പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു.
സമീന, ഈരാറ്റുപേട്ട
2015 നവംബര്‍
അധ്യാപനം വളരെ ഇഷ്ടപ്പെട്ട കാര്യമായതിനാല്‍ അതുമായി ബന്ധപ്പെട്ട ഏതു കാര്യവും ആവേശത്തോടെ വായിക്കാറുണ്ട്. ജൂലൈ ലക്കം ആരാമം മറിച്ചു നോക്കിയപ്പോള്‍ എ.യു.റഹീമ എഴുതിയ സ്‌കൂള്‍ ജീവിതകാലത്തുണ്ടായ അനുഭവം കാണുവാനിടയായി. സ്‌കൂളുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിയപ്പോള്‍ പെട്ടെന്ന് തന്നെ വായിച്ചു തീര്‍ത്തു. തീര്‍ന്നപ്പോള്‍ വിഷമം തോന്നി. എങ്കിലും കാലം മായ്ക്കാത്ത ഇത്തരം ഓര്‍മകള്‍ ഓരോരുത്തര്‍ക്കുമുണ്ടാവും.
അധ്യാപനം വളരെ ഇഷ്ടപ്പെട്ട കാര്യമായതിനാല്‍ അതുമായി ബന്ധപ്പെട്ട ഏതു കാര്യവും ആവേശത്തോടെ വായിക്കാറുണ്ട്. ജൂലൈ ലക്കം ആരാമം മറിച്ചു നോക്കിയപ്പോള്‍ എ.യു.റഹീമ എഴുതിയ സ്‌കൂള്‍ ജീവിതകാലത്തുണ്ടായ അനുഭവം കാണുവാനിടയായി. സ്‌കൂളുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിയപ്പോള്‍ പെട്ടെന്ന് തന്നെ വായിച്ചു തീര്‍ത്തു. തീര്‍ന്നപ്പോള്‍ വിഷമം തോന്നി. എങ്കിലും കാലം മായ്ക്കാത്ത ഇത്തരം ഓര്‍മകള്‍ ഓരോരുത്തര്‍ക്കുമുണ്ടാവും. അത് മറ്റുള്ളവരുമായി പങ്ക് വെയ്ക്കുമ്പോഴാണ് കൂടുതല്‍ ഹൃദ്യമാകുന്നത്.
ജൂലൈ ലക്കം ആരാമത്തിലെ ഓരോ പേജും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങളായിരുന്നു. സ്ത്രീ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ പുറത്ത് കൊണ്ടു വരുന്ന ആരാമത്തിന് നന്ദി. തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ ആരാമത്തിലൂടെ പ്രതീക്ഷിക്കുന്നു.
ശ്രദ്ധേയമായി
ആഗസ്റ്റ് ലക്കം ആരാമത്തില്‍ എം.പി.സക്കീര്‍ ഹുസൈന്‍ എഴുതിയ അണ്‍ലൈക് സ്മാര്‍ട്ട് ഫോണ്‍ വളരെയധികം ശ്രദ്ധേയമായി. മിഠായി വാങ്ങികൊടുക്കും പോലെയാണ് നമ്മുടെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കുന്നത്. അതും കുട്ടികള്‍ പറയുന്ന മോഡലില്‍. അതിനു വേണ്ടി എത്ര പണം ചെലവാക്കിയാലും വേണ്ടില്ല എന്നു ചിന്തിക്കുന്നവരുമുണ്ടാകും. വാങ്ങി കൊടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. പക്ഷേ... മൊബൈല്‍ ഫോണ്‍ മൂലം കുട്ടികള്‍ ചതിയുടെ പടുകുഴിയിലേക്ക് വിഴുന്നുണ്ടോ എന്നു നാം ശ്രദ്ധിക്കണം. ഉപകാരത്തോടൊപ്പം തന്നെ ഉപദ്രവകാരികളായ മൊബൈല്‍ ഫോണിന്റെ ചതിക്കുഴികളെ പറ്റി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക. അവര്‍ ആരൊക്കെ തമ്മില്‍ ചാറ്റ് ചെയ്യുന്നുണ്ട്, അവരുടെ ഫൈസ്ബുക്ക് ഫ്രണ്ട് ആരെല്ലാമാണ് അവരുടെ മൊബൈലിലെ വീഡിയോകള്‍ എങ്ങിനെയുള്ളവയാണ്, തുടങ്ങിയ കാര്യങ്ങള്‍ തീര്‍ച്ചയായും മാതാപിതാക്കള്‍ അന്വേഷിക്കുക. കുട്ടികളുടെ മൊബൈല്‍ ഫോണിന്റെ അണ്‍ലോക്ക് മാതാപിതാക്കള്‍ക്കും തുറക്കാന്‍ കഴിയുന്ന വിധത്തിലാക്കാന്‍ നിര്‍ബന്ധമായും കുട്ടികളോട് പറയുക. അവരുടെ മുന്നിലിരുന്നു കൊണ്ട് തന്നെ അവരുടെ ഫോണ്‍ ചെക്ക് ചെയ്യുക. ഈ ഫോണ്‍ തന്റെ മാതാപിതാക്കളും കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്ന ബോധം തീര്‍ച്ചയായും അവരെ നേര്‍വഴിയിലൂടെ മാത്രം സഞ്ചരിക്കാന്‍ പ്രേരിപ്പിക്കും. ഇത്തരത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ വഴിയുണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധിവരെ കുറക്കാവുന്നതാണ്.
ടി.പി.ഫൗസിയ, കുഞ്ഞിപ്പ ചേന്നര