വെള്ളം - 3 ഗ്ലാസ്
ചെറുനാരങ്ങ - 1
പൊതിനയില - 1 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
പൊതിനയില മിക്സിയുടെ ചെറിയ ജാറില്‍ അടിക്കുക. അടിച്ചെടുത്ത പൊതിനയില മിക്സിയുടെ വലിയ ജാറില്‍ ഒരു ചെറുനാരങ്ങയുടെ നീരും പഞ്ചസാരയും ചേര്‍ത്ത് വീണ്ടും അടിക്കുക. അരിച്ചെടുത്ത് തണുപ്പിച്ച് ഉപയോഗിക്കുക.
പച്ചമുളക് - 2 എണ്ണം
പച്ചമാങ്ങ - 1
പഞ്ചസാര - 1 ടേബ്ള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
പച്ചമാങ്ങ പഞ്ചസാരയും ചേര്‍ത്ത് മിക്സിയുടെ ചെറിയ ജാറില്‍ അടിച്ചെടുക്കുക. അല്പം വെള്ളം ചേര്‍ക്കണം. തേങ്ങ അരക്കുന്നതുപോലെ അരച്ചെടുക്കുക. അതിനുശേഷം എത്ര ജ്യൂസ് ആവശ്യമുണ്ടെന്നതിനനുസരിച്ച് വെള്ളം ഈ മിശ്രിതത്തില്‍ ചേര്‍ത്ത് അടിച്ചെടുക്കുക. ഒരു മാങ്ങക്ക് 2 ഗ്ലാസ് വെള്ളം എന്ന രീതിയില്‍ ചേര്‍ക്കാം. തരിച്ചെടുത്ത ജ്യൂസ് ഗ്ലാസിലൊഴിച്ച് പച്ചമുളക് നടുമുറിച്ച് ഓരോ ഗ്ലാസിലും ഇട്ടു കൊടുക്കുക. എരിവും മധുരവും ചേര്‍ന്ന രുചി കിട്ടും.
ചക്കക്കുരു 25 എണ്ണം
കന്സ്ഡ് മില്‍ക്ക - അരക്കപ്പ്
വാനില എസ്സന്‍സ് - കുറച്ച്
25-ഓളം ചക്കക്കുരു എടുത്ത് കുക്കറില്‍ 3 വിസില്‍ വരുന്നതുവരെ വേവിക്കുക. ചുവപ്പു തോലും വെളുത്ത തോലും നന്നായി ചുരണ്ടി പോക്കി ചൂടാറിയതിനു ശേഷം) മിക്സിയില്‍ ഇടുക. അതിന്റെ കൂടെ കണ്ടന്‍സ്ഡ് മില്‍ക്ക് അര കപ്പും വാനിലാ എസ്സന്‍സും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. മധുരം ആവശ്യത്തിന് ചേര്‍ക്കുക. കൂട്ടത്തില്‍ അഞ്ചാറു കഷ്ണം ഐസ് കഷ്ണങ്ങളും ഇടണം. കട്ടി അധികം ആവശ്യമില്ലെങ്കില്‍ കുറച്ചു വെള്ളമോ പാലോ ചേര്‍ത്ത് അടിക്കാം.