ലഹരിയില്‍ നിന്നും മോചനം സാധ്യമാണ്

ഡോ. ഷനീബ് സി.എച്ച്
2015 നവംബര്‍
ലഹരി മനസ്സിനെ ത്രസിപ്പിക്കുമെന്ന ചിന്തയാണ് മനുഷ്യനെ ലഹരി ഉപയോഗത്തിലേക്ക് നയിച്ചത്. ലഹരിയിലൂടെ ലഭിക്കുന്ന നൈമിഷികാനുഭൂതിയില്‍ മാനസിക സംഘര്‍ഷങ്ങളും വ്യഥകളും, വേവലാതികളും മറന്നുപോകുമെന്ന ചിന്ത പണ്ടുമുതലേ മനുഷ്യനിലുണ്ട്. സിനിമകളും കലാ-സാഹിത്യ സൃഷ്ടികളും എല്ലാ കാലത്തും ലഹരി ഉപയോഗത്തെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. സാൂഹ്യ ജീവിയായ മനുഷ്യന്‍ ആഘോഷങ്ങളെയും ദുഖങ്ങളെയും പൊലിപ്പിച്ചു

ഹരി മനസ്സിനെ ത്രസിപ്പിക്കുമെന്ന ചിന്തയാണ് മനുഷ്യനെ ലഹരി ഉപയോഗത്തിലേക്ക് നയിച്ചത്. ലഹരിയിലൂടെ ലഭിക്കുന്ന നൈമിഷികാനുഭൂതിയില്‍ മാനസിക സംഘര്‍ഷങ്ങളും വ്യഥകളും, വേവലാതികളും മറന്നുപോകുമെന്ന ചിന്ത പണ്ടുമുതലേ മനുഷ്യനിലുണ്ട്. സിനിമകളും കലാ-സാഹിത്യ സൃഷ്ടികളും എല്ലാ കാലത്തും ലഹരി ഉപയോഗത്തെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. സാൂഹ്യ ജീവിയായ മനുഷ്യന്‍ ആഘോഷങ്ങളെയും ദുഖങ്ങളെയും പൊലിപ്പിച്ചു കാണിക്കാന്‍ മദ്യസല്‍ക്കാരങ്ങളും ലഹരി വിരുന്നുകളും പതിവാക്കി. എന്തിനേറെ, ആത്മവീര്യം വര്‍ധിപ്പിക്കാന്‍ സൈനികര്‍ക്കിടയില്‍ പോലും മദ്യസേവ ഇന്നും തുടര്‍ന്നുപോരുന്നു. പ്രാചീന കാലങ്ങളില്‍ പ്രകൃതിദത്ത വിഭവങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കളില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടിരുന്ന ലഹരികള്‍ പിന്നീട് രാസവസ്തുക്കളും സാങ്കേതിക മികവുകളും ഉയോഗപ്പെടുത്തി നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങിയതോടെ അവയുടെ ദൂഷ്യവശങ്ങളും വര്‍ധിച്ചു. ശരീരത്തിന് ഹാനികരമായ വീര്യം കൂടിയ ലഹരികള്‍ സമൂഹത്തില്‍ സുലഭമായതോടെ ലഹരികള്‍ക്കെതതിരെ ഉത്ബുദ്ധ സമൂഹങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി. 1956-ല്‍ ലോകാരോഗ്യ സംഘടന മദ്യാസക്തി ഒരു രോഗമായി പ്രഖ്യാപിച്ചു.
ലഹരി വസ്തു്ക്കളുടെ ഉപയോഗം സാമൂഹിക ക്രമങ്ങളിലും കുടുംബ പ്രശ്‌നങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയതോടെ മത-ദര്‍ശനങ്ങള്‍ ഇവിടെ തുടങ്ങിവെച്ച ലഹരി വിരുദ്ധ മുന്നേറ്റങ്ങള്‍ സന്നദ്ധ സംഘടനകളും സാംസ്‌കാരിക നായകരും ഏറ്റെടുക്കാന്‍ തുടങ്ങി.
അമിതമായി ലഹരി ഉപയോഗിക്കുന്നവരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും കുടിയനായി മുദ്രകുത്തി തരം താഴ്ത്താനും പൊതുസമൂഹം കാണിക്കുന്ന താല്‍പര്യം ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. മറിച്ച്, അവരെ ഉത്‌ബോധനം നടത്തി നല്ല നടപ്പിലേക്ക് തിരികെ കൊണ്ടുവരാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.
ഒരു വ്യക്തിയും മദ്യപാനിയോ ലഹരി ഉപയോഗിക്കുന്നവരോ ആയി ജനിക്കുന്നില്ല. കൂട്ടുകെട്ടുകളാണ് ഇത്തരം തിന്മകളിലേക്ക് അവനെ കൊണ്ടുചെന്നെത്തിക്കുന്നത്. ചീത്തയാ കൂട്ടുകെട്ടുകളിലൂടെ രുചിച്ചു തുടങ്ങുന്ന ലഹരികള്‍ ഒരു ശീലമായി വളരുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ഒരു കമ്പനിക്ക് വേണ്ടി തുടങ്ങുന്ന ലഹരി ഉപയോഗം പത്തില്‍ മൂന്ന് പേരെയും അതിന്നടിമപ്പെടുത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ലഹരിയാസക്തനായ വ്യക്തി ചുറ്റുപാടും സുലഭമായി ലഭിക്കുന്ന ലഹരിയുടെ ഉപയോഗം വര്‍ധിപ്പിക്കുമ്പോഴാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്.
ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയും അത്തരം ലഹരികള്‍ക്കു വിധേനായി ജീവിതം പാഴാക്കാന്‍ പൂര്‍ണ്ണമായി ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇത്തരം ശീലങ്ങള്‍ മാറ്റി സമൂഹത്തില്‍ നല്ലൊരു വ്യക്തിയായിത്തീരാന്‍ ആഗ്രഹിക്കുന്നുണ്ട്. ലഹരിക്കടിമപ്പെട്ടവരെ തിരസ്‌കരിക്കുവാനും മാറ്റിനിര്‍ത്തുവാനും ശ്രമിക്കുന്നതിനുപകരം അവന്റെ മാനസിക വ്യഥകളും ലഹരിക്കടിപ്പെടാനുണ്ടായ സാഹചര്യങ്ങളും മനസ്സിലാക്കാനും തിരിച്ചു നല്ലൊരു ജീവിതത്തിലേക്കു നയിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്.

ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ പ്രധാനമായും കണ്ടുവരുന്ന മാറ്റങ്ങള്‍ ഇവയാണ്.

ചെയ്യുന്ന ജോലിയില്‍ താല്‍പ്പര്യമില്ലായ്മയും അലസതയും.
നിരന്തരം വഴക്ക് കൂടുവാനുള്ള പ്രവണത
സ്വയം മോശമായി ചിത്രീകരിച്ച് അപകര്‍ഷതാബോധത്തിലേക്ക് വഴിമാറാന്‍ താല്‍പര്യം കാണിക്കല്‍
ജീവിതത്തിലെ ചെറിയ പ്രശ്‌നങ്ങളെപ്പോലും നേരിടാനുള്ള മാനസിക ശക്തിക്കുറവ്.

ലഹരിയാസക്തിയും രോഗാവസ്ഥയും അവന്റെ കുടുംബത്തെയാണു ആദ്യം ബാധിക്കുക. വഴക്കും കുടുബകലഹങ്ങളും സംശയരോഗങ്ങളും കുടുംബത്തില്‍ നിത്യസംഭവമാകുന്നു.
അച്ഛനെയും അമ്മയെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനും അനുസരിക്കാനുമുള്ള പ്രവണത വ്യക്തിക്ക് നഷ്ടപ്പെടുന്നു. മുതിര്‍ന്നവരുടെ ലഹരി ഉപയോഗവും മദ്യപാനവും കാണാനിടവരുന്ന കുഞ്ഞുങ്ങള്‍ ഭാവിയില്‍ അവയിലേക്ക് പെട്ടെന്ന് ആകൃഷ്ടരാവാനും കാരണമാവുന്നു. കൊലപാതകം, ബലാത്സംഘം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് വ്യക്തി നയിക്കപ്പെടുമ്പോള്‍ അത് സമൂഹത്തിനു കൂടി ദോഷകരമായി ബാധിക്കുന്നു.
ഈശ്വരവിശ്വാസവും ആത്മീയബോധവും നഷ്ടപ്പെട്ട 'ലഹരി'ക്കാര്‍ ധാര്‍മ്മിക മൂല്യങ്ങളും ഉത്തരവാദിത്വബോധവും പിഴുതെറിയപ്പെട്ട് താന്തോന്നികളായി മാറുന്നു. ഇത് സമൂഹത്തെ കൂടി സൈ്വര്യം കെടുത്തുന്നു.
ലഹരികളുടെ അമിതോപയോഗം കാരണം വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയും രോഗബാധിതനാവുകയും ചെയ്യുന്നു. തലച്ചോറ്, നാഡീവ്യൂഹം, കരള്‍, ആമാശയം, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ലിവര്‍ സിറോസിസ്, ആമാശയ കാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ ധാരാളം രോഗങ്ങള്‍ക്ക് വിധേയനാവുകയും ചെയ്യുന്നു.

