പ്രസ്ഥാന വഴിയിലെ മക്കള്‍ അനുഗ്രഹം തന്നെ
കെ.ബി ബീവിക്കുട്ടി//ഫൗസിയ ഷംസ്
April 2022
ഇസ്‌ലാമിക പ്രസ്ഥാനം കരുത്തോടെ തലയുയര്‍ത്തിനില്‍ക്കുമ്പോള്‍ അതിനു വിത്തിട്ടു മുളപ്പിച്ച ആദ്യകാല നേതാക്കളോടൊപ്പം ഓടിത്തളര്‍ന്ന മഹതികളും ഒരുപാടുï്. അവരിലൊരാളായ കെ.ബി ബീവിക്കുട്ടി ആരാമത്തോട്...
എന്റെ ഇക്കാക്ക കെ.ബി.കെയും ഇത്താത്ത ഉമ്മു ആയിശയും ഹാജി സാഹിബ് ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിക്കുന്ന കാലത്തു തന്നെ അതിന്റെ പ്രവര്‍ത്തകരായിട്ടുï്. അവര്‍ മുഖേന കെ.സി മുന്‍കൈയെടുത്താണ് ഞാന്‍ പ്രസ്ഥാനത്തിലേക്ക് വരുന്നത്. ഇക്കാക്ക നാലുവരെയേ പഠിച്ചിട്ടുള്ളൂ. എങ്കിലും പ്രസ്ഥാന വഴിയിലൂടെയുള്ള നടത്തം ഒരുപാട് അറിവുകളും അനുഭവങ്ങളും അദ്ദേഹത്തിനു നല്‍കി. ഫാത്തിമ മൂസ, ഫാത്തിമ ഉമര്‍ തുടങ്ങിയവരൊക്കെ ആദ്യകാലത്തുതന്നെ പ്രസ്ഥാനത്തിനുവേïി പ്രയത്‌നിച്ചവരാണ്. അവരോടൊപ്പമാണ് ഞാനും പ്രവര്‍ത്തിച്ചത്. പ്രസ്ഥാനപ്രവര്‍ത്തനവഴിയിലെ അനുഭവങ്ങള്‍ സന്തോഷം നല്‍കുന്നതാണ്. കഴിഞ്ഞകാല പ്രസ്ഥാന ചരിത്രം ആരാമം വായനക്കാരുമായി പങ്കുവെക്കുന്നതില്‍ സന്തോഷമുïെങ്കിലും പലതും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.
ഇത്താത്തയും ഇക്കാക്കയും ക്ഷണിച്ചിട്ടാണ് ആദ്യമായി ക്ലാസിനു പോകുന്നത്. അക്കാലത്ത് രാത്രിയായിരുന്നു ഹാജി സാഹിബിന്റെ വനിതാ ക്ലാസ്സ്. അന്ന് ഞാന്‍ ചെറുതാണ്. ഖുര്‍ആനും കര്‍മശാസ്ത്രങ്ങളും എല്ലാം പഠിപ്പിച്ചു തരുന്ന ക്ലാസ്സില്‍ എന്റെ വീടിന് അടുത്തുള്ളവരെയെല്ലാം ഞാന്‍ കൂട്ടും. പൈങ്കണ്ണൂര്‍ വെച്ചാണ് അധികവും ക്ലാസ്സ്. ഞങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് നടന്ന് വരും. ഹാജി സാഹിബും ഭാര്യയും ഉïാവും. ഞങ്ങള്‍ കുടുംബക്കാരും സുഹൃത്തുക്കളുമാണ്. അവര്‍ മരിച്ചു. എന്റെ ഭര്‍ത്താവ് മൊയ്തീന്‍ മൗലവിയും ഇസ്ഹാഖലി മൗലവിയും ഭാര്യയും അവരുടെ കൂടെ ഉïാവും. ഹാജി സാഹിബിന്റെ മുന്നിലേക്കും പിന്നിലേക്കും ആഞ്ഞുള്ള ആ ടോര്‍ച്ചടി ഇപ്പോഴും മനസ്സിലുï്.
