ഒരുങ്ങിക്കോളൂ കേന്ദ്ര സര്‍വകലാശാലകളിലേക്ക്
വിവിധ സര്‍വകലാശാലകള്‍ വ്യത്യസ്തപരീക്ഷകള്‍ നടത്തുന്ന രീതിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ. എന്നാല്‍ എല്ലാ സര്‍വകലാശാലകള്‍ക്കും കൂടി ഒരു പൊതു പരീക്ഷ നടത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാണ്.
വിശാലമായ കാമ്പസ്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വൈവിധ്യവും നൂതനവുമായ കോഴ്സുകള്‍, മികച്ച ഉപരിപഠന -ഗവേഷണ സൗകര്യങ്ങള്‍, കാമ്പസ് പ്ലേസ്മെന്റ് തുടങ്ങി ഒട്ടേറെ അവസരങ്ങള്‍ പഠിതാക്കള്‍ക്ക് ലഭിക്കുന്ന രാജ്യത്തെ മികച്ച സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍.
45 കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദപഠനപ്രവേശനത്തിനുള്ള പൊതുപരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. ദേശീയ പൊതുപരീക്ഷ ഏജന്‍സി നടത്തുന്ന.പരീക്ഷ ജൂലൈ ആദ്യവാരത്തില്‍ നടക്കും. എന്‍ട്രന്‍സ് ടെസ്റ്റ് മൂന്നു തലങ്ങളിലാണ്. മൂന്നര മണിക്കൂര്‍ നീളുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എന്‍.സി.ഇ.ആര്‍.ടി സിലബസ് പ്രകാരംപ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് എഴുതാവുന്നതാണ്. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാര്‍ക്ക് ഉïാകും. രï് ഷിഫ്റ്റുകളിലായി മൂന്ന് ഭാഗമായിട്ടായിരിക്കും പരീക്ഷ. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാന്‍ അവസരമുï്. കൂടാതെ വിദേശ ഭാഷയായ ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങി 19 ഭാഷകളില്‍നിന്ന് ഒരു ഓപ്ഷന്‍ ലാംഗ്വേജ് കൂടി തെരഞ്ഞെടുക്കാം.
മൂന്നു ഭാഗങ്ങളില്‍ ഒന്നാമത്തെ ഭാഗം അ,ആ എന്നിങ്ങനെ 2 ഉപവിഭാഗങ്ങളായി തിരിച്ചിട്ടുï്.ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ 13 ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. 50 ചോദ്യങ്ങള്‍45 മിനിറ്റ് കൊï്ഒന്നാം ഘട്ടം പൂര്‍ത്തിയാക്കണം. ബി വിഭാഗത്തില്‍ ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഭാഷകളാണ്. ഇതിലുും 50 ചോദ്യങ്ങളുïാവും. രïാം ഘട്ടത്തില്‍ അതാത് വിഷയത്തിലെ അറിവാണ് പരിശോധിക്കപ്പെടുക. ആകെ 27 വിഷയങ്ങള്‍ ഉïാകും. തെരഞ്ഞെടുത്ത വിഷയത്തില്‍വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാം. 50 ചോദ്യങ്ങളായിരിക്കും ഉïാവുക. 40 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. മൂന്നാം ഘട്ടത്തില്‍ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള 75 ചോദ്യങ്ങളില്‍ 60 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേïതാണ്.
പ്രവേശന പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ ഇനി കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ. നാല് വര്‍ഷ ബിരുദ പ്രോഗ്രാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റഗ്രേറ്റഡ് പി.എച്ച്.ഡിക്കുള്ള അവസരം ഉïാവും.രാജ്യത്തെ ബിരുദാനന്തര ബിരുദ -ഗവേഷണ മേഖലകളില്‍ ധാരാളം അവസരങ്ങള്‍, പ്ലേസ്മെന്റ് എന്നിവ ദേശീയ സര്‍വകലാശാലകളിലെ പഠനം കൊï് എളുപ്പമാവും.
45 കേന്ദ്ര സര്‍വകലാശാലകളില്‍ ഏകദേശം രï് ലക്ഷത്തോളം ബിരുദസീറ്റുകളാണ് ഉള്ളത്. എല്ലാ കോഴ്സുകള്‍ക്കും എല്ലാ സര്‍വകലാശാലകളിലേക്കും ഒറ്റടെസ്റ്റ് ആയിരിക്കും.കാസര്‍കോഡ്, കേരള കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും പൊതു പരീക്ഷയാണ് ഇനി മുതല്‍.
വിവിധ സര്‍വകലാശാലകള്‍ വ്യത്യസ്തപരീക്ഷകള്‍ നടത്തുന്ന രീതിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ. എന്നാല്‍ എല്ലാ സര്‍വകലാശാലകള്‍ക്കും കൂടി ഒരു പൊതു പരീക്ഷ നടത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാണ്. കാരണം ഓരോ സര്‍വകലാശാലകളും പരീക്ഷകള്‍ നടത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസായി വലിയ തുക നല്‍കേïിയിരുന്നു. യാത്ര, ചെലവ്, സമയം ഇവയൊക്കെ ലാഭിക്കുവാന്‍ ഇനിമുതല്‍ കഴിയും. പലപ്പോഴും ഹയര്‍ സെക്കന്ററിയില്‍ വലിയ മാര്‍ക്ക് ലഭിച്ചാല്‍ പോലും കേന്ദ്ര സര്‍വകലാശാലകളിലെ പല കോളേജുകളിലും അഡ്മിഷന്‍ കിട്ടുമായിരുന്നില്ല. എന്നാല്‍ ഇനി പന്ത്രïാം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞാലും പ്രവേശനപരീക്ഷയില്‍ മികവു പുലര്‍ത്തിയാല്‍ ഇഷ്ടമുള്ള കോഴ്സിലും മെച്ചപ്പെട്ട കോളേജുകളിലുംഅഡ്മിഷന്‍ ലഭിക്കുന്നതാണ്. കേരളത്തിലെ കുട്ടികള്‍ കേരളത്തില്‍ മാത്രം അപേക്ഷിക്കുന്ന രീതിയില്‍ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാം.
കൃത്യമായ ആസൂത്രണവും ചിട്ടയായ പഠനവും മോഡല്‍ പരീക്ഷകള്‍ സ്വയം ചെയ്തുശീലിക്കുന്നതും പരീക്ഷ പാസാവാന്‍സഹായിക്കും. ഉയര്‍ന്ന അടിസ്ഥാനസൗകര്യത്തോടുകൂടി വ്യത്യസ്തരായ ആളുകളോടൊപ്പം വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഉള്‍ക്കൊï് പഠിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ് കേന്ദ്ര സര്‍വകലാശാലകളിലെ പഠനത്തിന്റെ പ്രത്യേകത.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംകേവലം അറിവ് മാത്രമല്ല, വൈവിധ്യമാര്‍ന്നസമൂഹത്തില്‍ ഒരുമിച്ചു ജീവിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും എല്ലാവരെയും ഉള്‍ക്കൊï് മുന്നേറാനും സാധിക്കുക എന്നു കൂടിയാണ്. വിശാല കാഴ്ചപ്പാടോടെ വിദ്യാഭ്യാസം നേടാനുള്ള വലിയ അവസരമാണ് കേന്ദ്ര സര്‍വകലാശാലകള്‍.