തിരക്കു പിടിച്ച ആശുപത്രി ജീവിതം. അതിനിടക്ക് കിട്ടുന്ന അനുഗ്രഹമാണ് വെള്ളിയാഴ്ച അവധി. വെള്ളിയാഴ്ചയും ജോലി ചെയ്താല്‍ മൂന്നര ദീനാര്‍ അധികം ലഭിക്കും. സുബൈറിന് ഓവര്‍ടൈം കൊടുക്കേïെന്ന് കാസിംച്ച പറഞ്ഞതോടെ വെള്ളിയാഴ്ച പോക്കും നിര്‍ത്തി.
പതിവ് പോലെ വെള്ളിയാഴ്ച വന്നു. മനസ്സാകെ അസ്വസ്ഥം.
സുബൈര്‍ രാവിലെ പത്രത്താളുകള്‍ മറിച്ചുകൊïിരിക്കുമ്പോഴാണ് കോളിംഗ്‌ബെല്‍. കതക് തുറന്നു. ഡ്രൈവര്‍ ആസിഫ്.
'വെള്ളിയാഴ്ചത്തെ ബോറടി മാറ്റാന്‍ കുവൈറ്റ്‌സിറ്റിയിലേക്കൊന്ന് പോയാലോ എന്ന് വിചാരിക്കുകയാണ്. നീ എന്നെ ടൗണില്‍ വിട്ടാല്‍ മതി.'
ആസിഫ് സോഫയിലിരുന്ന് റിമോട്ട് എടുത്തു.
'നിങ്ങളെ തനിച്ചുവിട്ടാല്‍, അറബി അറിയാത്ത നിങ്ങള്‍ എന്ത് ചെയ്യും? അറബിക്കാണെങ്കില്‍ ഇംഗ്ലീഷും മനസ്സിലാവില്ല. വേï... വേï... ഒറ്റക്ക് വിടില്ല, ഞാനുïല്ലോ.'
'ആസിഫേ, ഞാന്‍ കൊച്ചു കുഞ്ഞൊന്നുമല്ല. എന്തായാലും നമ്മള്‍ വന്നത് കേരളത്തില്‍ നിന്നാണ്. കഥകളിയുടെ നാട്ടില്‍ നിന്ന്. ആംഗ്യ ഭാഷയില്‍ സംസാരിക്കാമല്ലോ? ഞാന്‍ ടാക്‌സിയില്‍ വരാം.'
'തിരിച്ചുവരുന്ന സമയത്ത് നിങ്ങള്‍ ആശുപത്രിയിലേക്ക് വിളിച്ചാല്‍ മതി. ഞങ്ങളാരെങ്കിലും വന്ന് സാറിനെ പിക്ക് ചെയ്യാം.'
'സര്‍ ഇവിടെയിറങ്ങി കുറച്ച് മുമ്പോട്ടു നടന്നാല്‍ കുവൈത്ത് സിറ്റിക്കെത്തും. ഇവിടം മുതല്‍ കടകളും മാളുകളുമൊക്കെ ആരംഭിക്കുകയാണ്.'
'ഓക്കെ... ആസിഫ്.'
പോസ്റ്റാഫീസിന് സമീപം സുബൈര്‍ കാറില്‍ നിന്നിറങ്ങി. ഇരുവശങ്ങളും സൂക്ഷ്മതയോടെ നോക്കി. നാനാതരത്തിലുള്ള ഷോപ്പുകള്‍ ഡക്കറേറ്റ് ചെയ്ത് മോടി പിടിപ്പിച്ചിരിക്കുന്നു. പല ഷോപ്പിലും കയറിയിറങ്ങി. നടന്ന് നടന്ന് ഇടതുവശത്തുള്ള നടപ്പാതയുടെ ഒരു വശത്ത് ചെറിയൊരു ചായക്കട ദൃഷ്ടിയില്‍ പെട്ടു. 'അല്‍ ഈസാ റസ്റ്റോറന്റ്'. വലിയ തിരക്കൊന്നുമില്ല. സുബൈര്‍ ആളൊഴിഞ്ഞ മൂലയില്‍ ഇരുന്നു. ഒരാള്‍ വെള്ളവും ഗ്ലാസ്സും കൊïുവെച്ചു.
'എന്താണ് വേïത്?'
'ചായ, പിന്നെയെന്തെങ്കിലും ലൈറ്റായിട്ട്.'
'സാറിനെ മുമ്പ് കïിട്ടില്ലല്ലോ? എവിടെയാണ്?
'ഞാനോ... ആറുമാസമായിക്കാണും. കാസര്‍കോടാണ് വീട്.'
