളത് അല്ലാഹുവിന്റെ ഒരു വചനമാണ്. 'പരസ്പര ഇടപാടുകളില്‍ ഉദാരത മറക്കാതിരിക്കുക'(അല്‍ബഖറ 237). ദമ്പതികള്‍ വേര്‍പിരിഞ്ഞാല്‍ തന്നെ തങ്ങളുടെ ഗതകാല വൈവാഹിക ജീവിതത്തിലെ മധുരസ്മരണകള്‍ അയവിറക്കാന്‍ അവര്‍ മറന്നുപോകരുത്. കാരണം കഴിഞ്ഞകാലം ഓര്‍ക്കാനുള്ളതാണ്.

വിവ: ജെ
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top