ദഅവത്ത് നഗറിലും മലപ്പുറത്തും ഹൈദരാബാദിലും ഇപ്പോള്‍ ശാന്തപുരത്ത് നടന്ന സമ്മേളനത്തിലും വരെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പങ്കെടുക്കാനായി. ഇപ്പോള്‍ മകന്‍ സൈഫുദ്ദീന് 38 വയസ്സായി. അവനെ പ്രസവിച്ച് 20-ാം ദിവസമാണ് മലപ്പുറം സമ്മേളനം. കുഞ്ഞിനെ വീട്ടില്‍ സഹായത്തിനു വന്ന സ്ത്രീയെ ഏല്‍പ്പിച്ചു. രാവിലെ പോയി രാത്രി രïുമണിക്കാണ് സമ്മേളനം കഴിഞ്ഞ് തിരിച്ചുവന്നത്. 'പെറ്റ് കിടക്കുന്ന പെണ്ണ് പോയി' എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തിയിരുന്നു. അത്രക്ക് ആവേശമായിരുന്നു. നാലാമത്തെ കുട്ടിക്ക് -സദറുദ്ദീന്-അഞ്ചു വയസ്സുള്ളപ്പോഴാണ് ഹൈദരാബാദ് സമ്മേളനം നടന്നത്. അന്ന് അവനെ വീട്ടിലാക്കിയാണ് പോയത്. അവനിപ്പോള്‍ നാല്‍പത്തിയാറ് വയസ്സായി. തീവïിയിലാണ് യാത്ര. പതിനാലാം ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. പ്രാര്‍ഥനയും ക്ലാസ്സുമായി നല്ല രസമായിരുന്നു. മറ്റു കമ്പാര്‍ട്ടുമെന്റിലുള്ളവരെല്ലാം വïി നിര്‍ത്തിയാല്‍ ഒന്നിച്ചുകൂടും. ഒരു റൂമില്‍ മൂന്നാളായിട്ടായിരുന്നു താമസം. എന്റെ കൂടെ കമാല്‍ പാഷയുടെ ഭാര്യയുടെ ഉമ്മ തിത്തിക്കുട്ടി (ജമാഅത്ത് അംഗമായിരുന്നു)യും ഉïായിരുന്നു. മറ്റുള്ളവരുടെ പേര് ഓര്‍മയിലില്ല. എല്ലാവര്‍ക്കും പ്രസ്ഥാനത്തെക്കുറിച്ച ചിന്ത മാത്രമായിരുന്നു. വ്യത്യസ്ത നാട്ടുകാരാണ് അവിടെ സമ്മേളനത്തിനെത്തിയത്. ഓരോരുത്തരെയും പരിചയപ്പെട്ടു. സമ്മേളനത്തിന് ഏറ്റവും വലിയ അനുഭവം സൈനബുല്‍ ഗസ്സാലിയെ കാണാനും അവരുടെ പ്രസംഗം കേള്‍ക്കാനും കഴിഞ്ഞതാണ്. നമസ്‌കാരം വïിയില്‍ വെച്ചു തന്നെ. തിരിച്ചുവരും വഴി ഒരുദിവസം മഗ്‌രിബിന്റെ സമയത്ത് എനിക്ക് സുഖമില്ലാതായി. ഇ.സി ആയിശയായിരുന്നു എന്നെ പരിചരിച്ചത്. ഞാനും അവളും തമ്മില്‍ പ്രായം കൊï് വലിയ വ്യത്യാസമുï്. അവളന്ന് ചെറുപ്പമാണ്. ആയിശയുടെ ഉപ്പയും ഉïായിരുന്നു. അവര്‍ പൊടിയരി കൊïുപോയിരുന്നു. അവരുടെ മുറിയില്‍നിന്ന് കഞ്ഞിവെച്ച് അവള്‍ എനിക്ക് കൊïുതരും. തിരിച്ച് കോഴിക്കോട് എത്തിയപ്പോഴും അസുഖം മാറാത്തതിനാല്‍ എന്റെ ക്ഷീണം കï്, 'കണ്ണീരും പുഞ്ചിരിയും' എന്ന കൃതിയുടെ രചയിതാവ് കെ.ബി.കെ എന്നു പറയുന്ന എന്റെ ആങ്ങള ചോദിച്ചു: 'കുട്ടികളോട് ചെല്ലുമ്പോള്‍ എന്തു പറയും?' എന്ന്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍വെച്ച് അബ്ദുല്‍ അഹദ് തങ്ങളുടെ ഉല്‍ബോധനം ഉïായിരുന്നു. മനസ്സില്‍ തട്ടുന്ന ആ ഉല്‍ബോധനവും ഓര്‍മയിലുï്. കോഴിക്കോട് സ്റ്റേഷനില്‍ വïിയിറങ്ങി എല്ലാവരും അവനവന്റെ നാട്ടിലേക്ക് മടങ്ങി.
