തീപ്പൊള്ളല്‍ കന്നുകാലികളില്‍

ഡോ. പി.കെ മുഹ്‌സിന്‍ താമരശ്ശേരി
ഫെബ്രുവരി 2018

തീകൊണ്ടുള്ള പൊള്ളല്‍ മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കും സാധാരണയാണ്. കര്‍ഷകര്‍ക്കും മൃഗങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടാക്കുന്ന ഈ അത്യാഹിതം മിക്കപ്പോഴും അശ്രദ്ധ മൂലമാണ് ഉണ്ടാകുന്നത്. യഥാസമയത്ത് മുന്‍കരുതലുകളെടുക്കുന്ന പക്ഷം മിക്ക തീപ്പൊള്ളലുകളും തടയാവുന്നതാണ്.

ചൂട് കൊണ്ട് ഉണ്ടാകുന്ന പൊള്ളലുകള്‍ രണ്ട് തരമുണ്ട്. തീയില്‍ ചുട്ടുപഴുത്ത ലോഹങ്ങള്‍, ചൂടുള്ള വസ്തുക്കള്‍, രാസപദാര്‍ഥങ്ങള്‍, വിദ്യുഛക്തി എന്നിവ മൂലമുള്ള പൊള്ളലുകളെല്ലാം ബേണ്‍സ് (Burns) എന്ന ഗ്രൂപ്പില്‍ പെടുന്നു. പൊതുവായി പറഞ്ഞാല്‍ ഈര്‍പ്പരഹിതമായ ചൂടുകൊണ്ടുള്ള പൊള്ളലുകളാണ് ബേണ്‍സ്. തിളച്ച വെള്ളം, നീരാവി, ചൂടുള്ള എണ്ണ മുതലായവ കൊണ്ടുണ്ടാക്കുന്ന പൊള്ളലുകളെ സ്‌കാള്‍ഡ്‌സ് (Scalds) എന്ന് പറയുന്നു.

പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവെക്കുകയോ ആ ഭാഗം തണുത്ത വെള്ളമോ ഐസോ കൊണ്ട് തണുപ്പിക്കുകയോ ചെയ്താല്‍ മതി. ഇതുമൂലം വേദനക്ക് ശമനമുണ്ടാവും. കൂടാതെ പൊള്ളലിനുള്ള ഓയിന്‍മെന്റുകള്‍ പുരട്ടുകയോ നേര്‍ത്ത സോഡിയം ബൈ കാര്‍ബണേറ്റ് ലായനിയില്‍ മുക്കിയ തുണിയോ പരുത്തിയോ പൊള്ളലേറ്റ ഭാഗത്ത് വെക്കുകയോ ചെയ്താല്‍ വേദന കുറയാന്‍ സഹായകമാകും.

ചിലപ്പോള്‍ പൊള്ളല്‍ ശരീരം മുഴുവന്‍ വ്യാപിച്ചിട്ടുണ്ടാവും. തൊലി പൊള്ളി കുമിളകളായി വീര്‍ത്തിരിക്കുന്നതായും കരിഞ്ഞിരിക്കുന്നതായും കാണാം. കഠിനമായ പൊള്ളലേറ്റ മൃഗത്തിന്റെ ശരീരത്തില്‍നിന്ന് ത്വക്കിലൂടെ ധാരാളം ജലം നഷ്ടമാകാന്‍ ഇടയുണ്ട്. ഇതിന്റെ ഫലമായി മൃഗം അവശയായിത്തീരും. തദവസരത്തില്‍ തണുത്ത വെള്ളം കുടിക്കാന്‍ കൊടുക്കണം. പൊള്ളലേറ്റ ഭാഗത്തെ വീര്‍ത്തിരിക്കുന്ന കുമിളകളില്‍ കൂടി അണുക്കള്‍ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഇടയുണ്ട്. ആയതിനാല്‍ അവ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ പൊള്ളലേറ്റ ഭാഗത്തു കൂടി രോഗാണുക്കള്‍ പ്രവേശിക്കാതെ തടയാന്‍ വേണ്ട പ്രഥമശുശ്രൂഷ നല്‍കുകയും വേണം. പൊള്ളലേറ്റ ഭാഗത്ത് തുണിക്കഷ്ണം, കടലാസ് എന്നിവ പറ്റിയിരുപ്പുണ്ടെങ്കില്‍ ഇളക്കി മാറ്റാതെ ബാക്കിയുള്ള ഭാഗങ്ങള്‍ മുറിച്ചുകളയുകയാണ് വേണ്ടത്. പൊള്ളിയ ഭാഗങ്ങള്‍ അണുനാശക ഔഷധങ്ങളില്‍ മുക്കിയ തുണിയോ ലിന്റോ കൊണ്ട് മൂടിവെക്കുക. ഔഷധങ്ങളോ ഓയിന്‍മെന്റുകളോ പൊള്ളലിന് മുകളില്‍ പുരട്ടാന്‍ പാടില്ല. തൊലി കേടുവന്നിട്ടുള്ള ഭാഗം വായു തട്ടാത്ത വിധത്തില്‍ വൃത്തിയുള്ള തുണി കൊണ്ട് പൊതിഞ്ഞുകെട്ടണം. ഇഴയടുപ്പമുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. കണ്ണുകള്‍ക്ക് പൊള്ളലേറ്റാന്‍ കണ്‍പോളകള്‍ക്കിടയില്‍ ഒന്നോ രണ്ടോ തുള്ളി ആവണക്കെണ്ണ ഒഴിക്കുന്നത് നല്ലതാണ്. പൊള്ളല്‍ ഗുരുതരമാണെങ്കില്‍ വെറ്റിനറി ഡോക്ടറുടെ സഹായം തേടണം.

വീടിന് തീ പിടിക്കുമ്പോള്‍ സമീപത്തുള്ള തൊഴുത്തില്‍നിന്ന് കന്നുകാലികളെ അഴിച്ചുമാറ്റണം. മൃഗങ്ങളുടെ ശരീരത്തില്‍ തീ ആളിക്കത്തുമ്പോള്‍ ഓടാന്‍ അനുവദിക്കരുത്. ഇങ്ങനെയുള്ള അവസരത്തില്‍ ചാക്കോ കട്ടിയുള്ള തുണിയോ കൊണ്ട് മൃഗത്തിന്റെ ശരീരം പൊതിഞ്ഞ് തീ അണയ്ക്കണം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media