കാലുകഴപ്പ്
പുരുഷന്മാരേക്കാള്‍ സ്ത്രീകളെ അലട്ടുന്ന അസുഖമാണ് കാലുകഴപ്പ്. ഇതിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവ് തന്നെയാണ്. പോഷകാഹാരക്കുറവിന് ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ചീര, മുരിങ്ങയില എന്നിവ കഴിച്ചുനോക്കാവുന്നതാണ്. ശര്‍ക്കര ചേര്‍ത്ത് ചായയും കാപ്പിയും ദിവസം ഒരു തവണ മാത്രം കഴിക്കുകയും പഞ്ചസാര വര്‍ജിക്കുകയും ചെയ്യുക.
പുരുഷന്മാരേക്കാള്‍ സ്ത്രീകളെ അലട്ടുന്ന അസുഖമാണ് കാലുകഴപ്പ്. ഇതിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവ് തന്നെയാണ്. പോഷകാഹാരക്കുറവിന് ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ചീര, മുരിങ്ങയില എന്നിവ കഴിച്ചുനോക്കാവുന്നതാണ്. ശര്‍ക്കര ചേര്‍ത്ത് ചായയും കാപ്പിയും ദിവസം ഒരു തവണ മാത്രം കഴിക്കുകയും പഞ്ചസാര വര്‍ജിക്കുകയും ചെയ്യുക.
പോഷകാഹാരം ഇല്ലാത്തവര്‍ രക്തം പരിശോധിച്ച് രക്തത്തില്‍ പഞ്ചസാര ഇല്ല എന്ന് ഉറപ്പുവരുത്തുക. അതിരാവിലെ വെറും വയറ്റില്‍ നിത്യവും രണ്ടോ മൂന്നോ അത്തിപ്പഴം കഴിക്കുക. അത് ഒരാഴ്ച കഴിച്ചിട്ടും കാലുവേദന മാറിയില്ലെങ്കില്‍ അത്തിപ്പഴം മൂന്നാക്കുക. ഇടവിട്ട് ധാരാളം വെള്ളവും കുടിക്കാം. ചായ, കാപ്പി, പഞ്ചസാര, മുളകുകറി ഒഴിവാക്കുക തന്നെ വേണം. ആരോഗ്യമുള്ളവര്‍ക്കേ നടക്കാന്‍ തോന്നൂ; നടപ്പ് അമിതവണ്ണം ഇല്ലാതെ ആയുസ്സ് വര്‍ധിപ്പിക്കും.
വിളര്‍ച്ചയും ആര്‍ത്തവവും ഏറെനേരം നിന്നുകൊണ്ടുള്ള ജോലികളുമാണ് സ്ത്രീകള്‍ക്ക് കാലുകഴപ്പ് കൂടുതല്‍ ഉണ്ടാക്കുന്നത്. ദീര്‍ഘദൂരം സൈക്കിള്‍ ചവിട്ടുന്നവര്‍, ബസ്സിലെ ക്ലീനര്‍, ഡോര്‍ചെക്കര്‍ എന്നിവരും ഇടയ്ക്ക് ഇരുന്ന് കാലുകഴപ്പ് വരാതെ നോക്കണം. പോഷകാഹാരക്കുറവല്ലാതെ, വെരിക്കോസ് വെയ്ന്‍ എന്ന കൂട്ട ഞരമ്പാണ് മേല്‍പ്പറഞ്ഞ പുരുഷന്മാരുടെ കാലുകഴപ്പിന് കാരണം. മറ്റൊരുകാരണം ചായ, മദ്യം, മുളകുകറി എന്നിവയുടെ ഉപയോഗമാണ്. ഇവ പോഷകാഹാരക്കുറവും വിളര്‍ച്ചയും രക്തക്കുറവും ഉണ്ടാക്കുന്നു. മേല്‍പറഞ്ഞ പാനീയങ്ങള്‍ ഒഴിവാക്കിയാല്‍ കാലുകഴപ്പ് ഉണ്ടാവില്ല.
വെരിക്കോസ് വെയ്ന്‍
സ്ത്രീകള്‍ക്കാണ് വെരിക്കോസ് വെയ്ന്‍ എന്ന അസുഖം കൂടുതലായി കാണുന്നത്. പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക്. ഗര്‍ഭസമയത്ത് വിശ്രമമില്ലാതെ ജോലിയെടുക്കുന്നത് രോഗം ഗുരുതരമാക്കുന്നു. വെരിക്കോസ് വെയ്ന്‍ മൂലമുള്ള കാലുകഴപ്പ് കുറക്കാന്‍ പ്രധാനമായി വേണ്ടത്, നല്ല മനസ്സമാധാനവും ധാരാളം ഉറക്കവും തന്നെ. ഉറക്കം കാലുകഴപ്പ് കുറക്കുന്നു. ഗര്‍ഭിണി എട്ട് മണിക്കൂറും അധ്വാനിക്കുന്ന വീട്ടമ്മ ഏഴുമണിക്കൂറും ഉറങ്ങിയിരിക്കണം. നന്നായി ഉറങ്ങിയാലും കാലു കഴപ്പുണ്ടെങ്കില്‍ മാത്രം രാത്രി ഉറങ്ങുമ്പോള്‍ ബാന്റേജിട്ട് കെട്ടി ഉറങ്ങുക. നല്ല ഗുണം ചെയ്യും. വെരിക്കോസിന് ബാന്റേജ് വിപണിയില്‍ ലഭ്യമാണ്.
നല്ല ഉറക്കവും ബാന്റേജും കാലുകഴപ്പിനു പൂര്‍ണസുഖം നല്‍കിയില്ലെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. പുകവലി, വെറ്റിലമുറുക്ക്, മദ്യം, കൃത്രിമ പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് മരുന്ന് ഫലിക്കില്ല. നിസ്സാരമെന്ന് തോന്നുന്ന കാലുകഴപ്പ് അധികരിച്ചാല്‍ മനസ്സിന് സ്ട്രെസ്സ്, അസ്വസ്ഥത എന്നിവ ഉണ്ടാക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. വികൃതികളായ കുട്ടികളോട് ക്ഷമയോടെ ഇടപെടാനും ഉപദേശിക്കാനും കഴിയാതെ വരും. ശകാരവും, ഒച്ചയിടലും കുട്ടികളെ ദുഷിപ്പിക്കും. അമ്മമാര്‍ കാലുകഴപ്പ് വരാതെ ശ്രദ്ധിക്കുക. ധൃതിയില്ലാത്തപ്പോള്‍ കറിക്കരിയലും മറ്റും ഇരുന്നുകൊണ്ട് ചെയ്യുക. കുറേ സമയം തുടര്‍ച്ചയായി നില്‍ക്കരുത്. കാലുകഴപ്പ് അവഗണിച്ചാല്‍ നടുവേദനയിലേക്കും എത്തിയേക്കും.