റശീദ ബാനുവിന്റെ പി.എച്ച്.ഡിക്ക് പിന്നില്‍ ഇഛാശക്തിയുടെയും നീണ്ട പ്രയത്നങ്ങളുടെയും ഒരുപാട് കഥകള്‍ പറയാനുണ്ട്. തമിഴ്നാട്ടിലെ പെരുമ്പല്ലൂര്‍ ജില്ലയിലെ വലികണ്ടപുരം എന്ന ഗ്രാമമാണവരുടെ സ്വദേശം.
റശീദ ബാനുവിന്റെ പി.എച്ച്.ഡിക്ക് പിന്നില്‍ ഇഛാശക്തിയുടെയും നീണ്ട പ്രയത്നങ്ങളുടെയും ഒരുപാട് കഥകള്‍ പറയാനുണ്ട്. തമിഴ്നാട്ടിലെ പെരുമ്പല്ലൂര്‍ ജില്ലയിലെ വലികണ്ടപുരം എന്ന ഗ്രാമമാണവരുടെ സ്വദേശം. പ്ലസ്ടു പഠനശേഷം സാമൂഹിക വ്യവസ്ഥയുടെ ഭാഗമെന്നോണം അവരുടെ ഗ്രാമത്തിലെ പരമ്പരാഗത പെണ്‍കുട്ടികളെപ്പോലെ അവളെയും വിവാഹം ചെയ്തയക്കാന്‍ കുടുംബം തീരുമാനിച്ചു.
പൂവണിയാത്ത സ്വപ്നം
പഠനത്തില്‍ മിടുക്കിയായിരുന്നു ബാനു. ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ലൈന്ഇന്സ്പെക്ടറായി ജോലിചെയ്യുന്ന പിതാവ് വീട്ടില്‍ അവളെ വിളിച്ചിരുന്നത് ഡോ. റശീദ ബാനു എന്നായിരുന്നു. ഡോക്ടറാവാന്‍ പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പെടുത്ത് പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുകയും ചെയ്തു. പക്ഷേ പഠനത്തിനിടക്ക് നടന്ന വിവാഹത്തോടെ ങആആട എന്ന സ്വപ്നംതന്നെ ഉപേക്ഷിക്കേണ്ടിവന്നു.
പത്തൊമ്പതാം വയസ്സില്‍ പര്വീന് എന്ന പെണ്‍കുഞ്ഞിനും ഇരുപത്തൊന്നാം വയസ്സില്‍ റിയാസെന്ന ആണ്‍കുഞ്ഞിനും അവര്‍ ജന്മം നല്കി. സാധാരണരീതിയില്‍ ഒരു വീട്ടമ്മയായി ഒതുങ്ങിക്കഴിയേണ്ടതായിരുന്നു അവരുടെ ജീവിതം.
വഴികാട്ടിയത് ഖുര്‍ആന്‍ വായന
ഒഴിവുവേളകളില്‍ റശീദ ബാനു നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. ചില അധ്യായങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ അതിലെ സൂക്തങ്ങള്‍ വരിയില്നിന്നുമിറങ്ങിവന്ന് നമ്മുടെ ഹൃദയത്തോടും മസ്തിഷ്കത്തോടും ഒരുപോലെ സംവദിക്കുമെന്ന് അവര്‍ പറയുന്നു. വിജ്ഞാനമാര്ജിക്കുന്നതിന്റെ പ്രാധാന്യം വിശുദ്ധ ഖുര്‍ആന്‍ ഒരുപാട് സ്ഥലങ്ങളില്‍ ഊന്നിപ്പറയുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ആദ്യവചനം തന്നെ 'നീ വായിക്കുക' എന്ന് കല്‍പിച്ചുകൊണ്ടുള്ളതാണ്! വിജ്ഞാനത്തെ തലമുറയില്‍നിന്നും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഒരു സൂക്ഷിപ്പു സ്വത്തായിട്ടാണ് വിശുദ്ധ വചനങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അലസതയെ കെട്ടിപ്പിടിച്ച് ചടഞ്ഞുകൂടാന്‍ ഒരു ഖുര്‍ആന്‍ വായനക്കാരിക്കാവില്ലല്ലോ.
