തുളച്ചുകയറുന്ന സൂര്യരശ്മികള്‍ക്ക് ശേഷം ലഭിക്കുന്ന മഴയെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? വലിയ ഒരു ആശ്വാസം തന്നെയല്ലേ മഴ നമുക്ക് തരുന്നത്? എന്നാല്‍ ചര്‍മ്മത്തിന്റെ കാര്യം ഇതില്‍നിന്നും വ്യത്യസ്തമാണ്. ചില പരിചരണം ചര്‍മ്മത്തിന് കൂടിയേ തീരൂ. അതുപോലെ തന്നെയാണ് തലമുടിയുടെ കാര്യവും.
തുളച്ചുകയറുന്ന സൂര്യരശ്മികള്‍ക്ക് ശേഷം ലഭിക്കുന്ന മഴയെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? വലിയ ഒരു ആശ്വാസം തന്നെയല്ലേ മഴ നമുക്ക് തരുന്നത്? എന്നാല്‍ ചര്‍മ്മത്തിന്റെ കാര്യം ഇതില്‍നിന്നും വ്യത്യസ്തമാണ്. ചില പരിചരണം ചര്‍മ്മത്തിന് കൂടിയേ തീരൂ. അതുപോലെ തന്നെയാണ് തലമുടിയുടെ കാര്യവും.
വേനല്‍ക്കാലം അവസാനിക്കുന്നതോടെ സൂര്യാതപമേറ്റ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറന്നിരിക്കും. കുരു, അണുബാധ എന്നിവയൊക്കെ ചര്‍മ്മത്തെ അലട്ടും. മുടി പൊട്ടിപ്പോകാനിടയാകും.
മഴക്കാലത്ത് മുഖത്തിന് ഉണര്‍വ് പകരാന്‍ തണുത്ത വെള്ളം കൊണ്ട് മൂന്നുനാലു തവണ ദിവസം കഴുകിയിരിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ നല്ല സ്‌ക്രബ്ബര്‍ ഉപയോഗിക്കാം. വെളിച്ചെണ്ണ കാച്ചിയത് തലയില്‍ തേച്ച് മസാജ് ചെയ്യണം. മുടി നന്നായി തോര്‍ത്താന്‍ ശ്രദ്ധിക്കുക.
നനഞ്ഞ വസ്ത്രങ്ങള്‍ ഉടന്‍ തന്നെ ശരീരത്തില്‍ നിന്നും മാറ്റണം. ഇത്തരം വസ്ത്രങ്ങള്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാകാനുള്ള അവസരം ഒരുക്കും. പ്രത്യേകിച്ചും ശരീരത്തിലെ മടക്കുള്ള ഭാഗങ്ങളില്‍.
നമ്മുടെ ഭക്ഷണക്രമത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഇഞ്ചിയും മഞ്ഞളും മഴക്കാലത്തിനു യോജിച്ചവയാണ്.
മഴക്കാലത്ത് യാത്രകള്‍ കുറവായിരിക്കും. ഇത്തരം അവസരങ്ങള്‍ സൗന്ദര്യസംരക്ഷണത്തിനായി അല്‍പനേരം മാറ്റിവെക്കുക. കപ്പളങ്ങ (ഓമയ്ക്ക) പഴുത്തത് കൊണ്ടുള്ള മാസ്‌ക് മഴക്കാലത്ത് യോജിച്ചതാണ്. ഇത് മൃതകോശങ്ങളെ ചര്‍മ്മത്തില്‍ നിന്നും ഒഴിവാക്കാന്‍ സഹായിക്കും.
നാരങ്ങ പിഴിഞ്ഞ് മുഖത്തും ശരീരത്തിലും തേക്കുന്നതും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
നാരങ്ങാനീരും അരിപ്പൊടിയും തമ്മില്‍ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തും ശരീരത്തിലാകമാനവും തേക്കുന്നത് കറുത്തതും
മങ്ങിയതുമായ കോശങ്ങളെ അകറ്റാന്‍ സഹായിക്കും.
നാരങ്ങനീരും തൈരും ചന്ദനപ്പൊടിയും യോജിപ്പിച്ചാല്‍ നല്ല ഒരു മാസ്‌ക് റെഡി. മുഖത്തെ കരിവാളിപ്പ് മാറ്റനായി ഇത് തേച്ച ഇടം നന്നായി ഉരസുകയും ചെയ്യുക. മഴക്കാലത്ത് അധികം മേയ്ക്കപ്പിന്റെ ആവശ്യമില്ല.