'എന്തുചെയ്യുന്നു?'
'കുവൈത്ത് ഇന്ത്യന്‍ ഹോസ്പിറ്റലില്‍ മാനേജരായിട്ട്.'
'ഞങ്ങളൊക്കെ അവിടെയാ പോകാറ്.'
ഇതും പറഞ്ഞ് അയാള്‍ അവിടുത്തെ മുതലാളിയോടും ജീവനക്കാരോടുമായി.
'ഈ സാര്‍ കുവൈത്ത് ഇന്ത്യന്‍ ഹോസ്പിറ്റലിലെ മാനേജറാണ്... കാസര്‍കോട്ടുകാരനാ...'
അവരൊക്കെ ബഹുമാന സൂചകമായി ചിരിച്ചു. മുതലാളി വന്ന് അവന്റരികില്‍ ഇരുന്നു.
'ഞാന്‍ കാഞ്ഞങ്ങാടാണ്, പത്തിരുപത് കൊല്ലമായി ഇവിടെ ഈ കച്ചവടവുമായി കഴിയുന്നു.'
'നിങ്ങളെയൊക്കെ പരിചയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.'
'എന്റെ പേര് യൂസുഫ്. കാഞ്ഞങ്ങാടാണ്. നിങ്ങളോട് ആദ്യം സംസാരിച്ചയാള്‍ ജലീല്‍, കാസര്‍കോടുകാരന്‍.'
'അയാളുടെ ഭാഷ കേട്ടപ്പോള്‍ തന്നെ മനസ്സിലായി എന്റെ നാട്ടുകാരനാണെന്ന്.' കുറേ സമയം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ചവിടെത്തന്നെ ഇരുന്നു. നാട്ടില്‍പോയ അനുഭവം. ആശുപത്രിയിലെ ദിനരാത്രങ്ങള്‍, രോഗികള്‍... അവരുടെ കൂടെ വരുന്ന ആള്‍ക്കാര്‍, പരാതികള്‍, ചീത്ത വിളികള്‍, ഇതൊക്കെയാണ് ദിനേന കേള്‍ക്കുന്നത്. മനസ്സാകെ വിറങ്ങലിച്ചിരുന്നു. പലതും ചിന്തിച്ച് നടന്നു. കാറുകളും ബസ്സുകളും ഇരമ്പിപ്പാഞ്ഞു.
ആകര്‍ഷകമായ ബസ് വെയിറ്റിംഗ് ഷെഡ് കïു. അവിടെ ഇരിക്കാമെന്ന് കരുതി അങ്ങോട്ടേക്ക് നടന്നു. ബസ്സ്‌റ്റോപ്പിന്റെ പിറകിലേക്ക് നോക്കിയപ്പോള്‍ പല വര്‍ണങ്ങളില്‍ പൂക്കള്‍, പുല്‍ത്തകിടുകള്‍. നിയോണ്‍ ബള്‍ബുകള്‍. ജലധാരകള്‍, വൃത്തിയുള്ള ഇരിപ്പിടങ്ങള്‍. ജലധാരായന്ത്രങ്ങളിലൂടെ ഉദകപ്പോളകള്‍ നൃത്തംചെയ്യുന്നു. ജലധാര യന്ത്രത്തിനു അഭിമുഖമായി സുബൈര്‍ ഏറെ നേരംഇരുന്നു. അവനാകെ വിസ്മൃതിയില്‍ ലയിച്ചു. ചില അറബികള്‍ ചിരിച്ച് അവന്റടുത്ത് വന്ന് അറബിയില്‍ സംസാരിച്ചു. അസലാമു അലൈക്കും മാത്രം മനസ്സിലായി. ബാക്കിയൊക്കെ ആശംസകളായിരിക്കാം. സുബൈര്‍ അവിടെത്തന്നെയിരുന്നു. ഓര്‍മകള്‍ക്ക് കനം വെച്ചു.
