അക്കാലത്ത് തെക്കെ മലബാറിലെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന പൊന്നാനി മാര്‍ക്കറ്റ് റമദാനോടനുബന്ധിച്ച് സജീവമാകും.
കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത പൊ ലിമകളാലും ആചാരങ്ങളാലും കീഴ്വഴ ക്കങ്ങളാലും സമ്പന്നമായിരുന്നു പൊന്നാനിയിലെ റമദാന് കാലം. ആറ് പതിറ്റാï് മുമ്പ് പൊന്നാനി ടി.ഐ.യു.പി സ്കൂളിലെ സഹപാഠികളുമൊത്ത് റമദാന് കാത്ത് കൈവിരലുകള്‍ മടക്കി ദിവസങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയിരുന്ന ബാല്യകാല അനു ഭവങ്ങളാണ് പുണ്യത്തിന്റെ പൂക്കാലത്തെ കുറി ച്ചുള്ള ഭൂതകാല സ്മരണകള്‍. പട്ടിണിയുടെ നാളായിരുന്നുവെങ്കിലും റമദാന് മാസം കു ട്ടികളായ ഞങ്ങള്‍ക്ക് ഭയഭക്തിയുടെയും സന്തോ ഷത്തിന്റെയും ദിനങ്ങളായിരുന്നു.
അന്ന് ഇവിടുത്തെ മാപ്പിള സ്കൂളുകള്‍ മുസ്ലിം കലïര്‍ അനുസരിച്ചായിരുന്നു. മധ്യവേനലവധി മെയ്മാസവും റമദാന് മാസത്തിലുമായിരുന്നു. ശഅബാന്‍ മാസം ആദ്യം മുതല്‍ തന്നെ പള്ളികളും വീടുകളും വെള്ള പൂശി അടിച്ചു തെളിക്കും. വീടി ന്റെ മുക്കും മൂലയും കുഞ്ഞിക്കയില്‍ മുതല്‍ ചെമ്പുപാത്ര സാമാനങ്ങള്വരെ വൃത്തിയാക്കും. പള്ളികളിലും, ആവിക്കുളം, മീന്തെരുവ്, പുത്ത ന്കുളം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും ആഴ്ചകള്‍ നീï് നില്ക്കുന്ന വഅള് പരമ്പര പതിവായിരുന്നു. നബി(സ)യുടെ തൃക്കല്യാണവും വഫാത്തും ഫാത്വിമാ ബീവിയുടെയും അലിയാര് തങ്ങളുടെയും കല്യാണവും വിവരിക്കുന്ന വഅളിന്റെ അവസാന ദിനങ്ങളില്‍ ശ്രോതാക്കള്‍ തിങ്ങി നിറയും.
തൃക്കല്ല്യാണ ദിവസം വഅള് പറയുന്നവരെ പുതുവസ്ത്രങ്ങള്‍ അണിയിച്ച് ബൈത്തുകള്‍ ചൊല്ലി സദസ്സ്യര്‍ ആദരവോടെ സന്തോഷപൂര്‍വം സദസ്സിലൂടെ ആനയിക്കും. അവസാനദിവസം മനംനൊന്ത് കരയിപ്പിക്കുന്ന പ്രാര്‍ഥനയോടെയാണ് വഅളിന്റെ സമാപനം. നഗരത്തിലെ തറവാട്ടുകാര്‍ക്ക് നോമ്പിന്റെ ചിട്ടവട്ടങ്ങള്‍ ഒന്ന് വേറെ തന്നെയാണ്. പുതിയാപ്ലമാരുടെ വകയായുള്ള മാമൂലുകള്‍ റമദാന് മുമ്പെ ഭാര്യവീട്ടിലെത്തിക്കും. ചാക്ക് അരി, വിറക്, ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള പലവ്യജ്ഞനങ്ങള് എന്നിവ നിര്‍ബ്ബന്ധം. സാധനങ്ങള്‍ വാങ്ങുന്നതിന് പീടികയിലെത്തിയാല്‍ 'വെയ്പ്പാണോ, അല്ലേ'എന്നു കടക്കാരന് ചോദിക്കും. ഭാര്യവീട്ടില്‍നിന്ന് അത്താഴം കഴിക്കുന്നുïോ ഇല്ലേ എന്നാണ് ഉദ്ദേശ്യം. ഭാര്യവീട്ടില്‍നിന്ന് അത്താഴം കഴിക്കുന്നില്ലെങ്കില്‍ വാങ്ങുന്ന സാധനങ്ങളുടെ പകുതിയും കഴി ക്കുന്നെ(വെയ്പ്പെ)ങ്കില്‍ ഇരട്ടിയുമാണ് കീഴ്വഴക്കം.