അടുത്തിടെ ശാന്തപുരത്ത് നടന്ന അംഗങ്ങളുടെ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ജമാഅത്ത് റുക്‌നായ ഇളയമകള്‍ സൈഫുന്നീസയും കൂടെയുïായിരുന്നു. സമ്മേളനത്തില്‍ രïു ദിവസവും പങ്കെടുത്തു. അന്ന് പഴയകാലത്തെ ഒട്ടേറെ പ്രവര്‍ത്തകരെ കïു.
ജമാഅത്തിന്റെ ആദ്യത്തെ പ്രസ്സ് തുടങ്ങിയത് മലപ്പുറം ജില്ലയിലെ പൂക്കാട്ടിരിയിലാണ്. അവിടെയായിരുന്നു ജമാഅത്തിന്റെ ആദ്യ ഓഫീസ്. പിന്നീടാണ് കോഴിക്കോടേക്ക് മാറ്റിയത്. പൂക്കാട്ടിരിയും വളാഞ്ചേരിയും അടുത്തടുത്ത സ്ഥലങ്ങളാണ്. ഒരു പീടിക കോലായിലാണ് പത്രം തുടങ്ങിയത്. അച്ചു തിരിക്കലാണ് അന്ന്. പഴയ മുരിക്കിന്‍ പെട്ടി പോലെയുള്ള ഒന്ന്. അത് തിരിക്കാന്‍ ഒരാളെ ഏല്‍പ്പിച്ചിരുന്നു. കൊളമ്പന്‍ ബാവ എന്നാണ് പേര്. അദ്ദേഹം മരിച്ചു. അന്നതൊരു വലിയ ചര്‍ച്ചയായിരുന്നു.
ഇക്കാക്കാനെ പ്രസ്ഥാനത്തിനു വേïി വീണ് മരിച്ച ആള് എന്ന നിലക്കാണ് ടി.കെ പരിചയപ്പെടുത്തിയത്. അന്ന് പരിപാടിക്കിടെ ആരൊക്കെയോ പ്രശ്‌നമുïാക്കി. ഹാജി സാഹിബ് ടി.കെയോട് അവിടെനിന്നും മാറിപ്പോകാന്‍ പറഞ്ഞിട്ടും അവര്‍ പോകാതെ ധൈര്യത്തോടെ നിന്നു. അവരുടെ ഈമാനിന്റെ ശക്തി കï് ഞങ്ങള്‍ക്ക് അതിശയമായിരുന്നു.
ഭര്‍ത്താവ് മൊയ്തീന്‍ മൗലവി, കൊറ്റിയോട്ടില്‍ മദ്രസയില്‍ പഠിപ്പിച്ചുകൊïിരിക്കുമ്പോള്‍ ജമാഅത്ത് പ്രവര്‍ത്തകരും സുന്നിപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. അദ്ദേഹത്തിനു നല്ല അടി കിട്ടി. കുറേക്കാലം വയ്യാതെ കിടക്കേïി വന്നു. അതില്‍ മൗലവിക്ക് ജീവഹാനി സംഭവിക്കുമെന്ന് തന്നെ പേടിച്ചുപോയിരുന്നു. അങ്ങനെത്തെ അടിയായിരുന്നു. അന്ന് മൗലവി ഒരുപാട് സഹിച്ചിരുന്നു. അല്ലാഹുവിന്റെ ദീനിനുവേïിയല്ലേ എന്ന സമാധാനമുï്. ജലാല്‍ മൗലവി ഒളിവില്‍ പോയി.
