ആ നോമ്പിന്റെ  വിധി എന്താണ്?

April 2022


ആര്‍ത്തവക്കാരി കുളിച്ചു ശുദ്ധിയായശേഷം നോമ്പെടുത്തു. അതിനുശേഷമാണ് സ്വല്‍പം രക്തക്കറ കാണുന്നത്. അവള്‍ക്ക് ആ നോമ്പ് സാധുവാകുമോ? അതിന്റെ വിധിയെന്താണ്?

ആര്‍ത്തവത്തിന്റെ കാലയളവ് പലര്‍ക്കും പലതാവാം. ചിലര്‍ക്ക് അഞ്ചു ദിവസം, മറ്റു ചിലര്‍ക്ക് ഏഴുദിവസം. അഞ്ചു ദിവസത്തില്‍ കുറവുള്ളവരും അതില്‍ കൂടുതലുമുള്ളവരുമുïാവാം. ഓരോരുത്തരുടെയും പതിവ് ആര്‍ ത്തവ സമയത്തിനുള്ളിലാണ് രക്ത ക്കറ കïതെങ്കില്‍ ആ നോമ്പ് സാധു വാകുകയില്ല. എന്നാല്‍ ആര്‍ത്തവ ദിവസങ്ങള്‍ കഴിഞ്ഞ് കുളിച്ചു ശുദ്ധി വരുത്തിയശേഷമാണ് രക്തക്കറ കï തെങ്കില്‍ അത് ഗൗനിക്കേïതില്ല. ഉമ്മു അത്വിയ്യ (റ) പറയുന്നു. 'ഞങ്ങള്‍ കുളിച്ചു ശുദ്ധിവരുത്തിയശേഷമുള്ള നേരിയ കലര്‍പ്പോ മഞ്ഞയോ ആര്‍ത്തവമായി പരിഗണിച്ചിരുന്നില്ല'. 'കുദ്‌റത്ത്', 'സ്വുഫ്‌റത്ത്' ഇളം ചുവപ്പ് കലര്‍പ്പും മഞ്ഞയുമാണത്. ആര്‍ത്തവരക്തത്തിന്റെ നിറം കറുപ്പ് നിറമായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും യഥാര്‍ഥ രക്തമാണോ എന്ന് ഉറപ്പ് വരുത്താനാവും, വെറുതെ ആശങ്കി ക്കേïതില്ല.

തറാവീഹിന് 
ശേഷമുള്ള വിത്ര്‍

പള്ളിയില്‍ റമദാനില്‍ തറാവീഹ് നമസ്‌കാരശേഷം ചിലര്‍ ഇമാമിനോടൊപ്പം തന്നെ വിത്ര്‍ നമസ്‌കരിക്കുന്നു. മറ്റു ചിലര്‍ രï് റക്അത്ത് വിത്ര്‍ നമസ്‌കരിച്ച് പിരിഞ്ഞുപോവുന്നു. വേറെയും ചിലര്‍ തറാവീഹ് കഴിഞ്ഞ് പിരിഞ്ഞുപോവുന്നു. ഇതില്‍ ഏതാണ് ശരി?

