റമദാന്‍ പാചക മേളകളല്ല

വി.മൈമൂന മാവൂര്‍
April 2022

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ സ്വാഗതം ചെയ്യുന്ന വിശ്വാസികള്‍ വിശ്വാ സത്തിന്റെ കരുത്തും ചൈത ന്യവും വര്‍ധിപ്പിക്കുന്നതിനുള്ള ആസൂത്ര ണ ത്തിലും തിടുക്കത്തിലുമാണ്.
അടുക്കളക്കും ആമാശയത്തിനും വിശ്രമം നല്‍കി ആത്മീയ ചൈതന്യം വര്‍ധിപ്പിക്കേï ഈ വിശുദ്ധ മാസ ത്തില്‍ പത്രങ്ങളില്‍ രï് പ്രത്യേക കോളം ഇടം പിടിക്കുന്നു. ഒന്ന്, ധര്‍മപാത. രï്, പാചകക്കുറിപ്പ്. സ് ത്രീകളില്‍ ഭൂരിപക്ഷത്തിന്റെ ഒരു ക്കവും ഞെരുക്കവും വ്രതകാലയള വിലെ ഭക്ഷണത്തെക്കുറിച്ച് തന്നെ യാണ്. റമദാനിന് തൊട്ടുമുമ്പെ പാ ത്രങ്ങളും ഭക്ഷണസാധനങ്ങളും കൃ ത്യമായി സമാഹരിച്ച് വെക്കുന്നത് അവയെക്കുറിച്ച ആശങ്ക അകറ്റാന്‍ വേ ïി മാത്രമല്ല, റമദാനില്‍ വീടക ങ്ങളില്‍ ഭക്ഷ്യവിസ്മയങ്ങളുടെ വൈവിധ്യമാണ്. മുന്‍കാലങ്ങളില്‍ റമദാന്‍ വിഭവങ്ങള്‍ ലളിതവും ആ രോഗ്യകരവുമായിരുന്നു. വളരെ കുറഞ്ഞ സമയമാണ് പാച കത്തിന് വേïിയിരുന്നത്. നോമ്പു തുറക്കുമ്പോള്‍ കാരക്കയും പത്തിരിയും ഒരു കറിയും തരിക്കഞ്ഞിയും, തറാവീഹ് നമസ്‌കാരാനന്തരം ജീരകക്കഞ്ഞിയും. അ ത്താ ഴത്തിന് ചോറും ചുരങ്ങാ താളിപ്പും ഉപ്പേരിയും. പകല്‍ സമയം ആരാധനയാല്‍ സജീവമായിരുന്നു. കൂടുതല്‍ സ മയം ഖുര്‍ആന്‍ പാരായണത്തിന് മാറ്റി വെക്കുകയും മത്സരാടിസ്ഥാനത്തില്‍ ഖത്തം തീര്‍ക്കുകയും ചെയ്യുമായിരുന്നു. സ്ത്രീകളുടെ ജീവിതം അടുക്കളയില്‍നിന്നും പകല്‍ സമയം ഒഴിഞ്ഞുമാറി അസര്‍ നമസ്‌കാരത്തിന് ശേഷം അടുക്കള ഏന്നായി ചുരുങ്ങിയിരുന്നു. നോമ്പുതുറന്നാല്‍ വീïും ഖുര്‍ആന്‍ പാരായണത്തിലേക്കും തറാവീഹിനുള്ള ഒരുക്കത്തിലേക്കും നീ ങ്ങുന്ന ആത്മീയാനുഭൂതി.
പക്ഷേ, ഇന്ന് റമദാന്റെ പകലുകള്‍ ഒട്ടുമിക്ക വീടുകളും പാചക നൈപുണിയാല്‍ സജീവമാകുന്ന കാഴ്ചയാണ്. സമൂസ, കട്‌ലറ്റ്, ചട്ടിപ്പത്തിരി, ഉന്നക്കായ തുടങ്ങിയ പലഹാരങ്ങള്‍, വിവിധ പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍. കോഴിക്കറിക്കു പുറമെ, പൊരിച്ച കാടയും കോഴിയും ബീഫും വലിയ മത്സ്യങ്ങളും. ഭക്ഷണത്തിനുവേïി ചെലവുകള്‍ വര്‍ധിക്കുന്ന മാസമായി റമദാന്‍ മാറി. പാചകത്തിന് അതിരാവിലെ തന്നെ ഒരുക്കം തുടങ്ങണം സ്ത്രീകള്‍ക്ക്. ഏറെ സമയമെടുത്ത് പലഹാര നിര്‍മി തിയില്‍ അയല്‍പക്കക്കാരിയേക്കാള്‍ മി കവിലെത്തുകയാണ് ലക്ഷ്യം. ഓരോ ദിവസവും എത്ര വീതം പലഹാരമുïാക്കും എന്നതാണ് ചിന്ത. അതിന് യൂട്യൂബിന്റെ സഹായം ധാരാളം. ഭക്ഷ്യവിസ്മയം തീര്‍ ക്കുന്ന തെരുവുകള്‍ റമദാനിനു മുമ്പെ ഒരുക്കം തുടങ്ങും.
റമദാനിന് ശേഷം രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെയും കൊ ഴുപ്പിന്റെയും അളവും വര്‍ധിക്കുന്ന സമുദായം 'നിങ്ങള്‍ നോമ്പനുഷ്ഠിക്കൂ, ആരോഗ്യവാന്മാരാകൂ' എന്ന പ്രവാചക ആഹ്വാനം ശ്രദ്ധിച്ചിരുന്നുവെങ്കില്‍! ല ളിത ഭക്ഷണം കഴിക്കാനും ദരിദ്രന്റെ വിശപ്പും ദാഹവും മനസ്സിലാക്കാനും ഉപകരിക്കേï റമദാന്‍ സുഭിക്ഷതയുടെ ദിനങ്ങളാകുന്നത് റമദാന്റെ ഉദ്ദേശ്യ ശു ദ്ധിക്ക് നിരക്കാത്തതാണ്. ധൂര്‍ത്തിന് ക ണിശമായ നിയന്ത്രണമുള്ള മതമാണ് ഇസ്ലാം. പിശുക്കിനേക്കാള്‍ രൂക്ഷമായി ആക്ഷേപിച്ചത് ധൂര്‍ത്തിനെയാണ്. ഭക്ഷണം ജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. എന്നാല്‍ അമിതത്വം കാണിക്കരുതെന്ന് കണിശമാക്കുന്നുï്. 'നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. പക്ഷെ, പരിധി ലംഘിക്കരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (അഅ്‌റാഫ്: 31).