കൊറ്റിയോട്ടില്‍ എന്റെ ഭര്‍ത്താവ് സംസാരിച്ചുകൊïിരിക്കുമ്പോള്‍ ഒരു സംഭവമുïായി. മുലകുടി ബന്ധത്തെക്കുറിച്ചായിരുന്നു സംസാരം. അപ്പോള്‍ ഒരാള്‍ ചോദിച്ചു; 'ഞാന്‍ കല്യാണം കഴിച്ചത് അത്തരം ബന്ധത്തിലുള്ള ഒരാളെയാണ.് അതിനെന്താന്ന് പരിഹാരം?' അങ്ങനെയൊരു ബന്ധം പാടില്ലെന്നു മൗലവി പറഞ്ഞു. അങ്ങനെ അതൊഴിവായി. അവര്‍ രïാളും വെവ്വേറെ കല്യാണം കഴിച്ചു.
മനസ്സില്‍ മായാതെ നില്‍ക്കുന്നതാണ് അടിയന്തരാവസ്ഥക്കാലം. ഇക്കാക്കയും ഇസ്ഹാഖലി മൗലവിയുമൊക്കെ ജയിലിലായി. ഇക്കാക്ക പീടികയില്‍നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയതാണ്. വൈകുന്നേരമായിട്ടും ആളെ കാണുന്നില്ല. കുറെ സമയം കഴിഞ്ഞപ്പോള്‍ കടക്കാരനാണ് സാധനം കൊïുതന്നത്. ഇക്കാക്ക യോഗത്തിനു പോയപ്പോള്‍ പോലീസ് പിടിച്ചുകൊï് പോയി എന്നു പറഞ്ഞു. അന്ന് വീടിന്റെ മുന്നിലും പിന്നിലും ആളുïാകും. മുന്നില്‍ പോലീസുകാരും പിന്നില്‍ അവരെന്തെങ്കിലും ചെയ്താല്‍ തടയാനായി പ്രസ്ഥാനപ്രവര്‍ത്തകരടക്കമുള്ള ജനങ്ങളും. പേടിച്ചിട്ടാണ് അക്കാലത്ത് വീട്ടില്‍ കഴിഞ്ഞത്. അത് റമദാന്‍ മാസമായിരുന്നു. ജയിലില്‍ പകല്‍ കൊടുക്കുന്ന ഭക്ഷണം അത്താഴത്തിനും പിറ്റേന്നത്തെ ഭക്ഷണം നോമ്പ് തുറന്നാല്‍ കഴിക്കാനും കരുതിവെക്കുമായിരുന്നത്രെ. ജയിലില്‍നിന്ന് തുപ്പാന്‍ കൊടുത്ത പാത്രത്തില്‍ പുതക്കാന്‍ കൊടുത്ത വിരിപ്പിന്റെ കഷ്ണം ഇട്ട് കത്തിച്ച് അതിന്‍ന്മേല്‍ പാത്രം വെച്ച് ചൂടാക്കിയാണ് പോലും അത്താഴത്തിന് കഴിച്ചത്. അതൊക്കെ വല്ലാത്ത അനുഭവമായിരുന്നു. അലോചിക്കുമ്പോള്‍ ചിരിയും സങ്കടവും വരുന്നു. അന്ന് മൗലവി ഒരു കൂട്ടം ഡ്രസ്സ് ബാഗില്‍ വെച്ചാണ് നടക്കാറ്. എവിടെ പോകുമ്പോഴും ആ ബാഗ് തോളില്‍ ഉïാകും. എപ്പോള്‍ വേണമെങ്കിലും പോലീസ് പിടിച്ചു കൊïുപോവാമല്ലോ എന്നു കരുതി ചെയ്യുന്നതാണ്.
കൊടുങ്ങല്ലൂരില്‍ ഒരു ക്ലാസ്സ് കഴിഞ്ഞു വരുന്നതിനിടയിലാണ് ഹാജി സാഹിബിന്റെ മരണം. അന്നെന്റെ ഇക്കാക്ക 'എന്റെ ഹൃദയം പോയി' എന്ന് പറഞ്ഞു കണ്ണീരുമായി കട്ടിലില്‍ വീണ കിടപ്പ് ഇന്നും എന്റെ മനസ്സിലുï്.