ചികിത്സകള്‍

ലഹരിക്കടിമപ്പെട്ട വ്യക്തി ഉപദേശങ്ങള്‍ മുഖേനയും സ്വയം തല്‍പരനായും ചികിത്സക്കു വിധേയനാവുകയാണെങ്കില്‍ മരുന്നുകള്‍ മുഖേനയും ഒപ്പം കൗണ്‍സിലിങ്ങു വഴിയും വളരെ വേഗത്തില്‍ തന്നെ തിരികെ നല്ലൊരു ജീവിതത്തിലേക്കു കൊണ്ടുവരാന്‍ കഴിയും.
സ്വയം മോചനം നേടാനോ, മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനോ തയ്യാറല്ലാത്ത വ്യക്തികളെ അവരറിയാതെ ചികിത്സിക്കുകയേ നിര്‍വാഹമുള്ളൂ. ഇത്തരം രോഗികള്‍ക്ക് അവരറിയാതെ ഭക്ഷണത്തിലോ മറ്റോ കലര്‍ത്തി ലഹരിയോടു വിരക്തി തോന്നാനുള്ള മരുന്നുകള്‍ നല്‍കുന്ന രീതിയും നിലവിലുണ്ട്.

ലഹരിവിമോചന ചികിത്സക്ക് പ്രധാനമായും അഞ്ച് ഘട്ടങ്ങളാണുള്ളത്.

1. ലഹരിമോചനത്തിനു സ്വയം സന്നദ്ധമായ വ്യക്തിയാണെങ്കില്‍ ലഹരിയുപയോഗം പെട്ടെന്ന് നിര്‍ത്തുമ്പോഴുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് അവനെയും കുടുംബത്തെയും ബോധ്യപ്പെടുത്തുകയും മാനസികമായി രോഗിയെ മോചനത്തിനു സജ്ജമാക്കുകയും ചെയ്യുക.
2. ശരീരത്തില്‍ കലര്‍ന്നിട്ടുള്ള ലഹരി വസ്തുക്കളെ പുറംതള്ളാനും വ്യക്തിക്ക് ലഹരിയോട് വിരക്തി തോന്നാനുമുള്ള ഔഷധങ്ങള്‍ നല്‍കള്‍. ശരീരത്തില്‍ അടിഞ്ഞു കൂടിയ ലഹരിയുടെ അംശങ്ങള്‍ പുറംതള്ളപ്പെടുമ്പോള്‍ തന്നെ സാധാരണയായി വ്യക്തിക്ക് ലഹരിയോടുള്ള ആസക്തി കുറഞ്ഞുതുടങ്ങാറുണ്ട്.
3. ലഹരി ഉപയോഗം മൂലം ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്കു സംഭവിച്ച രോഗാവസ്ഥകള്‍ പരിഹരിക്കുകയും ലഹരി മോചിതനായ ശേഷം രോഗിയില്‍ വന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യല്‍.
4. വ്യക്തിയെ മദ്യപാനത്തിലേക്കോ ലഹരി ഉപയോഗത്തിലേക്കോ നയിച്ച കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യല്‍.
5. ചികിത്സാനന്തരം വീണ്ടും ലഹരികളിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യങ്ങളെയും കൂട്ടുകെട്ടുകളെയും നിയന്ത്രിക്കല്‍
ഇത്തരം ലഹരി വിമോചന ചികിത്സക്ക് തീര്‍ച്ചയായും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുകളുടെയും സഹകരണം അത്യാവശ്യമാണ്.  ഡി-അഡിക്ഷന്‍ ചികിത്സ വഴി ധാരാളം പേരെ ലഹരികളില്‍ നിന്നു മോചിപ്പിക്കാനും സൈ്വര്യജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചിട്ടുണ്ട

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media