സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ത്രീകളുടേതായ ഒരു വേദി അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു എന്‍.ജി.ഒ രൂപംകൊള്ളുന്നത്.
ട്വീറ്റ് ചെയര്‍ പേഴ്സന്‍ എ.റഹ്മത്തുന്നിസയുമായി ആരാമം നടത്തിയ സംഭാഷണം
ദ വിമന്‍ എഡ്യുക്കേഷന്‍ ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് (ട്വീറ്റ്) എന്ന എന്‍.ജി.ഒ രൂപീകരിക്കാനുള്ള പ്രേരണ എന്താണ്?
വിഷന്‍ 2016 പ്രോജക്ടിന് കീഴില്‍ 2006 മുതല്‍ വളരെ ആസൂത്രിതമായി നമ്മുടെ രാജ്യത്ത് സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ ഉയര്‍ത്തിക്കൊïുവരാനുള്ള ശ്രമങ്ങള്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗïേഷന് കീഴില്‍ ആരം ഭിച്ചിരുന്നു. സ്ത്രീ ശക്തീകരണം മുഖ്യവിഷയമായി തന്നെ വിഷന്‍ 2016 പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ പലതരത്തിലുള്ള വിവേചനങ്ങളും നീതി നിഷേധങ്ങളും അനുഭവിക്കുന്നവരാണ്. പശ്ചിമബംഗാളിലെയും ഉ ത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും ദുര്‍ബല പിന്നാക്ക വിഭാഗങ്ങളില്‍പെട്ട ഭൂരിഭാഗം സ്ത്രീകളും പ്രാഥ മിക വിദ്യാഭ്യാസം പോലും ഇല്ലാത്തവരാണ്. പലരും നിരക്ഷരരാണ്. അതുകൊïുതന്നെ പലവിധ ത്തിലുള്ള ചൂഷണങ്ങള്‍ക്കും അവര്‍ വിധേയരാണ്. അവരെ ഉല്‍ബുദ്ധരാക്കി, ആത്മവിശ്വാസവും വിദ്യാ ഭ്യാസവും നല്കി, സ്വന്തം കാലില്‍ നില്ക്കാന് ശേഷിയുള്ളവരാക്കിയാല് മാത്രമേ ആ സമൂഹങ്ങളെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിന് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ത്രീ കളുടേതായ ഒരു വേദി അനിവാര്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഇത്തരമൊരു എന്‍.ജി.ഒ രൂപംകൊള്ളുന്നത്.
ട്വീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
2019 ഒക്ടോബറിലാണ് ഡല്‍ഹിയില്‍ വെച്ച് ട്വീറ്റ് (ദ വുമണ്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ്) എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റ് ഔദ്യോഗികമായി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടക്കം കുറിച്ചത്.
സാമൂഹികവും സാമ്പത്തികവുമായ ശാ ക്തീകരണത്തിലൂടെ സ്ത്രീകള്‍ക്ക് മാന്യമായ ജീവിതവും നീതിപൂര്‍വമായ സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം.