അക്കാലത്ത് തെക്കെ മലബാറിലെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന പൊന്നാനി മാര്‍ക്കറ്റ് റമദാനോടനുബന്ധിച്ച് സജീവമാകും. ചാവക്കാട്, കൂട്ടായി തുടങ്ങിയ ഉള്‍നാടുകളിലേക്കും സാധനങ്ങള്‍ വാങ്ങി കനോലി കനാലിലൂടെ കെട്ടുവള്ളങ്ങളില്‍ കൊïുപോകും.
അത്താഴം പാകം ചെയ്യാന്‍ സ്പെഷ്യല്‍ വേല ക്കാരികളാണ് പല വീടുകളിലും. റമദാന് ഇരുപത് കഴിഞ്ഞാല്‍ വധുവിന്റെ വീട്ടിലെ വേലക്കാരികള്‍ക്കടക്കം പുതിയാപ്ലമാര് പുതുവസ്ത്രം എത്തിക്കണം. ഓരോ രുത്തരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് പെരുന്നാള്‍ ചെലവിലേക്കായി തുക വേറെയും നല്‍കണം. പകരമെന്നോണം റമദാന് ആരംഭം മുതല്‍ പുതിയാപ്ലമാര്‍ക്ക് കുഞ്ഞന്‍ നോമ്പുതുറ (കുടിവെള്ളം) അവരുടെ തറവാടുകളിലേക്ക് കൊടു ത്തയക്കും. കച്ചവടക്കാരാണെങ്കില്‍ ക ടകളിലേക്ക് എത്തിക്കണം. ചില പ്രത്യേക ദിവസങ്ങളില്‍ മുത്താഴവും കൊ ടുത്തയക്കും. റമദാന് ആദ്യം മുതല്‍ ദിവസവും വീടുകള്‍ തോറും മൊല്ലമാരുടെ ഖത്തം ഓത്ത് (ഖുര്‍ആന്‍ പാരായണം) വ്യാപകമായിരുന്നു.
'അല്ലാഹു അഅ്ലം'
പുതിയാപ്പിള സല്ക്കാരത്തിന്റെതാണ് ആദ്യ പത്തുദിവസങ്ങള്‍. ഈ ദിന ങ്ങളില്‍ തീന് മേശയും സുപ്രയും ഭര് തൃഗൃഹങ്ങളിലേക്ക് കൊടുത്തയക്കുന്ന നോമ്പ് തുറയും, മുത്താഴവും വിഭവ സമൃദ്ധമായിരിക്കും. അന്നും ഇന്നും പലഹാരങ്ങളാല്‍ സമൃദ്ധമായ പൊന്നാനിയില്‍ മുട്ടമാല, മുട്ട സുര്‍ക്ക, കോഴിയട, ചിരട്ടമാല, ഇറച്ചി പത്തിരി, പാലട, വാഴക്ക നിറച്ചത്, മടക്ക് പത്തിരി, കിട്ത, ഉന്നക്കായ, കാരക്കപ്പം, തരിക്കേക്ക്, ബിസ്ക്കറ്റപ്പം, അല്ലാഹുഅഅ്ലം, ഇവിടത്തെ ദേശീയ പലഹാരമായ മുട്ടപ്പത്തിരി തുടങ്ങിയ വിവിധ തരം സ്വാദിഷ്ട പലഹാരങ്ങളാല്‍ സുപ്രകളും പാത്രങ്ങളും നിറയും. പലഹാരങ്ങളില്‍ മികച്ചത് മുട്ടമാലയും മുട്ടസുര്ക്കയുമാണെങ്കിലും കൂടുതല്‍ ഇനങ്ങള്‍ ചേര്‍ത്തുïാക്കുന്ന പൊന്നാനിക്കാരുടെ സ്വന്തം പലഹാരമാണ് അല്ലാഹു അഅ്ലം.
ലക്ഷദ്വീപില്‍ നിന്നുള്ള ചൂര മത്സ്യത്തിന്റെ മാംസം ഉണക്കി പാകപ്പെടുത്തിയെടുത്ത മാസ് ചേര്‍ത്ത ചമ്മന്തിയും മാസും മുരിങ്ങയിലയും ചേര്‍ത്ത കറിയും അത്താഴത്തിനും നോമ്പുതുറക്കും പ്രത്യേക വിഭവങ്ങളാണ്. ദ്വീപ് ശര്‍ക്കര ചേര്‍ത്ത അരീരപ്പവും വിïി അലുവയും സ്വാദിഷ്ടമാണ്. വലിയ പള്ളിയില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ സ്വദേശത്തുനിന്ന് തിരിച്ചെത്തുമ്പോള്‍ ഈ വിഭവങ്ങള്‍ കൊïുവരാറുï്.
