സമാധാനത്തിന്റെതാവട്ടെ ഈ പെരുന്നാള്‍

may 2022

വിശ്വാസസമര്‍പ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും കളങ്കമറ്റ ആരാധകളുടെയും പുണ്യരാപ്പകലുകളായിരുന്നു ഇത്രയും നാള്‍. ആരാധനകളും സ്വദഖകളും ഏറ്റം സമര്‍പ്പിതമായി ചെയ്ത ദിനരാത്രങ്ങള്‍. സൃഷ്ടാവിന്റെ കാര്യണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സൃഷ്ടികളോട് കരുണയേറെ കാട്ടിയ നാളുകള്‍. സമയമത്രയും പടച്ചവനോട് പൊറുക്കലിനെ തേടുകയും പടപ്പുകള്‍ക്ക് ഏറ്റം പൊറുത്തുകൊടുക്കുകയും ചെയ്യുകയായിരുന്നു നാം.
ആരോരും കാണണമെന്നാഗ്രഹമില്ലാതെ നാഥന്റെ തൃപ്തി മാത്രം പ്രതീക്ഷിച്ച് ചെയ്ത നന്മകള്‍ക്കത്രയും തുടര്‍ച്ചയാണിനി വേïത്. നിയന്ത്രങ്ങള്‍ ഏറെ പാലിച്ച മുപ്പതു രാവുകള്‍ക്ക് ശേഷം ആഘോഷത്തെ കാത്തിരിക്കുകയാണ് നാം.
പെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പില്‍ ആഹ്ലാദത്തിന്റെ സീമകള്‍ക്ക് അതിരുകള്‍ പണിയണം. കുടുംബത്തെ കൂട്ടിയും സൗഹൃദം പുതുക്കിയും പരിചയം വളര്‍ത്തിയും അയല്‍ക്കാരനെ അറിഞ്ഞും ഈദിന്റെ ദിനം ആകര്‍ഷകമാവട്ടെ.
ജാതിയും മതവും വംശീയതയും അടിമുടി മനസ്സുകള്‍ മാറ്റിയകാലത്ത് സ്നേഹമാണായുധം എന്നുറക്കെപ്പറയാന്‍ നമ്മുടെ ആഘോഷങ്ങള്‍ക്കാവണം. ചറ്റുപാടുകള്‍ സമുദായത്തെ തീര്‍ത്തും സമ്മര്‍ദ്ദത്തിലും പ്രതിരോധത്തിലും നിര്‍ത്തിയ കാലത്ത് നാം ആഘോഷിക്കുന്ന പെരുന്നാളിന്റെ മണം ഭക്തിയുടേതും സ്നേഹത്തിന്റേതുമാവട്ടെയെന്ന് ആശംസിക്കുകയാണ്.
ഈ നല്ല നേരത്ത് മാന്യവായനക്കാരോട് ചില കാര്യങ്ങള്‍ കൂടി ഉണര്‍ത്തുകയാണ്. പുതിയ മാറ്റത്തോടെയാണ് ആരാമം ഇനി മുതല്‍ നിങ്ങള്‍ക്കുമുന്നിലേക്കെത്തുന്നത്. കുറെക്കൂടി ആകര്‍ഷകമായി അണിയിച്ചൊരുക്കാന്‍ ശ്രമിക്കുമ്പോള്‍ കോവിഡ് കാലം തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മുന്നിലുï്. ന്യൂസ് പ്രിന്റുകള്‍ക്ക് വില കൂടുകയാണ്. ആവശ്യത്തിനുള്ള പേപ്പറുകള്‍ കിട്ടാത്ത അവസ്ഥയുമുï്. ഇതിനിടയിലാണ് ആരാമം വായനക്കാരുടെ അഭിരുചിക്കൊത്ത് ചില പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നത്. പേജുകള്‍ ആകര്‍ഷകമാക്കാന്‍ വേïി വരുന്ന ആ സാമ്പത്തിക ബാധ്യതയോട് എന്നും ആരാമത്തോടൊപ്പം ചേര്‍ന്നുനിന്ന വായനക്കാര്‍ സഹകരിക്കുമെന്ന പ്രതീക്ഷയാണ് മുന്നോട്ടുള്ള യാത്രയിലെ നമ്മുടെ ബലം.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media