മാറണം; വിദ്യഭ്യാസത്തെ കുറിച്ച കാഴ്ചപ്പാട്
നമ്മളെല്ലാവരും പ്രതീക്ഷയുള്ളവരാണ്. ജീവിതത്തിന്റെ പ്രതീക്ഷകള്‍ പലപ്പോഴും മക്കളെ കുറിച്ചുള്ളതുമാണ്. ആ പ്രതീക്ഷകളെ നാം വലുതാക്കി തലോലിച്ചുവരുന്നത് പിന്നീട് മക്കള്‍ വിദ്യയഭ്യസിക്കാന്‍ തുടങ്ങുമ്പോഴാണ്. നമുക്കാവേണ്ടിയിരുന്നതും ആകാന്‍ കഴിയാത്തതുമായ ഒട്ടേറെ ആഗ്രഹങ്ങള്‍ പിന്നീട് സ്വരുക്കൂട്ടി വളര്‍ത്തി വലുതാക്കുന്നത് നമ്മില്‍ നിന്നും ഉയിരെടുക്കുന്ന
നമ്മളെല്ലാവരും പ്രതീക്ഷയുള്ളവരാണ്. ജീവിതത്തിന്റെ പ്രതീക്ഷകള്‍ പലപ്പോഴും മക്കളെ കുറിച്ചുള്ളതുമാണ്. ആ പ്രതീക്ഷകളെ നാം വലുതാക്കി തലോലിച്ചുവരുന്നത് പിന്നീട് മക്കള്‍ വിദ്യയഭ്യസിക്കാന്‍ തുടങ്ങുമ്പോഴാണ്. നമുക്കാവേണ്ടിയിരുന്നതും ആകാന്‍ കഴിയാത്തതുമായ ഒട്ടേറെ ആഗ്രഹങ്ങള്‍ പിന്നീട് സ്വരുക്കൂട്ടി വളര്‍ത്തി വലുതാക്കുന്നത് നമ്മില്‍ നിന്നും ഉയിരെടുക്കുന്ന മക്കളിലൂടെയാണ്. ഇന്ന്, വിദ്യാഭ്യാസമെന്നത് ജീവിതമൂല്യങ്ങളുടെ സംസ്‌കരണം മാത്രമല്ലെന്നും ജീവിതോപാധി കൂടിയാണെന്നും നല്ലോണം തിരിച്ചറിഞ്ഞൊരു ലോകം കൂടിയാണിത്. ജീവിതനിലവാരത്തിന്റെ ഗ്രാഫ് മേല്‍പോട്ടുയരണമെങ്കില്‍ മത്സരിച്ച് മക്കളെ പഠിപ്പിക്കണമെന്നും അതിന് കരുതലോടെ ഉറക്കമൊഴിച്ച് ശിക്ഷണം നല്‍കണമെന്നും എല്ലാ രക്ഷിതാക്കളും തിരിച്ചറിഞ്ഞിട്ടുമുണ്ട്.
പക്ഷേ വിദ്യാഭ്യാസ കാര്യത്തില്‍ നാം നല്‍കുന്ന അമിത കരുതലും ജാഗ്രതയും പലപ്പോഴും ചിലര്‍ക്കെങ്കിലും തെറ്റിപ്പോയിട്ടുണ്ടെന്നും അതിനു വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ഇതിന് അടിവരയിടുന്നതാണ് കൃതി എന്ന പെണ്‍കുട്ടിയുടെ മരണം. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തെ അഞ്ചു നിലയുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടിയാണ് കൃതി ത്രിപാഠി എന്ന കുട്ടി ജീവനൊടുക്കിയത്. കോട്ട എന്ന സ്ഥലം ഇന്ത്യയിലെ കോച്ചിംഗ് തലസഥാനമെന്നാണ് അറിയപ്പെടുന്നത്. പ്രതിവര്‍ഷം ഒന്നരലക്ഷത്തോളം ഫീസ് വാങ്ങി അത്രതന്നെ കുട്ടികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് പോലുള്ള മത്സര പരീക്ഷകള്‍ക്ക് കോച്ചിംഗ് നല്‍കുന്ന അന്‍പതിലേറെ സെന്ററുകള്‍ ഈ പട്ടണത്തില്‍ മാത്രമുണ്ട്. കഴിയുന്നത്ര വേഗം കോച്ചിംഗ് സെന്ററുകള്‍ അടച്ചുപൂട്ടുക എന്ന അപേക്ഷ മാനവവിഭവശേഷി മന്ത്രാലയത്തിന് എഴുതിവെച്ചുകൊണ്ടാണ് കൃതി ജീവനൊടുക്കിയത്. ഇഷ്ടമില്ലാഞ്ഞിട്ടും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സയന്‍സ് പഠിക്കുകയും എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗിന് പോകേണ്ടിവരികയും ചെയ്ത സമ്മര്‍ദ്ദമാണ് കുട്ടിയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.
