ഇസണ്ടണ്ടണ്ട്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ ആഇശ ബിന്‍തുശ്ശ്വാത്വിഅ് നാല്‍പതോളം ഗ്രന്ഥങ്ങള്‍ രചിച്ച് അറിവിന്റെ മേഖലയില്‍ അനശ്വര സാന്നിധ്യം അടയാളപ്പെടുത്തി. ഖുര്‍ആന്‍ വ്യാഖ്യാനം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളാണ് ആ തൂലികയില്‍നിന്ന് പിറന്നുവീണത്.
ഡെല്‍റ്റാ ഈജിപ്തിന്റെ വടക്കന്‍ മേഖലയില്‍, ദംയാത് പട്ടണത്തില്‍ നൈലിന്റെ തീരത്ത് കളിച്ചു നടന്നിരുന്ന കൊച്ചു ബാലിക ആഇശ. പില്‍ക്കാലത്ത് 'നദീതീര പുത്രി' എന്ന് അര്‍ഥം വരുന്ന 'ബിന്‍തുശ്ശാത്വിഅ്' എന്ന പേര് തൂലികാനാമമായി സ്വീകരിക്കുകയും ഇരുപതാം നൂറ്റാïിന്റെ ഇതിഹാസമായിത്തീരുകയും ചെയ്തത് ചരിത്രം. ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ ആഇശ ബിന്‍തുശ്ശ്വാത്വിഅ് നാല്‍പതോളം ഗ്രന്ഥങ്ങള്‍ രചിച്ച് അറിവിന്റെ മേഖലയില്‍ അനശ്വര സാന്നിധ്യം അടയാളപ്പെടുത്തി. ഖുര്‍ആന്‍ വ്യാഖ്യാനം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളാണ് ആ തൂലികയില്‍നിന്ന് പിറന്നുവീണത്.
എഴുത്തുകാരി, ഗ്രന്ഥകര്‍ത്രി, യൂനിവേഴ്സിറ്റി പ്രഫസര്‍, ഗവേഷക, പണ്ഡിത ശ്രേഷ്ഠ എന്നീ നിലകളില്‍ ശ്രദ്ധേയയായി. മാത്രമല്ല, ഇസ്ലാമിക ചിന്തയുടെ വിമോചനക്കരുത്ത് സ്വയം തിരിച്ചറിയുകയും അതിന്റെ സാരാംശം സ്വജീവിതത്തില്‍ ആവിഷ്‌കരിച്ച് വിപ്ലവ തേജസ്സായി ലോകത്തിന് മുന്നില്‍ ശിരസ്സുയര്‍ത്തിനില്‍ക്കാന്‍ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു. നൈലിന്റെ കൊച്ചോളങ്ങളോട് കിന്നാരം പറഞ്ഞ് വളര്‍ന്നു വലുതായ ആഇശ സ്വയം തെരഞ്ഞെടുത്ത തൂലികാ നാമമാണ് ഗതകാല ജീവിത നിമിഷങ്ങളെ ഓര്‍മപ്പെടുത്തുന്ന 'ബിന്‍തുശ്ശാത്വിഅ്'. ആ കൊച്ചു ബാലികയുടെ വളര്‍ച്ച ഈജിപ്തിന്റെ അതിരുകളെ ഭേദിച്ച് രാജ്യാന്തര സീമകളിലേക്ക് വികസിച്ചത് പ്രസിദ്ധ സര്‍വകലാശാലകളില്‍ വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നാണ്. മൊറോക്കോവിലെ ഖുറവിയ്യീന്‍ യൂനിവേഴ്സിറ്റി ശരീഅ കോളേജില്‍ ഖുര്‍ആന്‍ തഫ്സീര്‍ ഹയര്‍ സ്റ്റഡീസ് പ്രഫസര്‍, ഈജിപ്തിലെ ഐനുശംസ് യൂനിവേഴ്സിറ്റിയില്‍ അറബി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ചെയറില്‍ പ്രഫസര്‍, ഉമ്മുദര്‍മാനിലെയും ഖാര്‍ത്തൂമിലെയും യൂനിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രഫസര്‍, അള്‍ജീരിയ, ബൈറൂത്ത്, യു.എ.ഇ, സുഊദി അറേബ്യ എന്നീ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളില്‍ പ്രഫസര്‍ തുടങ്ങി നിരവധി ലാവണങ്ങളില്‍ സേവനമനുഷ്ഠിച്ച അവര്‍ രï് ദശാബ്ദത്തോളം അധ്യാപന വൃത്തിയില്‍ ഏര്‍പ്പെട്ടത് മൊറോക്കോവിലെ ഖുറവിയ്യീന്‍ യൂനിവേഴ്സിറ്റിയിലെ ശരീഅ കോളേജിലാണ്. കോളേജിലെ തഫ്സീര്‍ ദിറാസാത്തുല്‍ ഉല്‍യാ ഡിപ്പാര്‍ട്ടുമെന്റിനെ സമ്പുഷ്ടമാക്കുന്നത് അവര്‍ ജീവിത വ്രതമാക്കി.
