കാരുണ്യം തണല്‍ വിരിക്കുന്ന മാസം
സ്വര്‍ഗ കവാടങ്ങള്‍ തുറക്കുകയും നരക കവാടങ്ങള്‍ അടക്കുകയും പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്നത് ആ അന്തരീക്ഷമൊരുക്കലാണ്.
അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ ഏറ്റവും കൂടുതലായി നിറഞ്ഞ് നില്‍ക്കുന്നത് അവന്റെ കാരുണ്യമാണ്. അവ നിലേക്ക് തിരിയാനും അവന്റെ വഴിയിലേക്ക് നടക്കുവാനും നിരവധി അവസരങ്ങള്‍ ഒരുക്കു ന്നതില്‍ അവന്റെ കാരുണ്യത്തെ നമുക്ക് കാണാനാകും. അവനെ മറന്ന് ജീവിക്കുന്നവര്‍ക്ക് അവനിലേക്ക് തിരിച്ചെത്താനുള്ള അനേകം അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് കാണാം. ഓരോരുത്തരെയും ബാധിക്കുന്ന ചെറിയ ശിക്ഷകള്‍ പോലും അവര്‍ പോ യിക്കൊïിരിക്കുന്ന അപകടകരമായ വഴി യില്‍നിന്നും തിരിച്ച് കൊïുവരാനുള്ള അവസരമൊരുക്കലാണ്.
'ഏറ്റവും വലിയ ആ ശിക്ഷക്ക് മുമ്പ് ചില ചെറിയ തരം ശിക്ഷകള്‍ നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ' (32:21).
അല്ലാഹുവിന്റെ കാരുണ്യത്തിന്റെ മറ്റൊരു പ്രകടനമാണ് നന്മകള്‍ ചെയ്യാനുള്ള അവസരങ്ങളുïാക്കുക എന്നത്. ഇടക്ക് ചില വാഗ്ദാനങ്ങള്‍ അവന്‍ നല്‍കാറുï്. നന്മ ചെയ്യുന്നവര്‍ക്കൊക്കെയും ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും തെറ്റുകളില്‍നിന്ന് ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങുന്നവര്‍ക്ക് പാപമോചനം വാഗ്ദാനം ചെയ്യുന്നതും അടിമകളോടുള്ള അവന്റെ കാരുണ്യത്തിന്റെ ഭാഗമാണ്. തെറ്റുകളിലൂടെയും തെറ്റായ വഴികളിലൂടെയും മുന്നോട്ട് പോകുന്നവര്‍ അങ്ങനെയങ്ങ് പോയി നരകത്തില്‍ പതിക്കട്ടെ എന്ന് അവനാഗ്രഹിക്കുന്നില്ല. പശ്ചാത്തപിച്ച് മടങ്ങുന്നവരോട് വല്ലാത്ത സ്‌നേഹം കാണിക്കുന്നവനാണവന്‍.
റമദാന്‍, അല്ലാഹുവിന്റെ കരുണ നിറഞ്ഞ് നില്‍ക്കുന്ന മാസമാണ്. സുകൃതങ്ങള്‍ക്ക് ഒരുപാടിരട്ടി പ്രതിഫലങ്ങളുïെന്നും പാപമോചനം തേടുന്നവര്‍ക്കൊക്കെയും പൊറുത്ത് കൊടുക്കുമെന്നും വാഗ്ദാനം ചെയ്യുക മാ ത്രമല്ല, നന്മകള്‍ കൂടുതലായി ചെയ്യാനും തെറ്റുകളില്‍നിന്ന് മാറിനില്‍ക്കാനും സ്വയം തോന്നുന്ന സവിശേഷമായൊരു അന്തരീക്ഷം റമദാനില്‍ അല്ലാഹു ഒരുക്കിത്തരുന്നുï്. സ്വര്‍ഗ കവാടങ്ങള്‍ തുറക്കുകയും നരക കവാടങ്ങള്‍ അടക്കുകയും പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്നത് ആ അന്തരീക്ഷമൊരുക്കലാണ്. റമദാനല്ലേ എന്നത് അവനെ ഓര്‍ക്കാനുള്ള ശക്തമായൊരു ഉള്‍പ്രേരണയായി മാറുന്നു. അത് അവന്റെ കാരുണ്യമല്ലാതെ മറ്റെന്താണ്.
നിങ്ങള്‍ തഖ്വയുള്ളവരായേക്കാം, നോ മ്പ് നോല്‍ക്കുന്നതിന്റെ ഫലമായി നമ്മളി ലുïാകുന്ന പ്രതിഫലനം തഖ്വയാണെന്ന് അല്ലാഹു പറയുന്നു. ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാലാണ് റമദാനില്‍ നോമ്പ് നോല്‍ക്കാന്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ക്കുന്നു. തഖ്വയും ഖുര്‍ആനും തമ്മിലൊരു ബന്ധമുï്. അത് സൂറത്തുല്‍ ബഖറയുടെ തുടക്കത്തില്‍ അല്ലാഹു പറയുന്നു.