മധ്യവര്‍ഗ ജാഡയുടെയും വിദ്യാഭ്യാസത്തെക്കുറിച്ച തെറ്റായ തീര്‍പുകല്‍പ്പിക്കലിന്റെയും ഇരയാണ് കൃതി. പതിനേഴുവയസ്സിലേ താങ്ങാനാവാത്ത പഠനഭാരവും കോച്ചിംഗ് സമ്മര്‍ദ്ദവും ഇഷ്ടപ്പെടാത്ത വിഷയം പഠിക്കേണ്ടിവന്നതിലെ അമര്‍ഷവുമൊക്കെയാണ് കുട്ടിയെ ഇതിനുപ്രേരിപ്പിച്ചത്. താല്‍പര്യമുണ്ടായാലും ഇല്ലെങ്കിലും സയന്‍സ് തന്നെ പഠിക്കണമെന്നും മെഡിക്കലിനും എഞ്ചനീയറിംഗിനും കോച്ചിംഗിനുപോവണമെന്നും അതുതന്നെ കിട്ടണമെന്നും വാശി, പഠിക്കുന്ന കുട്ടികളെക്കാള്‍ അവരെ പഠിക്കാന്‍ പറഞ്ഞയക്കുന്ന മാതാപിതാക്കള്‍ക്കാണ്. സാമൂഹിക-മാനവിക വിഷയങ്ങളടക്കം നൂതനമായ പുതുതലമുറ കോഴ്‌സുകള്‍ മുന്നില്‍ പരന്നുകിടക്കുകയും ജോലിസാധ്യതയും ഗവേഷണസാധ്യതയും തുറന്നിടുകയും ചെയ്യുമ്പോഴും നാം മക്കള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മേല്‍ പറഞ്ഞ എന്‍ട്രസിനു പിന്നാലെയാണ്.
കൃതി ത്രിപാഠി മരണകൊണ്ട് ഓര്‍മപ്പെടുത്തിയത് അവളുടെ രക്ഷിതാക്കളെ മാത്രമല്ല, നാട്ടിലെ ഓരോ രക്ഷിതാക്കളെയുമാണ്. താല്‍പര്യങ്ങളെയും അഭിരുചികളെയും മാറ്റിവെച്ചുകൊണ്ട് രക്ഷിതാക്കള്‍ക്കുവേണ്ടി ഇഷ്ടമില്ലാത്തത് പഠിക്കേണ്ടിവരുന്ന കുട്ടികള്‍ ഒരുപാടുണ്ട.് ഇഷ്ടമുള്ളതിലേക്ക് പഠിച്ചുനീങ്ങേണ്ട വഴിയറിയാത്തവരും ഒരുപാടുണ്ട്. ഇവരെ സഹായിക്കുകയാവണം രക്ഷിതാക്കളുടെയും സേവനസംഘങ്ങളുടെയും ദൗത്യം. സ്വന്തം ഉത്തരവാദിത്തത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്തങ്ങളെയും ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്ന തരത്തില്‍ വിദ്യാഭ്യാസമാര്‍ജിക്കാനും അത് പ്രയോഗവത്ക്കരിക്കാനും മക്കള്‍ക്ക് വഴി കാണിച്ചുകൊടുക്കുക എന്ന ദൗത്യമാവണം രക്ഷിതാക്കളുടെത്.