ഈജിപ്തിലെ ദിംയാത്ത് പ്രവിശ്യയില്‍ 1913-ല്‍ ജനനം. അസ്ഹര്‍ പണ്ഡിതന്റെ മകളായി ജനിച്ച അവര്‍ക്ക്, സ്ത്രീ വിദ്യാഭ്യാസ രംഗത്ത് പരിമിതികള്‍ നിലനിന്നിരുന്ന ഈജിപ്ഷ്യന്‍ സാഹചര്യത്തില്‍ വീട്ടിലിരുന്ന് പഠിക്കുകയേ നിര്‍വാഹമുïായിരുന്നുള്ളൂ. പഴയ ഓത്തുപള്ളിക്കൂട രീതിയില്‍ നടത്തപ്പെട്ട മദ്റസത്തുല്‍ ഖുര്‍ആനില്‍ നിന്നാണ് ഫിഖ്ഹും അറബി സാഹിത്യവും പഠിച്ചത്. ഡിസ്റ്റിംഗ്ഷനോടെ ടീച്ചേഴ്സ് ട്രെയ്നിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ആഇശ, ഹയര്‍ സെക്കന്ററി വിദ്യാഭ്യാസാനന്തരം കൈറോ യൂനിവേഴ്സിറ്റിയിലെ അറബിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. 1939-ല്‍ അറബി ഭാഷയില്‍ മാസ്റ്റര്‍ ബിരുദം നേടി. ആ കാലത്ത് ഈജിപ്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ തിളങ്ങിനിന്ന വ്യക്തിത്വമായിരുന്ന യൂനിവേഴ്സിറ്റിയിലെ തന്റെ അധ്യാപകനായ അമീനുല്‍ ഖൂലിയെ അവര്‍ വിവാഹം കഴിച്ചു. അറബി തിങ്കേഴ്സ് ക്ലബ്ബിന്റെ സ്ഥാപകനായ അമീനുല്‍ ഖൂലിയില്‍ അവര്‍ക്ക് മൂന്ന് മക്കള്‍ പിറന്നു. വിവാഹാനന്തരം റിസര്‍ച്ച് പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് നേടി.
അറബി സാഹിത്യ ലോകത്തെ ആരാധ്യപുരുഷനായി വിളങ്ങിയ ഡോ. ത്വാഹാ ഹുസൈനായിരുന്നു ആഇശയുടെ ഗൈഡ്. ഫിഖ്ഹ്, സാഹിത്യം, ചരിത്രം എന്നീ ശാഖകളില്‍ നാല്‍പതില്‍ പരം ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു. ഖുര്‍ആന്‍ ഇസ്ലാമിക പഠനങ്ങളില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങളും അവരുടേതായുï് 'അത്തഫ്സീറുല്‍ ബയാനി ലില്‍ ഖുര്‍ആനില്‍ കരീം, ഖുര്‍ആനും മനുഷ്യന്റെ പ്രശ്നങ്ങളും (അല്‍ ഖുര്‍ആനു വ ഖളായല്‍ ഇന്‍സാന്‍) നബി ഗൃഹത്തിലെ വനിതാ രത്നങ്ങള്‍, എന്നിവ നിരന്തര ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഫലമായി വെളിച്ചം കï ഗ്രന്ഥങ്ങളാണ്. ചരിത്ര രേഖകളെയും ഉല്ലേഖനങ്ങളെയും കുറിച്ച ഗവേഷണ പഠനങ്ങള്‍ക്ക് പുറമെ സാഹിതീ രംഗത്തെ രചനകളാണ് 'രിസാലത്തുല്‍ ഗുഫ്റാന്‍ ലില്‍ മഅര്‍റി, 'അല്‍ ഖന്‍സാഅ്: അശ്ശാഇറത്തുല്‍ അറബിയ്യത്തുല്‍ ഊലാ' 'മുഖദ്ദിമത്തുന്‍ ഫില്‍ മന്‍ഹജ്' 'ഖിയാമുന്‍ ജദീദത്തുന്‍ ലില്‍ അദബില്‍ അറബി' എന്നിവ. 'അലല്‍ ജുസ്ര് എന്ന ആത്മകഥാഖ്യാനം, അമിനുല്‍ ഖൂലിയുടെ മരണശേഷം തങ്ങളുടെ ദാമ്പത്യത്തിലെ മധുര മനോജ്ഞ സ്മരണകള്‍ അയവിറക്കുന്ന കൃതി അടക്കം ചെറുതും വലുതുമായി നാല്‍പതില്‍ പരം രചനകള്‍ ബിന്‍തുശ്ശാതിഇന്റേതായി പ്രചാരത്തിലുï്. അവരുടെ കൃതികള്‍ പാശ്ചാത്യന്‍ സര്‍വകലാശാലകളിലും പാഠ്യപുസ്തകങ്ങളാണ്.