ഇത് അല്ലാഹുവിന്റെ വേദമാകുന്നു. ഇതില്‍ സംശയമേതുമില്ല തന്നെ. തഖ്വയുള്ളവര്‍ക്ക് സന്മാര്‍ഗ ദര്‍ശനമാണിത് (2:2). അതായത് ഖുര്‍ആന്‍ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ള സന്മാര്‍ഗ ദര്‍ശക ഗ്രന്ഥമാണെങ്കിലും അത് പ്രയോജനം ചെയ്യുക ചില ഗുണങ്ങളുള്ളവര്‍ക്കാണ്. ആ ഗുണങ്ങളില്‍ പ്രധാനമാണ് തഖ്വ.
ഖുര്‍ആന്‍ അവതരിച്ച മാസം നോ മ്പെടുക്കുന്നത് ഖുര്‍ആന്‍ ജീവിതത്തില്‍ പ്രയോജനപ്പെടാന്‍ കാരണമായ തഖ്വ ആര്‍ജിച്ചെടുക്കാനാണെന്നര്‍ഥം. ഖുര്‍ആനാണ് അടിസ്ഥാനം. ഖുര്‍ആന്‍ ജീവിതത്തില്‍ പ്രയോജനപ്പെടുക എന്നതാണ് പ്രധാനം. ആയതിനാല്‍ റമദാനിന് എന്തൊക്കെ ശ്രേഷ്ഠതകളും പുണ്യങ്ങളുമുïോ അതെല്ലാം വിശുദ്ധ ഖുര്‍ആന്‍ കൊïുള്ളതാണ്.
ഖുര്‍ആന്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് പകരുന്നത്. എല്ലാവരും ഒരേ രീതിയിലല്ല അതനുഭവിക്കുക. ഓരോരുത്തരും സമീപിക്കുന്ന രീതികള്‍ക്കനുസരിച്ചുള്ള അനുഭൂതികളാണ് അതവരില്‍ സൃഷ്ടിക്കുക. ചിലര്‍ക്കതൊരു വഴികാട്ടിയാണ്. സ്വന്തം അസ്തിത്വത്തിന്റെ യാഥാര്‍ഥ്യവും ജീവിതത്തിന്റെ അര്‍ഥവും മനസ്സിലാകാതെ അന്തിച്ച് നില്‍ക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കാനുള്ള വഴികാട്ടി. ചിലര്‍ക്കത് വെളിച്ചമായിരിക്കും, വിശ്വാസ വൈകല്യങ്ങളും വിശ്വാസ നിരാസവും ഇരുള്‍ പടര്‍ത്തിയ മനസ്സുകളെ സത്യത്തിലേക്കും യാഥാര്‍ഥ്യത്തിലേക്കും വഴി കാണിക്കുന്ന ദിവ്യ പ്രകാശം. ചിലര്‍ക്കത് തണലായിരിക്കും, ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വിമോചന സങ്കല്‍പങ്ങളുടെ വെയിലേറ്റ് തളര്‍ന്നവര്‍ക്ക് ആശ്വാസത്തിന്റെ തണല്‍. മറ്റു ചിലര്‍ക്കത് ശാന്തിയും ശമനവുമാണ്. ഭൗതിക ലോകത്തിന്റെ നശ്വരമായ ആനന്ദങ്ങളില്‍ മടുപ്പും മരവിപ്പുമനുഭവിച്ച് അസ്വസ്ഥരായവര്‍ക്ക് സമാധാനമേകുന്ന ഔഷധം. ഇനിയും ചിലര്‍ക്കത് പ്രചോദനമാണ്. ദൈവിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ട് പോകുന്നവര്‍ക്ക് പരീക്ഷണങ്ങളെ സുധീരം നേരിടാന്‍ കരുത്ത് നല്‍കുന്ന പാഠങ്ങള്‍. പോരാളികള്‍ക്കത് ദൈവിക സ്‌നേഹവായ്പുകള്‍ അനുഭവിച്ചറിയാനുള്ള ഉറവയാണ്. ദൈവപ്രേമത്തിന്റെ വ്യക്തി കേന്ദ്രീകൃത വഴികളിലൂടെ മാത്രം മുന്നോട്ട് പോകുന്നവര്‍ക്ക് വിമോചന പോരാട്ടത്തിനായുള്ള സംഘടിത ദൗത്യത്തില്‍ പങ്കാളിത്തം വഹിക്കുന്നതിന്റെ ബാധ്യതയെ ഓര്‍മപ്പെടുത്തുന്ന വെളിപാടാണത്. ഇത്തരം അനുഭൂതികള്‍ പലതും നമ്മിലേക്ക് ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന രൂപത്തില്‍ ഖുര്‍ആന്‍ വായിക്കാനും മനസ്സിലാക്കാനും റമദാന്‍ നിമിത്തമാകണം.