* * *
ഉപ്പൂപ്പാന്റെ വീട്ടിലായിരുന്നു താമസം. ശബ്ദമുïാക്കാതെ മുറിയുടെ വാതില്‍തുറന്നു. ചുമരിലെ ക്ലോക്ക് പാതിരാത്രി പന്ത്രï് മണിയാണെന്നറിയിച്ചു. പുറത്ത് കനത്ത ഇരുട്ട്. കാഴ്ചകള്‍ വ്യക്തമല്ല. എല്ലാവരും ഗാഢനിദ്ര. ഉമ്മാന്റെ കൂര്‍ക്കം വലി. അവന്‍ മുകളിലത്തെ നിലയില്‍ നിന്ന് താഴെയിറങ്ങി. അടുക്കള വാതില്‍ ശബ്ദമുïാക്കാതെ തുറന്നു പുറത്തേക്കിറങ്ങി. അവനെ കï് തൊഴുത്തിലെ പോത്തുകള്‍ അമറി. അവന്‍ അവറ്റകളുടെയടുത്ത് ചെന്നു. വൈക്കോലിട്ടുകൊടുത്തു. നെറുകയില്‍ ചുംബിച്ചു. തലോടി. പലപ്രാവശ്യം പാടത്ത്‌കൊïു പോയി ഉഴുത് മറിച്ചതാണ്. കോളേജ് അവധി ദിവസങ്ങളിലൊക്കെ കന്നുപൂട്ടായിരുന്നു ജോലി.
കുന്നിന്‍ ചെരിവിലൂടെ അവന്‍ നടന്നു. പ്രധാന റോഡിലെത്തി. റോഡില്‍നിന്ന് നേരെ റെയില്‍വെ പാലത്തില്‍ കയറി. പുഴക്കരയിലേക്ക് നടന്നു. ചങ്ങാതി പ്രഭാകരന്‍ അക്കരെ നില്‍പുïെന്ന് ഉറപ്പ്. റെയില്‍ പാളങ്ങളിലൂടെ വേഗം നടന്നു.
'സുബൈറേ... വേഗം... പ്രഭാകരന്റെ ശബ്ദം.'
'അവരൊക്കെ വന്നോ?'
'വന്നു കാണും; ബാ... വേഗം നടക്ക്.'
അവര്‍ രï് പേരും പുഴയുടെ തീരത്തുകൂടി നടന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ കൂടി കുന്നുകയറി നേരത്തെ നിശ്ചയിച്ച പ്രകാരം ഇടിഞ്ഞു തകര്‍ന്ന കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തെത്തി.
'ആകാശത്ത് നക്ഷത്രങ്ങള്‍ക്ക് തിളക്കം കുറഞ്ഞോ?'
സുബൈര്‍ മേല്‍പ്പോട്ടേക്ക് നോക്കിപ്പറഞ്ഞു. ഗോപിയും, ഗംഗാധരനും, കുഞ്ഞിരാമനും, റഷീദും, കൂട്ടത്തില്‍ ഒരു അപരിചിതനും. സുബൈര്‍ ഗോപിയുടെ കൈയില്‍ പിടിച്ച് പറഞ്ഞു:
'ഗോപീ, നമുക്ക് ഇവിടെ ഇരുന്നാലോ?'
ഗംഗാധരന്‍ പരന്ന പുല്‍ത്തകിടിയില്‍ ഇരുന്ന് അവരെ എല്ലാവരേയും ക്ഷണിച്ചു. പറഞ്ഞ പോലെ അവരെല്ലാവരും മുട്ടി ഉരുമ്മി ഇരുന്നു. ഗംഗാധരന്‍ ഇരുന്നിടത്ത് നിന്നുതന്നെ തന്റെ പ്രഭാഷണം തുടങ്ങി.
'ഇദ്ദേഹമാണ് ഇടുക്കിയില്‍നിന്ന് വന്ന കോമ്രേഡ് ആന്റണി. നമ്മുടെ നാട്ടിലെ വിപ്ലവ പ്രസ്ഥാനത്തിന് മാര്‍ഗദര്‍ശനം നല്‍കാന്‍ വേïി കേന്ദ്രകമ്മിറ്റി ഇദ്ദേഹത്തെ ഇവിടുത്തേക്ക് നിയോഗിച്ചതാണ്.'
എല്ലാവരും പേര് പറഞ്ഞ് ഹസ്തദാനം ചെയ്തു. കോമ്രേഡ് ആന്റണി എഴുന്നേറ്റ്‌നിന്ന് സംസാരിച്ചു.
'അധ്വാനിക്കുന്ന ജനവിഭാഗത്തെ ചൂഷണം ചെയ്യുന്ന മുതലാളിമാര്‍, പാടത്തും, പുകക്കുഴലുകള്‍ ഉയര്‍ന്ന കമ്പനികളിലും അഹോരാത്രം ജോലി ചെയ്യുന്ന സഹോദരീ സഹോദരന്മാര്‍ക്ക് നേരാംവണ്ണം പ്രതിഫലം നല്‍കാത്ത ദുഷ്പ്രഭുക്കള്‍.... അവറ്റകളെ പാഠം പഠിപ്പിക്കാന്‍, ഭയപ്പെടുത്താന്‍, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇങ്ങനെയൊരു പരിപാടി നമ്മള്‍ ആവിഷ്‌കരിക്കുന്നത്. മുമ്പുള്ള ക്ലാസുകളൊക്കെ നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ?'