സര്വതോന്മുഖമായ കര്‍മപരിപാടി കളിലൂടെ വികസനവും പുരോഗതിയും കുടുംബങ്ങളിലെത്തിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. വിദ്യാഭ്യാസം, സാക്ഷരത, ബോധവല്‍ക്കരണ പരിശീലന പരിപാടികള്‍, ജീവിതമാര്‍ഗം, സംരംഭകത്വം, നൈപുണി വികസനം തു ടങ്ങിയ മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
വിഡോ സപ്പോര്‍ട്ട് പ്രോഗ്രാം
വിദഗ്ധരായ ടീമിന്റെ ഫീല്‍ഡ് സര്‍വേയുടെയും പഠനത്തിന്റയും അടിസ്ഥാനത്തില്‍ തെരഞ്ഞെ ടുക്കപ്പെട്ട വിധവകള്‍ക്കുള്ള സാമ്പത്തികവും മനശാസ്ത്രപരവുമായ പിന്തുണയാണ് ഈ പ്രോജക്ടിലൂടെ നടത്തുന്നത്. കുടുംബനാഥന്റെ നിര്യാണം മൂലം കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സും അത്താണിയും ഇല്ലാതായിപോയ കുടുംബങ്ങളെ ദത്തെടുത്ത് കുട്ടികള്‍ക്കുള്ള വിദ്യാ ഭ്യാസവും കുടുംബത്തിന്റെ നിത്യ ചെലവിനുള്ള സാമ്പത്തിക പിന്തുണയും നല്കുന്നു. അവരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുവാനും അവ രുടെ കഴിവനുസരിച്ചുള്ള സ്വയംതൊഴില്‍ പദ്ധ തികളില്‍ നിപുണരാക്കി അഭിമാനത്തോടെ ജീ വിതം മുന്നോട്ട് കൊïുപോകാനുള്ള പരിശീലനവും പിന്തുണയും ഘട്ടംഘട്ടമായി നല്കിവരുന്നു. ഇതിലൂടെ പലതരത്തിലുള്ള ചൂഷണങ്ങളില്‍നിന്നും അവരെ സംരക്ഷിക്കുവാന്‍ സാധിക്കുന്നുï്.
ങലൃശീേൃശീൗ െഏശൃഹ െടരവീഹമൃവെശു
സാമ്പത്തിക പരാധീനതകൊï് ഉന്നത വി ദ്യാഭ്യാസം നേടാന്‍ കഴിയാത്ത മിടുക്കികളായ പെണ്‍കുട്ടികളെയാണ് ഈ പദ്ധതിയിലൂടെ സഹാ യിക്കുന്നത്. ട്വീറ്റ് സ്കോളര്‍ഷിപ്പ് നേടി വിദേശ യൂണിവേഴ്സിറ്റികളിലടക്കം തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിദ്യാഭ്യാസം നേടി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൊï് കഴിവുള്ള ഒരു പെണ്‍കുട്ടിക്കും ഉന്നത വിദ്യാ ഭ്യാസം നിഷേധിക്കപ്പെടരുത് എന്നാണ് നാം ആഗ്രഹിക്കുന്നത്. നിരവധി മിടുക്കികളുടെ അ പേക്ഷകള്‍ ലഭിക്കാറുïെങ്കിലും ഫïിന്റെ അപര്യാപ്തത മൂലം എല്ലാം പരിഗണിക്കാന്‍ കഴിയാ റില്ല.
സാക്ഷരതാ പ്രവര്‍ത്തനം
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും ചേരി പ്രദേശങ്ങളിലെയും നിരക്ഷരരായ വനിതകള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ പ്രവര്‍ത്തകരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി അക്ഷരാഭ്യാസം നേടാന്‍ ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ മുന്നോട്ട് വരുന്നുï്.
ഋിൃേലുൃലിലൗൃവെശു ുൃീഴൃമാാല
കാലാകാലങ്ങളായി പലതരത്തിലുള്ള വെല്ലുവിളികളാണ് ഈ രംഗത്ത് കടന്നു വരാന്‍ താല്പര്യമുള്ള സ്ത്രീകള്‍ നേരിടുന്നത്. സാമ്പത്തിക സ്രോതസ്സ്, സമ്പത്ത് കൈകാര്യം ചെയ്യല്‍, തൊഴില്‍ സംരംഭത്തെക്കുറിച്ചുള്ള അറിവ്, നൈപുണ്യം, പരിശീലനം ലഭ്യമാക്കല്‍, കുടുംബവും തൊഴിലും ഒരുമിച്ചു കൊïുപോകല്, തൊഴില്‍സ്ഥലത്തെ സുരക്ഷ, സമൂഹത്തിന്റെ പിന്തുണ എല്ലാം പ്രശ്നമാണ്. സാമ്പത്തിക സഹായം, ബോധവല്‍ക്കരണം, പരിശീലന പരിപാടികള്‍ എന്നിവയിലൂടെ ഈ രംഗത്ത് 'ട്വീറ്റ്' ആവശ്യമായ ഇടപെടല്‍ നടത്തിവരുന്നു.