ജീവിതത്തിലെ വിശേഷമായ സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അതിനുവേïി പ്രത്യേകം ഒരുക്കങ്ങള്‍ നടത്തുന്നവരാണ് നമ്മള്‍. അല്ലാഹു നമുക്കായി നല്‍കുന്ന വിശേഷ ദിനരാത്രങ്ങളെ മനോഹരമാക്കാന്‍ ഒരു തരത്തിലുള്ള മുന്നൊരുക്കവുമില്ലാതിരിക്കുന്നത്അവന്റെ സ്‌നേഹത്തോടും കാരുണ്യത്തോടുമുള്ള അവഗണനയാണ്. റമദാനിലേക്ക് പ്രവേശിക്കും മുമ്പ് നമ്മളെ കുറിച്ചൊരു കണക്കെടുപ്പ് നടത്തണം. എല്ലാ തിരക്കുകളില്‍ നിന്നും മാറിയിരുന്ന് നമ്മളെ കുറിച്ച് മാത്രമാലോചിക്കാനായി ഒരു സമയം കïെത്തണം. നമ്മളും അല്ലാഹുവും മാത്രമായിരിക്കുന്ന സമയത്ത് നമ്മുടെ ഈമാനിനെയും നമസ്‌കാരത്തെയും ബന്ധങ്ങളെയും ഇടപാടുകളെയും സ്വഭാവപെരുമാറ്റങ്ങളെയും സാമൂഹിക പ്രവര്‍ത്തനങ്ങളെയും കുടുംബ ജീവിതത്തേയും കുറിച്ചൊക്കെ ഒന്ന് വിശദമായി ആലോചിക്കണം. അതില്‍ നമ്മുടെ ന്യൂനതകളും കുറവുകളും കïെത്തണം. അതില്‍ ചിലതൊക്കെ ഈ റമദാനില്‍ പരിഹരിക്കണമെന്ന തീരുമാനമെടുക്കണം. റമദാനില്‍ എല്ലാവരും ചെയ്യുന്നത് ചെയ്യുക എന്ന രീതിയിലല്ലാതെ പൊതുവായി ചെയ്യുന്ന കാര്യങ്ങളോടൊപ്പം നമ്മളുടേതായ പ്രത്യേക നോമ്പ് കാലം കൂടിയുïാവണം. ആ പ്രത്യേക കാര്യങ്ങള്‍ എന്താണെന്ന് നമ്മളാണ് തീരുമാനിക്കേïത്. നമസ്‌കാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളൊരാള്‍ മറ്റുള്ളവരോടുള്ള ബന്ധങ്ങളില്‍ അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലെങ്കില്‍ വീïും കുറെ സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലല്ല, ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേïത്. റമദാന്‍ എല്ലാതരം നന്മകളും വളരാന്‍ വളക്കൂറുള്ള മണ്ണാണ്. ഏതൊക്കെ നന്മകളെയാണോ നാം വളര്‍ത്താനുദ്ദേശിക്കുന്നത് അതിലേക്കുള്ള സാഹചര്യങ്ങള്‍ അല്ലാഹു കൂടുതല്‍ എളുപ്പമാക്കിത്തരും.
നമ്മള്‍ അല്ലാഹുവിലേക്ക് എത്രമാത്രം അടുക്കാന്‍ ശ്രമിക്കുന്നുവോ അല്ലാഹു അതിലേറെ നമ്മളിലേക്ക് അടുക്കും. അവന്‍ കാത്തിരിക്കുകയാണ് നമ്മള്‍ അവനിലേക്ക് ചുവട് വെക്കുന്നത്. ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറഞ്ഞതായി റസൂല്‍ (സ) അറിയിക്കുന്നു. 'ഒരാള്‍ എന്നിലേക്കൊരു ചാണ്‍ അടുത്താല്‍ അവനിലേക്ക് ഞാനൊരു മുഴം അടുക്കും. എന്നിലേക്കൊരു മുഴമടുത്താല്‍ ഒരു കൈ വലുപ്പത്തില്‍ ഞാന്‍ അവനിലേക്കടുക്കും. ഒരാള്‍ എന്നിലേക്ക് നടന്ന് വന്നാല്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും.
