മിലക് പല്ലുപുരയിലേക്കൊരു പുനര്‍സന്ദര്‍ശനം
യാത്രക്ക് മുമ്പേ ശഹീനെ വിളിച്ച് വിവരമറിയിച്ചു. ഗ്രാമവാസികളായിരുന്ന അവളും റസിയയുമായിരുന്നു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളെ അടിസ്ഥാന വിവര ശേഖരണത്തിന് സഹായിച്ചത്.
2011 ഡിസംബറിലെ കൊടും തണുപ്പിലായിരുന്നു ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയിലെ മിലക് പല്ലുപുര ഗ്രാമം ആദ്യമായി സന്ദര്‍ശിച്ചത്. 'വിഷന്‍-2016'പദ്ധതിയുടെ ഭാഗമായി 'മാതൃക' ഗ്രാമമായി വികസിപ്പിക്കാന്‍ തെരഞ്ഞെടുത്ത 50 ഗ്രാമങ്ങളില്‍ ഒന്നായ ഈ ഗ്രാമത്തിന്റെ വിവര ശേഖരണത്തിന് ചെന്നെത്തിയതായിരുന്നു. സാമ്പത്തിക-വിദ്യാഭ്യാസ- സാമൂഹിക രംഗത്ത് പിന്നാക്കം നില്ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ബഹുമുഖ വികസനം ലക്ഷ്യം വെച്ചുള്ള ഈ പദ്ധതിയുടെ പ്രവര്‍ത്തന സ്വാധീനം (ഇംപാക്ട് അസസ്മെന്റ്) വിലയിരുത്തുന്നതിനായി വീïും പല്ലുപുരയില്‍ പോയി.
യാത്രക്ക് മുമ്പേ ശഹീനെ വിളിച്ച് വിവരമറിയിച്ചു. ഗ്രാമവാസികളായിരുന്ന അവളും റസിയയുമായിരുന്നു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളെ അടിസ്ഥാന വിവര ശേഖരണത്തിന് സഹായിച്ചത്. വീട്ടിലുïാക്കിയ കരിമ്പും കരകൗശല വസ്തുക്കളും തന്ന് അന്ന് ഞങ്ങളെ യാത്രയാക്കുമ്പോള്‍ അവര്‍ പറഞ്ഞിരുന്നു; ഇനിയും വരണം. പഠനാവശ്യത്തിനു പോലും പെണ്‍കുട്ടികളെ പുറത്തിറക്കാത്ത ആ ഗ്രാമത്തില്‍ നിന്ന് ഞങ്ങളെ കാണാന്‍ ഡല്‍ഹിയിലോ കേരളത്തിലോ വരാന്‍ കഴിയുമെന്ന് അവര്‍ക്ക് പ്രതീക്ഷയുïായിരുന്നില്ല.....
പഴയ ഗ്രാമ കാഴ്ചകളായിരുന്നു യാത്രയില്‍ മുഴുവന്‍. ചെളിപിടിച്ച റോഡ്. പന്ത്രï് മണിക്കൂര്‍ പവര്‍ കട്ട്. സ്കൂളിന്റെ പടി കാണാത്തവരും സ്കൂള്‍ പഠനം പൂര്‍ത്തീകരിക്കാത്തവരുമായ കുട്ടികള്‍. കണ്ണെത്താ ദൂരത്തോളം പൂവിട്ടു നില്ക്കുന്ന കടുകിന് ചെടികള്‍. തല ഉയര്ത്തിനില്ക്കുന്ന കരിമ്പിന് തോട്ടം. പല ഓര്‍മകളും മിന്നിമറഞ്ഞു. ഏകദേശം ആയിരത്തി അറുനൂറ് ആളുകള്‍ ജീവിക്കുന്ന ഈ മനോഹര ഗ്രാമം ഡല്‍ഹി -മുറാദാബാദ് ഹൈവേയുടെ ഓരം ചേര്‍ന്നാണ.് ഹൈവേയില്‍ നിന്നും ഗ്രാമത്തിലേക്കുള്ള റോഡരികില്‍ കï വലിയ പെട്രോള്‍ പമ്പ് ഗ്രാമത്തിന്റെ കവാടം മാത്രമല്ല, അവിടത്തെ മാറ്റത്തിന്റെ പ്രതീകം കൂടിയായിരുന്നു. ഗ്രാമത്തിന്റെ ഒരു ഭാഗത്താണ് വീടുകള്‍. ബാക്കി ഭാഗം കൃഷിയിടങ്ങള്‍.
