അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക യുഗത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരാണ് നാം. പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തില്‍ ഏറ്റവും മികവും തികവും ഒത്തിണക്കി വിശുദ്ധ ഗ്രന്ഥത്തെ കൂടുതല്‍ അറിയാനും ഗ്രഹിക്കാനും ഉതകുന്ന വിധത്തിലാണ് 'D4 മീഡിയ' തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക യുഗത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരാണ് നാം. പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തില്‍ ഏറ്റവും മികവും തികവും ഒത്തിണക്കി വിശുദ്ധ ഗ്രന്ഥത്തെ കൂടുതല്‍ അറിയാനും ഗ്രഹിക്കാനും ഉതകുന്ന വിധത്തിലാണ് 'D4 മീഡിയ' തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഈ ഡിജിറ്റല്‍ കാലത്ത് മറ്റെല്ലാ സാങ്കേതിക സൗകര്യങ്ങളും നമ്മുടെ വീടകങ്ങളില്‍ നിറഞ്ഞാടുമ്പോള്‍ ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഫലപ്രദമായ രീതിയില്‍ ഖുര്‍ആന്‍ പഠനത്തിലേക്കും കൂടി ഉപയോഗപ്പെടുത്തുകയാണ് D4 മീഡിയ.
അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ പരിഭാഷ ഏറ്റവും യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടാണ് D4 മീഡിയ ഒരുക്കിയിരിക്കുന്നത്. പ്രായമായവര്‍ക്കു പോലും മലയാളത്തിലുള്ള നിര്‍ദ്ദേശമനുസരിച്ച് എളുപ്പം മൗസില്‍ ക്ലിക്ക് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. അച്ചടി വായനയെക്കാള്‍ കൂടുതല്‍ ഇ- വായനകള്‍ നടക്കുന്ന ഈ കാലത്ത് തങ്ങള്‍ക്കിതൊന്നും പ്രാപ്യമല്ലെന്ന തോന്നല്‍ സാധാരണക്കാര്‍ക്കിടയില്‍ ഒരു വിഭാഗത്തിനെങ്കിലും ഇന്നുമുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആനിന്റെ ഈ കമ്പ്യൂട്ടര്‍ പതിപ്പിലൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിന്റെ മുഖ്യധാരയിലേക്കു കൂടി എത്തിപ്പെടാന്‍ സാധാരണക്കാര്‍ക്കു പറ്റുന്നുണ്ട്. ലിപി വലുതാക്കുക, ചെറുതാക്കുക, വാക്കര്‍ഥം, വിശദീകരണം എന്നിവ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ഏതൊരാള്‍ക്കും ലളിതമായ രീതിയില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.
ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പൂര്‍ണമായ ഇംഗ്ലീഷ് പരിഭാഷയോടുകൂടിയ വേര്‍ഷനും ഇതിന്റെ പ്രത്യേകതയാണ്. വാക്കര്‍ഥം, ആയത്തുകള്‍, പരിഭാഷ, വിശദീകരണം തുടങ്ങിയവ കൂടാതെ ഖുര്‍ആന്‍ പാരയണത്തിലെ തജ്‌വീദ് നിയമങ്ങള്‍, പ്രശ്‌നോത്തരി എന്നിവയും ഗഹനമായ ഖുര്‍ആന്‍ പഠനത്തിനും സഹായമാണ്. മദ്‌റസാ വിദ്യാര്‍ഥികള്‍ മുതല്‍ ഖുര്‍ആനില്‍ ആഴത്തില്‍ പഠനം നടത്തുന്നവര്‍ക്ക് വരെ തഫ്ഹീമുല്‍ ഖുര്‍ആന്റെ ഈ സമ്പൂര്‍ണ പരിഭാഷയിലൂടെ വിശുദ്ധ ഖുര്‍ആന്‍ ഗ്രഹിക്കാന്‍ സാധ്യമാകുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്. ശ്രദ്ദേയമായ കാര്യം മൂന്ന് ഖാരിഉകളുടെ വ്യത്യസ്ത ശബ്ദത്തിലും ശൈലിയിലുമുള്ള ഖുര്‍ആന്‍ പാരയണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ്. വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലും വാക്ക് സംബന്ധമായോ വിഷയസംബന്ധമായോ പെട്ടെന്നുണ്ടാവേണ്ട സംശയനിവാരണത്തിന് സെര്‍ച്ച് എന്ന വിന്റോയിലൂടെ സാധ്യമാകുന്നു.
ദഅ്‌വത്തിന്റെ ഭാഗമായി അമുസ്‌ലിം സുഹൃത്തുക്കള്‍ക്കും ഇത് പരിചയപ്പെടുത്തിക്കൊടുക്കാവുന്നതാണ്. സദാസമയവും ഫേസ്ബുക്ക് പേജുകളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളും കീഴടക്കുന്ന തന്റെ ചുറ്റുപാടില്‍ ഖുര്‍ആന്റെ വാക്കര്‍ഥമോ വ്യാഖ്യാനമോ അറിയാനുള്ള സൗകര്യമുണ്ടായിട്ടില്ലെന്നു പറഞ്ഞ് ഇനിയും ഒരാള്‍ക്കും സ്രഷ്ടാവിന്റെ മുമ്പില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പഠിക്കാന്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ ഈ പതിപ്പിലൂടെ നമുക്ക് സാധിക്കും. പുതിയ കാലത്തെ പുതിയ ചിന്തകളുമായി നമുക്കീ പുണ്യ റമദാനെ വരവേല്‍ക്കാം.