ഘശ്ലഹശവീീറ ടൗുുീൃേ
പല കാരണങ്ങളാല്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ചെറുകിട തൊഴില്‍ സംരംഭങ്ങളിലൂടെ തങ്ങളുടെ നിത്യ ചെലവിനുള്ള വക കïെത്തുവാന് ഉതകുന്ന സാമ്പത്തിക സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ ആവിഷ്കരിച്ചു വരുന്നത്.
ടസശഹഹ ഉല്ലഹീുാലി േഇലിൃേലെ
തയ്യല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ തൊഴിലധിഷ്ഠിത പരിശീലന പരിപാടികളാണ് ഈ സെന്ററുകളിലൂടെ ചെയ്തുവരുന്നത്.
ഘലമറലൃവെശു ജൃീഴൃമാാല
സമൂഹത്തെ നയിക്കാന്‍ പ്രാപ്തരായ വനിതകളെ പരിശീലിപ്പിച്ച് എടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ല ക്ഷ്യം വെക്കുന്നത്. വിവിധ എന്‍.ജി.ഒ ഭാരവാഹികളും സാമൂഹ്യപ്രവര്‍ത്തകരും ഇതില്‍ പങ്കാളികളാവുന്നു.
ടീരശീ ഘലഴമഹ അംമൃലിലൈ
സാമൂഹ്യ പ്രശ്നങ്ങള്‍, തൊഴി ലവസ രങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, പാരന്റിംഗ്, സാമ്പ ത്തിക ആസൂത്രണം തുടങ്ങിയ വിഷ യങ്ങളില്‍ ബോധവല്‍ക്കരണ പരിപാ ടികള്‍ സംഘടിപ്പിച്ചു വരുന്നു. നല്ല മാറ്റമാണ് ഇത്തരം പരിപാടികളില്‍ പങ്കാളികളാകുന്നവരില്‍ കïുവരുന്നത്.
ഇത്തരം പദ്ധതികള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് എന്താണ്?
ചോദ്യം വളരെ പ്രസക്തമാണ്. പലരും ഇങ്ങോട്ട് വിളിച്ചാണ് അവരുടെ സാമ്പത്തിക വിഹിതങ്ങള്‍ നല്‍കുന്നത്. നമ്മുടെ സ്പോണ്‍സര്‍മാരും ഡോണേഴ്സും വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല. സമൂഹത്തിന്റെ ഉന്നമനത്തിന് ഞാനെന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ അവരുടെ ആവശ്യങ്ങള്‍ മാറ്റിവെച്ച് മിച്ചം പിടിച്ച് നല്കുന്ന പലരുമുï്. അഭ്യുദയകാംക്ഷികള്‍ തന്നെ യാണ് ട്വീറ്റിന്റെ സാമ്പത്തിക സ്രോതസ്സ്.
ട്വീറ്റിന്റെ സ്വപ്നം വളരെ വലുതാണ്. എല്ലാ സഹോദരിമാരും, പെണ്‍കുട്ടികളും ആത്മവിശ്വാസത്തോടെ ആത്മാഭിമാനത്തോടെ അന്തസ്സോടെ ജീവിക്കുന്ന ഒരു ഇന്ത്യയാണ് നമ്മുടെ സ്വപ്നം. അത് സാധ്യമാകണമെങ്കില്‍ ഇനിയും ഒരുപാട് ചെയ്യാനുï്. ഇത്രയെങ്കിലും നമുക്ക് സാധ്യമാകുന്നത് പലരുടെയും അകമഴിഞ്ഞ വളïിയര്‍ സേവനത്തിന്റെ കൂടി ഫലമായിട്ടാണ്. ട്രെയിനികളായി പല പെണ്‍കുട്ടികളും നമ്മുടെ പ്രോ ജക്ടുകളില് സഹകരിക്കുന്നുï്. മുഴുസമയ സ്റ്റാഫും നമുക്കുï്. അവരുടെ കൂടെ സാമൂഹ്യ സേവനത്തില്‍ പ്രാ യോഗികമായ പരിശീലനത്തിനും കൂടി യുള്ള അവസരങ്ങള്‍ ഒരുക്കാറുï്.
സ്റ്റാഫ് റിപ്പോര്‍ട്ടര്‍