ഇന്നത്തെ പോലെ പരസ്പരം ബന്ധപ്പെടാന്‍ വലിയ സൗകര്യമൊന്നും അന്നില്ലല്ലോ. അതുകൊï് നേതാക്കന്മാരുടെ ഭാര്യമാരെയൊന്നും കൂടുതലായറിയില്ല. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഭാര്യയെ കïിരുന്നു. പൂക്കാട്ടിരിയില്‍ ഹാജി സാഹിബിന്റെ കുടുംബത്തിലെ ഒരു പ്രവര്‍ത്തകന്റെ മരണം നടന്നപ്പോഴായിരുന്നു അത്. ഹാജി സാഹിബിന്റെ ഭാര്യയെ ബന്ധുവായതിനാല്‍ ചെറുപ്പം മുതലേ അറിയാം. പേര് ഉമ്മു ആയിശ. അവര്‍ ഹല്‍ഖാ ക്ലാസ്സിലൊക്കെ പങ്കെടുക്കും. ഹാജി സാഹിബിന്റെ ഇണ എന്ന നിലയില്‍ എല്ലാ പരിപാടിയിലും അവരുïാവും. ഹാജി സാഹിബിന്റെ കൂടെ ജീവിച്ചപ്പോള്‍ അവര്‍ക്ക് കുഞ്ഞുങ്ങള്‍ ഉïായില്ല. അവള്‍ക്ക് കുട്ടികള്‍ ഉïാകണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ നിന്നെ ഒഴിവാക്കിയാല്‍ നിനക്കൊരു കുട്ടി ഉïാവുമെന്നും അതില്‍ സന്തോഷമാണെന്നും ഹാജി സാഹിബ് പറയുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം ശാന്തപുരത്തെ മറ്റൊരു വ്യക്തി അവരെ പുനര്‍വിവാഹം ചെയ്തു. അതില്‍ മക്കളുïായി.
ഇസ്ഹാഖലി മൗലവിയെ ഇത്താത്ത (ഇസ്ഹാഖലി മൗലവിയുടെ പെങ്ങള്‍) വിളിക്കും പോലെ കുഞ്ഞാക്ക എന്നാണ് ഞാനും വിളിച്ചിരുന്നത്. അദ്ദേഹം മരിച്ചെന്ന് കേട്ടപ്പോള്‍ വലിയ വിഷമമായി. അവരൊക്കെ പ്രസ്ഥാനത്തിനുവേïി വളരെയധികം വിഷമം സഹിച്ച നേതാക്കളാണ.് സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ക്ലാസ് ഒരിക്കല്‍പോലും ഒഴിവാക്കിയിട്ടില്ല. അബ്ദുല്‍ അഹദ് തങ്ങളുടെ ഭാര്യ നബീസുവും നല്ലൊരു പ്രവര്‍ത്തകയായിരുന്നു. അവര്‍ക്ക് നല്ല പേടിയാണ് പുറത്തിറങ്ങാന്‍. വളാഞ്ചേരിയില്‍ പോകാന്‍ കൂടി പേടിയാണ്. എന്നാലും മക്കളുടെയോ ആങ്ങളമാരുടെയോ കൂടെ എല്ലാ പരിപാടിക്കും വരും. അവരോട്, എന്നെ നോക്കി തങ്ങള്‍ പറയും: 'ആ മൊയ്തീന്‍ മൗലവിയുടെ ഭാര്യ എവിടെയെല്ലാം പോകുന്നു' എന്ന്. എനിക്ക് യാത്ര ചെയ്യാന്‍ ഒരു പേടിയുമില്ല. വïൂരൊക്കെ ഒറ്റക്ക് പോയി വരും. ഒരു മോള്‍ വïൂരിലാണ് പഠിച്ചത്. ഒരാള്‍ ശാന്തപുരത്തും. അക്കാലത്ത് അവിടെയെല്ലാം ഒറ്റക്ക് പോവും. ഇശാഅ് ആയാലേ വീട്ടിലെത്തൂ. ഒരു മോളെ കെട്ടിച്ചത് മണ്ണാര്‍ക്കാടാണ്. അവിടെയും പോകും. മൂപ്പര്‍ക്ക് എന്നെ ഒറ്റക്ക് വിടാനൊന്നും പേടിയില്ല, എന്റെ ഉമ്മയും അങ്ങനെയായിരുന്നു. അവരും ഖുര്‍ആനും ദീനും മാത്രമായി നടന്ന ആളാണ്. അയല്‍വാസികള്‍ വന്നാല്‍ അവരോട് കൂടുതല്‍ സംസാരിക്കില്ല. ദീനിനെയും മരണത്തെയും ഖബറിനെയും കുറിച്ചായിരിക്കും ഉമ്മാന്റെ വര്‍ത്തമാനം. അന്നൊക്കെ പാട്ടായിട്ടാണ് കഥകള്‍ പറയാറ്. അത് പാടി അര്‍ഥം പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ സംസാരിക്കും. യാത്രയില്‍ ആണുങ്ങള്‍ ധാരാളം ഉള്ള സ്ഥലത്ത് പോകുമ്പോള്‍ തല മറക്കണം, ശ്വാസം അടക്കിപ്പിടിക്കണം. അവര് പോയിക്കഴിഞ്ഞേ ഉറക്കെ ശ്വാസം വിടാവൂ. അന്യ ആണുങ്ങളുടെ മണം നമ്മള്‍ ശ്വസിക്കരുത്. എന്നൊക്കെയാണ് കുട്ടിക്കാലത്ത് പറഞ്ഞുതന്നത്. അങ്ങനെയൊരു ചുറ്റുപാടില്‍ വളര്‍ന്നൊരാളാണ് ഞാന്‍. എന്നാലും യാത്ര ചെയ്യാന്‍ എനിക്കൊരു പേടിയും ഇല്ല. എന്റെ ആങ്ങള പറയും, ഓള്‍ക്ക് മക്കന താഴ്ത്തിയിട്ടാല്‍ പിന്നെ ആരുടെ മുന്നിലും വരാനുള്ള ധൈര്യമാണെന്ന്.
എന്റെ ഉപ്പ ബാവു മുസ്‌ലിയാരും ഉമ്മ ആയിശക്കുട്ടിയുമാണ്. ഞങ്ങള്‍ മൂന്ന് മക്കളാണ്. രï് ജ്യേഷ്ഠന്മാരും ഞാനും. അന്നൊക്കെ സാമ്പത്തികമായി പ്രയാസം അനുഭവിച്ചിരുന്നു. ഇക്കാക്കാന്റെ കൂടെ ബീഡിക്ക് ഇല തെറുക്കുമായിരുന്നു. രാത്രിയില്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ ചെറിയ ഉള്ളി കണ്ണില്‍ തേച്ചുവെക്കുന്നതൊക്കെ ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു. എനിക്ക് എട്ടു മക്കളാണ്. മക്കളും മരുമക്കളും പേരക്കുട്ടികളും പ്രസ്ഥാന പ്രവര്‍ത്തകരാണ്. എല്ലാവരും പറയും; കുടുംബം മൊത്തമായി ജമാഅത്ത് പ്രവര്‍ത്തകരായത് എന്റെ ഭാഗ്യമാണെന്ന്. ഞാനവരോട് പറയും, ഞാന്‍ അത്രമാത്രം പ്രസ്ഥാനത്തിനുവേïി പ്രവര്‍ത്തിച്ചിട്ടുï്. അതിന് അല്ലാഹു എനിക്ക് നല്‍കിയ പ്രതിഫലമാണതെന്ന്.
ഇപ്പോള്‍ അവരോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നു. ഇപ്പോള്‍ ഒരു കൊല്ലമായി എവിടെയും പോകുന്നില്ല. ഫാത്വിമ മൂസയുമായാണ് കൂടുതല്‍ ബന്ധം. അതിപ്പോഴും തുടരുന്നു. വാട്‌സാപ്പുള്ളതുകൊï് ആര് വന്നാലും ഫാത്വിമ ഫോട്ടോ വിട്ടു തരും. ഫാത്തിമ ഉമര്‍ മരിച്ചപ്പോഴും അവിടെ വന്നവരുടെയൊക്കെ ഫോട്ടോ വിട്ടുതന്നു. യാത്ര ചെയ്യാനാവാത്തതുകൊï് അതൊക്കെ വല്യ കാര്യമാണ്. മുറ്റത്തേക്കിറങ്ങണമെങ്കില്‍ വടി വേണം. അല്ലെങ്കില്‍ മക്കളുടെ സഹായം വേണം. വയസ്സിപ്പോള്‍ 77 ആയി. റുക്‌നായിട്ട് 42 കൊല്ലമായി. മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കുളമംഗലം ബാവപ്പടിയിലാണ് താമസം.
