നബി (സ) പറഞ്ഞു: ''നിങ്ങളുടെ ഈ കുടുംബ പേരുകള്‍ മറ്റാരുടെയും മേല്‍ മേന്മ ചമയാനുള്ളതല്ല. നിങ്ങളെല്ലാം ആദമിന്റെ മക്കളാണ്. ആര്‍ക്കും ആരേക്കാളും ഒരു ശ്രേഷ്ഠതയുമില്ല. മതനിഷ്ഠയാലും സൂക്ഷ്മതയാലും അല്ലാതെ'' (അഹ്മദ്).
പലപ്പോഴും വളരെ നിസ്സാരമായി ഗണിക്കുന്നതും എന്നാല്‍ അത്യധികം ഗുരുതരവുമായ അവിവേകമാണ് തറവാടിന്റെയും ഗോത്രത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ മഹത്വം നടിക്കുക എന്നത്. മനുഷ്യരെ അല്ലാഹു വ്യത്യസ്ത തറവാടുകളും വര്‍ഗങ്ങളുമായി തിരിച്ചിരിക്കുന്നത് പരസ്പരം 'തിരിച്ചറിയുക' എന്ന തത്വത്തില്‍ അധിഷ്ഠിതമായാണ്.
അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു (അല്‍ ഹുജുറാത്ത് 13).
എന്നാല്‍ ഈ തിരിച്ചറിയലിനപ്പുറം തറവാടിനെയും കുടുംബത്തെയുമൊക്കെ പരസ്പരം പെരുമ നടിക്കലിന്റെയും അഹങ്കാരത്തിന്റെയും പൊങ്ങച്ച പ്രകടനത്തിന്റെയും മാനദണ്ഡമായി സ്വീകരിക്കുന്ന സമ്പ്രദായം പൊതുവില്‍ കാണപ്പെടാറു്. മാത്രമല്ല, പല വേളകളിലും ഈ തിരിച്ചറിയലിനപ്പുറം വലിച്ചെറിയലിന്റെ മാനമായി തറവാടിനെയും കുടുംബ പേരുകളെയും സ്വീകരിക്കുന്നവരും വിരളമല്ല. കുടുംബത്തിന്റെയും തറവാടിന്റെയും പേരില്‍ അഹങ്കരിക്കുന്നതും അത്തരം അനിസ്‌ലാമിക വികാരങ്ങളും നാട്യങ്ങളും പെരുമാറ്റങ്ങളിലോ ഭാവങ്ങളിലോ വാക്കുകളിലോ കര്‍മങ്ങളിലോ പ്രകടിപ്പിക്കുന്നതും ഇസ്‌ലാം വിലക്കിയിരിക്കുന്നു.
ഞാന്‍ ഇന്ന കുടുംബത്തിലുള്ളവനാണ്, ഇന്ന വീരയോദ്ധാവിന്റെ പരമ്പരയില്‍പെട്ടവനാണ്, പുരാതനവും പ്രശസ്തവുമായ കുടുബാംഗമാണ് തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ പരസ്പരം മേനിനടിക്കുന്നതും മഹത്വം നടിക്കുന്നതും ഇസ്‌ലാം വെറുക്കുന്നു. അത്തരം മേനിപറിച്ചിലില്‍ ഊറ്റം കൊും മഹത്വം നടിച്ചും അഹങ്കരിച്ചു നടക്കുന്നത് അനുവദിക്കുന്നതേയില്ല.
സാധാരണഗതിയില്‍ തറവാട് അംഗങ്ങളുടെ ഉന്നതിയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള സേവന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ഇത്തരം കൂട്ടായ്മകള്‍ക്ക് പിന്നിലെന്ന് പറയാറു്. എന്നാല്‍ ഇസ്‌ലാമില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുവായ മാനവിക മുഖമാണുള്ളത്.
സേവനപ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കുടുംബത്തിന്റേയും തറവാടിന്റേയും വേലിക്കകത്ത് മാത്രം പിരിമിതപ്പെടുത്തുന്നത് ശരിയല്ല.
നബി (സ) പറയുന്നു: 'അനിസ്‌ലാമിക ആചാരങ്ങളില്‍ നാലെണ്ണം എന്റെ സമുദായത്തില്‍ നിലനില്‍ക്കും, അതവര്‍ ഉപേക്ഷിക്കുകയില്ല; ആഭിജാത്യത്തിന്റെ പേരിലുള്ള ദുരഭിമാനം, വംശാരോപണം, നക്ഷത്രങ്ങളോട് മഴതേടല്‍, പരേതരെ ചൊല്ലി അലമുറയിട്ട് കരയല്‍.'