കോമ്രേഡ് ആന്റണി സംഭാഷണം നിര്‍ത്തി. ചുറ്റുപാടുകള്‍ നിരീക്ഷിച്ചു.
'ഇനി പ്രായോഗിക ആക്ഷനുകളാ.'
കോമ്രേഡ് ആന്റണി മുഷ്ടി ചുരുട്ടി പറഞ്ഞു.
'പ്രവര്‍ത്തിച്ച് തന്നെ കാണിക്കണം.'
അയാളുടെ കണ്ണുകള്‍ ചുമന്നു. മുഖം തുടുത്തു. കോമ്രേഡ് പ്രസംഗം തുടര്‍ന്നു.
'അയാളെ നമുക്ക് വക വരുത്തണം.'
കോമ്രേഡ് ആന്റണി ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് മേലോട്ട് വലിച്ചു. അവന്റെ കറുത്ത കരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു.
'ആദ്യം നാരായണന്‍ നായരെ നിഷ്‌ക്കാസനം ചെയ്യുക... അതായത് തട്ടുകതന്നെ.'
സുബൈറും ഗോപിയും ഒഴികെ മറ്റെല്ലാവരും അത് ഏറ്റു പറഞ്ഞു.
'കൊല്ലുക തന്നെ.'
സുബൈര്‍ ഇടക്ക് കയറി ചോദിച്ചു.
'കൊല്ലണോ... പേടിപ്പിച്ച് വിട്ടാല്‍ പോരേ...?'
ചിലര്‍ അതിനോട് യോജിച്ചു. കോമ്രേഡ് ആന്റണിയുടെ കണ്ണ് കത്തിജ്വലിച്ചു.
'നിങ്ങളോടാരോടും അഭിപ്രായം ചോദിച്ചില്ല. ഇത് മുകളില്‍നിന്ന് വന്ന സര്‍ക്കുലറാണ്. നമ്മള്‍ അത് നടപ്പാക്കിയേ തീരു.'
'അതെ; അതുതന്നെ ആ ദുഷ്ടന്റെ ശിരസ്സ് ഛേദിച്ച് പുതിയ അക്ഷരമരത്തിന്റെ കൊമ്പില്‍ കെട്ടിത്തൂക്കണം. എല്ലാ മുതലാളിമാര്‍ക്കും അതൊരു പാഠമാകണം.'
ഗംഗാധരന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍. ആന്റണി പറഞ്ഞതിന്റെ അനുബന്ധമെന്നോണം പറഞ്ഞു. കോമ്രേഡ് ആന്റണി സംഭാഷണം തുടര്‍ന്നു.
'അടുത്ത കൂടിച്ചേരലില്‍ ഇതിന്റെ വ്യക്തമായ രീതികള്‍, അനുയോജ്യമായ ആയുധങ്ങള്‍ മുതലായവ സംബന്ധിച്ച് പറയാം... ചര്‍ച്ച ചെയ്യാം.... കവലകള്‍ തോറും പോസ്റ്ററുകള്‍ പതിയട്ടെ.'
കോമ്രേഡ് ആന്റണി ഇത്രയും പറഞ്ഞ് ഉപസംഹരിച്ചു. ഇരുട്ടത്ത് ആരുടേയും മുഖങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റിയില്ല. അവര്‍ പരസ്പരം മുഷ്ടി ചുരുട്ടി അഭിവാദനം പറഞ്ഞു പിരിഞ്ഞു. കോമ്രേഡ് ആന്റണി പോക്കറ്റില്‍ നിന്ന് ബീഡിയെടുത്തു കത്തിച്ച് ഇരുട്ടിലേക്ക് മറഞ്ഞു. ഗംഗാധരന്‍ യാത്രാ ചെലവിന് കുറച്ചു പണം കോമ്രേഡിന്റെ കീശയില്‍ വെച്ചു. പലരും പല ഭാഗങ്ങളിലേക്ക് തിരിഞ്ഞു. പ്രഭാകരനും ഗോപിയും പാലം വരെ സുബൈറിനെ പിന്തുടര്‍ന്നു. ഗോപി പാലത്തിന് അടുത്ത ഇടത്തോട്ടുള്ള നടപ്പാതയില്‍കൂടി ധൃതിയില്‍ നടന്നു. പ്രഭാകരന്‍ പാലത്തിന്റെ അടിവശത്തുള്ള പടികളില്‍ ഇറങ്ങി പുഴക്കരയിലൂടെ മറഞ്ഞു. സുബൈര്‍ പാലത്തിലൂടെ നേരെ അക്കരക്ക്വെച്ചു പിടിച്ചു.
