'മോഹരഹിതര്‍'

മഞ്ജുള ശിവദാസ് റിയാദ്
ഫെബ്രുവരി 2018

ചിറകെട്ടി മൊഴികള്‍ തടഞ്ഞുവച്ചു, ചിലര്‍-

ചിലതൊക്കെ പറയുവാനുണ്ടെങ്കിലും.

ചിരിപോലും അകമേ മറച്ചുവച്ചു, അവര്‍-

ശിലപോലെ കഠിനരായഭിനയിച്ചു.

 

കോപമൊരു ഭാവമായ് കൊണ്ടുനടന്നു, തന്‍-

കാലമെല്ലാര്‍ക്കും പകുത്തു നല്‍കി.

ഇച്ഛകളൊക്കെയൊളിച്ചുവച്ചു, തുച്ഛ-

ജീവിത ദുഃഖം സ്വയം വരിച്ചു.

 

ഉറ്റവര്‍ക്കായവര്‍ കുറ്റങ്ങളേറ്റെടു-

ത്തൊറ്റക്കു പ്രഹരങ്ങളേറ്റു നിത്യം.

സര്‍വ്വം സ്വയം സഹിച്ചാശ്വസിച്ചു- സ്‌നേഹ

ബന്ധങ്ങള്‍ അത്രമേല്‍ ഓമനിച്ചു.

 

ചിരകാലമുള്ളിലെ തീക്കനല്‍ ചൂടേറ്റു-

പുളയും ദുരഭിമാന ചിന്തയാലെ,

പരുഷമാം വാക്കുകള്‍ കൊണ്ടു മതില്‍കെട്ടി-

പാവം മനസ്സിനെ പഴികേള്‍പ്പിച്ചു.

 

ഒടുവിലിന്നഗതിയായ് ഒരുമൂലയില്‍, തന്റെ-

മുരടിച്ച സ്വപ്നങ്ങള്‍ തഴുകിടുമ്പോള്‍,

മോഹങ്ങള്‍ നോവുന്ന മേഘങ്ങളായിന്നു-

പെയ്യാന്‍ കഴിയാതെ വിങ്ങിനില്‍പ്പൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media