പഴയ പോലെ സ്ത്രീകളെയും കുട്ടികളെയും കൃഷിയിടങ്ങളില്‍ കാണുന്നില്ല. അഞ്ചു വയസ്സിനും പതിനഞ്ചു വയസ്സിനുമിടയിലുള്ളവര്‍ 90 ശതമാനത്തിലധികവും സ്കൂളില്‍ പോകുന്നു. അടിസ്ഥാന വിവര ശേഖരണം നടത്തിയ കാലത്ത് ഇത് 50%ത്തില്‍ താഴെയായിരുന്നു. അന്ന് ഞങ്ങളെ സഹായിക്കാന്‍ കോളേജില്‍ പഠിക്കുന്ന കുട്ടികളെ കിട്ടിയിരുന്നില്ല. പത്തില്‍ താഴെ കുട്ടികള്‍ മാത്രമായിരുന്നു പത്താം ക്ലാസ് പാസ്സായിരുന്നത്. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിക്കുന്നു. എം.എ കഴിഞ്ഞ പര്‍വീനും എല്‍.എല്‍.ബി കഴിഞ്ഞ തന്വീരയും പോളി ടെക്നിക്ക് കഴിഞ്ഞ അസ്മിയും ബി.എ.എം.എസ് ചെയ്യുന്ന നിഹാനയും ഗ്രാമത്തിലെ സ്ത്രീകളുടെ പ്രതിനിധികളാണ്. പര്വീന് എം.എ കഴിഞ്ഞ് അടുത്തുള്ള അറബിക് കോളേജില്‍ ജോലി ചെയ്യുന്നു. ഗ്രാമത്തിലെ കുട്ടികളുടെയെല്ലാം ടീച്ചറാണ് ഇന്നവള്‍. കോളേജില്‍ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുട്ടികളിലെത്തിക്കുന്നതും അതിനു വേï എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതും പര്വീന് ആണ്. തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് വേïി സ്കൂള്‍ അധികാരികളോട് സംസാരിക്കുന്നതും അവര്‍ തന്നെ. പെണ്‍കുട്ടികളുടെ പഠനത്തിനും വളര്‍ച്ചക്കും തടസ്സമായി നില്ക്കുന്ന പുരുഷാധിപത്യ രീതി പിന്തുടരുന്ന ഗ്രാമത്തില്‍ നിന്നാണ് പര്വീന് നല്ല കമ്മ്യൂണിറ്റി എജുകേറ്റര്‍ ആയി മാറിയിരിക്കുന്നത്.
എണ്‍റോള്‍മെന്റ് ഡ്രൈവ് നടത്തിയും 390 കുട്ടികളുടെ പഠന ചെലവുകള്‍ മുഴുവനായി സ്പോണ്സര് ചെയ്തും നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും മുതിര്‍ന്നവര്‍ക്കായി അഡല്‍ട്ട് എജുക്കേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചുമാണ് വിദ്യാഭ്യാസത്തിലൂടെ ഈ ഗ്രാമത്തെ ഉയര്‍ത്താനുള്ള 'മാതൃക ഗ്രാമ' പദ്ധതിക്കു തുടക്കമിട്ടത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച സ്കില്‍ ഡവലപ്മെന്റ് സെന്റര്‍, എക്സ്ട്രാ സ്കില്‍ നേടുന്നതിലും ജോലി ചെയ്തു ജീവിക്കാന്‍ പ്രാപ്തമാക്കുന്നതിലും അവരെ സഹായിച്ചു. ഇന്ന് ഗ്രാമത്തില്‍ പത്തു പി.ജിക്കാരുള്പ്പെടെ മുപ്പതിലധികം കോളേജ് വിദ്യാര്‍ഥികളുï്; അവരില്‍ പലരും പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തുന്നവരും ഉന്നത ലക്ഷ്യമുള്ളവരുമാണ്. അവരുടെ ചിന്തകള്‍ മാറ്റിയെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതിലും 'വിഷന്‍ 2026' പദ്ധതിയുടെ സാമൂഹിക ഇടപെടലുകള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുï്.