ഇസ്ലാമിന്റെ സംരക്ഷണത്തിന് വേïി ചലിച്ച ആ തൂലിക, പാരമ്പര്യത്തിന്റെയും പ്രമാണങ്ങളുടെയും വേരുകളില്‍നിന്ന് അടയര്‍ത്തിയെടുത്ത നവീന ഖുര്‍ആന്‍ വ്യാഖ്യാന രീതികള്‍ക്കെതിരെ നിരന്തരം പടവെട്ടി. സ്ത്രീ വിദ്യാഭ്യാസത്തിനും വനിതകളുടെ സര്‍വതോമുഖമായ ഉല്‍ക്കര്‍ഷത്തിനും പുരോഗതിക്കും വേïി, ഇസ്ലാമിക പ്രമാണങ്ങളോടുള്ള പ്രതിബദ്ധത പുലര്‍ത്തിയും ഫിഖ്ഹിന്റെ നിദാനങ്ങളില്‍ കണിശമായി നിലകൊïും കഠിനമായി യത്നിച്ചു. ബഹായി മതത്തിന് സിയോണിസവുമായുള്ള പൊക്കിള്‍കൊടി ബന്ധം തുറന്നുകാട്ടുന്ന ഗ്രന്ഥവും അവരുടെ രചനകളില്‍ പെടുന്നു. 'അല്‍ ഹദീസുന്നബവി, തദ്വീനുഹു വ മനാഹിജു ദിറാസത്തിഹി' എന്ന കൃതി ഹദീസ് പഠനത്തിന് വഴികാട്ടിയാണ്.
ഒമ്പത് അറബ് രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ അധ്യാപന സേവനം നിര്‍വഹിച്ച അവര്‍ക്ക് നൂറ് കണക്കില്‍ പ്രശസ്തരായ ശിഷ്യഗണങ്ങളുï്. പതിനെട്ടാമത്തെ വയസ്സില്‍ത്തന്നെ 'അന്നഹല്‍ വനിതാ മാസികയില്‍ അവര്‍ എഴുതിത്തുടങ്ങിയിരുന്നു. ഇരുപതാമത്തെ വയസ്സില്‍ ഈജിപ്തിലെ അതിപുരാതനവും പ്രാമാണികവുമായ 'അല്‍അഹ്റാം' ദിനപത്രത്തില്‍ കോളമിസ്റ്റായി. മരണം വരെ അല്‍ അഹ്റാമിലെ കോളം അവര്‍ നിര്‍ത്തിയില്ല. അവരുടെ ദീര്‍ഘമായ വാരാന്ത്യലേഖനത്തിന് ആയിരക്കണക്കായ വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. 1998 നവംബര്‍ 26-നാണ് അലിയ്യുബ്നു അബീത്വാലിബിനെക്കുറിച്ച ബിന്‍തുശ്ശാത്വിഇന്റെ ലേഖനം 'അല്‍അഹ്റാം' പ്രസിദ്ധീകരിച്ചത്. അതായിരുന്നു അവരുടെ ഒടുവിലത്തെ എഴുത്ത്.
ഇസ്ലാമിക വിജ്ഞാന മേഖലയില്‍ ആയിശ അബ്ദുര്‍റഹ്‌മാന്‍ ബിന്‍തുശ്ശാത്വിഅ് അര്‍പ്പിച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തി നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. അറബ് ഇസ്ലാമിക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയും പ്രതിഭാശാലിയുമായിരുന്ന അവര്‍ക്ക് അന്‍വര്‍ സാദാത്തിന്റെയും മുബാറകിന്റെയും ഭരണകാലങ്ങളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇസ്ലാമിക സമഗ്ര സേവനത്തിനുള്ള ഫൈസല്‍ രാജാവ് അവാര്‍ഡും അവരെ തേടിയെത്തി. ബിന്‍തുശ്ശാത്വിഇനോടുള്ള ബഹുമാനാര്‍ഥം അവര്‍ രï് ദശാബ്ദത്തോളം സേവനമനുഷ്ഠിച്ച് മൊറോക്കോ, ഔഖാഫ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അവരുടെ മരണത്തെ തുടര്‍ന്നുള്ള അനുശോചന പരിപാടിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 1998 ഡിസംബര്‍ ഒന്നിന് അന്ത്യശ്വാസം വലിച്ച അവരുടെ ജനാസയില്‍ പങ്കെടുക്കാന്‍ അറബ് മുസ്ലിം ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ചിന്തകന്മാരും പണ്ഡിതന്മാരും ബുദ്ധിജീവികളും വന്നെത്തി. ശൈഖുല്‍ അസ്ഹറിന്റെ നേതൃത്വത്തിലായിരുന്നു ആഇശ ബിന്‍തുശ്ശാത്വിഇന്റെ ജനാസ നമസ്‌കാരം.