എന്നിരുന്നാലും നോമ്പ് തുറക്കുന്നതിന് ഉമ്മ ഒരുക്കുന്ന തേങ്ങാപ്പാല്‍ പുരട്ടിയ നേരിയ പത്തിരിയും ഇറച്ചിക്കറിയും ജീരകകഞ്ഞിയും പച്ചപ്പഴം വരട്ടിയതും ചെറുമീന്‍ മുളകിട്ട കറിയുമാണ് കൂടുതല്‍ സ്വാദിഷ്ടം. പഴുത്ത പഴവും നെയ്യും പഞ്ചസാരയും ചേര്‍ത്തായിരിക്കും മിക്കവാറും അത്താഴ ചോറിന്റെ അവസാന ഉരുളകള്‍.
പാനൂസയും മുത്താഴക്കുറ്റിയും
റമദാന് രാത്രികളില്‍ മലബാറിലെ മുസ്ലിം ഭവനങ്ങളില്‍ അലങ്കാരത്തിന് വേïിയും കത്തിക്കുന്ന പ്രത്യേക രീതിയിലുള്ള അലംകൃത വിളക്കുകളാണ് പാനൂസ്. കാറ്റത്ത് കെടാതെ കത്തുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം.
റമദാന് രാത്രികളില്‍ പൊന്നാനിയിലെ കുട്ടികള്‍ വര്‍ണക്കടലാസുകള്‍ കൊï് വലിയ പാനൂസും ചെറിയ പാനൂസുമുïാക്കി വീട്ടിലും വലിയ മോഡല്‍ നിര്‍മിച്ച് അയല്‍ വീടുകളിലും കൊïു നടന്ന് പ്രദര്‍ശിപ്പിക്കും. സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത അക്കാലത്ത് പാനൂസുകളുടെ അകത്ത് കത്തിച്ചുവെച്ച മെഴുകുതിരികളുടെ പ്രകാശത്താല്‍ വിവിധ നിറങ്ങളിലായി പുറത്തേക്ക് വീഴുന്ന വെളിച്ചം വഴിനീളെയുള്ള അലങ്കാരമാണ്.
തറാവീഹ് നമസ്കാരം കഴിഞ്ഞാല്‍ അര്‍ധരാത്രി രïുമണിക്ക് അത്താഴം കഴിക്കുന്നതുവരെ ഉ റങ്ങാതെ സമയം തള്ളിനീക്കാനുള്ള നേരംപോക്ക് മുത്താഴക്കുറ്റികളാണ്. മൂപ്പെത്തിയ മുളയുടെ അടിഭാഗം മൂന്നരടി നീളത്തില്‍ മുറിച്ച് ചൂ ടിക്കയര് കെട്ടിവരിഞ്ഞ് നിര്‍മിച്ച മു ത്തായ കുറ്റികളുടെ കിടപ്പ് കïാല് പീരങ്കിയുടെ ചെറിയ രൂപമാണെന്നേ തോന്നൂ. അടിഭാഗത്തെ ചെറിയ ദ്വാരത്തിലൂടെ മണ്ണെണ്ണ ഒഴിച്ച് ചൂ ടാക്കി ഊതി തീ കൊളുത്തിയാല്‍ പുറപ്പെടുന്ന ശബ്ദം പരിസരമാകെ മുഖരിതമാക്കും.
പീലൂത്ത്
അക്കാലത്ത് ചരക്ക് കപ്പലുകള്‍ പുറംകടലില്‍ നങ്കൂരമിട്ടാല്‍ കരയില്‍ നിന്ന് ചരക്ക് ഇറക്കിക്കൊïുവരാന്‍ കാര്‍ഗോ വഞ്ചികള്‍ എത്താന്‍ സൈറന്‍ മുഴക്കുമായിരുന്നു. ഇ താണ് പീലൂത്ത്. പഞ്ചായത്ത് സൈറന്‍ ആരംഭിച്ചപ്പോള്‍ ഈ പേരിലാണ് അതും അറിയപ്പെട്ടത്. നോമ്പുതുറക്കും, അത്താഴത്തിനും സൈറന്‍ (പീലൂത്ത്) മുഴങ്ങും.