റമദാന്‍ ഭക്ഷണ പരീക്ഷണ നാളുകള്‍ മാത്രമല്ല, കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന മാസം കൂടിയായി മാറുകയാണ്. ശുചീകരണ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ജോലിഭാരം വരുന്നത് റമദാനിലാണെന്നത് വിരോധാഭാസമല്ലെ. റമദാന്‍ കുടുംബബജറ്റിനെ തകിടം മറിക്കുന്ന മാസമെന്ന ദുഷ്‌പേരും മാറേïതുï്. സമൂഹത്തിലെ അരുതായ്മക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ എന്ന് കരുതുന്ന മതസംഘടനകള്‍ നടത്തുന്ന സമൂഹ നോമ്പുതുറകളുടെയും സ്ഥിതി ഭിന്നമല്ല. ഉന്നതരടങ്ങിയ സദസ്സുകളിലും റമദാനിന്റെ സന്ദേശത്തിന് വിരുദ്ധമായ ഭക്ഷണക്രമമെന്നത് മാറണം. റമദാനില്‍ അടുക്കള നിയന്ത്രണത്തിനുള്ള പ്രത്യേക പാക്കേജ് തയാറാക്കാതിരുന്നാല്‍ റമദാനിലെ പാതിരാവുകളും പകലുകളും സ്ത്രീകള്‍ക്ക് നഷ്ടപ്പെടുമെന്നുറപ്പ്.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media