അല്ലാഹു നമ്മെ കാത്തിരിക്കുകയാണ്. എല്ലാ അലങ്കാരങ്ങളും തയാറാക്കി വെച്ചിട്ടുï്. ഒരു വിശിഷ്ടാതിഥിയെ സല്‍കരിക്കാനെന്ന പോല്‍ എല്ലാ വിഭവങ്ങളുമൊരുക്കിവെച്ചിട്ടുï്. മനസ്സ് നിറച്ച് സന്തോഷത്തോടെ അവനിലേക്ക് ചേര്‍ന്നിരുന്ന് ആതിഥ്യം സ്വീകരിക്കാന്‍ നമ്മളൊരുങ്ങിയാണോ റമദാനിലെത്തിയിട്ടുള്ളതെന്ന് മനസ്സിരുത്തി ആലോചിക്കണം.
നോമ്പെടുക്കുന്ന ഒരു വിശ്വാസി തെളിയിക്കുന്ന ചില വലിയ കാര്യങ്ങളുï്. അല്ലാഹുവേ എന്റെ ജീവിതത്തില്‍ നീയാണ് വലിയവന്‍ എന്നതിന്റെ പ്രായോഗിക ആവിഷ്‌കാരമാണ് നോമ്പ്. നോമ്പുകാരന്‍ സ്വന്തം ഇഷ്ടങ്ങളും താല്‍പര്യങ്ങളും ആഗ്രഹങ്ങളും പദ്ധതികളുമെല്ലാം അല്ലാഹുവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കുന്നു. ഭക്ഷണം കഴിക്കാന്‍ താല്‍പര്യമില്ലാത്തൊരു നേരത്ത് അവന്റെ ബര്‍ക്കത്ത് ല ഭിക്കണമെന്ന ആഗ്രഹത്താല്‍ അത്താഴം കഴിക്കുന്നു. വയറ് വിശക്കുന്ന നേരം ദാഹിക്കുന്ന സമയം ആഗ്രഹവും ആവശ്യവു മുïായിട്ടും അവനിഷ്ടമല്ലെന്നത് കൊï് മാത്രം അതൊക്കെ മാറ്റിവെക്കുന്നു. ക്ഷീണമുïായിട്ടും രാത്രി വൈകുവോളം അവന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുന്ന നോമ്പുകാരന്‍. എല്ലാം പറഞ്ഞ് വെക്കുന്നത് അല്ലാഹുവാണ് എ ന്റെ ജീവിതത്തില്‍ വലുതെന്ന സന്ദേശമാണ്. നോമ്പെടുക്കുന്ന നമ്മളോരോരുത്തരും എന്റെ ജീവിതത്തില്‍ ഏറ്റവും വലുത് അല്ലാഹുവാണെന്ന് എനിക്ക് ജീവിച്ച് കാണിക്കാനാവുമെന്ന് പ്രായോഗികമായി തെളിയിക്കു കയാണ്.
ഭൂമിയിലേക്കൊരു പ്രതിനിധിയെ അയക്കാന്‍ പോ കുകയാണെന്ന് അല്ലാഹു മല ക്കുകളെ അറിയിച്ച നേരം സ്വാതന്ത്ര്യമുള്ള സൃഷ്ടിയെ ഭൂമിയിലേക്കയച്ചാല്‍ അവര്‍ കുഴപ്പങ്ങളും തെറ്റുകളും മാത്രമേ ചെയ്യൂ എന്ന് അഭിപ്രായപ്പെടുന്ന സന്ദര്‍ഭം ഖുര്‍ആന്‍ സൂചി പ്പിക്കുന്നുï്. അന്നേരം അ വരുടെ ആശങ്കകള്‍ക്ക് മറുപടിയെന്നോണം അല്ലാഹു പറഞ്ഞത് ഇതാണ്: 'നിങ്ങളറിയാത്തത് ഞാ നറിയുന്നു.' നോമ്പുകാലത്ത് വി ശ്വാസികളെ ചൂïിക്കാണിച്ച് മലക്കുകളോട് ചിലപ്പോള്‍ അ ല്ലാഹു പറയുന്നുïാവണം. 'നോക്കൂ സ്വാതന്ത്ര്യമുïായിട്ടും കൈയെത്തും ദൂരത്ത് അവര്‍ക്കാ വശ്യമുള്ളത് ലഭ്യമായിട്ടും മറ്റാ രും ശ്രദ്ധിക്കാനില്ലാഞ്ഞിട്ടും എ നിക്കായി സ്വയം നിയന്ത്രിക്കുന്ന മനുഷ്യനെ. തീര്‍ച്ചയായും നിങ്ങളറിയാത്തത് ഞാന്‍ അ റിയുന്നുï്.