'ഇത് ആര് മോനെ ഈ നട്ടപ്പാതിരാക്ക്?'
സുബൈര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഉപ്പേരി ഉമ്മര്‍ച്ച.
'ഇത് ഞാനാണ്, ചമ്പനടുക്കത്തെ സുബൈര്‍. ഉമ്മര്‍ച്ചയെന്ത് ഈ സമയത്ത്?'
'കാളം എറിയാന്‍ വന്നത് മോനെ.'
'ഓ! മീന്‍ പിടിക്കാന്‍ വന്നതാ?'
'സുബൈറേ, ഈ നട്ടപ്പാതിരാക്ക് നീ എവിടെയാ പോയത്?'
'ഉമ്മര്‍ച്ചാ, ഞാന്‍ ചോളോട്ട് എന്റെ ചങ്ങാതിയുടെ വീട്ടില്‍ പോയതാ... തിരിച്ചു വരുമ്പോള്‍ താമസിച്ചു പോയി.'
'ആയി മോനേ, വേഗത്തില്‍ പോ. ഉപ്പ പൊരേല് കാത്തിരിക്കുന്നുïാകും.'
സുബൈര്‍ തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നു.
'എന്താണെടോ സ്വപ്‌നം കാണുന്നത്?'
പ്രഭാകരന്റെ ചോദ്യം കേട്ടപ്പോള്‍ സുബൈറിന് അത്ഭുതമായി.
'എടാ പ്രഭയാ... എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല... അത്ഭുതമായിരിക്കുന്നു. നിന്നെത്തന്നെയാണ് ഞാന്‍ ഓര്‍ത്തോïിരിക്കുന്നത്... നീ ഇവിടെ?'
'ഞാന്‍ മൂന്ന് മാസമായി. ഇവിടെ നിന്നെ കാണാന്‍ അഡ്രസിനും ഫോണ്‍ നമ്പറിനും പലരോടും ചോദിച്ചു. അന്നത്തെ ആ സംഭവത്തിനു ശേഷം തെളിവില്ലാത്തതുകൊï് ഞങ്ങള്‍ നാല് പേരേയും വെറുതെവിട്ടു. അതിനുശേഷം നാട്ടില്‍ ആരും ഞങ്ങള്‍ക്ക് ജോലി തന്നില്ല. സുഹൃത്തുക്കള്‍ പോലും തല തിരിച്ചു.'
'അതൊക്കെ ഞാനറിഞ്ഞിരുന്നു ആ സമയത്ത് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നുവല്ലോ? നിനക്കറിയില്ലേ?'
പ്രഭാകരന്‍ സുബൈറിന്‍ന്റെ തൊട്ടടുത്തിരുന്നു. അവന്‍ പറഞ്ഞു.
'നീ ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് ഉïായിരുന്നില്ലല്ലോ? എന്നിട്ടും നിന്നേയും അവര്‍ പൊക്കി.'
'എല്ലാം അനുഭവിക്കണം. എന്ത് ചെയ്യാം. ഞാന്‍ അന്ന് മെഡിസിന് ചേരാനുള്ള തയാറെടുപ്പിലായിരുന്നു. എന്റെ അമ്മാവന്‍ അതീവ താല്‍പര്യമെടുത്തത് കൊïാണ് ഞാന്‍ അതിന് മുതിര്‍ന്നത്. ഞാന്‍ ടൗണില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പോലീസ് ജീപ്പ് തൊട്ടുമുമ്പില്‍ നിര്‍ത്തിയത്. എസ്.ഐ രഘുറാം എന്റെ കോളറില്‍ പിടിച്ചു.
'കേറടാ... നായെ, ജീപ്പില്‍' ആക്രോശം കേട്ടപ്പോള്‍ ആളുകള്‍ തടിച്ചുകൂടി. ജീപ്പില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊïുപോയി. ഇതൊക്കെ വളരെ ദൂരെനിന്ന് എന്റെ ഉപ്പ നോക്കി എന്നറിഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നു. എന്റെ ഹൃദയം പിടഞ്ഞു. അന്നത്തെ ആ കൊലയില്‍ ഞാന്‍ ഉïായിരുന്നില്ലല്ലോ?'
'നീ ഇല്ലാത്തത് കൊï് നീ രക്ഷപ്പട്ടല്ലോ.'
'വാസ്തവത്തില്‍ ഏ.എസ്ച്ചയായിരുന്നു എന്നെ രക്ഷപ്പെടുത്തിയത്.'
(തുടരും)