തുടര്‍പഠനം
തിരുച്ചിറപ്പള്ളി ജില്ലയിലെ സമയപുരമെന്ന ഗ്രാമത്തിലെ ഒരു കൂട്ടുകുടുംബത്തിലേക്കായിരുന്നു അവളെ വിവാഹം ചെയ്തയച്ചത്. ഭര്‍ത്താവ് ഗള്ഫുകാരന്. മക്കളെ LKG-യില്‍ ചേര്‍ത്തതിനുശേഷം തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ റശീദ ബാനു അക്കാദമിക സ്വപ്നങ്ങളെ തുന്നിച്ചേര്‍ക്കാന്‍ ശ്രമമാരംഭിച്ചു. അങ്ങനെ 2005-ല്‍ തമിഴ്നാട് ഓപ്പണ്‍ യൂനിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം തുടര്‍ന്ന് PPT (Pre-Primary Teacher) യോഗ്യത നേടി. അഞ്ച് വര്‍ഷത്തോളം അധ്യാപികയായി അവര്‍ ജോലിയും ചെയ്തിട്ടുണ്ട്.
പഠനത്തിന് കൃത്യമായ ഗൈഡന്‍സ് നല്കാന് ആരുമില്ലാത്തതു കാരണം ഇടക്കൊക്കെ ചെറിയ പ്രയാസമനുഭവിക്കേണ്ടിവന്നെന്ന് അവര്‍ പറയുന്നു. പരന്ന വായനയാണ് അനുഗ്രഹമായത്. പുലര്കാലസമയത്തും, കുട്ടികളെ സ്കൂളില്‍ പറഞ്ഞയച്ചതിനു ശേഷവുമാണ് പഠനത്തിനും വായനക്കും ഇരിക്കുന്നത്.
2006-ല്‍ അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍ വിദൂരപഠന വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് സോഷ്യോളജിയില്‍ ഡഏ (ഡിറലൃ ഏൃമറൗമശേീി) ബിരുദവും, തുടര്‍ന്ന് 2009-ല്‍ അതേ യൂനിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് സോഷ്യോളജിയില്‍ ജഏ (ജീേെ ഏൃമറൗമശേീി) ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് 2011-ല്‍ ബി.എഡിനും, 2013-ല്‍ എം.എഡിനും ചേര്‍ന്ന് പഠനം പൂര്‍ത്തീകരിച്ച് ടീച്ചിംഗ് യോഗ്യതകള്‍ കരഗതമാക്കി. തമിഴ്നാട്ടില്‍ സോഷ്യോളജിയില്‍ എം.എഡ് നേടിയ ആദ്യവനിതകൂടിയാണിവര്. എന്നാല്‍ അതില്‍ തൃപ്തിയടഞ്ഞ് പഠനമവസാനിപ്പിക്കാന്‍ റശീദ ബാനു തയാറായിരുന്നില്ല.
2014-ല്‍ തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസന്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ സോഷ്യോളജിയില്‍ ങ.ജവശഹ ഫുള്‍ടൈം ഗവേഷണപഠനത്തിന് അഡ്മിഷന് നേടി ഉയര്‍ന്ന മാര്‍ക്കോടെ പഠനം പൂര്‍ത്തീകരിച്ചു, തുടര്‍ന്ന് 2015-ല്‍ അതേ യൂനിവേഴ്സിറ്റിയില്‍ സോഷ്യോളജിയില്‍ ജവ.ഉ. ഫുള്‍ടൈം ഗവേഷണപഠനത്തിനും അഡ്മിഷന് നേടി. 2019 ആഗസ്റ്റില്‍ പബ്ലിക് വൈവാവോസി പൂര്‍ത്തീകരിച്ച് എക്സാമിനേഴ്സ് അവര്‍ക്ക് ഡോക്ടറേറ്റ് നല്കാന് യൂനിവേഴ്സിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കുടുംബം
