തണ്ണിമത്തന്‍ ജ്യൂസ്
തണ്ണിമത്തന്‍ 1 എണ്ണം
തേങ്ങ 1 എണ്ണം
പഞ്ചസാര ആവശ്യത്തിന്
തണ്ണിമത്തന്‍ ജ്യൂസ്
തണ്ണിമത്തന്‍ 1 എണ്ണം
തേങ്ങ 1 എണ്ണം
പഞ്ചസാര ആവശ്യത്തിന്
തണ്ണിമത്തന്‍ ചെറുകഷ്ണങ്ങളാക്കി കൊത്തിയെടുക്കുക. അതിലേക്ക് തേങ്ങ പാലെടുത്തശേഷം പഞ്ചസാര ചേര്‍ത്ത് ഒന്നുകൂടെ മിക്‌സിയില്‍ അടിച്ചെടുക്കുക. അത് തണ്ണിമത്തന്‍ കഷ്ണത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.
സുര്‍ക്കപ്പത്തിരി
അരി 1 കിലോ
വെളിച്ചെണ്ണ ആവശ്യത്തിന്
കോഴിമുട്ട 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
അരിയും കോഴിമുട്ടയും ഒരുകപ്പ് ചോറും മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. എണ്ണ ചൂടായ ശേഷം മാവ് തവികൊണ്ട് കോരി അതിലേക്ക് ഒഴിച്ച്‌കൊടുക്കുക. നെയ്യപ്പം പോലെ പൊള്ളിവന്നാല്‍ കോരുക.
ബ്രഡ് ക്രിസ്പി
ബ്രഡ് 10 എണ്ണം
സവോള 5 എണ്ണം
ഇറച്ചി 1/4 കിലോ
മുട്ട 2 എണ്ണം
പച്ചമുളക് 4 എണ്ണം
കറിവേപ്പില 2അല്ലി
ചപ്പ് 2 അല്ലി
മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
ബിരിയാണി മസാല അര ടീസ്പൂണ്‍
പാല്‍ അര കപ്പ്
നന്നായി അരിഞ്ഞുവെച്ച സവാള കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിലേക്ക് അരിഞ്ഞ പച്ചമുളക്, കറിവേപ്പില, ചപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. അതിന് ശേഷം മല്ലിപ്പൊടിയും, മഞ്ഞള്‍പ്പൊടിയും ബിരിയാണി മസാലപ്പൊടിയും ചേര്‍ക്കുക. അത് നന്നായി ഇളക്കിയ ശേഷം ഇറച്ചി പീച്ചിയതും മുട്ട ചിക്കിയതും ചേര്‍ത്തിളക്കുക.
ബ്രഡ് കഷ്ണങ്ങള്‍ അരികുകളഞ്ഞ ശേഷം പാലില്‍ മുക്കി വെക്കുക. അതിലേക്ക് തിന്‍ വെച്ച് പൊതിയുക. അത് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കുക.
ഫുള്‍ ചിക്കന്‍
ചിക്കന്‍ (കഷ്ണങ്ങളാക്കാത്ത ചെറുത്) 1 എണ്ണം
കോഴിമുട്ട 1 എണ്ണം
സവാള 6 എണ്ണം
പച്ചമുളക് 4 എണ്ണം
മല്ലിയില 1 തണ്ട്
കറിവേപ്പില 1 തണ്ട്
കിസ്മിസ് 10 എണ്ണം
അണ്ടി 6 എണ്ണം
മഞ്ഞള്‍പ്പൊടി 3 ടീസ്പൂണ്‍
മുളകുപൊടി 4 ടീസ്പൂണ്‍
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി 6 അല്ലി
വെളിച്ചെണ്ണ ആവശ്യത്തിന്
തക്കാളി 3 എണ്ണം
ഉപ്പ് പാകത്തിന്
ബിരിയാണി മസാല 1 ടീസ്പൂണ്‍
ചിക്കന്‍ നന്നായി ഉള്ളും പുറവും കഴുകി വൃത്തിയാക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും കുറച്ചു മുളകുപൊടിയും ചേര്‍ത്ത് കുഴച്ച് ചിക്കനില്‍ നന്നായി പുരട്ടി 10 മിനുട്ടിന് ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.
രണ്ട് സവാള അരിഞ്ഞ് ഉപ്പ് ചേര്‍ത്ത് വെളിച്ചെണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് അണ്ടിയും കിസ്മിസും ഇട്ട് വഴറ്റി ഇറക്കിവെക്കുക. ഈ കൂട്ടും മുട്ടപുഴുങ്ങിയതും പൊരിച്ച് കോഴിയുടെ ഉള്ളില്‍ നിറക്കുക
സവാള ഉപ്പുചേര്‍ത്ത് വെളിച്ചെണ്ണയില്‍ നന്നായി വഴറ്റിയ ശേഷം അരിഞ്ഞുവെച്ച കറിവേപ്പില, പച്ചമുളക്, മല്ലിയില തക്കാളി ഇവ ചേര്‍ക്കുക. നന്നായി വറ്റല്‍ മുളക്‌പൊടി, ബിരിയാണി മസാല, മഞ്ഞള്‍പ്പൊടി, എന്നിവ ചേര്‍ക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക, ശേഷം ഫിന്‍ചെയ്ത ചിക്കന്‍ ഇട്ട് തിളപ്പിച്ച് ഒന്നു കുറുകിവന്നാല്‍ വാങ്ങിവെക്കുക.