വീടുകള്‍ പഴയ പോലെയല്ല. ഒറ്റമുറി വീടുകള്‍ ചെറിയ വീടുകളായി മാറിയിരിക്കുന്നു. ചിലത് ഇരു നിലയുള്ളതായിട്ടുï്. ഗ്രാമത്തില്‍ പൊതുവായുïായ സാമ്പത്തിക അഭിവൃദ്ധിയാണ് ഇതിനു പ്രധാന കാരണം. കുടുംബത്തിലെ എല്ലാവരും കൃഷിയിടത്തിലിറങ്ങുകയും കൃഷിയെ മാത്രം ആശ്രയിക്കുകയും ചെയ്യുന്ന അവസ്ഥയല്ല ഇന്ന്. ഗ്രാമീണര്‍ കച്ചവടം, ഫാക്ടറി ജോലി, ഡ്രൈവിംഗ് തുടങ്ങി വിവിധയിനം ജോലികളില്‍ എര്പ്പെട്ടിരിക്കുന്നു. സ്വന്തമായി കൃഷിയിടവും രïോ മൂന്നോ എരുമകളും മാത്രമുïായിരുന്ന പല വീടുകളിലും ഇന്ന് ഓട്ടോറിക്ഷയോ ഗുഡ്സ് വïിയോ ട്രാക്ടറോ ഉï്. സ്വന്തം ആവശ്യത്തിനും വാടകക്കുമായി വീടുകളിലെ യുവാക്കള്‍ അത് ഓടിക്കുന്നു. ഏതാനും ഇരുചക്ര വാഹനങ്ങള്‍ മാത്രമുïായിരുന്ന ഗ്രാമത്തില്‍ ഇന്ന് ഇരുപത്തിയഞ്ചിനു മുകളില്‍ വാഹനങ്ങളുï്. വിളവിറക്കിന്റെയും വിളവെടുപ്പിന്റെയും സമയത്ത് അവര്‍ കൃഷിയിലും എര്പെടുന്നു. ഗ്രാമത്തിന്റെ വികസനത്തിന് സഹായം നല്കിയ ഒമാനിലെ അഭ്യുദയകാംക്ഷികള്‍, ഏതാനും യുവാക്കള്‍ക്ക് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്തപ്പോള്‍, എവിടെ പോയാലും ഞങ്ങള്‍ക്ക് രാത്രിയില്‍ ഉറങ്ങാന്‍ വീട്ടില്‍ തന്നെ വരണമെന്ന് പറഞ്ഞ് ഗ്രാമത്തിലെ യുവാക്കള്‍ ആ വാഗ്ദാനം നിരസിച്ചതായി കേട്ടിരുന്നു. എന്നാലിപ്പോള്‍ അത്തരം ചിന്താഗതകളിലും മാറ്റം വന്നു. ഇന്ന് ഗ്രാമവാസികള്‍ മറ്റു സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നു.