തന്റെ കുടുംബത്തോടും കുട്ടികളോടുമുള്ള ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റാന്‍ അക്കാദമിക തിരക്കുകള്‍ക്കിടയിലും അവര്‍ക്കായി. കുടുംബിനി, ഗവേഷക വിദ്യാര്‍ഥിനി എന്ന 'ഡ്യുവല്‍ റോള്‍' ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഇഛാശക്തികൊണ്ടും കൃത്യമായ ആസൂത്രണങ്ങള്‍കൊണ്ടും അവയെല്ലാം റശീദാ ബാനു മറികടന്നു. അതിനിടക്ക് കുട്ടികളുടെ പഠനത്തിലും വയസ്സായ ഭര്‍തൃമാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിലൊക്കെ ശ്രദ്ധിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നെന്ന് അവര്‍ പറയുന്നു. ഗവേഷണപഠനത്തിനൊന്നും ഫെലോഷിപ്പ് ഉണ്ടായിരുന്നില്ല. സ്കൂള്‍പഠനകാലം മുതല്‍ ഡോക്ടറേറ്റ് നേടുന്നതു വരെയുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങളും അഞ്ചാം ക്ലാസ് മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള അവരുടെ മാതാവാണ് പൂര്‍ത്തീകരിച്ചത്. അതിനാല്‍തന്നെ തന്റെ ഈ അത്യപൂര്‍വ നേട്ടം ഡോ. റശീദ ബാനു സമര്‍പ്പിക്കുന്നത് തന്റെ മാതാവിനാണ്. മകള്‍ പര്വീന് മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണ് വിവാഹം കഴിപ്പിച്ചത്. റശീദ ബാനുവിന്റെ പി.എച്ച്.ഡി പബ്ലിക് വൈവയുടെ രണ്ടാഴ്ച മുമ്പായിരുന്നു വിവാഹം. മകന് റിയാസ് ബി.ടെക് വിദ്യാര്‍ഥിയാണ്. മക്കളെ അവരുടെ താല്പര്യത്തിന് പഠിപ്പിക്കുക എന്ന നിലപാടാണ് റശീദ ബാനു സ്വീകരിക്കുന്നത്.
അധ്യാപകര്‍
പഠനത്തില്‍ എന്നും പ്രോത്സാഹനം നല്കിയവരായിരുന്നു തന്റെ അധ്യാപകരെന്നും ദൈവം കനിഞ്ഞുനല്കിയ വ്യക്തിത്വമാണ് തന്റെ റിസര്‍ച്ച് ഗൈഡ് ഡോ. സമ്പത്ത് കുമാറിന്റേതെന്നും റശീദ ബാനു സ്മരിക്കുന്നു. അദ്ദേഹമിപ്പോള്‍ ഭാരതിയാര്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ സോഷ്യോളജി വിഭാഗം മേധാവിയാണ്. അതുപോലെത്തന്നെ റശീദ ബാനുവിന്റെ കോ-ഗൈഡ് സൗത്ത് ഇന്ത്യയുടെ എമിലെ ദുര്‍ഖൈം എന്നറിയപ്പെടുന്ന പ്രമുഖ സോഷ്യോളജിസ്റ്റ് ഡോ. എം. താവമണിയായിരുന്നു, ഭാരതിദാസന്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ സോഷ്യോളജി വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. റഷീദബാനുവിനെ അദ്ദേഹം റശീദ മാഡം എന്നായിരുന്നു സംബോധന ചെയ്യാറുള്ളത്; റശീദ ബാനു ഇപ്പോള്‍ തമിഴ്നാട്ടിലെ ബി.എഡ് കോളേജായ കൊങ്കുനാട് കോളേജ് ഓഫ് എജുക്കേഷനില്‍ അസിസ്റ്റന്റ്പ്രഫസറായി ജോലിചെയ്യുന്നു. അനേകം നാഷ്നല്‍, ഇന്റര്‍നാഷ്നല്‍ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്. അനേകം അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
വിവാഹവും കുടുംബവുമായി കഴിഞ്ഞുകൂടി പഠനമോഹങ്ങളെ അടുക്കളയില്‍ മാത്രം തളച്ചിടുന്നവരോടായി റശീദ ബാനു പറയുന്നത് കൃത്യമായ ആഗ്രഹവും ആസൂത്രണ മികവും, സമയം ഓരോ കാര്യങ്ങള്‍ക്കായി വിഭജിച്ചുനല്കാനുമുള്ള മികവുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും നേടാവുന്നതേയുള്ളൂ മികച്ച അക്കാദമിക യോഗ്യതകള്‍ എന്നാണ്.