എന്റെ കാലത്ത് ദീനിനും പ്രസ്ഥാനത്തിനും വേïി പ്രവര്‍ത്തിച്ച റുക്‌നുകളായവരും അല്ലാത്തവരുമായ പ്രസ്ഥാനപ്രവര്‍ത്തകര്‍ പലരും അല്ലാഹുവിലേക്ക് യാത്രയായി. സാദിഖ് മൗലവി, ഇസ്ഹാഖ് മൗലവി, ജബ്ബാര്‍ മൗലവി, മണ്ണാര്‍ക്കാട്ടെ സി.എം മൗലവി, ജബ്ബാര്‍ മൗലവി ഇവരുമായൊക്കെ നല്ല ബന്ധമായിരുന്നു. എല്ലാവരും അല്ലാഹുവിലേക്ക് യാത്രയായി. മൂസ മൗലവിയുടെ പ്രവര്‍ത്തനങ്ങളെ ഒരിക്കലും മറക്കാനാവില്ല. ആരിഫലി സാഹിബ് ബന്ധു കൂടിയാണ്. അടുത്തൊന്നും കïിട്ടില്ല. ഇപ്പോഴും ആവുംപോലെ ഖുര്‍ആന്‍ പഠനം നടത്തുന്നുï്. ഖുര്‍ആനിന്റെ ചരിത്രത്തിലൂടെ പോകുമ്പോഴുള്ള നിര്‍വൃതി അല്ലാഹു എനിക്ക് ദുനിയാവില്‍ നല്‍കിയ അനുഗ്രഹമാണ്. എനിക്ക് കിട്ടുന്ന ഇസ്‌ലാമികമായ അറിവുകള്‍ വാട്‌സാപ്പ് വഴി ജാതിമത ഭേദമില്ലാതെ അറിയുന്നവര്‍ക്കൊക്കെ എത്തിച്ചുകൊടുക്കും. ആരും വേïായെന്ന് പറഞ്ഞിട്ടില്ല. ആരാണ് പഠിപ്പിക്കുന്നത് എന്ന് നോക്കാറില്ല. കടുംപിടുത്തം ഇല്ലാതെ പറഞ്ഞു തരുന്ന ക്ലാസ്സുകള്‍ ശ്രദ്ധിക്കും.
അടുത്തിടെ ഒരാള്‍ എന്നെ ഫോണ്‍ ചെയ്തു. സംസാരത്തില്‍ ക്ഷീണം തോന്നി. അന്വേഷിച്ചപ്പോള്‍ മിഅ്‌റാജ് നോമ്പുïെന്നു പറഞ്ഞു. അങ്ങനെ നോമ്പില്ല, റസൂല്‍ ഇന്ന ദിവസമാണ് മിഅ്‌റാജ് പോയത് എന്ന് ഉറപ്പുïോ, നമ്മള്‍ പ്രവാചകന്റെ ഉമ്മത്താണ്, റസൂല്‍ കല്‍പ്പിച്ചതല്ല ഇത് എന്നുപറഞ്ഞപ്പോള്‍ അത് സുന്നത്തല്ലേയെന്നായി അന്വേഷണം. അത് ബിദ്അത്താണ് എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അല്ലാഹു നല്‍കിയ അറിവ് പകര്‍ന്നുകൊടുക്കേïത് എന്റെ കടമയാണ്. അങ്ങനെ ഇപ്പോള്‍ കഴിയുന്ന ദഅ്വത്ത് ചെയ്യുന്നു. മരണം വരെ അബോധാവസ്ഥയിലാകാതെ ഇതേ ഓര്‍മയോടെ ജീവിക്കാനാകണേ എന്നാണ് പ്രാര്‍ഥന. ജീവിതത്തില്‍ അറിഞ്ഞുകൊï് തെറ്റൊന്നും ചെയ്തിട്ടില്ല. അവസാന യാത്രയില്‍ സലാം പറഞ്ഞു മലക്കിനെ സ്വീകരിക്കാന്‍ കഴിയണേ എന്നും പരലോകത്തെത്തുമ്പോള്‍ വലത്തെ കൈയില്‍ കിതാബ് കിട്ടണമെന്നും പ്രവാചകന്റെ കൂടെ സ്വര്‍ഗ്ഗത്തില്‍ ഇടം ലഭിക്കണേ എന്നും ഓരോ നമസ്‌കാരത്തിലും പ്രാര്‍ഥിക്കുകയാണ്.