തറാവീഹ് നമസ്‌കാരശേഷം ഇമാമി നോടൊപ്പം മൂന്ന് റക്അത്ത് വിത്ര്‍ നമസ്‌കരിക്കുന്നതും, വിത്ര്‍ നമസ്‌കരിക്കാതെ പിരിഞ്ഞു പോവുന്നതും അനുവദനീയമാണ്.
പക്ഷെ, പള്ളിയില്‍ വെച്ച് വിത്ര്‍ നമസ്‌കരിക്കാതെ പിരിഞ്ഞു പോവുന്നവര്‍ രാത്രി ഒന്നുറങ്ങി എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ചശേഷം വിത്ര്‍ നമസ്‌കരിക്കാം എന്ന ഉദ്ദേശ്യത്തോടെയാണ് അങ്ങനെ ചെയ്യുന്നത്. രാത്രി ഒന്നുറങ്ങി എഴുന്നേറ്റ് തഹജ്ജുദിന് ഒരു റക്അത്ത് വിത്‌റും നമസ്‌കരിക്കും. അവര്‍ക്കങ്ങനെ ചെയ്യാവുന്നതാണ്. മൂന്ന് റക്അത്ത് വിത്ര്‍ ഇമാമിനോടൊപ്പം നമസ്‌കരിക്കുന്നവരില്‍ പലരും രാത്രി ഉറങ്ങി ഉണര്‍ന്നശേഷം ഈരï് റക്അത്തുകളായി രാത്രി നമസ്‌കരിക്കുന്നവരായിരിക്കാം. ഇമാമി നോടൊപ്പം വിത്ര്‍് (അവസാനത്തെ പത്തില്‍ നടത്തപ്പെടുന്ന ഖുനൂതും പ്രാര്‍ഥനയും) ലഭിക്കണമെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. 'ഇമാം നമസ്‌കാ രത്തില്‍നിന്ന് പിരിയുന്നത് വരെ ഇമാമിനോടൊപ്പം ഒരാള്‍ തുടര്‍ന്നാല്‍ അയാള്‍ക്ക് ആ രാത്രി മുഴുവന്‍ നിന്ന് നമസ്‌കരിച്ച പ്രതിഫലം ലഭിക്കും' എന്ന ഹദീസ് അതിനെ ബലപ്പെടുത്തുന്നു.
വിത്ര്‍ കൂടി നമസ്‌കരിച്ചല്ലാതെ ഇമാമില്‍നിന്ന് വേര്‍പിരിയാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. അത് ശരിയല്ല, അ ത്യാവശ്യ ഘട്ടത്തില്‍ ഫര്‍ള് നമസ്‌കാ രത്തില്‍നിന്നുപോലും ഒറ്റക്ക് നമസ്‌കരിച്ച് പിരിഞ്ഞു പോവാമെന്നിരിക്കെ തറാവീഹുകള്‍ക്കിടയിലോ വിത്ര്‍ നമസ്‌കരിക്കാതെയോ പിരിഞ്ഞുപോവാന്‍ പാടില്ലെന്ന ധാരണ ശരിയല്ല. എന്നാല്‍, വിത്ര്‍ പള്ളിയില്‍വെച്ച് നിര്‍വഹിച്ചവര്‍ പിന്നീട് രാത്രി എത്ര വേണമെങ്കിലും ഈരï് റക്അത്തുകളായി നമസ്‌കരിച്ച് അവസാനിപ്പിച്ചാല്‍ മതി. വിത്ര്‍ നമസ്‌കരിക്കേïതില്ല. 'ഒരു രാത്രിയില്‍ രï് വിത്‌റില്ല' എന്ന് നബി (സ) പറഞ്ഞിട്ടുïണ്ട്. എന്നാല്‍, രാത്രി നമസ്‌കാരത്തിന് നിര്‍ണിത റക്അത്തുകളില്ല. ഇമാം മാലിക് (റ) രാത്രി 33 റക്അത്തുകള്‍ നമസ്‌കരിച്ചുവെന്ന് ചരിത്രത്തില്‍ കാണാം.
ചിലര്‍ പള്ളിയില്‍ ഇമാമിനോടൊപ്പം വിത്ര്‍ നമസ്‌കരിച്ചശേഷം പിന്നീട് രാത്രി ഉറക്കമുണര്‍ന്ന് ഒരു റക്അത്തുകൂടി നമസ്‌കരിച്ചുകൊï് മുന്‍ വിത്‌റിനെ ഇരട്ടിയാക്കും. പിന്നീട് അവസാനം ഒരു റക്അത്ത് വിത്ര്‍ നമസ്‌കരിക്കും. ഈ രീതി ബാലിശവും മാതൃകയില്ലാത്തതുമാണ്. ഇതിലൂടെ അയാള്‍ മൂന്ന് വിത്‌റുകളാണ് ഒരു രാത്രിയില്‍ നമസ്‌കരിക്കുന്നത്. അത് അത്യന്തം വിചി ത്രമാണ് എന്നഭിപ്രായപ്പെട്ടവരുï്.
ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി പള്ളിയില്‍ ഇമാമിനോടുകൂടെ നമസ്‌ക രിച്ച ആ വിത്ര്‍ തന്നെ മതി, പിന്നീട് അയാള്‍ വിത്ര്‍ നമസ്‌കരിക്കേïതില്ല എന്നാണഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അഭിപ്രായമാണ് ഈ വിഷയത്തില്‍ കൂടുതല്‍ അഭികാമ്യം. എന്നാല്‍, അവ സാന നമസ്‌കാരം വിത്‌റാവുന്നതാണ് ഉത്തമമെന്ന നബിതിരുമേനിയുടെ സു ന്നത്തും നിര്‍ദേശവും മുന്നില്‍വെച്ച് വിത്ര്‍ അവസാനമാക്കുന്നതാണ് കൂടു തല്‍ ഉത്തമം. ഓരോരുത്തരുടെയും സൗ ക്യര്യമനുസരിച്ച് ഇവയില്‍ ഏതു രീതിയും സ്വീകരിക്കാവുന്നതാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media