സമൂഹ നോമ്പുതുറ പള്ളികളില്‍ കുറവായിരുന്നു. ചില പള്ളികളില്‍ കാരക്കയും, വെള്ളവും മാത്രമേ ഉïാകൂ. പടാപ്പുറത്തും കൊട്ടിലിലും പായ വിരിച്ച് സുപ്രക്ക് ചുറ്റും വട്ടം വളഞ്ഞിരുന്ന് ചുരുങ്ങിയത് പത്ത് പേര്‍ക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന വലിയ പാത്രത്തിന് ചുറ്റും ചെറിയ പാത്രങ്ങളില്‍ പകര്‍ന്നായിരുന്നു വീടുകളിലെ നോ മ്പുതുറ. ഇത്തരം സദസ്സുകള്‍ വിവിധതരം പലഹാരങ്ങളാല്‍ സമ്പന്നമായിരിക്കും.
അര്‍ധപട്ടിണിയും മുഴുപട്ടിണിയും
മത്സ്യബന്ധനം നടത്തിയും വെണ്ണീര് ക്കോരിയും പുഴയിലിറങ്ങി കക്കവാരിയും പൊടിച്ചെമ്മീന്‍ അരിച്ചും ചെറുവഞ്ചികളില്‍ പോയി വല വീശിയും കയര്‍ പിരിച്ചും ഓലമെടഞ്ഞും വഞ്ചികുത്തിയും ഉപജീ വനം കഴിച്ചിരുന്ന ഒരു തലമുറ ഇവിടത്തെ കടലോരത്തും പുഴയോരത്തും കനാലോരത്തും കായലോരത്തും ജീവിച്ചിരുന്നു. ഒരു നേരവും രïു നേരവും കഞ്ഞികുടിച്ചപ്പോഴും അര്‍ധപട്ടിണിയിലും മുഴുപട്ടിണിയിലും അന്തിയുറങ്ങിയപ്പോഴും ദുരിതങ്ങളുടെ തിരയടിയിലും റമദാന്റെ പൊലിവും ആ ദരവും സംസ്കൃതിയും അവര്‍ കൈ വെടിഞ്ഞില്ല. പൂളക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് വേവിച്ചും തേങ്ങാപിണ്ണാക്കും മുളക് അരച്ച്ചേര്ത്ത ചമ്മന്തിയുമായിരുന്നു പല വീടുകളിലെയും ഭക്ഷണം. റമദാന് രാത്രികളില്‍ നോമ്പ് തുറക്കും മുത്താഴത്തിനും അത്താഴത്തിനും ഒന്നിച്ച് ഒരുനേരം മാത്രം കഞ്ഞിയിലും ചമ്മന്തിയിലും ഒതുക്കിയ വീടുകളും ഉïായിരുന്നു.
അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അര്‍ധരാത്രിവരെ അടക്കാറില്ല. തറാവീഹ് കഴിഞ്ഞാലും ജുമാമസ്ജിദ് റോഡില്‍ പുലര്‍ച്ചവരെ ആള്‍ക്കൂട്ടങ്ങള്‍ കാണാം. വലിയ പള്ളിയില്‍നിന്ന് സുബ്ഹി ബാങ്ക് വിളിച്ചാലാണ് ചായപ്പീടികകള്‍ നിരപ്പലകകള്‍ ഇട്ട് അടക്കാറ്.
ധനാഢ്യര്‍ സകാത്തിന്റെ ഒരു വിഹിതം വലിയപള്ളിയില്‍ വെച്ചായിരുന്നു വിതരണം ചെയ്തിരുന്നത്. അതുമായി പള്ളിയുടെ മുകളില്‍ ഇരിക്കും. സകാത്തിന് അര്‍ഹരായവര്‍ കോണിയിലൂടെ താഴേക്ക് ഇറങ്ങുന്ന അവസരത്തിലാണ് വിതരണം നടത്താറ്. ധനാഢ്യരായ സ്ത്രീകള്‍ പലരും മഊനത്തുല്‍ ഇസ്ലാം സഭയിലെ അന്തേവാസികള്‍ക്ക് നല്‍കാറാണ് പതിവ്. വലിയ പള്ളിയില്‍ സുബ്ഹി നമസ്കാരത്തിന് മുമ്പ് മഖ്ദൂം കുഞ്ഞാട്ടി മുസ്ലിയാരുടെ 'അല്ലാഹുമ്മ യാ വാജിബല്‍ വുജൂദ്' എന്നാരംഭിക്കുന്ന ഭക്തിസാന്ദ്രമായ ദുആ മധ്യവയസ്കരുടെ സ്മരണയില്‍ ഇന്നും മായാത്ത ഓര്‍മയാണ്.