മറ്റൊരു നബി വചനം: 'ജനങ്ങള്‍ ആദമില്‍നിന്നും ഹവ്വയില്‍നിന്നുമുള്ളതാണ്. അല്ലാഹു അന്ത്യദിനത്തില്‍ നിങ്ങളുടെ കുടുംബങ്ങളെക്കുറിച്ചോ ഗോത്രങ്ങളെ സംബന്ധിച്ചോ ചോദിക്കുകയില്ല. നിങ്ങളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ സൂക്ഷ്മതയുള്ളവനാണ്.' മുഴുവന്‍ മനുഷ്യരുടെയും ഉത്ഭവകേന്ദ്രം ഒന്നായിരിക്കെ, പിന്നെ തറവാടിന്റെയും കുടുംബത്തിന്റെയും പേരില്‍ ദുരഭിമാനം നടിക്കുന്നതിന് എന്തര്‍ഥമാണുള്ളത്?
'ജനങ്ങളെല്ലാം ആദമിന്റെ മക്കളാണ്, ആദം മണ്ണില്‍നിന്നുള്ളവനും' തുടങ്ങിയ വാക്യങ്ങളിലൂടെ ഇത്തരം അനാചാരങ്ങള്‍ ജീവിതത്തില്‍ കൊുനടക്കുന്നവരെ പ്രവാചകന്‍ ഗൗരവമായി താക്കീത് ചെയ്യുന്നു. സ്വന്തം കര്‍മങ്ങളൊന്നുമില്ലാതെ പ്രപിതാക്കളുടെയും കുടുംബത്തിന്റെയും പേരില്‍ തലക്കനം പ്രകടിപ്പിക്കുന്നുവെങ്കില്‍ അതെത്രമാത്രം മൗഢ്യമാണ്! 'കര്‍മം പിന്നോട്ടാക്കിയവനെ കുലം മുന്നോട്ടാക്കുകയില്ലാ'യെന്നും പ്രവാചകന്‍(സ) അരുളിയിട്ടു്.
കുടുംബ മഹിമയും തറവാട് ഗരിമയും പരലോകത്ത് മനുഷ്യന് പ്രയോജനപ്പെടുകയില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ''പിന്നെ കാഹളം ഊതപ്പെട്ടാല്‍ അവര്‍ക്കിടയില്‍ ഒരുവിധ ബന്ധവുമുായിരിക്കുകയില്ല. അവരന്യോന്യം അന്വേഷിക്കുകയുമില്ല.''
മക്കയിലെ പേരും പെരുമയുമുള്ള ഖുറൈശി ഗോത്രാംഗവും ഹാശിമീവംശജനും പ്രമാണിയും പ്രശസ്തനുമായ അബ്ദുല്‍ മുത്ത്വലിബിന്റെ പേരക്കുട്ടിയുമായ ഇരുലോകങ്ങളിലും മറ്റെല്ലാ മനുഷ്യരേക്കാളും ഉന്നതമായ പദവി നല്‍കി അല്ലാഹു ആദരിച്ച പരിശുദ്ധ പ്രവാചകനെ ക് വിറക്കാന്‍ തുടങ്ങിയ ഒരു സാധു മനുഷ്യനോട് 'ഭയപ്പെടേ, ഞാന്‍ പാവം ഒരു പാല്‍ക്കാരിപ്പെണ്ണിന്റെ മകനാണ്' എന്നു പറഞ്ഞ് ആശ്വസിപ്പിച്ച പ്രവാചകന്റെ വിനയ പ്രകടനത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളേിയിരിക്കുന്നു. തനിക്കു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹു നല്‍കിയതാണെന്നും താന്‍ അവന്റെ വിനീത ദാസനാണെന്നുമുള്ള ചിന്ത നമ്മുടെ മനസ്സുകളില്‍ സദാ നിലനിര്‍ത്തണം.
മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ട് മണ്ണിലേക്ക് മടങ്ങുന്ന ദുര്‍ബലനായ മനുഷ്യന്‍ എന്തിന് ഇത്തരം സംഗതികളുടെ പേരില്‍ അഹങ്കരിക്കണം!