'വിഷന്‍' ഏറ്റെടുക്കുന്നതിനു മുമ്പ് 25% വീടുകളിലും ടോയ്ലറ്റ് സൗകര്യങ്ങള്‍ ഉïായിരുന്നില്ല. തുറസ്സായ സ്ഥലങ്ങളോ അയല്‍വാസികളുടെ വീട്ടിലെ ടോയ്ലറ്റ് സൗകര്യങ്ങളോ ആയിരുന്നു ആളുകള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നത് സ്ത്രീകളായിരുന്നു. ഇന്നിവിടെ വീടില്ലാത്ത കുടുംബങ്ങളോ, ശൗചാലയവും കുടിവെള്ള സൗകര്യങ്ങളും ലഭ്യമല്ലാത്ത വീടുകളോ, സ്കൂളിന്റെ പടി കാണാത്ത കുട്ടികളോ ഇല്ല. 'വിഷന്‍' സഹായത്താല്‍ നിര്‍മിച്ച ഏതാനും മീറ്ററുകളല്ലാതെ റോഡ് ഇതുവരെ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. റോഡരികില്‍ ചെളി കെട്ടി നില്ക്കുന്നു. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ ഗ്രാമത്തിലെ ഒരാള്‍ അടുത്ത കാലത്തൊന്നും ഗ്രാമ പ്രഥാന് ആയിട്ടില്ല. അടുത്ത ഗ്രാമത്തില്‍ നിന്നുള്ള ആളാണ് ഗ്രാമ പ്രഥാന്. അവര്‍ ഞങ്ങള്‍ക്ക് വേïി ഒന്നും ചെയ്യുന്നില്ല. ഗ്രാമീണര്‍ വിവിധ പാര്ട്ടിക്കാരായത് കൊïാണ് ഇങ്ങനെ സംഭവിച്ചതെന്നും അടുത്ത തവണ ഞങ്ങള്‍ ഒന്നിക്കുമെന്നും അവര്‍ പറയുന്നു.
ആരോഗ്യ-ശുചിത്വ വിഷയത്തില്‍ ഇനിയും ഒരുപാട് സഞ്ചരിക്കേïതുï് മിലക് പല്ലുപുരക്ക്. ഇപ്പോഴും ഗവ: ഹെല്‍ത്ത് സെന്ററോ ക്ലിനിക്കോ ഫാര്‍മസിയോ ഗ്രാമത്തിലില്ല. അവര്‍ക്കതൊന്നും അത്യാവശ്യമായി തോന്നുന്നുമില്ല. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ഈ ഗ്രാമവാസികള്‍ അതിനെ ഗൗരവത്തോടു കൂടി കാണുന്നില്ല. ആരും മാസ്കോ സാനിറ്റൈസറോ ഉപയോഗിക്കുന്നില്ല. ഇവിടെ ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ല, എന്നാണവരുടെ ന്യായം. ഗ്രാമവാസികളുടെ സന്തോഷങ്ങളും പരിഭവങ്ങളും കേട്ട്, അവര്‍ സ്നേഹത്തോടെ തന്ന എരുമപ്പാലിന്റെ മണമുള്ള ചായയും കുടിച്ച് വീടുകള്‍ കയറിയിറങ്ങിയപ്പോള്‍ സമയം പോയതറിഞ്ഞില്ല.
ഷഹീനും മക്കളും ഞങ്ങളെ കാണാന്‍ അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും വന്നിരുന്നു. ഈ ഗ്രാമ പുനര്‍ സന്ദര്‍ശനത്തിന്റെ ഓരോ വഴിയിലും അവള് ഞങ്ങളുടെ കൂട്ടിനുïായിരുന്നു. ഡിഗ്രിയും ബി.എഡും കഴിഞ്ഞ് അവള് ഇന്നൊരു സ്കൂള്‍ അധ്യപികയാണ്. ഈ യാത്രയില്‍ കൂടുതല്‍ സന്തോഷിപ്പിച്ചത് അതാണ്. പരേതനായ സിദ്ധീഖ് ഹസന് സാഹിബിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ നിതാന്ത പ്രവര്‍ത്തനങ്ങളുടെയും തെളിവായി ഈ ഗ്രാമവാസികളുടെ സാമൂഹിക- സാമ്പത്തിക-വിദ്യാഭ്യാസ ഉന്നതി നിലകൊള്ളുക തന്നെ ചെയ്യും.